പിണറായി സര്‍ക്കാര്‍ നുണയുടെ കൂടാരമെന്ന് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ പരിഹാസവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നുണകളുടെ കൂടാരമാണ് പിണറായി വിജയന്‍ സര്‍ക്കാരെന്ന് ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു. ഇന്ന് നിയമസഭയില്‍ നടത്തിയ പ്രസംഗത്തിന്‍റെ വീഡിയോ ദൃശ്യം പങ്കുവച്ചുകൊണ്ടുള്ളതാണ് പിണറായിക്കും സര്‍ക്കാരിനുമെതിരെയുള്ള ചെന്നിത്തലയുടെ പോസ്റ്റ്. ഗീബല്‍സിനേക്കാള്‍ വലിയ നുണയന്മാരാണ് ഈ സര്‍ക്കാരിലുള്ളതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. സര്‍ക്കാരിന്‍റെ മദ്യ നയത്തേക്കുറിച്ചായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ വിമര്‍ശനമേറെയും.

സുന്നികളുടെ സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ചുപൂട്ടിയ മുടിക്കോട് പള്ളി തുറക്കാന്‍ ധാരണ

മലപ്പുറം: എപി-ഇകെ സുന്നി വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ച്‌ പൂട്ടിയ മഞ്ചേരി മുടിക്കോട് പള്ളി തുറക്കാന്‍ സുന്നി പ്രവര്‍ത്തകരുടെ സംയുക്തയോഗത്തില്‍ ധാരണ.. ഇരു സംഘടനാ നേതൃത്വവും ഒറ്റക്കെട്ടായി എടുത്ത തീരുമാനത്തിന്റെ ഭാഗമായി യോജിച്ച്‌ മുന്നോട്ട് പോകും. ഇന്ന് പെരിന്തല്‍മണ്ണ ആര്‍ ഡി ഒയെ നേതാക്കള്‍ കാണാനും തീരുമാനിച്ചിട്ടുണ്ട്. 2017 ആഗസ്ത് രണ്ടിന് സര്‍ക്കാര്‍ ഏറ്റെടുത്ത Read More …

ബിജെപിയുമായി സഖ്യത്തിനോ, അവര്‍ക്കു പിന്തുണയോ നല്‍കുന്നില്ല : പളനിസ്വാമി

ചെന്നൈ: ബിജെപിയുമായി സഖ്യത്തിനില്ലെന്ന് വ്യക്തമാക്കി തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി. ബിജെപിയുമായി സഖ്യത്തിനോ അവര്‍ക്കു പിന്തുണയോ നല്‍കുന്നില്ലെന്നും പളനിസ്വാമി നിയമസഭയില്‍ അറിയിച്ചു. പ്രതിപക്ഷത്തിന്റെ വിമര്‍ശനങ്ങള്‍ കേട്ട ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കാവേരി മാനേജ്മെന്റ് ബോര്‍ഡ് സ്ഥാപിക്കുന്നതില്‍ കേന്ദ്രത്തിന് മൃദുസമീപനമാണെന്ന തരത്തിലും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

മാവോയിസ്റ്റുകള്‍ കേരളത്തില്‍ സ്വാധീനം വളര്‍ത്തുന്നുവെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: മാവോയിസ്റ്റുകള്‍ കേരളത്തില്‍ സ്വാധീനം വളര്‍ത്താന്‍ ശ്രമിക്കുന്നതായി കേന്ദ്രസര്‍ക്കാരിന്‍റെ മുന്നറിയിപ്പ്. ആഭ്യന്തരമന്ത്രാലയം പാര്‍ലമെന്‍റിന്‍റെ എസ്റ്റിമേറ്റ് കമ്മിറ്റിക്കാണ് വിവരം നല്‍കിയത്. വികസനപ്രവര്‍ത്തനങ്ങള്‍ തടയാന്‍ മാവോയിസ്റ്റുകള്‍ ശ്രമിക്കുന്നതായും മുന്നറിയിപ്പില്‍ പറയുന്നുണ്ട്.

വയല്‍ക്കിളി സമരത്തിന് പൂര്‍ണ പിന്തുണ നല്‍കുമെന്ന് കുമ്മനം രാജശേഖന്‍

ന്യൂഡല്‍ഹി കീഴാറ്റൂരിലെ വയല്‍ക്കിളി സമരത്തിന് പൂര്‍ണ പിന്തുണ നല്‍കുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖന്‍. ഈ മാസം ഇരുപത്തിയഞ്ചിന് നടക്കുന്ന പ്രതിഷേധസമരത്തില്‍ ബി.ജെ.പി പ്രവര്‍ത്തകരും പങ്കെടുക്കും. സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ബി.ജെ.പിയുടെ നേതൃത്വത്തില്‍ അടുത്ത മാസം രണ്ടിന് കീഴാറ്റൂരില്‍ നിന്ന് കണ്ണൂരിലേക്ക് പ്രതിഷേധ മാര്‍ച്ച്‌ നടത്തുമെന്നും കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍ വിഷയം കൊണ്ടുവരുമെന്നും കുമ്മനം രാജശേഖരന്‍ Read More …

ബീഫിന്റെ പേരിലെ കൊല: ബിജെപി നേതാവുള്‍പ്പെടെ 11 ഗോസംരക്ഷകര്‍ക്ക് ജീവപര്യന്തം

റാഞ്ചി: ബീഫ് കടത്തുന്നുവെന്ന് ആരോപിച്ച്‌ കൊല നടത്തിയ ബിജെപി നേതാവുള്‍പ്പെട്ട 11 ഗോസംരക്ഷകര്‍ക്ക് ജീവപര്യന്തം. ജാര്‍ഖണ്ഡില്‍ ബീഫ് കടത്തുന്നുവെന്നാരോപിച്ച്‌ അലിമുദ്ദീന്‍ എന്ന അസ്ഗര്‍ അന്‍സാരിയെയാണ് ബിജെപി പ്രാദേശിക നേതാവുള്‍പ്പെട്ട സംഘം മര്‍ദ്ദിച്ചു കൊലപ്പെടുത്തിയത്. രാംഗഡിലെ അതിവേഗ കോടതിയാണ് പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. പതിനൊന്നു പേരില്‍ മൂന്നു പേര്‍ക്കെതിരെ ഗൂഢാലോചനക്കുറ്റം സംശയാതീതമായി തെളിഞ്ഞതായി രാംഗഡ് കോടതി Read More …

മദ്യംചേര്‍ത്ത പാനീയം നല്‍കി യുവതിയെ പീഡിപ്പിച്ച സഹോദരങ്ങള്‍ അറസ്റ്റില്‍; സംഭവം പുറത്തറിഞ്ഞത് ഇങ്ങനെ..

മദ്യംചേര്‍ത്ത പാനീയം നല്‍കി യുവതിയെ പീഡിപ്പിച്ച കേസില്‍ സഹോദരങ്ങള്‍ അറസ്റ്റില്‍. ചെങ്ങന്നൂര്‍ അങ്ങാടിക്കല്‍ തെക്ക്, പേരിശേരി, പൂമലച്ചാല്‍ സിജുഭവനത്തില്‍ സുനില്‍ (38) സഹോദരന്‍ സിജു (35) എന്നിവരെയാണ് ചെങ്ങന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ചെങ്ങന്നൂര്‍ സ്വദേശിനി അവിവാഹിതയെയാണ് ഇവര്‍ പീഡിപ്പിച്ചത്. കഴിഞ്ഞ 11-നാണ് സംഭവം. മൊബൈല്‍ ഫോണ്‍ റീച്ചാര്‍ജ് ചെയ്തു തരാമെന്നു പറഞ്ഞ് യുവതിയെ വീട്ടിലേക്ക് Read More …

മ്യാന്‍മര്‍ പ്രസിഡന്‍റ്​ ഹിതിന്‍ ക്യാവ് രാജിവെച്ചു

യാങ്കൂണ്‍: മ്യാന്‍മര്‍ പ്രസിഡന്‍റ്​ ഹിതിന്‍ ക്യാവ് രാജിവെച്ചു. രാജിയുടെ കാരണം വ്യക്​തമാക്കിയിട്ടില്ല. എങ്കിലും റോഹിങ്ക്യന്‍ വിഷയത്തില്‍ അന്താരാഷ്ട്രതലത്തില്‍ നിന്ന് വന്‍വിമര്‍ശനം ഏറ്റുവാങ്ങിയതാണ് രാജിക്ക് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. പുതിയ പ്രസിഡന്‍റിനെ തെരഞ്ഞെടുക്കുന്നതു വരെ വൈസ്​ പ്രസിഡന്‍റ്​ മിയിന്‍റ്​ സ്യൂ പ്രസിഡന്റിന്റെ ചുമതല വഹിക്കും. രാജ്യത്തിന്റെ ഭരണഘടനപ്രകാരം ഏഴു ദിവസത്തിനകം പുതിയ പ്രസിഡന്‍റിനെ തെരഞ്ഞെടുക്കണം. 71കാരനായ ഹിതിന്‍ ക്യാവിന് Read More …