അവിഹിത ബന്ധം അച്ചനോട് പറയുമെന്ന് പറഞ്ഞ ആറ് വയസ്സുകാരിയെ അമ്മയും കാമുകനും കഴുത്തറുത്ത് കൊന്നു

ന്യൂഡല്‍ഹി: അമ്മയുടെ അവിഹിത ബന്ധത്തെക്കുറിച്ച് അച്ഛനോട് പറയുമെന്ന് പറഞ്ഞതിന് ആറ് വയസ്സുകാരിയെ അമ്മയും കാമുകനും ചേര്‍ന്ന് കഴുത്തറുത്ത് കൊന്നു. അച്ഛന്‍ വീട്ടിലില്ലാത്തപ്പോള്‍ അമ്മയെയും കാമുകനെയും പ്രത്യേക സാഹചര്യത്തില്‍ കുട്ടി കണ്ടതാണ് പ്രശ്‌നമായത്. ഇതേകുറിച്ച് അച്ഛനോട് പറയുമെന്ന് കുട്ടി പറഞ്ഞതോടെ ഇരുവരും ചേര്‍ന്ന് കുട്ടിയെ കൊലപ്പെടുത്താന്‍ പദ്ധതിയിടുകയായിരുന്നു. തുടര്‍ന്ന് ബുധനാഴ്ച വൈകുന്നേരത്തോടെ ഇവര്‍ കുട്ടിയുടെ കഴുത്തറക്കുകയായിരുന്നു. കാമുകനാണ് Read More …

കെ.എം.സി.സി നേതാക്കളുടെ ഇടപെടല്‍ ഫലം കണ്ടു പാസ്‌പോര്‍ട്ട്: സേവനങ്ങള്‍ക്ക് അധിക ഫീസ് ഈടാക്കില്ലെന്ന് അധികൃതര്‍

മലപ്പുറം: പാസ്‌പോര്‍ട്ട് അപേക്ഷകരില്‍ നിന്ന് എസ്.എം.എസ് സന്ദേശമയക്കുന്നതിനും പാസ്‌പോര്‍ട്ട് ഇടുന്നതിനുള്ള പൗച്ച് തുടങ്ങിയവ നല്‍കുന്നതിന് അധിക ഫീസ് നിര്‍ബന്ധിച്ച് ഈടാക്കുന്ന പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം അധികൃതരുടെ നടപടിയില്‍ സൗദി കെ.എം.സി.സി പരാതി നല്‍കി. നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് കെ.പി മുഹമ്മദ് കുട്ടി, ജനറല്‍ സെക്രട്ടറി അഷ്‌റഫ് വേങ്ങാട്ട് എന്നിവരുടെ നേതൃത്വത്തില്‍ നേതാക്കള്‍ സേവാ കേന്ദ്രത്തിന്റെ ചമുതലയുള്ള Read More …

സോളാര്‍ തട്ടിപ്പിലെ ശിക്ഷയ്‌ക്കെതിരായി സരിത നല്‍കിയ അപ്പീല്‍ കോടതി തളളി

പത്തനംതിട്ട: സോളര്‍ തട്ടിപ്പു കേസിലെ ശിക്ഷയ്‌ക്കെതിരായി സരിത എസ് നായര്‍  നല്‍കിയ അപ്പീല്‍ പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതി തളളി. പത്തനംതിട്ട ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ്  കോടതിയുടെ ശിക്ഷയ്‌ക്കെതിരായി നല്‍കിയ അപ്പീലാണ് തളളിയത്. കേസില്‍ സരിതയ്ക്കും ബിജു രാധാകൃഷ്ണനും മജിസ്‌ട്രേറ്റ്  കോടതി മൂന്നു വര്‍ഷവും മൂന്നു മാസവും തടവും, 1.2 കോടി പിഴയും ശിക്ഷ വിധിച്ചിരുന്നു. Read More …

ജിഷ വധം; കോടതി വിധി ശാസ്ത്രീയ കുറ്റാന്വേഷണത്തിന്റെ വിജയം: ബെഹ്‌റ

തിരുവനന്തപുരം: ജിഷ വധക്കേസിലെ കോടതി വിധി ശാസ്ത്രീയ കുറ്റാന്വേഷണത്തിന്റെ വിജയമാണെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക പാരിതോഷികം നല്‍കാന്‍ സര്‍ക്കാരിന് ശുപാര്‍ശ നല്‍കുമെന്നും ബെഹ്‌റ പറഞ്ഞു. കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥ എഡിജിപി ബി.സന്ധ്യ പറഞ്ഞിരുന്നു. വിമര്‍ശകര്‍ക്കുള്ള മറുപടി കൂടിയാണ് വിധി. അന്വേഷണ സംഘത്തെ അഭിനന്ദിക്കുന്നുവന്നും സന്ധ്യ പറഞ്ഞു.

കേരള സര്‍ക്കാര്‍ വഞ്ചിച്ചു; തനിക്ക് നീതി കിട്ടിയില്ലെന്ന് അമിറുള്‍

കൊച്ചി : ജിഷ കേസില്‍ തനിക്ക് നീതി കിട്ടിയില്ലെന്നും കേരള സര്‍ക്കാര്‍ തന്നെ വഞ്ചിക്കുകയായിരുന്നുവെന്നും പ്രതി അമിറുല്‍ ഇസ്ലാം. കേസില്‍ കോടതി വിധി കേട്ട ശേഷം ജയിലിലേയ്ക്ക് പോകവേയായിരുന്നു അമിറുളിന്റെ പ്രതികരണം. ‘തനിക്ക് ഒന്നും അറിയില്ല, എന്തിനാണ് കേസില്‍ കുടുക്കിയതെന്ന് അറിയില്ല. തന്നെ കേരള സര്‍ക്കാര്‍ വഞ്ചിക്കുകയായിരുന്നു’ വെന്നും അമിറുള്‍ പറഞ്ഞു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് Read More …

രാജസ്ഥാനില്‍ മുസ്ലിം യുവാവിനെ ജീവനോടെ കത്തിച്ചുകൊന്ന പ്രതിക്ക് വേണ്ടി ലക്ഷങ്ങള്‍ ഒഴുകുന്നു; ഭാര്യയുടെ അക്കൗണ്ടിലേക്ക് പണമയച്ചത് 516 പേര്‍

കഴിഞ്ഞ ആഴ്ച രാജ്യത്തെ ഞെട്ടിച്ച വാര്‍ത്തയായിരുന്നു രാജസ്ഥാനില്‍ മുസ്ലിം യുവാവിനെ മഴു കൊണ്ട് വെട്ടിയ ശേഷം ജീവനോടെ കത്തിച്ചത്. എന്നാല്‍ ഇപ്പോള്‍ രാജസ്ഥാനില്‍ നിന്ന് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അതിലേറെ ഭയാനകമാണ്. കൊടും ക്രൂരത ചെയ്ത ശംഭുലാലിന് ലക്ഷക്കണക്കിന് രൂപ പാരിതോഷികമായി ലഭിക്കുകയാണ. ശംഭുലാലിന്റെ ഭാര്യ സീതയുടെ പേരിലുള്ള അക്കൗണ്ടിലേക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പണം Read More …

ജിഷ കേസ്: ജനങ്ങള്‍ ആഗ്രഹിച്ച വിധി കോടിയേരി

തിരുവനന്തപുരം: ജിഷ വധക്കേസുമായി ബന്ധപ്പെട്ട് കേരളത്തിലെ ജനങ്ങള്‍ ആഗ്രഹിച്ച വിധിയാണ് കോടതി പ്രസ്താവിച്ചിരിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് കടുത്ത ശിക്ഷ തന്നെ ലഭ്യമാക്കണം. കേരളത്തിലെ സ്ത്രീകള്‍ക്ക് സ്വതന്ത്രമായി, ഭയലേശമില്ലാതെ എവിടെയും ജീവിക്കാനുള്ള അവകാശമുണ്ട്. നിയമ വിദ്യാര്‍ത്ഥിനിയായ ജിഷയെ സ്വന്തം വീട്ടില്‍ നില്‍ക്കുമ്‌ബോഴാണ് അതിദാരുണമായ രീതിയില്‍ പീഡിപ്പിച്ച് കൊന്നത്. ഒരു ചരമക്കോളത്തില്‍ Read More …

സര്‍ക്കാരിനെ നിയന്ത്രിക്കുന്നത് സവര്‍ണ ലോബിയാണെന്ന് വെള്ളാപ്പള്ളി നടേശന്‍

പാലക്കാട്: പിണറായി സര്‍ക്കാരിനെ നിയന്ത്രിക്കുന്നത് സവര്‍ണ ലോബിയാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മുന്നോക്ക സമുദായത്തിലെ ചില ഉപജാപങ്ങളാണ് സംസ്ഥാന സര്‍ക്കാരിനെ നയിക്കുന്നതെന്നും, ഭരണം നിയന്ത്രിക്കുന്നത് സവര്‍ണ ലോബിയാണെന്നും, അവര്‍ സര്‍ക്കാരിനെ ഹൈജാക്ക് ചെയ്യുന്നെന്നും, ഇതിന്റെ തെളിവാണ് ദേവസ്വം ബോര്‍ഡുകളില്‍ മുന്നോക്ക സമുദായത്തിലെ പിന്നോക്കക്കാര്‍ക്ക് പത്തു ശതമാനം സംവരണം ഏര്‍പ്പെടുത്തിയതെന്നും വെള്ളാപ്പള്ളി നടേശന്‍ Read More …