തട്ടിപ്പുകേസ് പാര്‍ട്ടി അന്വേഷിക്കേണ്ട കാര്യമില്ല: വൈക്കം വിശ്വന്‍

തിരുവനന്തപുരം: കോടിയേരിയുടെ മകന്‍ ഉള്‍പ്പെട്ട തട്ടിപ്പുകേസ് പാര്‍ട്ടി അന്വേഷിക്കേണ്ട കാര്യമില്ലെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍. കൊടിയേരിയുടെ മകന് അങ്ങനെയൊരു കേസില്‍ ഉള്‍പ്പെടേണ്ട കാര്യമില്ല. അവന് ദുബൈയില്‍ ജോലിയുള്ളതായി അറിയാം. കുട്ടികള്‍ ജോലി അന്വേഷിച്ചുപോകുമ്ബോള്‍ ഇങ്ങനെ ചില കാര്യങ്ങല്‍ സംഭവിച്ചേക്കാമെന്നും വൈക്ക്ം വിശ്വന്‍ പറഞ്ഞു.

ആരോഗ്യനില തൃപ്തികരം; ശ്രീനിവാസന്‍ നാളെ ആശുപത്രി വിടും

കൊച്ചി: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടന്‍ ശ്രീനിവാസന്റെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍. ഇപ്പോള്‍ വിശ്രമം നിര്‍ദേശിച്ചിരിക്കുകയാണെന്നും അദ്ദേഹം നാളെ ആശുപത്രി വിടുമെന്നും ശ്രീനിവാസനോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കൊച്ചി കണ്ടനാടുള്ള വീട്ടില്‍ നിന്ന് തിങ്കളാഴ്ച വൈകിട്ടാണ് ശ്രീനിവാസനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രക്തസമ്മര്‍ദ്ദവും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിലുണ്ടായ വ്യതിയാനവുമാണ് ദേഹാസ്വസ്ഥ്യത്തിന് Read More …

കുവൈത്തില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു

മനാമ:അനധികൃത താമസക്കാര്‍ക്കായി കുവൈത്ത് 25 ദിവസം നീളുന്ന പൊതുമാപ്പ് പ്രഖ്യാപിച്ചു. 29 മുതല്‍ ഫെബ്രുവരി 22 വരെ നീളുന്ന പൊതുമാപ്പ് കാലയളവില്‍ അനധികൃതമായി രാജ്യത്ത് കഴിയുന്ന വിദേശ തൊഴിലാളികള്‍ക്ക് പിഴയോ, ശിക്ഷയോ കൂടാതെ രാജ്യം വിടാനോ താമസം നിയമവിധേയമാക്കാനോ കഴിയും. രാജ്യം വിടുന്നവരെ കരിമ്ബട്ടികയില്‍പ്പെടുത്തില്ല. അവര്‍ക്ക് നിയമവിധേയമായി കുവൈത്തിലേക്ക് വീണ്ടും തൊഴില്‍ വിസയില്‍ വരാമെന്നും ആഭ്യന്തര Read More …

തൊഴില്‍ ലിംഗസമത്വത്തിന് നിയമാവലിയുമായി സൌദി

മനാമ : സ്വകാര്യ തൊഴില്‍മേഖലയില്‍ സ്ത്രി-പുരുഷ സമത്വം ഉറപ്പുവരുത്തുന്ന പുതിയ നിയമാവലിക്ക് സൌദി അംഗീകാരം നല്‍കി. രണ്ടു വര്‍ഷംമുമ്ബ് ആവിഷ്കരിച്ച നിയമാവലിയില്‍ ഭേദഗതി വരുത്തിയാണ് പുതിയ നിയമാവലി തയ്യാറാക്കിയത്. ഓരേ ജോലി ചെയ്യുന്ന സ്ത്രി-പുരുഷ ജീവനക്കാര്‍ക്ക് സമവേതനം ഉറപ്പുവരുത്തുന്നതാണ് പ്രധാന ഭേദഗതി. വനിതകളുടെ തൊഴില്‍ സാഹചര്യവുമായി ബന്ധപ്പെട്ട് പുതിയ ചില വ്യവസ്ഥകളും മാനദണ്ഡങ്ങളും നിയമാവലിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. Read More …

ടി.പി വധശ്രമ ഗൂഡാലോചന കേസില്‍ സി.ബി.ഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരന്‍ വധശ്രമ ഗൂഡാലോചന കേസില്‍ സി.ബി.ഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍. സമാനമായ രണ്ട് പരാതികളില്‍ നേരത്തെ അന്വേഷണം നടത്തിയിട്ടുണ്ട്. ചോമ്ബാല പോലീസ് 2012ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതികളെ കുറ്റക്കാര്‍ എന്ന് കണ്ടെത്താനായില്ല. സമാന സംഭവത്തിലാണ് എടച്ചേരി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഈ സാഹചര്യത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ Read More …

ഹരിയാനയില്‍ ഭര്‍ത്താവിനെ തോക്കിന്‍മുനയില്‍ നിര്‍ത്തി യുവതിയെ ബലാത്സംഗംചെയ്തു

ചണ്ഡീഗഡ് :  ഹരിയാനയില്‍ ഭര്‍ത്താവിനെ തോക്കിന്‍മുനയില്‍ നിര്‍ത്തി ഇരുപത്തിരണ്ടുകാരിയെ കാറില്‍ നിന്ന് വലിച്ചിറക്കി ബലാത്സംഗംചെയ്തു. ഗുഡ്ഗാവില്‍ സെക്ടര്‍ 56ല്‍ ഞായറാഴ്ച രാത്രിയിലാണ് സംഭവം. ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് ബലാത്സംഗത്തിന് ഇരയാക്കിയത്. യുവതിയും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ തടഞ്ഞുനിര്‍ത്തി, യുവാവിനോട് പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടു. യുവാവിനെയും ബന്ധുവിനെയും തോക്ക് ചൂണ്ടി നിര്‍ത്തി ഭീഷണിപ്പെടുത്തിയശേഷമാണ് സംഭവം. അനങ്ങിയാല്‍ കൊന്നുകളയുമെന്നായിരുന്നു Read More …

പെരിന്തല്‍മണ്ണ സംഘര്‍ഷം: പൊലീസ് പക്ഷം പിടിച്ചെന്ന് എം.കെ. മുനീര്‍

പെരിന്തല്‍മണ്ണ മുസ് ലിം ലീഗ് ഒാഫിസ് അടിച്ചു തകര്‍ത്ത സംഭവത്തില്‍ പൊലീസ് പക്ഷം പിടിച്ചെന്ന് ലീഗ് നിയമസഭാ കക്ഷി നേതാവ് എം.കെ മുനീര്‍. സംഘര്‍ഷ സമയത്ത് നിരവധി സന്ദര്‍ഭങ്ങളില്‍ ഈ നിലപാട് പൊലീസ് സ്വീകരിച്ചിട്ടുണ്ട്. ഇതേ പക്ഷപാത സമീപനമാണ് നിയമസഭയില്‍ മുഖ്യമന്ത്രി സ്വീകരിച്ചതെന്നും മുനീര്‍ പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് Read More …

ശ്രീജിത്തിനൊപ്പമുള്ള സമരം അവസാനിപ്പിച്ചതായി ഫേസ്ബുക്ക് കൂട്ടായ്മ , സമരം തുടരുമെന്ന് ശ്രീജിത്ത്

തിരുവനന്തപുരം. നെയ്യാറ്റിന്‍കര സ്വദേശി ശ്രീജിവിന്റെ കസ്റ്റഡി മരണത്തെ തുടര്‍ന്ന് സഹോദരന്‍ ശ്രീജിത്തിനൊപ്പം ഫേസ്ബുക്ക് കൂട്ടായ്മ നടത്തി വന്ന സമരം അവസാനിപ്പു. എന്നാല്‍ ക ുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കും വരെ സമരം തുടരുമെന്ന് ശ്രീജിത്ത് വ്യക്തമാക്കി. സിബിഐ കേസെടുത്തതോടെ, പ്രക്ഷോഭം വിജയമാണെന്നു വിലയിരുത്തിയാണ് ഫേസ്ബുക്ക് കൂട്ടായ്മ സമരം അവസാനിപ്പിച്ചത്. എന്നാല്‍ വിഷയത്തില്‍ കേസെടുത്ത് സിബിഐ. ആരെയും പ്രതിചേര്‍ക്കാതെ Read More …