സൗദി നഗരം ചാമ്പാലാക്കാനെത്തിയ മിസൈല്‍ തകര്‍ത്തു

റിയാദ്• തെക്കന്‍ സൗദി നഗരമായ നജ്രാനെ ലക്ഷ്യമിട്ട് ഹൂത്തി വിമതര്‍ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈല്‍ റോയല്‍ സൗദി വ്യോമ പ്രതിരോധ സേന തകര്‍ത്തതായി സൈനിക വക്താവ് അറിയിച്ചു.     വടക്കുപടിഞ്ഞാറന്‍ യെമനിലെ അമ്രാന്‍ ഗവര്‍ണറേറ്റില്‍ നിന്നാണ് മിസൈല്‍ വിക്ഷേപിച്ചതെന്ന് കണ്ടെത്തിയതായി സൗദി നേതൃത്വത്തിലുള്ള അറബ് സഖ്യസേനയുടെ വക്താവ് കേണല്‍ സ്റ്റാഫ് തുര്‍ക്കി അല്‍-മാല്‍കി പ്രസ്താവനയില്‍ Read More …

വീരേന്ദ്രകുമാറില്‍ നിന്ന് ഇത് പ്രതീക്ഷിച്ചില്ല -കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: വീരേന്ദ്രകുമാറില്‍ നിന്ന് ഇത് പ്രതീക്ഷിച്ചില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. ജെഡിയു പോയത് കൊണ്ട് യു.ഡി.എഫില്‍ ചലനമൊന്നും ഉണ്ടാക്കില്ല. ജെ.ഡി.യു ചര്‍ച്ചക്ക് തയ്യാറാകുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.     ലോക കേരള സഭക്ക് എല്ലാ പിന്തുണയും നല്‍കുന്നുവെന്നും ഫലപ്രദമായി പ്രവര്‍ത്തിക്കേണ്ടത് സര്‍ക്കാരാണെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. സുപ്രിംകോടതി ജഡ്ജിമാരുടെ വാര്‍ത്താസമ്മേളനം ഞെട്ടിപ്പിച്ചെന്നും ജഡ്ജിമാര്‍ക്ക് ഇനിയും എന്തൊക്കെ Read More …

ക്ഷേത്രങ്ങളെ പുകഴ്ത്തി സി.പി.എം രംഗത്തെത്തുന്നത് ഇരട്ടത്താപ്പും വഞ്ചനയും: കുമ്മനം

തിരുവനന്തപുരം: ക്ഷേത്രാചാരങ്ങളിലും അനുഷ്ഠാനങ്ങളിലും ശാസ്ത്രീയ വശമുണ്ടെന്ന സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി.ജയരാജന്റെ പ്രസ്താവനയെ വിമര്‍ശിച്ച്‌ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ക്ഷേത്രവും ഹിന്ദുവും എന്നത് പിന്തിരിപ്പനാണെന്നും വര്‍ഗീയമാണെന്നും അണികളെ പറഞ്ഞ് പഠിപ്പിച്ച്‌ അതിനെതിരെ അണിനിരത്തിയിട്ട് ഇപ്പോള്‍ ക്ഷേത്രങ്ങളെ പുകഴ്ത്തി രംഗത്തെത്തുന്നത് ഇരട്ടത്താപ്പും വഞ്ചനയുമല്ലാതെ മറ്റെന്താണെന്ന് അദ്ദേഹം ചോദിച്ചു. ഇ.പി ജയരാജന്റെ അഭിപ്രായമാണോ കേരളത്തിലെ സി.പി.എമ്മിന് Read More …

തിരുവാഭരണങ്ങളും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ആരംഭിച്ചു

പത്തനംതിട്ട: മകരസംക്രമ സന്ധ്യയില്‍ ശബരിമല’അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തുന്ന തിരുവാഭരണങ്ങളും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര പന്തളത്ത് നിന്നും പുറപ്പെട്ടു….. പരമ്പരാഗത പാതയിലൂടെ യാത്ര ചെയ്യുന്ന തിരുവാഭരണ സംഘം , മകരവിളക്ക് ദിവസം വൈകിട്ട് ശബരിമലയില്‍ എത്തിച്ചേരും. ശരണം വിളികള്‍ നിറഞ്ഞ അന്തരീക്ഷത്തില്‍ നൂറുകണക്കിന് ഭക്തരുടെ സാന്നിധ്യത്തിലാണ് തിരുവാഭരണ ഘോഷയാത്ര പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ നിന്നും പുറപ്പെട്ടത്.  വെളുപ്പിന് 5 മണിയോടെ Read More …

എം പി വീരേന്ദ്രകുമാര്‍ മര്യാദ കാണിച്ചില്ലെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം ; എം പി വീരേന്ദ്രകുമാര്‍ മര്യാദ കാണിച്ചില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല . മുന്നണി വിട്ടു പോകുമ്ബോള്‍ അത് ഫോണ്‍ ചെയ്തു പോലും അറിയിക്കാനുള്ള മര്യാദ കാണിച്ചില്ല. മാധ്യമങ്ങളിലൂടെയാണ് വിവരം അറിഞ്ഞത്. കോണ്‍ഗ്രസ്സ് ജയിച്ചു കൊണ്ടിരുന്ന സീറ്റുകള്‍ നല്‍കിയാണ് ജെഡിയുവിനെ ജയിപ്പിച്ചത്. ജെഡിയു വന്നത് കൊണ്ട് കോണ്‍ഗ്രസിന് കാര്യമായ നേട്ടം ഒന്നും ഉണ്ടായില്ല Read More …

കോ‍ഴിക്കോട് ഹോമിയോ മെഡിക്കല്‍ കോളേജില്‍ എസ്‌എഫ്‌ഐക്ക് ഉജ്ജ്വല വിജയം

കോഴിക്കോട് ഗവണ്‍മെന്റ് ഹോമിയോ മെഡിക്കല്‍ കോളേജില്‍ SFI. മുഴുവന്‍ ജനറല്‍ സീറ്റിലും SFI സ്ഥാനാര്‍ഥികള്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയം സ്വന്തമാക്കി . 269 വോട്ടുകള്‍ പോള്‍ ചെയ്തപ്പോള്‍ 160 ല്‍ അധികം വോട്ടുകളുടെ ഭൂരിപക്ഷത്തോടുകൂടിയാണ് SFI യുടെ വിജയം . Chairperson:amrutha ashokan Vice chairman :meenu Mohandas General Secretary: bipin r arts Read More …

ജിഷ്ണു പ്രണോയിയുടെ മരണം; സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു

കൊച്ചി: പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം ഏറ്റെടുത്തുകൊണ്ട് സിബിഐ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. എറണാകുളം സി.ജെ.എം കോടതിയിലാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. അതേസമയം കേസില്‍ ആരെയും പ്രതി ചേര്‍ത്തിട്ടില്ല. ജിഷ്ണു പ്രണോയ് കേസ് ഏറ്റെടുക്കാനാവില്ലെന്ന് സിബിഐ കഴിഞ്ഞ നവംബറില്‍ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിരുന്നു. നിലവില്‍ കേസുകളുടെ ബാഹുല്യമാണെന്നും Read More …

ബഹിരാകാശ മേഖലയില്‍ കൂടുതല്‍ പരീക്ഷണങ്ങളുമായി യുഎഇ

ദുബായ്: യുഎഇ ബഹിരാകാശ മേഖലയില്‍ കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കാനൊരുങ്ങുന്നു. ഉപഗ്രവിക്ഷേപണം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ ലക്ഷ്യത്തോടടുക്കുകയാണ്. മാത്രമല്ല 2021ല്‍ ബഹിരാകാശത്തു സ്വദേശി യാത്രികരെ എത്തിക്കാനുള്ള പദ്ധതിയും പുരോഗമിക്കുന്നു. 25ന് ഫ്രഞ്ച് ഗയാനയില്‍ നിന്നു അല്‍ യാഹ് 3 ഉപഗ്രഹം വിക്ഷേപിക്കും. ആഫ്രിക്കന്‍ രാജ്യങ്ങളും ബ്രസീലും വാര്‍ത്താവിനിമയ ആവശ്യത്തിനുള്ള ഈ ഉപഗ്രഹത്തിന്റെ സേവനം തേടിയിട്ടുണ്ട്. ഈവര്‍ഷം പകുതിയോടെ പൂര്‍ണമായും Read More …