ആതിരയെ കൊലപ്പെടുത്തിയത് ദുരഭിമാനത്താലെന്ന് പിതാവിന്‍റെ മൊഴി

അ​രീ​ക്കോ​ട്: ഇ​ത​ര ജാ​തി​യി​ല്‍​പെ​ട്ട യു​വാ​വു​മാ​യി വി​വാ​ഹി​ത​യാ​കാ​ന്‍ തീ​രു​മാ​നി​ച്ച മകള്‍ ആതിരയെ കൊലപ്പെടുത്തിയത് ദുരഭിമാനത്താലെന്ന് പിതാവ് രാജന്‍. പട്ടിക ജാതിക്കാരനായ ബ്രിജേഷിനെ മകള്‍ വിവാഹം ചെയ്താല്‍ നാട്ടുകാര്‍ കളിയാക്കുമെന്ന് ഭയന്നുവെന്നും പിതാവ് പൊലീസില്‍ മൊഴി നല്‍കി. ഇരുവരുടെയും വിവാഹം തന്നെ മാനസികമായി തകര്‍ത്തു. മദ്യലഹരിയിലാണ് മകളെ കുത്തിയതെന്നും രാജന്‍ പൊലീസിനോട് പറഞ്ഞു. രാജനെ നാളെ കോടതിയില്‍ ഹാജരാക്കും. Read More …

അയോധ്യ കേസ്: ഏപ്രില്‍ ആറിന് സുപ്രിം കോടതിയില്‍ വാദം തുടരും

ദില്ലി: അയോധ്യയിലെ തര്‍ക്ക ഭൂമി സംബന്ധിച്ച കേസില്‍ ഏപ്രില്‍ ആറിന് സുപ്രിം കോടതിയില്‍ വാദം തുടരും. ഇസ്‌ലാം മത വിശ്വാസിക്ക് ആരാധനയ്ക്ക് പള്ളി അനിവാര്യം അല്ല എന്ന് ഇസ്മായില്‍ ഫാറൂഖി കേസിലെ വിധി സുപ്രിം കോടതി ഭേദഗതി ചെയ്യണം എന്ന് മുസ്‌ലിം സംഘടനകള്‍ക്ക് വേണ്ടി ഹാജര്‍ ആയ സീനിയര്‍ അഭിഭാഷകന്‍ രാജീവ് ധവാന്‍ ഇന്ന് കോടതിയില്‍ Read More …

രാജ്യസഭ തിരഞ്ഞെടുപ്പില്‍ അരുണ്‍ ജെയ്റ്റ്ലി വിജയിച്ചു; ഉത്തര്‍ പ്രദേശില്‍ നിന്നാണ് അദ്ദേഹം മത്സരിച്ചത്

ദില്ലി: ഉത്തര്‍പ്രദേശില്‍ നിന്ന് രാജ്യസഭ സീറ്റിലേക്ക് മത്സരിച്ച അരുണ്‍ ജെയ്റ്റ്ലി വിജയിച്ചു. രാജ്യസഭയില്‍ നിലവില്‍ ബിജെപിക്ക് 58 അംഗങ്ങളുണ്ട്. കോണ്‍ഗ്രസിന് 54ഉം. ഒഴിവുള്ള 58 രാജ്യസഭ സീറ്റുകളില്‍ 10 സംസ്ഥാനങ്ങളില്‍ നിന്ന് 7 കേന്ദ്ര മന്ത്രിമാരടക്കം 33 പേര്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ബാക്കി ആറു സംസ്ഥാനങ്ങളിലെ 25 സീറ്റിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. എട്ട് സീറ്റുകള്‍ അനായാസമായി Read More …

എം.പി. വിരേന്ദ്രകുമാര്‍ രാജ്യസഭയിലേക്ക് ; ജയം 89 വോട്ടുകള്‍ നേടി

ന്യൂഡല്‍ഹി : രാജ്യസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി എം.പി. വിരേന്ദ്രകുമാറിന് ജയം. 89 വോട്ടുകള്‍ നേടിയാണ് വിരേന്ദ്രകുമാര്‍ വിജയിച്ചത്. എല്‍.ഡി.എഫിന്റെ ഒരു വോട്ട് അസാധുവായി. യുഡിഎഫ് സ്ഥാനാര്‍ഥി ബി. ബാബു പ്രസാദാണ് വിരേന്ദ്രകുമാറിനെതിരെ മത്സരിച്ചത്.

ബേബിക്ക് വേണ്ടത് വീടിനൊരു മേല്‍ക്കൂര, പിന്നെ ചുറ്റുമതിലും

മലപ്പുറം: വിളയില്‍ കുഴിയിങ്ങല്‍പറമ്പില്‍ ബേബിവനിതാകമ്മീഷനുമുന്നിലെത്തിയത് കുടുംബത്തിന്റെ അരക്ഷിതത്വത്തെക്കുറിച്ച് പറയാനാണ്. പൂര്‍ണമായും കാഴ്ചശക്തിയില്ലാത്തവരാണ് ബേബിയും ഭര്‍ത്താവ് ബാലനും. കുട, നോട്ട്ബുക്ക്, വാഴനാരുകൊണ്ടുള്ള കരകൗശല വസ്തുക്കള്‍ എന്നിവയുണ്ടാക്കി വിറ്റാണ് ഇവരുടെ ജീവിതം. 10 വര്‍ഷം മുമ്പ് നാട്ടുകാര്‍ ചേര്‍ന്ന് ഒരു വീടുണ്ടാക്കി കൊടുത്തിരുന്നു. ഇന്നത് ചോര്‍ന്നൊലിക്കുന്ന അവസ്ഥയിലായി. വീടിന് ചുറ്റുമതിലില്ലാത്തതിനാല്‍ ജീവനും സ്വത്തിനും സംരക്ഷണം കിട്ടുന്നില്ല. വീട്ടിലും വീടിനു Read More …

ബോളിവുഡ് നടി സീനത്ത് അമന്റെ ബലാല്‍സംഗ പരാതി ; വ്യവസായി അറസ്റ്റില്‍

മുംബൈ: മുതിര്‍ന്ന ബോളിവുഡ് നടി സീനത്ത് അമന്റെ ബലാല്‍സംഗ പരാതിയുടെ അടിസ്ഥാനത്തില്‍ വ്യവസായി അറസ്റ്റില്‍. എന്നാല്‍, അറസ്റ്റിലായ വ്യവസായിയെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്ത് വിട്ടിട്ടില്ല. വ്യവസായിയുമായി സീനത്ത് അമന് നേരത്തെ ബന്ധമുണ്ടായിരുന്നുവെന്നും മകന്റെ വ്യാപാരത്തില്‍ ഇയാള്‍ക്ക് മുതല്‍മുടക്കുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. ജനുവരിയിലാണ് വ്യവസായിക്കെതിരെ സീനത്ത് മുംബൈ ജുഹു പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുന്നത്. നിലവില്‍ Read More …

ധനുഷ് മകനാണെന്ന വാദം ; വൃദ്ധദമ്ബതികള്‍ സമര്‍പ്പിച്ച ഹര്‍ജി രണ്ടാമതും തള്ളി

ചെന്നൈ: നടന്‍ ധനുഷ് തങ്ങളുടെ മകനാണെന്ന അവകാശവാദം തള്ളിയ വിധിക്കെതിരെ മേലൂര്‍ സ്വദേശികളായ കതിരേശന്‍ മീനാക്ഷി ദമ്ബതികള്‍ സമര്‍പ്പിച്ച ഹര്‍ജി മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ച് തള്ളി. ധനുഷ് തങ്ങളുടെ നാടുവിട്ടുപോയ മകനാണെന്ന് അവകാശപ്പെട്ട് ഇവര്‍ രംഗത്ത് വരികയും കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇവരുടെ ഹര്‍ജി കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ മദ്രാസ് ഹൈക്കോടതിയുടെ മധുര Read More …

തന്നെ ചൊല്ലി സിപിഐ, സിപിഎം നടത്തിയ ചര്‍ച്ച വിചിത്രമെന്ന് മാണി

തിരുവനന്തപുരം : തന്നെ ചൊല്ലി സിപിഐ, സിപിഎം നടത്തിയ ചര്‍ച്ച വിചിത്രമെന്ന് കെ.എം മാണി. സഹകരണം വേണമെന്ന് കേരള കോണ്‍ഗ്രസ് എം ഇതുവരെയും ആരോടും ആവശ്യപ്പെട്ടിട്ടില്ല. ഇക്കാര്യം ആവശ്യപ്പെട്ട് താന്‍ ആരെയും സമീപിച്ചിട്ടുമില്ല. ചെങ്ങന്നൂരില്‍ സിപിഎമ്മിന്റെ സ്ഥാനാര്‍ഥി സജി ചെറിയാന്‍ വോട്ട് അഭ്യര്‍ത്ഥിച്ചുവെന്നും ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച്‌ നിലപാട് പിന്നിട് വ്യക്തമാക്കാമെന്നും മാണി പറഞ്ഞു. കേരള Read More …