സിപിഐ എന്തെങ്കിലും ചെയ്യട്ടെ ; കയ്യേറ്റം ഒഴിപ്പിക്കുന്നതില്‍ തര്‍ക്കമില്ലെന്ന് എം.എം.മണി

തിരുവനന്തപുരം : മൂന്നാര്‍ കയ്യേറ്റ വിഷയത്തില്‍ സിപിഐ എന്തെങ്കിലും ചെയ്യട്ടെ എന്ന് മന്ത്രി എം.എം.മണി. കയ്യേറ്റം ഒഴിപ്പിക്കുന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. ഇതൊന്നും തങ്ങളെ ബാധിക്കുന്ന കാര്യമല്ലന്നും, വിഷയം രാഷ്ട്രീയനീക്കമായി വ്യാഖ്യാനിക്കേണ്ടെന്നും മന്ത്രി പറഞ്ഞു. ഇതിനിടെ മൂന്നാര്‍ കയ്യേറ്റത്തില്‍ ഹരിത ട്രൈബ്യൂണലില്‍ നല്‍കിയ ഹര്‍ജിയെ ന്യായീകരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്ത് വന്നിരുന്നു. രാഷ്ട്രീയ Read More …

മൂന്നാര്‍ കയ്യേറ്റത്തില്‍ ഹരിത ട്രൈബ്യൂണലില്‍ നല്‍കിയ ഹര്‍ജിയെ ന്യായീകരിച്ച് കാനം

മൂന്നാര്‍ കയ്യേറ്റത്തില്‍ ഹരിത ട്രൈബ്യൂണലില്‍ നല്‍കിയ ഹര്‍ജിയെ ന്യായീകരിച്ച് സിപിഐ. രാഷ്ട്രീയ പാര്‍ട്ടിയുടെ കര്‍ത്തവ്യമാണ് നിറവേറ്റിയതെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാനല്ല ഹര്‍ജി. എല്‍ഡിഎഫ് കയ്യേറ്റത്തെ അനുകൂലിക്കുന്നവരല്ലെന്ന് കാനം ചൂണ്ടിക്കാട്ടി. രണ്ട് പാര്‍ട്ടിയാകുമ്പോള്‍ രണ്ട് അഭിപ്രായമുണ്ടാകുമെന്നും കാനംപറഞ്ഞു.   മൂന്നാറിലെ അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിക്കണമെന്നാവശ്യപ്പെട്ട് സിപിഐ നേതാവ് പി.പ്രസാദാണ് ചെന്നൈ ഗ്രീന്‍ Read More …

ഭാര്യയുടെ മൃതദേഹവും ചുമന്ന് കിലോമീറ്ററുകള്‍ താണ്ടിയ ദാനാ മാഞ്ചി ഇപ്പോള്‍ കോടീശ്വരന്‍ !

ആംബുലന്‍സ് വിളിക്കാന്‍ പണമില്ലാതെ ഭാര്യയുടെ മൃതദേഹവും ചുമന്ന് കിലോമീറ്ററുകള്‍ താണ്ടിയ ദാനാ മാഞ്ചിയുടെ ജീവിതം ഇപ്പോള്‍ പാടെ മാറിയിരിക്കുന്നു. ഭാര്യയുടെ മരണത്തെ തുടര്‍ന്ന് വിവിധ വ്യക്തികളില്‍ നിന്ന് മാഞ്ചിക്ക് സാമ്ബത്തിക സഹായം ലഭിച്ചിരുന്നു. ബാങ്കില്‍ അഞ്ച് വര്‍ഷ കാലാവധിയില്‍ വലിയ തുക സ്ഥിരനിക്ഷേപമുണ്ട്. സഞ്ചാരം ബൈക്കിലായി !.വീട് പണിയും പുരോഗമിക്കുന്നു. പ്രധാനമന്ത്രി ഗ്രാമീണ്‍ ആവാസ് യോജന Read More …

ലൗജിഹാദ് ആരോപിച്ച് രാജസ്ഥാനില്‍ യുവാവിനെ ജീവനോടെ കത്തിച്ചു

ജയ് പുര്‍: മുസ് ലിം യുവാവിനെ മഴുകൊണ്ട് വെട്ടിവീഴ്ത്തി ജീവനോടെ തീ കൊളുത്തി കൊലപ്പെടുത്തിയ ദൃശ്യങ്ങള്‍ വൈറലായി. രാജസ്ഥാനിലെ രാജസമന്ദിലാണ് ഭയാനകമായ സംഭവം നടന്നത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാളിലെ മാള്‍ഡയില്‍ നിന്നും രാജസ്ഥാനിലെത്തിയ കരാര്‍ തൊഴിലാളി മുഹമ്മദ് അഫ്രസുല്‍ ആണ് കൊല്ലപ്പെട്ടത്. അക്രമി രാജസമന്ദ് സ്വദേശിയായ ശംഭുലാല്‍ റഗാറിനെ അറസ്റ്റ് ചെയ്തതായി Read More …

റോഡപകടത്തില്‍ യുവഡോക്ടര്‍ മരിച്ചു

കോഴിക്കോട്: പന്തീരാങ്കാവ് ബെപാസിലുണ്ടായ റോഡപകടത്തില്‍ യുവ ഡോക്ടര്‍ മരിച്ചു. കോഴിക്കോട് ബീച്ച് ഹോസ്പിറ്റലിലെ ഹൗസ്സര്‍ജന്‍ ഹര്‍ഷാദ് അഹമ്മദ് (24) ആണ് മരിച്ചത്. മലപ്പുറം വെള്ളൂര്‍ മുഹമ്മദ് മാടമ്ബിയുടെ മകനാണ്.   പന്തീരാങ്കാവ് ചമ്പയില്‍ പെട്രോള്‍ പമ്പിന് സമീപത്ത് വെച്ചാണ് അപകടം നടന്നത്. ദേശീയ പാതയിലൂടെ നടത്തിച്ച് കൊണ്ടു പോകുകയായിരുന്ന പോത്ത് കുതറി ഓടി ഹര്‍ഷാദ് അഹമ്മദ് Read More …

ജറുസലേം ഇസ്രയേലിന്റെ തലസ്ഥാനം: അമേരിക്കയുടെ നിലപാടിനെതിരെ ഇന്ത്യ

ന്യൂഡല്‍ഹി: ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിച്ചുകൊണ്ടുള്ള അമേരിക്കയുടെ നിലപാടിനെതിരെ ഇന്ത്യ. ഈ നിലപാടിനെ പിന്തണയ്ക്കാനാകില്ലെന്നും പലസ്തീന്‍ വിഷയത്തില്‍ സ്വതന്ത്രമായ നിലപാടാണ് ഇന്ത്യയുടേതെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു. ഈ വിഷയത്തില്‍ ഇന്ത്യയുടെ നിലപാട് സ്വതന്ത്രവും സ്ഥിരതയുള്ളതുമാണ്. ഇന്ത്യയുടെ കാഴ്ചപ്പാടുകള്‍ക്കും താല്‍പര്യങ്ങള്‍ക്കുമനുസരിച്ചാണ് ഈ നിലപാട് രൂപപ്പെട്ടിട്ടുള്ളത്. മൂന്നാമതൊരു രാജ്യത്തിന് ഇന്ത്യയുടെ നിലപാടിനെ സ്വാധീനിക്കാനാവില്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് Read More …

പി.വി.അന്‍വര്‍ എംഎല്‍എയോട് സ്പീക്കര്‍ വിശദീകരണം തേടി

തിരുവനന്തപുരം: നിയമസഭാ പരിസ്ഥിതി സമിതി അംഗമായി തുടരുന്നതില്‍ പി.വി.അന്‍വര്‍ എംഎല്‍എയോട് സ്പീക്കര്‍ വിശദീകരണം തേടി. ആരോപണ വിധേയനായ എംഎല്‍എ നിയമസഭയുടെ പരിസ്ഥിതി സമിതി അംഗമായി തുടരുന്നത് ചോദ്യം ചെയ്ത് കെപിസിസി മുന്‍ അധ്യക്ഷന്‍ വി.എം.സുധീരന്‍ നല്‍കിയ പരാതി പരിഗണിച്ചാണ് സ്പീക്കറുടെ നടപടി. ആരോപണ വിധേയനായ അന്‍വര്‍ പിരിസ്ഥിതി സമിതി അംഗമായി തുടരുന്നത് ശരിയല്ലെന്നും അദ്ദേഹത്തിനെതിരേ നിരവധി Read More …

മൂന്നാര്‍: സര്‍ക്കാരിനെതിരെ സി.പി.ഐയുടെ ഹരജി

തിരുവനന്തപുരം: കുറഞ്ഞി ഉദ്യാനമടക്കം മൂന്നാര്‍ പരിസ്ഥിതി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ. സംസ്ഥാന നേതാവ് പി.പ്രസാദ് ദേശീയ ഹരിത ട്രൈബ്യൂണലിനെ സമീപിച്ചു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും റവന്യൂ, വനം വകുപ്പുകളെയും എതിര്‍കക്ഷികളാക്കിയാണ് ഇടുക്കി ജില്ലയുടെ ചുമതല വഹിക്കുന്ന സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗമായ പ്രസാദ് ട്രൈബ്യൂണലിനെ സമീപിച്ചത്. ഹരജിയില്‍ സംസ്ഥാന സര്‍ക്കാറിന് ഹരിത ട്രൈബ്യൂണല്‍ നോട്ടീസ് അയച്ചു. മൂന്നാറില്‍ Read More …