സ്വവര്‍ഗ്ഗാനുരാഗികള്‍ക്ക് വിവാഹം കഴിക്കാന്‍ അനുമതി

സ്വവര്‍ഗ്ഗാനുരാഗികള്‍ക്ക് വിവാഹം കഴിക്കാന്‍ അനുമതി.ഏറെ നാളത്തെ രാഷ്ട്രീയ കലഹങ്ങള്‍ക്കുശേഷമാണ് ഒരേ ലിംഗത്തില്‍പ്പെട്ടവര്‍ തമ്മില്‍ വിവാഹം കഴിക്കുന്നതിനുള്ള ബില്‍ ചൊവ്വാഴ്ച്ച ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റ് പാസ്സാക്കിയത്. ഓസ്‌ട്രേലിയയുടെ ചരിത്രത്തിലെ തന്നെ ചരിത്ര പ്രധാനമായ സംഭവം ആഘോഷിക്കുന്നതിനായി ആയിരങ്ങളാണ് തലസ്ഥാനഗരിയായ കാന്‍ബെറയില്‍ ഒത്തുകൂടിയത്. വോട്ടിങ്ങിലൂടെയാണ് പാര്‍ലിമെന്റ് ബില്‍ പാസ്സാക്കിയത്.പ്രണയത്തിന്റെ, തുല്യതയുടെ, ബഹുമാനത്തിന്റെ ദിവസമാണിതെന്നു പ്രസിഡന്റ് മാല്‍കോള്‍ ടേണ്‍ബുള്‍ പറഞ്ഞു.

കുറുവാ ദ്വീപ് തുറന്ന് പ്രവര്‍ത്തിപ്പിക്കണം: ഡിവൈഎഫ്‌ഐ മാര്‍ച്ച് നടത്തി

കല്‍പ്പറ്റ: കുറുവാ ദ്വീപില്‍ വിനോദ സഞ്ചാരികള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം പിന്‍വലിച്ച് കേന്ദ്രം തുറന്നു പ്രവര്‍ത്തിപ്പിക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ പയ്യംമ്പള്ളി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡിഎഫ്ഒ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.   ജില്ലാ സെക്രട്ടറി കെ റഫീഖ് ഉദ്ഘാടനം ചെയ്തു. അഖില്‍ അധ്യക്ഷനായി. ബ്‌ളോക്ക് സെക്രട്ടറി കെ എം ഫ്രാന്‍സിസ്, പ്രസിഡന്റ് അജിത് വര്‍ഗീസ്, സിപിഐ എം പയ്യമ്പള്ളി Read More …

ഭര്‍ത്താവിനെ കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കിലിട്ട സ്ത്രീ 13 വര്‍ഷത്തിന് ശേഷം പിടിയില്‍

മുംബയ്: 13 വര്‍ഷം മുമ്പേ ഭര്‍ത്താവിനെ കൊലപ്പെടുത്തി മൃതദേഹം സെപ്റ്റിക് ടാങ്കിലിട്ട സ്ത്രീ പൊലീസ് പിടിയില്‍.  വേശ്യാലയം നടത്തിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത ഫരിദാ ഭാരതി എന്ന സ്ത്രീയെ ചോദ്യം ചെയ്തപ്പോളാണ് ഭര്‍ത്താവടക്കം നിരവധി പേരെ കൊല ചെയ്ത വിവരം പുറം ലോകം അറിഞ്ഞത്. സ്ത്രീയുടെ വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ നിന്നും ഭര്‍ത്താവിന്റെ അസ്ഥികൂടം പൊലീസ് Read More …

ശമ്പളമില്ലാതെ വലഞ്ഞ റെഹാന നവയുഗത്തിന്റെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി

ദമ്മാം: ശമ്പളമില്ലാതെ പ്രവാസജീവിതം വഴിമുട്ടിയ ഇന്‍ഡ്യാക്കാരി, നവയുഗം സാംസ്‌കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെ സഹായത്തോടെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി, വനിതാ അഭയകേന്ദ്രം വഴി നാട്ടിലേയ്ക്ക് മടങ്ങി. മുംബൈ സ്വദേശിനി റെഹാനയാണ് ഏറെ കഷ്ടപ്പാടുകള്‍ താണ്ടി നാട്ടിലേയ്ക്ക് മടങ്ങിയത്. ഏറെ പ്രതീക്ഷകളോടെ മൂന്ന്മാസം മുമ്ബാണ് റെഹാന നാട്ടില്‍ നിന്നും സൗദി അറേബ്യയിലെ ദമ്മാമില്‍ വീട്ടുജോലിയ്ക്ക് എത്തിയത്. പകലന്തിയോളം കഠിനമായ ജോലി, മതിയായ Read More …

കരിപ്പൂരില്‍ വിദ്യാര്‍ത്ഥിനി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയ കേസില്‍ സഹപാഠികള്‍ അറസ്റ്റില്‍

മലപ്പുറം: കരിപ്പൂരില്‍ വിദ്യാര്‍ത്ഥിനി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയ കേസില്‍ അഞ്ചു പേര്‍ അറസ്റ്റില്‍. തിരുവനന്തപുരം ഐപിഎംഎസ് ഏവിയേഷന്‍ അക്കാദമിയിലെ സഹപാഠികളാണ് അറസ്റ്റിലായത്. മാനസിക പീഡനം, ദലിത് പീഡനം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റിലായവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. നവംബര്‍ 30നാണ് കരിപ്പൂരിലെ ലോഡ്ജിന്റെ നാലാം നിലയില്‍ നിന്ന് വിദ്യാര്‍ത്ഥിനി ചാടിയത്. തിരുവനന്തപുരം അരിസ്റ്റോ ജംങ്ഷനിലുള്ള ഐപിഎംഎസ് ഏവിയേഷന്‍ Read More …

തരംതാഴ്ന്നവനെന്ന പരിഹാസത്തിന് വോട്ടെടുപ്പിലൂടെ കോണ്‍ഗ്രസ്സിന് മറുപടി നല്‍കുമെന്ന് മോദി

സൂറത്ത്: കോണ്‍ഗ്രസ്സ് നേതാവ് മണിശങ്കര്‍ അയ്യരുടെ പ്രസ്താവനക്ക് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. അവര്‍ തന്നെ തരംതാഴ്ന്നവനെന്ന് വിളിക്കുന്നു. എന്നാല്‍ നമ്മള്‍ അതിനോട് പ്രതികരിക്കുന്നില്ല. അത്തരമൊരു മനസ്ഥിതി ഞങ്ങള്‍ക്കില്ലന്നും, ഡിസംബര്‍ ഒമ്ബതിനും 14 നും നടക്കുന്ന വോട്ടെടുപ്പിലൂടെ കോണ്‍ഗ്രസ്സുകാരോട് ഇതിന് ഞങ്ങള്‍ മറുപടി പറയുമെന്നും തിരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ മോദി പറഞ്ഞു. തരംതാഴ്ന്നവനെന്ന് അവഹേളിക്കാനുള്ള അവരുടെ മനസ്ഥിതിയെ Read More …

മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസ് മാറ്റില്ല

കോഴിക്കോട്: മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസ് പൂട്ടാനുള്ള തീരുമാനം കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി. മലപ്പുറത്തെ ഓഫീസ് പൂട്ടാനുള്ള ഉത്തരവ് റദ്ദാക്കുന്നതായും ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ മലപ്പുറത്ത് തന്നെ തുടരാനും കേന്ദ്രവിദേശകാര്യ മന്താലയം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. മലപ്പുറത്തെ ഓഫീസ് പ്രവര്‍ത്തിക്കുന്ന സ്വകാര്യ കെട്ടിടത്തിന്റെ ഉടമയുമായി ഒരു മാസത്തേക്ക് വാടക പുതുക്കി കരാറുണ്ടാക്കാനും ഉത്തരവില്‍ പറയുന്നുണ്ട്. പ്രവാസികള്‍ ഏറെയുള്ള മലപ്പുറം Read More …

ബാബ്‌റി മസ്ജിദ് പൊളിച്ച മൂന്ന് കര്‍സേവകര്‍ ഇസ്ലാം മതം സ്വീകരിച്ചു

ന്യുഡല്‍ഹി: ബാബ്‌റി മസ്ജിദ് പൊളിച്ച സംഘത്തില്‍ ഉണ്ടായിരുന്ന മൂന്ന് കര്‍സേവകര്‍ ഇസ്ലാം മതം സ്വീകരിച്ചു. പാനിപ്പത്തില്‍ നിന്നുള്ള ശിവസേനാ നേതാവായിരുന്ന ബല്‍ബീര്‍ സിങ്, യോഗേന്ദ്രപാല്‍, ശിവപ്രസാദ് എന്നിവരാണ് ഇസ്ലാം മതം സ്വീകരിച്ചത്. ബാബ്‌റി മസ്ജിദ് പൊളിച്ചതില്‍ മാനസികവേദനയുണ്ടെന്ന് ഇവര്‍ പറഞ്ഞു. ഇസ്ലാം മതം സ്വീകരിച്ച മൂന്ന് പേരില്‍ രണ്ട് പേര്‍ പകരം നൂറ് പള്ളികള്‍ നിര്‍മ്മിക്കുമെന്ന് Read More …