യു.എസ്.ഒറ്റപ്പെട്ടു: ട്രംപിന്റെ പ്രഖ്യാപനം യു.എന്‍. തള്ളി

യുണൈറ്റഡ് നേഷന്‍സ്: ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിച്ച യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടി ഐക്യരാഷ്ട്രസഭ തള്ളി. ട്രംപിന്റെ പ്രസ്താവന പശ്ചിമേഷ്യയില്‍ പുതിയ സംഘര്‍ഷങ്ങള്‍ക്കു തിരികൊളുത്തിയ പശ്ചാത്തലത്തില്‍ ചേര്‍ന്ന യു.എന്‍. രക്ഷാസമിതിയുടെ പ്രത്യേക സമ്മേളനത്തിലാണ് യു.എസ്. ഒറ്റപ്പെട്ടത്. ജറുസലേം വിഷയം ഇസ്രയേലും പലസ്തീനും ചര്‍ച്ചചെയ്ത് ഒത്തുതീര്‍പ്പിലെത്തേണ്ട കാര്യമാണെന്ന് യോഗത്തിനുശേഷം യു.എന്‍. രക്ഷാസമിതി അഭിപ്രായപ്പെട്ടു. ദ്വിരാഷ്ട്രസങ്കല്‍പ്പത്തെ പിന്തുണയ്ക്കുന്ന Read More …

ശബരിമലയില്‍ അഭൂതപൂര്‍വ്വമായ തിരക്ക്

മണ്ഡലകാലത്തെ അഭൂതപൂര്‍വ്വമായ തിരക്കിന് സാക്ഷ്യം വഹിക്കുകയാണ് ശബരിമലയും പരിസരവും. കഴിഞ്ഞ രണ്ടു ദിവസമായി മണിക്കുറുകളോളം കാത്ത് നിന്നാണ് ഓരോ അയ്യപ്പഭക്തനും ദര്‍ശനം നടത്തുന്നത്. ഈ മണ്ഡലകാലത്തിലെ ഏറ്റവും വലിയ ഭക്തജനത്തിരക്കിനാണ് ശബരിമല സാക്ഷ്യം വഹിക്കുന്നത്. തുടര്‍ച്ചയായ അവധി ദിവസങ്ങളും ക്രിസ്മസ് പരീക്ഷകള്‍ക്ക് മുന്‍പുള്ള ആഴ്ചയാണെന്നതും തിരക്കുകൂടാന്‍ കാരണമായി. വെള്ളിയാഴ്ച രാവിലെ മുതല്‍ പമ്പയില്‍ നിന്ന് വടം Read More …

ഓഖി ദുരന്തം: ഉദ്യോഗസ്ഥര്‍ക്ക് മനുഷ്യാവകാശ കമ്മിഷന്റെ രൂക്ഷവിമര്‍ശനം

തിരുവനന്തപുര: ഓഖി ദുരന്തം കൈകാര്യം ചെയ്തതില്‍ ഉദ്യോഗസ്ഥര്‍ക്ക് മനുഷ്യാവകാശ കമ്മീഷന്റെ രൂക്ഷവിമര്‍ശനം. ദുരന്തം കൈകാര്യം ചെയ്തതതില്‍ ഉദ്യോഗസ്ഥര്‍ക്ക് വന്‍ വീഴ്ചയുണ്ടായെന്ന് കമ്മിഷന്‍ നീരിക്ഷിച്ചു.     പൗരന്റെ ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണ് ഉദ്യോഗസ്ഥരുടെ വീഴ്ചയിലൂടെ ഉണ്ടായത്. കടപ്പുറത്ത് മത്സ്യം ചത്തു പൊങ്ങുന്നത് പോലെയാണ് മനുഷ്യര്‍ മരിച്ചു വീണതെന്നും കമ്മിഷന്‍ പറഞ്ഞു.

അന്‍വര്‍ എംഎല്‍എയുടെ നിയമലംഘനങ്ങള്‍ അന്വേഷിക്കുമെന്ന് മന്ത്രി ടി.പി.രാമകൃഷ്ണന്‍

തിരുവനന്തപുരം : പി.വി.അന്‍വര്‍ എംഎല്‍എയുടെ നിയമലംഘനങ്ങള്‍ അന്വേഷിക്കുമെന്ന് മന്ത്രി ടി.പി.രാമകൃഷ്ണന്‍.തൊഴില്‍ നിയമലംഘനങ്ങളെക്കുറിച്ചാണ് അന്വേഷണം നടത്തുക. എന്നാല്‍ പരാതി ലഭിച്ചിട്ടില്ലെന്നും നടപടി വാര്‍ത്തകളുടെ അടിസ്ഥാനത്തിലെന്നും മന്ത്രി വിശദീകരിച്ചു. പി.വി.അന്‍വര്‍ മലപ്പുറം ചീങ്കണ്ണിപ്പാലയില്‍ അനധികൃതമായി നിര്‍മിച്ച തടയണ പൊളിക്കാന്‍ ആര്‍ഡിഒ കഴിഞ്ഞ ദിവസം ശുപാര്‍ശ ചെയ്തിരുന്നു. ദുരന്തനിവാരണ നിയമം അട്ടിമറിച്ചാണ് തടയണ നിര്‍മിച്ചതെന്ന് പെരിന്തല്‍മണ്ണ ആര്‍ഡിഒ മലപ്പുറം കലക്ടര്‍ക്ക് Read More …

കാന്‍ഡലേറിയ; ജീവിതത്തെ സ്വയം മറന്നു പ്രണയിക്കുന്ന രണ്ടുപേര്‍

തൊണ്ണൂറുകളിലെ ക്യൂബയുടെ പശ്ചാത്തലത്തില്‍ പുരോഗമിക്കുന്ന ചിത്രമാണ് ജോണി ഹെന്‍ഡ്രിക്‌സ് സംവിധാനം ചെയ്ത കാര്‍ഡലേറിയ . ഒരു ദരിദ്രരാജ്യത്തെ സമ്ബന്ന രാജ്യങ്ങള്‍ എങ്ങനെ ചൂഷണം ചെയ്യുന്നു എന്നാണ് വൃദ്ധ ദമ്ബതികളിലൂടെ ചിത്രം ചര്‍ച്ച ചെയ്യുന്നത്. തൊലി ചുക്കിച്ചുളിഞ്ഞെങ്കിലും മനസില്‍ യുവത്വവും അതിലുപരി പ്രണയവും സൂക്ഷിക്കുന്നവരാണ് ഹ്യൂഗോയും കാനഡലേറിയയും. ഇവര്‍ എങ്ങനെയെല്ലാം ചൂഷണം ചെയ്യപ്പെടുന്നു എന്നാണ് ചിത്രം ചര്‍ച്ച Read More …

മജീഷ്യനെ പോലെ മോദി ജനങ്ങളുടെ ശ്രദ്ധ യഥാര്‍ഥ പ്രശ്‌നങ്ങളില്‍ നിന്ന് തിരിക്കുന്നു: രാഹുല്‍

ഗാന്ധിനഗര്‍: മജീഷ്യന്‍ കാണികളുടെ ശ്രദ്ധ തിരിക്കുന്നതു പോലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളുടെ ശ്രദ്ധ യഥാര്‍ഥ പ്രശ്‌നങ്ങളില്‍നിന്ന് തിരിച്ചുവിടുകയാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദിയുടെ ജന്മനഗരമായ വഡ്‌നഗറില്‍ തിരഞ്ഞെടുപ്പു റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍. കഴിഞ്ഞ 1015 ദിവസമായി യഥാര്‍ഥ പ്രശ്‌നങ്ങളില്‍നിന്ന് നിങ്ങളുടെ ശ്രദ്ധ തിരിക്കുകയാണ് ചെയ്തു കൊണ്ടിരിക്കുന്നത് രാഹുല്‍ പറഞ്ഞു. കോണ്‍ഗ്രസും ബി ജെ Read More …

ജറൂസലം: ട്രംപിന്റേത് അവിവേകമെന്ന് കാന്തപുരം

കോഴിക്കോട്: മുസ്‌ലിംകളുടെ മൂന്നാമത്തെ വലിയ ആരാധന കേന്ദ്രമായ ബൈത്തുല്‍ മുഖദ്ദസ് നിലകൊള്ളുന്ന ജറൂസലമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ച് മിഡില്‍ ഈസ്റ്റില്‍ സംഘര്‍ഷം രൂക്ഷമാക്കാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ശ്രമങ്ങള്‍ തുല്യതയില്ലാത്ത മനുഷ്യാവകാശ ലംഘനവും ആഗോള സമാധാന ശ്രമങ്ങള്‍ക്ക് കനത്ത പ്രഹരവുമാണെന്ന് അഖിലേന്ത്യ സുന്നി ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്?ലിയാര്‍. Read More …

പുതിയ ട്രാഫിക് ക്രമീകരണങ്ങള്‍ ഒരുക്കാന്‍ സൗദി; അപകടങ്ങളെ കുറിച്ച് ശാസ്ത്രീയ പഠനം

സൗദി : രാജ്യത്ത് വനിതകള്‍ക്ക് ഡ്രൈവിംഗ് ലൈസെന്‍സ് നല്‍കുന്നതിന്റെ ഭാഗമായി പുതിയ ട്രാഫിക് ക്രമീകരണങ്ങള്‍ ഒരുക്കുകയാണ് സൗദി. സൗദിയില്‍ ഉണ്ടാകുന്ന റോഡ് അപകടങ്ങള്‍ക്കുള്ള കാരണങ്ങളെ കുറിച്ച് ശാസ്ത്രീയ പഠനം നടത്താന്‍ പുതിയ നിര്‍ദേശം നല്‍കിയിരിക്കുകയാണ് ആഭ്യന്തര മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സൗദ് രാജകുമാരന്‍. ഇത്തരത്തില്‍ പഠനം നടത്തുന്നത് ഗതാഗത സുരക്ഷ ഉറപ്പുവരുത്തുന്നതിനും , അപകടങ്ങള്‍ Read More …