വീണ്ടും ബാങ്ക്​ തട്ടിപ്പ്​; ഇക്കുറി നഷ്​ടം 842 കോടി

ചെന്നൈ: പി.എന്‍.ബി ബാങ്ക്​ തട്ടിപ്പിന്​ പിന്നാലെ രാജ്യ​ത്ത്​ വീണ്ടും സമാനമായ സംഭവം. ജ്വല്ലറി ഉടമ വായ്​പയെടുത്ത്​ മുങ്ങിയെന്നാണ്​ എസ്​.ബി.​െഎയുടെ പരാതി. തമിഴ്​നാട്ടിലെ സ്വര്‍ണ്ണ വ്യാപാരികളായ കനിഷ്​ക്​ ജ്വല്ലറി 842.15 കോടി രൂപ വായ്​പയെടുത്ത്​ മുങ്ങിയെന്നാണ്​ എസ്​.ബി.​െഎ പറയുന്നത്​. ചെന്നൈയിലെ ടി നഗറിലാണ്​ ജ്വല്ലറിയുടെ രജിസ്​റ്റേര്‍ഡ്​ ഒാഫീസ്​. ഭൂപേഷ്​ കുമാര്‍ ജെയിന്‍ അദ്ദേഹത്തി​​െന്‍റ ഭാര്യ നീത ജെയിന്‍ Read More …

കൊച്ചിയില്‍ ഫുട്ബോളും ക്രിക്കറ്റും വേണം: ഹൈബി ഈഡന്‍.

കൊച്ചി : ജവഹര്‍ലാല്‍ നെഹ്രു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഫുട്ബോളും ക്രിക്കറ്റും വേണമെന്ന് ഹൈബി ഈഡന്‍ എം.എല്‍.എ. നവംബര്‍ ഒന്നിന് ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് മത്സരം നടത്തുന്നതായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഫിഫ അണ്ടര്‍ 17 ലോകകപ്പി നായി സ്റ്റേഡിയത്തിലെ പുല്‍ത്തകിടി ലോകനിലവാരത്തില്‍ നവീകരി ച്ചിരുന്നു. ഗ്രൗണ്ടിന് കേടുപാടുകള്‍ സംഭവിക്കാത്ത രീതിയില്‍ രണ്ട് മത്സരങ്ങളും നടത്തുന്നതിനുള്ള തീരുമാനമുണ്ടാകണമെന്ന് Read More …

ആധാര്‍ സുരക്ഷിതം; വിവരങ്ങള്‍ ചോരില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ആധാര്‍ വിവരങ്ങള്‍ ചോരാതിരിക്കാന്‍ കൃത്യമായ മുന്‍കരുതല്‍ സംവിധാനങ്ങള്‍ ഉണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍. പാവപ്പെട്ടവരും പണക്കാരും തമ്മിലുള്ള അന്തരം ആധാര്‍ കുറയ്ക്കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സുപ്രീം കോടതിയിലെ ആധാര്‍ കേസിലാണ് സര്‍ക്കാരിന്റെ വാദം. ആധാറിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ കേന്ദ്രസര്‍ക്കാരിന്റെ വാദം കേള്‍ക്കവെയാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. കേസില്‍ ഹര്‍ജിക്കാരുടെ Read More …

ഇന്ത്യക്കാരുടെ വിവരങ്ങള്‍ ചോര്‍ന്നെങ്കില്‍ നടപടിയെന്ന് കേന്ദ്രം ഫേസ്ബുക്കിനോട്

ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്കിന് കേന്ദ്ര സര്‍ക്കാരിന്റെ മുന്നറിയിപ്പ്. ഫേസ്ബുക്ക് ഉപയോഗിക്കുന്ന ഇന്ത്യക്കാരുടെ വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടെങ്കില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് വിവര സാങ്കേതികവിദ്യാ മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ബ്രിട്ടന്‍ ആസ്ഥാനമായുള്ള കേംബ്രിഡ്ജ് അനലിറ്റിക്ക അഞ്ചുകോടി ആളുകളുടെ വിവരം ചോര്‍ത്തി ദുരുപയോഗിച്ചതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഇടപെട്ടത്. വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തി Read More …

അവിശ്വാസപ്രമേയം ഇന്നും ചര്‍ച്ചയ്‌ക്കെടുത്തില്ല, ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

ദില്ലി: പ്രതിപക്ഷാംഗങ്ങളുടെ ബഹളത്തെ തുടര്‍ന്ന് രാജ്യസഭയും ലോക്‌സഭയും ഇന്നത്തേക്ക് പിരിച്ചുവിട്ടു. കേന്ദ്ര സര്‍ക്കാരിനെതിരെ ടിഡിപി, വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി അംഗങ്ങള്‍ നല്‍കിയ അവിശ്വാസ പ്രമേയം ലോക്‌സഭാ ഇന്നും ചര്‍ച്ചക്ക് എടുത്തില്ല. സഭാ നടപടികളുമായി സഹകരിക്കണമെന്ന സ്പീക്കര്‍ സുമിത്ര മഹാജന്റെ അഭ്യര്‍ത്ഥന നടുത്തളത്തിലിറങ്ങി ബഹളം വയ്ക്കുന്ന എഐഎഡിഎംകെ അംഗങ്ങള്‍ തള്ളിയതിനെ തുടര്‍ന്ന് സഭ പിരിയുന്നതായി സ്പീക്കര്‍ അറിയിക്കുകയായിരുന്നു. Read More …

ജയലളിതയുടെ മരണം സംബന്ധിച്ചു കൂടുതല്‍ വെളിപ്പെടുത്തലുമായി ശശികല

ന്യൂഡല്‍ഹി: തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ മരണം സംബന്ധിച്ചു കൂടുതല്‍ വെളിപ്പെടുത്തലുമായി വി.കെ.ശശികല. ജയലളിതയുടെ മരണത്തെക്കുറിച്ച് അന്വേഷണം നടത്തുന്ന ജസ്റ്റിസ് എ.അറുമുഖസാമി കമ്മിഷനോടായിരുന്നു അവരുടെ വെളിപ്പെടുത്തല്‍. 2016 സെപ്റ്റംബര്‍ 22ന് ശുചിമുറിയില്‍ കുഴഞ്ഞുവീണ ജയലളിത ആശുപത്രിയില്‍ പോകാന്‍ കൂട്ടാക്കിയിരുന്നില്ല. അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് ജയലളിത വളരെ സമ്മര്‍ദത്തിലായിരുന്നുവെന്നും ശശികല പറഞ്ഞു. അനധികൃത സ്വത്തുകേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലാക്കപ്പെട്ടതോടെ Read More …

26ന് പെട്രോള്‍ പമ്പ് പണിമുടക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോള്‍ പമ്പ് പണിമുടക്ക് പ്രഖ്യാപിച്ച് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ്. പമ്പുകള്‍ 26ാം തീയതി രാവിലെ ആറ് മുതല്‍ ഉച്ച ഒരു മണി വരെ അടച്ചിടുമെന്ന് സംഘടനാ ഭാരവാഹികള്‍ അറിയിച്ചു. പമ്പുകളില്‍ രാത്രിപകല്‍ ഭേദമന്യേ നടക്കുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. പമ്പുകള്‍ക്ക് സംരക്ഷണം നല്‍കണമെന്നാണ് ഇവരുടെ ആവശ്യം.

അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ അടച്ചു പൂട്ടുമെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ അടച്ചു പൂട്ടുമെന്ന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് നിയമസഭയില്‍. സ്‌കൂളുകള്‍ അടച്ചു പൂട്ടാന്‍ ബന്ധപ്പെട്ടവര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. ബാലാവകാശ കമ്മീഷന്റെ നിര്‍ദേശ പ്രകാരമാണ് നോട്ടീസ് നല്‍കിയത്. ഇത്തരത്തിലുള്ള 1585 സ്‌കൂളുകള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഇപ്പോള്‍ നടന്നു പോകാവുന്ന ദൂരത്ത് സര്‍ക്കാര്‍ സ്‌കൂളുകളുണ്ട്. എന്നിട്ടും അനിയന്ത്രിതമായി സ്വകാര്യ Read More …