മലപ്പുറത്ത് വിവാഹത്തലേന്ന് മകളെ അച്ഛന്‍ കുത്തിക്കൊന്നു

മലപ്പുറം: വിവാഹത്തലേന്ന് മകളെ അച്ഛന്‍ കുത്തിക്കൊന്നു. അരീക്കോട് പത്താനാപുരത്താണ് സംഭവം. 22കാരിയായ ആതിരെയെയാണ് അച്ഛന്‍ രാജന്‍ കുത്തിക്കൊന്നത്. പ്രണയത്തിലായിരുന്ന യുവാവുമായി നാളെ പെണ്‍കുട്ടിയുടെ വിവാഹം തീരുമാനിച്ചിരിക്കുകയായിരുന്നു. എന്നാല്‍ അച്ഛന്റെ പൂര്‍ണസമ്മതത്തോടെയായിരുന്നില്ല വിവാഹം തീരുമാനിച്ചിരുന്നത്. ഇതുമായി ബന്ധപ്പെട്ട് വീട്ടില്‍ വച്ചുണ്ടായ തകര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. വാക്ക് തര്‍ക്കത്തിനിടെ കയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച്‌ രാജന്‍ മകളെ കുത്തിക്കൊല്ലുകയായിരുന്നു. Read More …

നഴ്‌സുമാരുടെ ശമ്പള വര്‍ദ്ധനയിലെ നടപടിക്രമങ്ങള്‍ മാര്‍ച്ച് 28 ന് പൂര്‍ത്തിയാകുമെന്ന് സര്‍ക്കാര്‍

കൊച്ചി: ഈ മാസം 28 ന് സ്വകാര്യ ആശുപത്രികളിലെ മിനിമം വേജസ് സംബന്ധിച്ച നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ അറിയിച്ചു. നഴ്സിംങ് സംഘടനയായ യുഎന്‍എയുടെ കേസില്‍ കക്ഷി ചേരാനുള്ള അപേക്ഷകൂടി പരിഗണിച്ച കോടതി കേസില്‍ അന്തിമ വിധി 27 ന് പ്രഖ്യാപിക്കാനായി മാറ്റിവച്ചു. നേഴ്സുമാരുടെ ശമ്ബളം 20,000 രൂപ അടിസ്ഥാന വേതനമാക്കി മുഖ്യമന്ത്രി പിണറായി Read More …

മാണിയെ സഹകരിപ്പിക്കണം; സിപിഎം-സിപിഐ ധാരണ

ന്യൂഡല്‍ഹി: ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പില്‍ കെ.എം.മാണിയെ മുന്നണിയുമായി സഹകരിപ്പാന്‍ സിപിഎം-സിപിഐ നേതാക്കള്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയായി. സംസ്ഥാനത്തിലായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. മാണിയെ എല്‍ഡിഎഫുമായി സഹകരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലാണ് സിപിഎം-സിപിഐ നേതാക്കള്‍ ചര്‍ച്ച നടത്തിയത്. ഏത് തരത്തിലാണ് മാണിയെ സഹകരിപ്പിക്കേണ്ടത് എന്ന് കേരളത്തിലെ നേതാക്കള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കട്ടെയെന്ന് യോഗത്തില്‍ ധാരണയായി. അതേ സമയം ബാര്‍ കോഴ Read More …

ആദിവാസി യുവതിയെ പീഡിപ്പിച്ച രണ്ടുപേര്‍ അറസ്റ്റില്‍

മലപ്പുറം: പൂക്കോട്ടുംപാടം .ചെറുപുഴയില്‍ ആദിവാസി യുവതിയെ പീഡിപ്പിച്ച കേസില്‍ രണ്ടു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.ചെറുപുഴ വള്ളിക്കെട്ട് കോളനിയിലെ സുന്ദരന്‍(39), മുണ്ടക്കടവ് കടന്നക്കാപ്പ് കോളനിയിലെ ബാലചന്ദ്രന്‍ (29) എന്നിവര്‍ക്കെതിരെയാണ് പൂക്കോട്ടുംപാടം പോലീസ് കേസെടുത്തത്. രണ്ടു ദിവസം മുമ്ബാണ് കേസിനാസ്പദമായ സംഭവം നടന്നത്. യുവതി നിലമ്ബൂര്‍ സി.ഐക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പൂക്കോട്ടുംപാടം എസ്.ഐ അമൃത് രംഗനും Read More …

മാണിയുടെ മുന്നണി പ്രവേശനം: ഡല്‍ഹിയില്‍ സിപിഎം- സിപിഐ ചര്‍ച്ച

ന്യൂഡല്‍ഹി: കേരളാ കോണ്‍ഗ്രസ് (എം) നേതാവ് കെ. എം മാണിയെ മുന്നണിയിലെടുക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി സിപിഎം- സിപിഐ നേതാക്കളുടെ യോഗം ഡല്‍ഹിയില്‍ ചേരുന്നു‍. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, എസ്. രാമചന്ദ്രന്‍ പിള്ള, സി​പി​ഐ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്. സു​ധാ​ക​ർ റെ​ഡ്​​ഢി, ജി രാജ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

സൗദിയില്‍ വീട്ടുജോലിക്കാരിയായ സ്ത്രീയുടെ മൃതദേഹം നാട്ടിലെത്തിച്ചത് രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം.

ജിദ്ദ: സൗദിയില്‍ മരിച്ച വീട്ടുജോലിക്കാരിയുടെ മൃതദേഹം സ്വന്തം നാടായ ശ്രീലങ്കയിലെത്തിച്ചത് രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം. പാസ്പോര്‍ട് വിഭാഗത്തില്‍ മരിച്ച സ്ത്രീയുടെ വിവരങ്ങള്‍ കൃത്യമായി ഇല്ലാതിരുന്നതിനാലാണ് ഇത്രയും വര്‍ഷം കാലതാമസം എടുത്തത്. ബയോമെട്രിക് രേഖകള്‍ ഇല്ലാതെയാണ് സ്ത്രീ അവിടെ ജീവിച്ചതും. സാന്‍സി സുഫിയ എന്ന യുവതി 20 വര്‍ഷമായി സൗദിയിലെ ഒരു വീട്ടില്‍ ജോലിക്കാരിയായിരുന്നു. 2015 ഡിസംബറില്‍ Read More …

കേംബ്രിജ് അനലിറ്റിക്ക വിവാദം; ഇറാക്ക് വിഷയത്തില്‍നിന്നും ശ്രദ്ധ തിരിച്ചുവിടാനെന്ന് രാഹുല്‍ഗാന്ധി

ന്യൂഡല്‍ഹി: കേംബ്രിജ് അനലിറ്റിക്കയുമായി ബന്ധപ്പെട്ട വിവാദം കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ അഴിച്ചു വിട്ടിരിക്കുന്നത് ഇറാക്ക് വിഷയത്തില്‍നിന്നും ശ്രദ്ധ തിരിച്ചുവിടാനെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. 39 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍നിന്നും ശ്രദ്ധ തിരിച്ചുവിടാനാണ് കേംബ്രിജ് അനലിറ്റിക്ക വിവാദവുമായി കോണ്‍ഗ്രസിനെ ബന്ധിപ്പിക്കുന്നതെന്നും രാഹുല്‍ തന്റെ ട്വിറ്ററില്‍ പറഞ്ഞു. പ്രശ്നം: 39 ഇന്ത്യക്കാര്‍ മരിച്ചു; സര്‍ക്കാര്‍ കള്ളം പറഞ്ഞത് പിടിക്കപ്പെട്ടു. Read More …

മദ്രസാധ്യാപകന്‍ ബിപിഎല്‍ കാര്‍ഡിന് അര്‍ഹനെന്ന് ന്യൂനപക്ഷ കമ്മീഷന്‍

മലപ്പുറം:  മദ്രസാ അധ്യാപകന് ബിപിഎല്‍ കാര്‍ഡ് നല്‍കാന്‍ ജില്ലാ പൊതുവിതരണ കേന്ദ്രം അധികൃതര്‍ക്ക് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ നിര്‍ദേശം. പെരുമ്പുഴ മണിപ്പറമ്പ് സൈതലവി എന്ന മദ്രസാധ്യാപകന്റെ പരാതിയിലാണ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയത്. മാനദണ്ഡങ്ങള്‍ അനുസരിച്ച് ഇദ്ദേഹത്തിന് ബിപിഎല്‍ കാര്‍ഡിന് അര്‍ഹതയുണ്ട്. തൊഴില്‍ സംബന്ധമായ മാര്‍ക്ക് നല്‍കിയതിലെ പിഴവാണ് ഇദ്ദേഹത്തെ അനര്‍ഹനാക്കിയതെന്ന് മലപ്പുറത്ത് നടന്ന സിറ്റിങിനുശേഷം കമ്മീഷന്‍ Read More …