കോടിയേരിയുടെ സഹോദരി ജാനകിയമ്മ അന്തരിച്ചു

ചെന്നൈ: സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സഹോദരി ജാനകിയമ്മ (88) നിര്യാതയായി. ചെന്നെ നീര്‍ക്കുന്നത്തെ വസതിയിലായിരുന്നു അന്ത്യം. പരേതനായ നാരായണ കുറുപ്പിന്റെ ഭാര്യയാണ്. ദീര്‍ഘനാളായി ചെന്നൈയിലാണ് താമസം. വിവരമറിഞ്ഞതോടെ കോടിയേരി ചെന്നൈയിലേക്ക് തിരിച്ചു.

ഛണ്ഡീഗഡില്‍ അന്താരാഷ്ട്ര വിമാനത്താവളം അടച്ചു ; 80,000 യാത്രക്കാര്‍ പ്രതിസന്ധിയില്‍

ഛണ്ഡീഗഡ്: ഛണ്ഡീഗഡില്‍ അന്താരാഷ്ട്ര വിമാനത്താവളം അടച്ചു. വിമാനത്താവളത്തിന്റെ റണ്‍വേയുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയാണ് വിമാനത്താവളം അടച്ചിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് ഇന്നു മുതല്‍ ഫെബ്രുവരി 26 വരെയുള്ള എല്ലാ വിമാന സര്‍വ്വീസുകളും റദാക്കിയിരിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിലച്ചതു മൂലം 80,000 യാത്രക്കാരാണ് പ്രതിസന്ധിയിലായിരിക്കുന്നത്. റണ്‍വേയുടെ നീളം 9,000 അടിയില്‍ നിന്നു 10,400 അടിയായി ഉയര്‍ത്തുന്നതിനാണ് പദ്ധതി. Read More …

കാലാവധി തീര്‍ന്ന പത്ത് ഓര്‍ഡിനന്‍സുകള്‍ പുതുക്കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനം

തിരുവനന്തപുരം: ഓര്‍ഡിനന്‍സുകളുടെ കാലാവധി നീട്ടുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തില്‍ കാലാവധി തീര്‍ന്ന 10 ഓര്‍ഡിനന്‍സുകള്‍ പുതുക്കാന്‍ തീരുമാനം. രാവിലെ ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. കഴിഞ്ഞ ദിവസം ക്വോറം തികയാത്തതിനെത്തുടര്‍ന്നാണ് മാറ്റിവച്ച മന്ത്രിസഭാ യോഗമാണ് ഇന്ന് ചേര്‍ന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെയും അംഗങ്ങളുടെയും കാലാവധി മൂന്നുവര്‍ഷത്തില്‍നിന്നു Read More …

ഗൗരി നേഘയുടെ മരണവുമായി ബന്ധപ്പെട്ട സംഭവം ; പ്രധാനാദ്ധ്യാപികയ്ക്കെതിരേ നടപടി

കൊല്ലം : പ്ളസ് ടൂ വിദ്യാര്‍ത്ഥിനി ഗൗരി നേഘയുടെ മരണവുമായി ബന്ധപ്പെട്ട സംഭവത്തില്‍ അദ്ധ്യാപകരെ ആഘോഷപൂര്‍വ്വം തിരിച്ചെടുത്ത പ്രധാനാദ്ധ്യാപികയ്ക്കെതിരേ നടപടി. ട്രിനിറ്റി സ്കൂള്‍ പ്രിന്‍സിപ്പാലിനോട് നിര്‍ബ്ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടു. ടീച്ചര്‍മാരെ ആഘോഷപൂര്‍വ്വം തിരിച്ചെടുത്ത നടപടി തെറ്റെന്ന് കണ്ടെത്തിയാണ് നടപടി. വിരമിക്കാന്‍ വെറും ഒന്നരമാസം മാത്രം ബാക്കി നില്‍ക്കെയാണ് നടപടി. ഷെവലിയാര്‍ മജാണിന്റെ കരാര്‍ പുതുക്കേണ്ടെന്ന് Read More …

മസ്കറ്റില്‍ മോദിയുടെ പ്രസംഗം കേള്‍ക്കാന്‍ ഒഴിഞ്ഞ കസേരകള്‍

മസ്കറ്റ്: മസ്കറ്റിലെ സുല്‍ത്താന്‍ ഖാബുസ് സ്റ്റേഡിയത്തില്‍ മോദിയുടെ പ്രസംഗം കേള്‍ക്കുന്നതിനു പ്രതീക്ഷിച്ചത്ര ആളുകള്‍ എത്തിയില്ല. പൊതുപരിപാടിക്കു മുപ്പതിനായിരം പേരെത്തുമെന്നാണു കരുതിയതെങ്കിലും വന്നതു പതിമൂവായിരത്തോളം പേര്‍ മാത്രം. എന്‍ഡിഎ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണു മോദി മസ്കത്തിലെ പരിപാടിയില്‍ പ്രസംഗിച്ചത്. ഒമാനിലെ ഏറ്റവും വലിയ സ്റ്റേഡിയത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പൊതുപരിപാടി നടന്നത്. മുപ്പതിനായിരം പേര്‍ക്കു പാസുകള്‍ വിതരണം ചെയ്തിരുന്നു. പക്ഷേ Read More …

ജമ്മു കശ്മീര്‍ ശ്രീനഗറില്‍ വീണ്ടും ഭീകരാക്രമണം ; സൈനികന് പരുക്കേറ്റു

ശ്രീനഗര്‍: ശ്രീനഗറില്‍ വീണ്ടും ഭീകരാക്രമണം. ശ്രീനഗറിലെ കരംനഗറില്‍ സി.ആര്‍.പി.എഫ് ക്യാമ്ബിന് നേരെയായിരുന്നു ആക്രമണം. ആക്രമണത്തില്‍ ഒരു സൈനികന് പരിക്കേറ്റിട്ടുണ്ട്. നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരരുമായുള്ള സൈന്യത്തിന്റെ ഏറ്റുമുട്ടല്‍ തുടരുകയാണ്.

ഓ​ര്‍​ക്കാ​ട്ടേ​രി​യി​ലും കൊ​യി​ലാ​ണ്ടി​യി​ലും ഹ​ര്‍​ത്താ​ല്‍ തുടങ്ങി

വ​ട​ക​ര: ഓ​ര്‍​ക്കാ​ട്ടേ​രി​ ഏ​റാ​മ​ല പ​ഞ്ചാ​യ​ത്തി​ല്‍ ആര്‍.എം.പിയുടെയും കൊ​യി​ലാ​ണ്ടി​യില്‍ സി.പി.എമ്മിന്‍െറയും ഹ​ര്‍​ത്താ​ല്‍ തുടങ്ങി. രാ​വി​ലെ ആ​റു​മ​ണി മു​ത​ല്‍ വൈ​കീ​ട്ട് ആ​റു മ​ണി​വ​രെയാണ് ഹര്‍ത്താല്‍. ഏ​റാ​മ​ല പ​ഞ്ചാ​യ​ത്തി​​െന്‍റ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് ഉ​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​ല്‍ ആ​റ്​ ആ​ര്‍.​എം.​പി.​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും ഒ​രു സി.​പി.​എം പ്ര​വ​ര്‍​ത്ത​ക​നും പ​രി​ക്കേറ്റിരുന്നു. അ​ക്ര​മ​ഭീ​ഷ​ണി​യു​ള്ള​തി​നാ​ല്‍ ആ​ര്‍.​എം.​പി സം​സ്​​ഥാ​ന സെ​ക്ര​ട്ട​റി എ​ന്‍. വേ​ണു​വി​നെ പൊ​ലി​സ്​ സു​ര​ക്ഷി​ത​സ്​​ഥാ​ന​ത്തേ​ക്ക്​ മാ​റ്റി​യിരുന്നു. Read More …

സാങ്കേതികവിദ്യ വിനാശത്തിനല്ല, വികസനത്തിനായി ഉപയോഗപ്പെടുത്തണമെന്ന് പ്രധാനമന്ത്രി

റിയാദ്: സാങ്കേതികവിദ്യ വിനാശത്തിനല്ല, വികസനത്തിനായി ഉപയോഗപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദുബായില്‍ ആരംഭിച്ച ലോക സര്‍ക്കാര്‍ ഉച്ചകോടിയുടെ ഉദ്ഘാടന പ്രസംഗത്തിലായിരുന്നു മോദിയുടെ പ്രസ്താവന. 139 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഉച്ചകോടിയില്‍ പങ്കെടുത്തു. സാങ്കേതികവിദ്യ സാധാരണക്കാരെ ശാക്തീകരിച്ചു കഴിഞ്ഞു. വികസനക്കുതിപ്പിനിടയിലും ദാരിദ്ര്യവും പോഷകക്കുറവും പൂര്‍ണമായും ഇല്ലാതാക്കാന്‍ കഴിഞ്ഞിട്ടില്ല. മിസൈലുകള്‍ക്കും ബോംബുകള്‍ക്കുമായി വന്‍തുകകള്‍ രാജ്യങ്ങള്‍ നിക്ഷേപിക്കുന്നുവെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. നാല് Read More …