ജലത്തിനായി ഹൈക്കോടതിയുടെ ഇടപെടല്‍

കൊച്ചി: ജല സംരക്ഷണത്തിന്​ ജലദിനത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. വരും തലമുറകള്‍ക്ക് വേണ്ടി ജീവജലം കാത്തുവെക്കാന്‍ സമഗ്ര നടപടികള്‍ വേണമെന്ന്​ കോടതി അഭിപ്രായപ്പെട്ടു. ഭൂഗര്‍ഭ ജല ശോഷണം തടയാന്‍ നടപടിയെടുക്കണമെന്നും നിര്‍ദേശം നല്‍കി. ഭൂഗര്‍ഭ ജലം സംബന്ധിച്ച്‌​ വരുന്ന റിപ്പോര്‍ട്ടുകള്‍ ഭയജനകമാണെന്നും ജലസംരക്ഷണത്തിന് കൂടുതല്‍ പഠനങ്ങള്‍ നടത്തണമെന്നും ഹൈകോടതി ആവശ്യപ്പെട്ടു. ജലമില്ലാതെ നമുക്ക് നിലനില്‍പ്പില്ല. ജലം Read More …

ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഉടന്‍ സി.സി.ടി.വി ക്യാമറകള്‍ പ്രവര്‍ത്തനരഹിതമാക്കി; വെളിപ്പെടുത്തല്‍

ചെന്നൈ: അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജെ. ജയലളിതയെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഉടന്‍ സി.സി.ടി.വി ക്യാമറകള്‍ പ്രവര്‍ത്തനരഹിതമാക്കിയെന്ന് വെളിപ്പെടുത്തല്‍. അപ്പോളോ ആശുപത്രി ചെയര്‍മാന്‍ ഡോ. പ്രതാപ് സി റെഡ്ഡിയുടേതാണ് വെളിപ്പെടുത്തല്‍. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത് മുതല്‍ മരിക്കുന്നത് വരെ 24 മണിക്കൂറും ജയ തീവ്രപരിചരണ വിഭാഗത്തിലായിരുന്നെന്നും റെഡ്ഡി വെളിപ്പെടുത്തി. 2016 സെപ്റ്റംബര്‍ അഞ്ചിനാണ് ജയലളിത Read More …

പ്രപഞ്ചം നിലനില്‍ക്കുവോളം ആധാര്‍ വിവരങ്ങള്‍ സുരക്ഷിതം: സുപ്രിം കോടതിയില്‍ യുഐഡിഎഐ

ദില്ലി: ആധാറിന് വേണ്ടി ശേഖരിച്ച ബയോമെട്രിക് വിവരങ്ങള്‍ സുരക്ഷിതമെന്ന് യൂണിക് ഐഡന്റിഫിക്കേഷണ്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ). സുപ്രിം കോടതിയിലാണ് യുഐഡിഎഐ ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ന് ഭരണഘടനാ ബെഞ്ചിന് മുന്‍പാകെ നടന്ന പവര്‍ പോയിന്റ് പ്രസന്റേഷനിലൂടെയാണ് അതോറിറ്റി സിഇഒ ഡോ. അജയ് ഭൂഷണ്‍ ആണ് തങ്ങളുടെ വാദം അവതരിപ്പിച്ചത്. പ്രപഞ്ചം നിലനില്‍ക്കുവോളം ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമാണെന്നാണ് Read More …

കേരളത്തിന് ഇനിയൊരു സ്റ്റേഡിയം കൂടി ആവശ്യമില്ല ; നിലപാട് വ്യക്തമാക്കി ശശി തരൂര്‍

തിരുവനന്തപുരം: പുതിയ സ്റ്റേഡിയത്തിനായി കേരള ക്രിക്കറ്റ് അസോസിയേഷന്‍(കെസിഎ) ശ്രമിക്കുമ്ബോള്‍, ഇതിനെതിരെ ശശി തരൂര്‍ എംപി. രാജ്യാന്തര നിലവാരമുള്ള രണ്ട് ക്രിക്കറ്റ് സ്റ്റേഡിയങ്ങള്‍ കേരളത്തിലുണ്ടെന്നും ഇനിയൊരു സ്റ്റേഡിയം കൂടി കേരളത്തിന് ആവശ്യമില്ലെന്നുമാണ് ശശി തരൂര്‍ പറയുന്നത്. ഇത്രയും സ്റ്റേഡിയങ്ങളില്‍ നടത്താനുള്ള രാജ്യാന്തര മത്സരങ്ങള്‍ കേരളത്തിന് കിട്ടുമോയെന്നും അദ്ദേഹം ചോദിച്ചു.

കാവേരി വിധി: കേരളം പു​നഃ​പ​രി​ശോ​ധ​ന ഹ​ര്‍​ജി ന​ല്‍​കി

ന്യൂ​ഡ​ല്‍​ഹി: കാ​വേ​രി ന​ദീ​ജ​ല​ത​ര്‍​ക്ക​ത്തി​ല്‍ കേ​ര​ളം വീ​ണ്ടും സു​പ്രീം കോ​ട​തി​യി​ല്‍. കേ​ര​ള​ത്തി​ന് അ​ധി​ക ജ​ലം ന​ല്‍​കേ​ണ്ട​ന്ന സു​പ്രീം കോ​ട​തി വി​ധി​ക്കെ​തി​രേ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ പു​നഃ​പ​രി​ശോ​ധ​ന ഹ​ര്‍​ജി ന​ല്‍​കി. വി​ധി​യി​ല്‍ വ്യ​ക്ത​ത വേ​ണ​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഹ​ര്‍​ജി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​നും പു​തു​ച്ചേ​രി​ക്കും അ​ധി​കം ജ​ലം ന​ല്‍​കേ​ണ്ട​തി​ല്ലെ​ന്നാ​യി​രു​ന്നു സു​പ്രീം കോ​ട​തി ഉ​ത്ത​ര​വ്. അ​തേ​സ​മ​യം, ക​ര്‍​ണാ​ട​ക​ത്തി​ന് അ​ധി​ക​ജ​ലം ന​ല്‍​ക​ണ​മെ​ന്ന് കോ​ട​തി നി​ര്‍​ദേ​ശി​ച്ചി​രു​ന്നു. ക​ര്‍​ണാ​ട​ക​ത്തി​ന് Read More …

മദ്യനയം ദൈവത്തിന്റെ സ്വന്തം നാടിന് അപമാനമാണെന്ന് മാര്‍ത്തോമ സഭാ പരമാധ്യക്ഷന്‍

തിരുവല്ല: ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന് മദ്യനയം അപമാനമാണെന്ന് മാര്‍ത്തോമ സഭാ പരമാധ്യക്ഷന്‍ ജോസഫ് മാര്‍ത്തോമ മെത്രാപ്പൊലീത്ത. മദ്യം കൊടുത്ത് ജനങ്ങളെ രോഗികളാക്കിയ ശേഷം മദ്യത്തില്‍ നിന്ന് ലഭിക്കുന്ന ലാഭം ചികിത്സയ്ക്കായി നല്‍കുന്നതില്‍ എന്ത് ധാര്‍മ്മികതയാണുള്ളതെന്ന് അദ്ദേഹം ചോദിച്ചു. അത് സാംസ്‌കാരിക കേരളത്തിന് ഭൂഷണമല്ല. ഇന്നലെ വരെ തെറ്റെന്നും പറഞ്ഞത് ഇന്ന് ശരിയാണെന്ന് പറയുന്നതില്‍ എന്ത് Read More …

സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ എം കേരളം മൊബൈല്‍ ആപ്പ്

കൊച്ചി : സര്‍ക്കാര്‍ സേവനങ്ങള്‍ സുതാര്യമായി ജനങ്ങളിലേക്കെത്തിക്കാന്‍ ഇനി എം കേരളം മൊബൈല്‍ ആപ്പ്. കൊച്ചിയില്‍ നടക്കുന്ന ഹാഷ് ഫ്യൂച്ചര്‍ ആഗോള ഡിജിറ്റല്‍ ഉച്ചകോടിയില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ആപ്ലിക്കേഷന്‍ പുറത്തിറക്കിയത്. ഒരു വര്‍ഷം കൊണ്ട് കേരളത്തില്‍ ആയിരം സൗജന്യ വൈഫൈ ഹോട്ട് സ്‌പോട്ടുകള്‍ സൃഷ്ടിക്കുന്ന പദ്ധതിക്കും ചടങ്ങില്‍ തുടക്കം കുറിച്ചു. വിവര സാങ്കേതിക രംഗത്തെ Read More …

ബ്രഹ്മോസിന്റെ പറക്കല്‍ പരീക്ഷണം വിജയകരം

ന്യൂഡല്‍ഹി: ഇന്ത്യയും റഷ്യയും സംയുക്തമായി നിര്‍മിച്ച ഇന്ത്യന്‍ വ്യോമസേനയുടെ സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലായ ബ്രഹ്മോസിന്റെ പറക്കല്‍ പരീക്ഷണം വിജയകരം. ശബ്ദത്തേക്കാള്‍ മൂന്നിരട്ടി വേഗതയില്‍ 290 കിലോമീറ്റര്‍ സഞ്ചരിച്ച മിസൈല്‍ വ്യാഴാഴ്ച രാവിലെ രാജസ്ഥാനിലെ പൊഖ്‌റാനിലെ വിക്ഷേപണ തറയില്‍നിന്നാണ് വിക്ഷേപിച്ചത്. പരമാവധി 2.8 മാച് വേഗതയുളള ബ്രഹ്മോസിന് 300 കിലോഗ്രാം വരെ ഭാരശേഷിയുണ്ട്.