മഹാസമ്മേളനം കഴിയുന്നതോടെ കേരളാ കോണ്‍ഗ്രസ് സമ്മര്‍ദ ശക്തിയായി മാറും: ജോസ് കെ മാണി

കോട്ടയം: മഹാസമ്മേളനം കഴിയുന്നതോടെ കേരളാ കോണ്‍ഗ്രസ് (എം) സംസ്ഥാനത്തെ സമ്മര്‍ദശക്തിയായി മാറുമെന്ന് പാര്‍ട്ടി വൈസ് ചെയര്‍മാന്‍ ജോസ് കെ മാണി എംപി. വരുംദനങ്ങളില്‍ കേരളത്തിന്റെ രാഷ്ട്രീയഅജണ്ട തീരുമാനിക്കുക കേരളാ കോണ്‍ഗ്രസ് ആയിരിക്കുമെന്നും ജനകീയ വിഷയങ്ങളില്‍ ശരിയായ നിലപാട് എടുക്കുന്നവര്‍ക്കൊപ്പം പാര്‍ട്ടി നില്‍ക്കുമെന്നും ജോസ് കെ മാണി പറഞ്ഞു. ജനങ്ങളുടെ വിഷയങ്ങള്‍ ഏറ്റെടുത്ത് അതിന് പരിഹാരം കാണുന്ന Read More …

ഓഖി ചുഴലിക്കാറ്റ് ദുരന്തം : ലത്തീന്‍ അതിരൂപത ഹൈക്കോടതിയിലേക്ക്

തിരുവനന്തപുരം : ഓഖി ചുഴലിക്കാറ്റ് ദുരന്തത്തില്‍ മരിച്ച മത്സ്യത്തൊഴിലാളികളെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ലത്തീന്‍ അതിരൂപത കോടതിയെ സമീപിക്കാനൊരുങ്ങുന്നു.   ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് നല്‍കാനാണ് തീരുമാനം.

വിരമിക്കല്‍ സൂചന നല്‍കി സോണിയ ഗാന്ധി

കോണ്‍ഗ്രസിനെ ഇനി രാഹുല്‍ നയിക്കും. വിരമിക്കല്‍ സൂചന നല്‍കി സോണിയ ഗാന്ധി. സജീവരാഷ്ട്രീയത്തില്‍ നിന്നും വിരമിക്കുന്നുവെന്ന് ദില്ലിയില്‍ മാധ്യമങ്ങളോട് സോണിയ സൂചിപ്പിച്ചു. കോണ്‍ഗ്രസ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം പ്രസിഡന്റ് ചുമതല വഹിച്ച വ്യക്തിയാണ് സോണിയ. രാഹുല്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് നാളെ ചുമതലയേലല്‍ക്കുന്നതോടെ വിരമിക്കുമെന്നാണ് സോണിയ സൂചിപ്പിച്ചത്. ആരോഗ്യപരമായ കാരണങ്ങളണ് വിരമിക്കലിന് കാരണമെന്നാണ് അറിയുന്നത്. Read More …

വി.സിയുടെ രാജി ആവശ്യപ്പെട്ട് എസ്.എഫ്.ഐ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

തിരുവനന്തപുരം : വി.സിയുടെ രാജി ആവശ്യപ്പെട്ട് എസ്.എഫ്.ഐ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. കേരള സര്‍വ്വകലാശാല വി.സിയുടെ രാജി ആവശ്യപ്പെട്ടാണ് എസ്.എഫ്.ഐ പ്രതിഷേധം നടത്തുന്നത്. എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തി ചാര്‍ജ് നടത്തി.

സൗമ്യ വധക്കേസ്; 6 വര്‍ഷങ്ങള്‍ക്ക് ശേഷം ആളൂരിന്റെ വെളിപ്പെടുത്തല്‍

സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ച 2014 സെപ്തംബര്‍ 15ലെ സുപ്രിംകോടതിയിലെ വിധി തനിക്ക് ആശ്വാസമാണ് നല്‍കിയതെന്ന് അഭിഭാഷകന്‍ ബി എസ് ആളൂര്‍. ഒരാളുടെ എങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയല്ലോ എന്ന ചാരിതാര്‍ത്ഥ്യത്തോടെയാണ് കോടതിയില്‍ നിന്നും താന്‍ ഇറങ്ങിയതെന്ന് ആളൂര്‍ പറയുന്നു. സൗമ്യവധം നടന്നദിവസം അതേ ട്രെയിനിലുണ്ടായിരുന്ന 50 വയസ്സുള്ള ഒരു യാത്രക്കാരനെ Read More …

ഒടിയനുവേണ്ടി മഹാനടന്‍ ഭാരം കുറയ്ക്കാന്‍ കഷ്ടപ്പെട്ടതിങ്ങനെ

ഒടിയന്‍ എന്ന സിനിമയ്ക്കു വേണ്ടി മോഹന്‍ലാല്‍ കഷ്ടപ്പെടുന്നതു പോലെ മറ്റൊരു നടനും കഷ്ടപ്പെട്ടിട്ടുണ്ടാവില്ലെന്ന് തീര്‍ത്തു പറയാം. നന്നായി തടിച്ചിരുന്ന ലാലേട്ടന്റെ ശരീരം 51 ദിവസം കൊണ്ട് പകുതിയോളം കുറഞ്ഞു. വയര്‍ ഇല്ലേ ഇല്ല, മുഖത്ത് തെളിച്ചം കൂടി. ചെറുപ്പം വീണ്ടെടുത്ത് മലയാളികള്‍ക്ക് എന്നും കൗതുകമായ ലാലേട്ടന്‍ വീണ്ടും വിസ്മയിപ്പിക്കുകയാണ്. ഒടിയനായുള്ള ലാലേട്ടന്റെ പുതിയ അവതാരം ആരാധകരെ Read More …

ഗുജറാത്ത് തിരഞ്ഞെടുപ്പ് പോരിനൊടുവില്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് തുടക്കമായി. പതിവില്‍ നിന്ന് ഒരു മാസത്തോളം വൈകിയാണ് ഇത്തവണ ശീതകാല പാര്‍ലമെന്റ് സമ്മേളനം തുടങ്ങിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. സമീപമാസങ്ങളില്‍ വേര്‍പിരിഞ്ഞ സിറ്റിങ് എം.പിമാര്‍ക്ക് ആദരമര്‍പ്പിച്ച് സഭ പിരിയും.   തിങ്കളാഴ്ച മുതലാണ് മറ്റു സമ്മേളന നടപടികളിലേക്ക് കടക്കുക. അന്നുതന്നെയാണ് ഗുജറാത്ത്, ഹിമാചല്‍പ്രദേശ് വോട്ടെണ്ണല്‍. അതേസമയം, കോണ്‍ഗ്രസ്സ് Read More …

മധ്യപ്രദേശില്‍ മതംമാറ്റം നടത്തുന്നുവെന്നാരോപിച്ച് കരോള്‍ സംഘത്തിന് നേരെ ആക്രമണം

ഭോപ്പാല്‍ : മധ്യപ്രദേശില്‍ കരോള്‍ സംഘത്തിന് നേരെ ആക്രമണം. മതം മാറ്റം നടത്തുന്നുവെന്നാരോപിച്ച് നടത്തിയ ആക്രമണത്തില്‍ വൈദികന്റെ വാഹനം കത്തിച്ചു. ആക്രമണത്തിന്റെ പിന്നില്‍ ബജ്രംഗിദള്‍ പ്രവര്‍ത്തകരെന്ന് കണ്ടെത്തി. ബജ്രംഗിദള്‍ പ്രവര്‍ത്തകര്‍ മതപരിവര്‍ത്തനം നടത്തുന്നുവെന്ന് ആരോപിച്ച് കരോള്‍ സംഘത്തെ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. ഇവരെ സ്റ്റേഷനില്‍ നിന്നും വിട്ടയച്ചിട്ടില്ല. സത്‌ന സെന്റ് എഫ്രോം സെമിനാരിയില്‍ നിന്നും ഗ്രാമങ്ങളില്‍ Read More …