ദളിത് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാ ശ്രമം സഹപാഠികളുടെ ക്രൂര പീഡനത്തെത്തുടര്‍ന്ന്

മലപ്പുറം: കരിപ്പൂരില്‍ ഏവിയേഷന്‍ വിദ്യാര്‍ഥിനി കെട്ടിടത്തില്‍നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചത് സഹപാഠികളുടെ ക്രൂര പീഡനത്തെത്തുടര്‍ന്നാണെന്ന് റിമാന്‍ഡ് റ ിപ്പോര്‍ട്ട്. വിദ്യാര്‍ഥിനി ആണ്‍സുഹൃത്തിനെ കണ്ടെന്നാരോപിച്ചായിരുന്നു സഹപാഠികളുടെ പീഡനം. പ്രതികളായ ഇവര്‍ പൊതുവഴിയില്‍വച്ച് പെണ്‍കുട്ടിയെ അപമാനിക്കുകയും മുഖത്തടിക്കുകയും ചെയ്‌തെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പെണ്‍കുട്ടിയെ അപമാനിക്കാന്‍ പ്രേരിപ്പിച്ച പ്രിന്‍സിപ്പല്‍ കേസില്‍ ഏഴാം പ്രതിയാണെന്നും റിപ്പോര്‍ട്ടില്‍ പറയ ുന്നു. കഴിഞ്ഞ 30നാണ് Read More …

ഓഖി ചുഴലിക്കാറ്റ്: സംസ്ഥാനത്ത് നിയമവാഴ്ചയില്ലെന്ന് ജേക്കബ് തോമസ്

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് കനത്ത നാശംവിതച്ച സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി ഐ.എം.ജി ഡയറക്ടര്‍ ജേക്കബ് തോമസ്. ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ ദുരന്തത്തില്‍ ആര്‍ക്കും ഉത്തരവാദിത്തമില്ലെന്ന് ജേക്കബ് തോമസ് കുറ്റപ്പെടുത്തി. എത്ര പേര്‍ മരിച്ചെന്നോ എത്ര പേരെ കാണാതായെന്നോ ആര്‍ക്കും അറിയില്ല. പണക്കാരാണ് കടലില്‍ പോയിരുന്നതെങ്കില്‍ ഇങ്ങനെ ആകുമായിരുന്നോ എന്നും അദ്ദേഹം ചോദിച്ചു. സംസ്ഥാനത്ത് നിയമവാഴ്ചയില്ലെന്നും ജേക്കബ് Read More …

‘അതിനെ കുറിച്ച് ചോദിച്ചാല്‍ തല്ല് കിട്ടും ‘; ശില്‍പ്പാ ഷെട്ടി മനസു തുറക്കുന്നു

പ്രശസ്ത സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത ചരിത്ര പ്രാധന്യമുള്ള സിനിമയാണ് പത്മാവതി. താര സുന്ദരിയായ ദീപിക പതുക്കോണ്‍ നായികയായി എത്തുന്ന സിനിമ തുടക്കം മുതല്‍ക്കുതന്നെ വിവാദങ്ങളില്‍പ്പെട്ടിരുന്നു. പ്രതിഷേധം ശക്തമായതോടെ പത്മാവതി സിനിമയെയും ദീപിക പദുക്കോണിനെയും പിന്തുണച്ച് ബോളിവുഡ് താരങ്ങള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്ഥമായി ഈ വിഷയത്തെ പറ്റിയുള്ള ചോദ്യത്തിന് ശില്‍പ്പാ Read More …

തെരുവുനായ വിമുകത ഇന്ത്യ: സമര പരിപാടിക്ക് വി. എസിന്റെ പിന്തുണ

ആലുവ: തെരുവുനായ്ക്കളുടെ ആക്രമണങ്ങളില്‍ നിന്ന് പാവപ്പെട്ടവരെ രക്ഷിക്കുന്നതിനായി ജനസേവ ശിശുഭവന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന തെരുവുനായ വിമുകത ഇന്ത്യക്ക് വേണ്ടിയുള്ള സമരപരിപാടിക്ക് പിന്തുണയുമായി മുന്‍ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍. സാധാരണക്കാരെയും പാവപ്പെട്ടവരെയും തെരുവുനായ്ക്കളുടെ ആക്രമണങ്ങളില്‍ നിന്ന് രക്ഷിക്കുന്നതിനായി ജനസേവ ശിശുഭവന്‍ പ്രധാനമന്ത്രിക്ക് 10 ലക്ഷം പേര്‍ ഒപ്പിട്ട ഭീമഹര്‍ജി സമര്‍പ്പിക്കുന്ന രണ്ടാംഘട്ട സമരപരിപാടികളുടെ ഉദ്ഘാടനം വി.എസ്. Read More …

യോഗി ആദിത്യനാഥിന്റെ യുവ വാഹിനി സംഘടനയില്‍നിന്ന് 2500 പ്രവര്‍ത്തകര്‍ രാജി വച്ചു

ലക്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്ഥാപിച്ച ഹിന്ദു യുവ വാഹിനി സംഘടനയില്‍നിന്ന് 2500 പ്രവര്‍ത്തകര്‍ കൂട്ടമായി രാജി വച്ചു. വാര്‍ത്താസമ്മേളനം നടത്തിയാണ് പ്രവര്‍ത്തകര്‍ രാജിക്കാര്യം അറിയിച്ചത്. ഉന്നത നേതാക്കളുടെ പിടിപ്പുകേടും സംസ്ഥാന സെക്രട്ടറി പങ്കജ് മിശ്രയ്‌ക്കെതിരെയുള്ള അഴിമതിയാരോപണങ്ങളെ തുടര്‍ന്നുമാണു പ്രവര്‍ത്തകര്‍ സംഘടനയില്‍നിന്നു രാജി വെച്ചതെന്നു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രവര്‍ത്തകര്‍ സംഘടനയെ ദുരൂപയോഗം Read More …

യുഎഇയെ കുളിരിലാഴ്ത്തി പലയിടത്തും മഴ

ദുബായ് : അബുദാബി, ദുബായ്, ഷാര്‍ജ എമിറേറ്റുകളെ കുളിരിലാഴ്ത്തി മഴ പെയ്തു. അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍, ഫുജൈറ, റാസല്‍ഖൈമ എമിറേറ്റുകളുടെ ചില മേഖലകളില്‍ ചെറിയ തോതില്‍ മഴപെയ്തു. ഇന്നും ചിലയിടങ്ങളില്‍ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ നല്‍കുന്ന സൂചന. വടക്കന്‍ എമിറേറ്റുകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ പെയ്തിരുന്നു. കടല്‍ പ്രക്ഷുബ്ധമാണ്. അതേസമയം കുവൈത്ത്, ബഹ്‌റൈന്‍, സൌദിയിലെ ദഹ്‌റാന്‍, Read More …

മോദി സര്‍ക്കാര്‍ പരസ്യത്തിന് മാത്രം ചെലവഴിച്ചത് 3755 കോടി രൂപ

മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം പരസ്യങ്ങള്‍ക്കായി ചെലവഴിച്ചത് 3,755 കോടി രൂപയെന്ന് റിപ്പോര്‍ട്ട്. 2014 ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ 2017 വരെയുള്ള കണക്കാണ് വിവരാവകാശ രേഖയിലുടെ പുറത്തുവന്നിരിക്കുന്നത്. ഇലക്‌ട്രോണിക്അച്ചടി മാധ്യമങ്ങള്‍ക്കും വാതില്‍പുറ പരസ്യങ്ങള്‍ക്കുമായി 37,54,06,23,616 രൂപ ചിലവഴിച്ചതായാണ് വിവരാവകാശ രേഖ വ്യക്തമാക്കുന്നത്. സര്‍ക്കാരിന്റെ നയങ്ങള്‍, പദ്ധതികള്‍, തീരുമാനങ്ങള്‍ എന്നിവ ജനങ്ങളില്‍ എത്തിക്കുന്നതിന് മോദി സര്‍ക്കാര്‍ ചെലവഴിച്ച Read More …

നോയ്ഡ ഇരട്ടക്കൊലപാതകത്തില്‍ നിര്‍ണ്ണായക വഴിത്തിരിവ്

നോയ്ഡ: ഗ്രേറ്റര്‍ നോയ്ഡയിലെ ഗൗര്‍ സിറ്റിയില്‍ നടന്ന ഇരട്ടക്കൊലപാതകക്കേസില്‍ നിര്‍ണ്ണായകമായ വഴിത്തിരിവ്. അമ്മയെയും സഹോദരിയെയും കൊലപ്പെടുത്തിയത് താന്‍ തന്നെയാണെന്ന് പതിനാറുകാരനായ മകന്‍ ശനിയാഴ്ച ഏറ്റു പറഞ്ഞു. വാരാണസിയില്‍ വച്ച് ഗൌതം ബുദ്ധ നഗര്‍ പോലീസാണ് വെള്ളിയാഴ്ച രാത്രിയോടെ പ്രതിയെ പിടികൂടിയത്. കൊലപാതകത്തിന് ശേഷം ഓടിപ്പോയ പ്രതി വെള്ളിയാഴ്ച ഉച്ചയോടു കൂടി പിതാവിനെ വിളിക്കുകയും തുടര്‍ന്ന്! പിതാവ് Read More …