ജാതി, മതം കോളം: സര്‍ക്കാരിന്റെ കണക്കില്‍ പിഴവുകളെന്ന് സ്‌കൂളുകള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ അദ്ധ്യയന വര്‍ഷം 1,?24,?147 കുട്ടികള്‍ ജാതി, മത കോളങ്ങള്‍ പൂരിപ്പിക്കാതെ സ്‌കൂള്‍ പ്രവേശനം നേടിയിട്ടുണ്ടെന്ന സര്‍ക്കാരിന്റെ കണക്ക് തെറ്റാണെന്ന വാദവുമായി വിവിധ സ്‌കൂളുകള്‍ രംഗത്ത്. കാസര്‍കോട്, മലപ്പുറം ജില്ലകളിലെ സ്‌കൂളുകളില്‍ നിന്ന് ശേഖരിച്ച കണക്കുകളാണ് യഥാര്‍ത്ഥ കണക്കുമായി പൊരുത്തപ്പെടാത്തതെന്ന് സ്‌കൂളധികൃതര്‍ പറഞ്ഞു. കളമശ്ശേരിയിലെ രാജഗിരി സ്‌കൂള്‍, തൃശൂര്‍ അത്താണിസെന്റ് ഫ്രാന്‍സിസ് അസീസി Read More …
പത്രസമ്മേളനത്തിനിടെ പലവട്ടം കരഞ്ഞ് സ്റ്റീവ് സ്മിത്ത്
സിഡ്‌നിയില്‍ മടങ്ങിയെത്തിയ സ്റ്റീവ് സ്മിത്ത് പത്ര സമ്മേളനത്തിടെ വികാരഭരിതനായി കാണപ്പെട്ടു. ഓസ്‌ട്രേലിയന്‍ കാണികളോട് മാപ്പപേക്ഷയോടെ സമ്മേളനം ആരംഭിച്ച സ്മിത്ത് പലവട്ടം സംസാരിക്കാനാകാതെ കരച്ചിലിന്റെ വക്കോളമെത്തുകയായിരുന്നു. തന്റെ ഈ തെറ്റ് തനിക്കും മറ്റുള്ളവര്‍ക്കും ഒരു പാഠമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നാണ് സ്മിത്ത് പറഞ്ഞത്. ഓസ്‌ട്രേലിയന്‍ നായകനെന്ന നിലയില്‍ ഇത് സംഭവിച്ചതില്‍ തനിക്ക് തന്നെയാണ് പൂര്‍ണ്ണ ഉത്തരവാദിത്വമെന്ന് സ്മിത്ത് പറഞ്ഞു.
ഷുഹൈബ് വധക്കേസ് പ്രതികള്‍ക്ക് ജയിലില്‍ സുഖസൗകര്യം ; അന്വേഷണത്തിന് ഉത്തരവ്
തിരുവനന്തപുരം : മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് വധക്കേസ് പ്രതികള്‍ക്ക് ജയിലില്‍ സുഖസൗകര്യമൊരുക്കുന്നു എന്ന പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്. ഉത്തരമേഖല ജയില്‍ ഡി.ഐ.ജിയോട് അന്വേഷിച്ച് അടിയന്തിര റിപ്പോര്‍ട്ട് നല്‍കാന്‍ ജയില്‍ ഡി.ജി.പി ആര്‍.ശ്രീലേഖയാണ് ഉത്തരവിട്ടത്. കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്റെ പരാതിയിലാണ് നടപടി. ഷുഹൈബിനെ കൊന്ന കേസിലെ പ്രതികളായ ആകാശ് തില്ലങ്കരിയടക്കമുള്ളവര്‍ക്ക് ജയിലില്‍ പ്രത്യേക പരിഗണന Read More …
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ്: മാണി കാക്കുമെന്ന് ചെന്നിത്തല
തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ചെങ്ങന്നൂരില്‍ യുഡിഎഫിന് അനുകൂലമായ വിധിയായിരിക്കും ഉണ്ടാവുകയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫുമായി ഇടഞ്ഞു നില്‍ക്കുന്ന കേരളാ കോണ്‍ഗ്രസ് (എം) നേതാവ് കെ. എം മാണിയുടെ സഹകരണം ചെങ്ങന്നൂരില്‍ ഉണ്ടാകുമെന്നും ചെന്നിത്തല പറഞ്ഞു. മാണിയെ വീണ്ടും പാര്‍ട്ടിയിലേയ്ക്ക് ക്ഷണിച്ച് കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടിയും നേരത്തെ രംഗത്തെത്തിയിരുന്നു.
പന്ത് ചുരണ്ടല്‍ വിവാദം ; മാപ്പു പറഞ്ഞ് ഡേവിഡ് വാര്‍ണര്‍
പന്ത് ചുരണ്ടല്‍ വിവാദത്തില്‍ മാപ്പ് പറഞ്ഞ് ഡേവിഡ് വാര്‍ണര്‍. സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായും അദ്ദേഹം പറഞ്ഞു. വിവാദത്തെ തുടര്‍ന്ന് ഓസിസ് താരങ്ങളായ സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, കാമറൂണ്‍ ബാന്‍ക്രോഫ്റ്റ് എന്നിവര്‍ക്കെതിരേ കടുത്ത നടപടികള്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ സ്വീകരിച്ചിരുന്നു അതിനു പിന്നാലെ വീണ്ടും ടീമിന് തിരിച്ചടിയായി ടീമിന്റെ സ്‌പോണ്‍സര്‍ മഗ്ല്‌ലെന്‍ പിന്‍മാറി. വിലക്കുമാത്രമല്ല, രണ്ടു വര്‍ഷത്തേക്ക് Read More …
പാതി ഇന്ത്യക്കാരനായത് പോലെ തോന്നുവെന്ന് സുഡാനി: വിജയാരവങ്ങള്‍ക്കിടെ നാട്ടിലേക്ക് മടങ്ങി താരം
മലപ്പുറത്തെ സെവന്‍സ് ഫുട്‌ബോളിന്റെ പശ്ചാത്തലത്തില്‍ പുറത്തിറങ്ങിയ ചിത്രമാണ് സുഡാനി ഫ്രം നൈജീരിയ. നവാഗതനായ സക്കറിയ സംവിധാനം ചെയ്ത ഈ ചിത്രത്തിന് റിലീസ് ചെയ്ത ആദ്യ ദിനം മുതല്‍ പ്രേക്ഷകര്‍ വന്‍ സ്വീകരണമാണ് തിയ്യേറ്ററുകളില്‍ നല്‍കിയിരുന്നത്. സൗബിന്‍ ഷാഹിറും നൈജീരിയന്‍ താരം സാമുവല്‍ അബിയോള എന്നിവരാണ് ചിത്രത്തിലാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മലപ്പുറത്ത് സെവന്‍സ് ഫുട്‌ബോള്‍ കളിക്കാനെത്തുന്ന Read More …
കേരളത്തിലെ നിരത്തുകളില്‍ നിന്നും ഐഒസി ബുള്ളറ്റ് ടാങ്കര്‍ ലോറികള്‍ പിന്‍വലിച്ചു തുടങ്ങി
കൊച്ചി : കേരളത്തിലെ നിരത്തുകളില്‍ നിന്നും ബുള്ളറ്റ് ടാങ്കര്‍ ലോറികള്‍ പിന്‍വലിച്ചു തുടങ്ങി. കനത്ത അപകട സാധ്യത കണക്കിലെടുത്താണ് ഈ നീക്കം. കൊച്ചി സേലം പൈപ്പ് ലൈന്‍ പദ്ധതി പൂര്‍ത്തിയാകുന്നതോടെ ടാങ്കറുകള്‍ പൂര്‍ണ്ണമായും പിന്‍വലിക്കുമെന്നാണ് ഐഒസി അധികൃതര്‍ പറയുന്നത്. ഐഒസിയുടെ ഉദയംപേരൂര്‍ പ്ലാന്റിനെയും കൊച്ചി റിഫൈനറിയെയും ബന്ധിപ്പിക്കുന്ന പൈപ്പ്‌ലൈനിലൂടെ വാതക നീക്കം ആരംഭിച്ച പദ്ധതിയാണ് ഇത്. Read More …
