ജഡ്ജിമാരുടെ പ്രതിഷേധത്തില്‍ പ്രധാനമന്ത്രി റിപ്പോര്‍ട്ട് തേടി

ന്യൂഡല്‍ഹി : സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ പ്രതിഷേധത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി റിപ്പോര്‍ട്ട് തേടി. കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദിനോടാണ് പ്രധാനമന്ത്രി റിപ്പോര്‍ട്ട് തേടിയത്. ജഡ്ജിമാരുടെ വാര്‍ത്താ സമ്മേളനത്തിന് പിന്നാലെയായിരുന്നു പ്രധാനമന്ത്രിയുടെ ഇടപെടല്‍. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയോടുള്ള പ്രതിഷേധമറിയിച്ചാണ് സുപ്രീംകോടതിയിലെ നാല് മുതിര്‍ന്ന ജഡ്ജിമാര്‍ വാര്‍ത്താസമ്മേളനം നടത്തിയത്. ജസ്റ്റിസുമാരായ ജെ. ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, Read More …

കണ്ണൂരില്‍ സിപിഐഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസ് അടിച്ച് തകര്‍ത്തു

കണ്ണൂര്‍: കണ്ണൂരില്‍ വീണ്ടും അക്രമം. മട്ടന്നൂര്‍ നടുവനാട് സിപിഐഎം ബ്രാഞ്ച് കമ്മറ്റി ഓഫീസിന് നേരെ ആക്രമണമുണ്ടായി. ഓഫിസിന്റെ ജനാലകളും കമ്ബ്യൂട്ടറും അടിച്ച് തകര്‍ത്തു. പൊലിസുകാര്‍ക്ക് നേരെയും ബോംബേറുണ്ടായി. ആര്‍എസ്എസ് ആണ് അക്രമത്തിന് പിന്നിലെന്ന് ആരോപിച്ച് സിപിഐഎം പ്രദേശത്ത് ഹര്‍ത്താല്‍ ആചരിക്കുകയാണ്.     ഇന്നലെ രാത്രി തലശ്ശേരി മാക്കുനിയില്‍ കോണ്‍ഗ്രസ്സ് മണ്ഡലം സെക്രട്ടറിക്ക് നേരെ അക്രമണം Read More …

സുപ്രീം കോടതി ശരിയായല്ല പ്രവര്‍ത്തിക്കുന്നതെന്ന് മുതിര്‍ന്ന ജഡ്ജിമാര്‍

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസിനെതിരായ ആരോപണങ്ങളുമായി സുപ്രീം കോടതി ജഡ്ജിമാരുടെ പത്രസമ്മേളനം. കുറച്ചു മാസങ്ങളായി സുപ്രീം കോടതിയുടെ പ്രവര്‍ത്തനങ്ങള്‍ ശരിയായ വിധത്തിലല്ല നടക്കുന്നതെന്ന് ചെലമേശ്വറിന്റെ നേതൃത്വത്തിലുള്ള ജഡ്ജിമാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ജസ്റ്റിസ് ചെലമേശ്വര്‍, കുര്യന്‍ ജോസഫ്, രഞ്ജന്‍ ഗോഗോയ്, മദന്‍ ബി. ലോകൂര്‍ എന്നീ ജഡ്ജിമാരാണ് പത്രസമ്മേളനത്തില്‍ പങ്കെടുത്തത്. രണ്ടു മാസങ്ങല്‍ക്കു മുന്‍പ് ഞങ്ങള്‍ ചീഫ് ജസ്റ്റിസിന് Read More …

നേതാക്കളെപറ്റി മിണ്ടിയാല്‍ ബല്‍റാമിന്റെ നാവു പിഴുതെടുക്കുമെന്ന് സി.പി.എം നേതാവ് എം. ചന്ദ്രന്‍

പാലക്കാട്: സി.പി.എം നേതാക്കളെപറ്റി മിണ്ടിയാല്‍ വി.ടി ബല്‍റാം എം.എല്‍.എയുടെ നാവു പിഴുതെടുക്കുമെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം എം. ചന്ദ്രന്‍. വി.എസ് അച്യുതാനന്ദനെതിരെ അസംബ്ലിയില്‍ നാവുയര്‍ത്താന്‍ ബല്‍റാമിന് ധൈര്യമുണ്ടോ എന്നും ചന്ദ്രന്‍ ചോദിച്ചു. മറ്റുള്ളവരെ തെറി പറയുന്നവരുടെ അഭിപ്രായ സ്വാതന്ത്ര്യം അനുവദിക്കില്ലന്നും അഭിപ്രായ സ്വാതന്ത്ര്യത്തിന് പരിധിയുണ്ടെന്നും ചന്ദ്രന്‍ വ്യക്തമാക്കി.   ബല്‍റാമിനെ കൊണ്ട് മാപ്പു പറയിപ്പിക്കലല്ല സി.പി.എമ്മിന്റെ Read More …

ലാലുവിന് ജയിലിലെ സുഖം പോരെന്ന് പരാതി : കോടതിയുടെ മറുപടി

റാഞ്ചി: ലാലു പ്രസാദ് യാദവിനെ ഓപ്പണ്‍ ജയിലിലേക്കു അയക്കാന്‍ തീരുമാനിച്ച് സിബിഐ കോടതി ജഡ്ജി ശിവ്പാല്‍ സിങ്ങ്. ജയിലില്‍ തന്റെ പാര്‍ട്ടി അനുഭാവികളെ കാണാനുള്ള സൗകര്യം ലഭിക്കുന്നില്ല എന്ന് ലാലു പ്രസാദ് അറിയിച്ചതിനെത്തുടര്‍ന്നാണ് സിങ്ങ് അങ്ങനെയൊരു അഭിപ്രായം ഉന്നയിച്ചത്. മൃഗ സംരക്ഷണ വകുപ്പുമായി ബന്ധപ്പെട്ട് 900 കോടിയോളം രൂപ തട്ടിയ കേസില്‍ അഞ്ചു വര്‍ഷം തടവിനു Read More …

സ്‌ഫോടക വസ്തുക്കള്‍: കുറ്റിപ്പുറം പാലത്തിനടിയില്‍ വീണ്ടും പരിശോധന

മലപ്പുറം: ആയുധങ്ങള്‍ കണ്ടെത്തിയ ഭാരതപ്പുഴയില്‍ പോലീസിന്റെ നേതൃത്വത്തില്‍ വീണ്ടും പരിശോധന. രണ്ടു തവണകളായി നിരവധി വെടിയുണ്ടകളും കുഴിബോംബുകളും കണ്ടെടുത്ത പ്രദേശത്താണ് വീണ്ടും പരിശോധന നടത്തുന്നത്. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ രാവിലെ ഒമ്ബതു മണിയോടെയാണ് പരിശോധന തുടങ്ങിയത്. കഴിഞ്ഞ ദിവസം സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്ത സ്ഥലത്തെ വെള്ളം വറ്റിച്ചാണ് പരിശോധന നടത്തുന്നത്. ഒരു ഭാഗത്ത് പതിനഞ്ചോളം Read More …

ബജറ്റില്‍ നികുതികള്‍ വര്‍ധിപ്പിക്കുമെന്ന് തോമസ് ഐസക്ക്

    സംസ്ഥാനത്ത് സേവന നികുതികള്‍ വര്‍ധിപ്പിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ഭൂനികുതി ഉള്‍പ്പെടെയുള്ള പല കാര്യങ്ങളിലും മാറ്റം വരേണ്ടത് അത്യാവശ്യമാണ്. 50 വര്‍ഷം മുമ്ബുള്ള ഭൂനികുതിയാണ് ഇപ്പോള്‍ നിലവിലുള്ളത്. സംസ്ഥാന സര്‍ക്കാര്‍ നികുതി പിരിക്കാന്‍ ചെലവാകുന്നതിന്റെ നാലില്‍ ഒരു ശതമാനം പോലും ഇപ്പോള്‍ ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.     ഇക്കാര്യങ്ങളെല്ലാം വരുന്ന ബജറ്റില്‍ Read More …

വീട്ടമ്മയെ ആക്രമിച്ച്‌​ ഒന്നര വയസ്സുകാരനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; ആസാം സ്വദേശി അറസ്​റ്റില്‍

അങ്കമാലി: വീട്ടില്‍ അതിക്രമിച്ച്‌​ കയറി വീട്ടമ്മയെ ആക്രമിച്ച്‌ ഒന്നരവയസുകാരനെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ച ആസാം സ്വദേശിയെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു. പട്ടാപ്പകല്‍ വീടി​​െന്‍റ വാതിലുകള്‍ അടിച്ച്‌​ തകര്‍ത്തായിരുന്നു തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചത്​. കുഞ്ഞിനെയുമെടുത്ത് വീട്ടമ്മ​ അയല്‍വീട്ടിലേക്ക് ഓടിയതോടെ ശ്രമം വിഫലമാവുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട്​ ആസാം ദോയാല്‍പൂര്‍ സ്വദേശി ലോഹിറാം നാക്കിനെ (42) പൊലീസ്​ അറസ്​റ്റ്​ ചെയ്​തു. Read More …