യുഡിഎഫില്‍ നിന്ന് പലകക്ഷികളും ഇടതുമുന്നണിയിലെത്തുമെന്ന് കോടിയേരി

കണ്ണൂര്‍: ഇടതുമുന്നണി വിപുലീകരിച്ച് രാഷ്ട്രീയ അടിത്തറ ശക്തിപ്പെടുത്തുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. യുഡിഎഫില്‍ തര്‍ക്കം രൂക്ഷമാണെന്നും പലകക്ഷികളും ഇടതുമുന്നണിയിലേക്ക് എത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ബഹുജനഅടിത്തറ വിപുലീകരിക്കണം. ഇടതുമുന്നണിയുടെ രാഷ്ട്രീയ നിലപാടുകളോട് യോജിപ്പുള്ളവരെ മുന്നണിയുടെ ഭാഗമാക്കണം. അതുവഴി ശത്രുപക്ഷത്തെ കൂടുതല്‍ ദുര്‍ബലമാക്കണം. സംസ്ഥാനത്ത് തനിച്ച് ഭൂരിപക്ഷം കിട്ടുന്ന അവസ്ഥ വന്നാലും ഈ Read More …

ബഹറിനില്‍ യുവതിയുടെ ആത്മഹത്യ; കാരണം പുറത്ത്: ഇടനിലക്കാരിയെ പോലീസിലേല്‍പ്പിച്ചു

ബെഹ്‌റിനിലെ ഫഌറ്റില്‍ ആത്മഹത്യ ചെയ്ത യുവതിയുടെ മരണത്തിനു പിന്നില്‍ വളരെയേറെ ഞെട്ടിക്കുന്ന സംഭവങ്ങള്‍ ഉള്ളതായി ആരോപണം. പുല്ലൂറ്റ് ചാപ്പാറ പറുക്കാരന്‍ ആന്റണിയുടെ ഭാര്യ ജിനി (30)യെയാണു കഴിഞ്ഞ ദിവസം ബെഹ്‌റിനില്‍ താമസ സ്ഥലത്തു തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തിനു തൊട്ടു മുന്‍പ് ജിനി ബെഹ്‌റിനിലുള്ള സഹോദരന്റെ ഭാര്യയേയും മനമയിലുള്ള സുഹൃത്തിനെയും വിളിച്ചു താന്‍ മരിക്കാന്‍ Read More …

16 കാരന്‍ അഞ്ചുവയസുകാരിയെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തി

ചണ്ഡിഗഡ്: ഹരിയാനയില്‍ 20 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് പതിനാറുകാരന്‍ അഞ്ചുവയസുകാരിയെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തി. സംഭവത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ പ്രതിയെ പൊലീസ് പിടികൂടി. ബാലികയെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തി വാട്ടര്‍ കൂളറില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. ബുധനാഴ്ച വൈകിട്ട് വീടിനു പുറത്തുകളിക്കുകയായിരുന്ന പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് പ്രതി കൊണ്ടുപോവുകയായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാരും അയല്‍വാസികളും ചേര്‍ന്ന് തെരച്ചില്‍ നടത്തിയെങ്കിലും Read More …

സുഹൃത്തെ, അപ്പണി ചെയ്തത് കാറല്‍ മാര്‍ക്‌സായാലും അത് തെറ്റാണ്; മനുഷ്യത്വമില്ലായ്മയാണ്: എം സ്വരാജ്

കൊച്ചി: ഓഖി ദുരന്തത്തില്‍പെട്ട് ഓക്‌സിജന്‍ മാസ്‌കുമായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സ്ത്രീയുടെ പ്രതികരണം ആരാഞ്ഞ മാധ്യമപ്രവര്‍ത്തനത്ത് വിമര്‍ശിച്ചതില്‍ ഉറച്ച് നില്‍ക്കുന്നതായി എം സ്വരാജ് എംഎല്‍എ. കഴിഞ്ഞ ദിവസം ഇതേ സംഭവത്തില്‍ താന്‍ ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റിന് മാധ്യമ പ്രവര്‍ത്തകന്‍ നല്‍കിയ മറുപടിക്കുള്ള പ്രതികരമാണ് സ്വാരജ് ഫേസ്ബുക്ക് പോസ്റ്റിലൂടെ നല്‍കിയത്. മാധ്യമ പ്രവര്‍ത്തനം മറ്റു പല തൊഴിലിനെക്കാളും Read More …

ഓഖി ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ രാഹുല്‍ ഗാന്ധി 14ന് കേരളത്തില്‍

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് നാശംവിതച്ച ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഈ മാസം 14ന് കേരളത്തിലെത്തും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച യുഡിഎഫിന്റെ പ്രചരണ ജാഥ പടയൊരുക്കത്തിന്റെ സമാപന സമ്മേളനത്തോടനുബന്ധിച്ചാണ് രാഹുല്‍ ഗാന്ധി പൂന്തുറയിലുളള ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നത്. ഡിസംബര്‍ ഒന്നിന് നടക്കേണ്ടിയിരുന്ന സമാപന സമ്മേളനം ഓഖി ചുഴലിക്കാറ്റിനെ Read More …

തൃശൂരില്‍ നാലുവയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ ആള്‍ പൊലീസ് പിടിയില്‍

തൃശൂര്‍: തൃശൂരില്‍ ഇതര സംസ്ഥാനത്തൊഴിലാളികളുടെ മകളെ തട്ടിക്കൊണ്ടു പോയ ആളെ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. കൊല്ലം സ്വദേശിയായ വിജയനെയാണ് നാട്ടുകാര്‍ പൊലീസില്‍ ഏല്‍പ്പിച്ചത്. കുട്ടിയെ പൊലീസ് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. തൃശൂര്‍ ജിമ്മീസ് കോളനിയില്‍ താമസിക്കുന്ന ഉത്തര്‍പ്രദേശുകാരായ ദമ്ബതികളുടെ നാല് വയസുകാരിയായ മകളെ ഇന്നലെ ഉച്ചകഴിഞ്ഞ് കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. Read More …

ശബരിമല: യുവ അയ്യപ്പ സംഘത്തിന്റെ കൈയില്‍ നിന്ന് വെടിയുണ്ടകള്‍ കണ്ടെത്തി: ആറംഗ സംഘം കസ്റ്റഡിയില്‍

കോട്ടയം : അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ത്ത വാര്‍ഷികദിനമായ ഇന്നലെ ശബരിമലയില്‍ അതീവ സുരക്ഷയായിരുന്നു ഒരുക്കിയിരുന്നത്. ഇതിന്റെ ഭാഗമായി പൊലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടയില്‍ എയര്‍ഗണ്ണില്‍ ഉപയോഗിക്കുന്ന വെടിയുണ്ട (പെല്ലറ്റ്) കണ്ടെത്തി. ശബരിമലയിലേക്ക് പോയ യുവ അയ്യപ്പ സംഘത്തിന്റെ കൈയില്‍ നിന്നാണ് വെടിയുണ്ടകള്‍ കണ്ടെത്തിയത്. മൂന്നു ബൈക്കുകളിലായി എത്തിയ ആറംഗ സംഘത്തില്‍ നാലു പേരെ പൊലീസ് Read More …

മുഖ്യമന്ത്രി പിണറായിയെ തടഞ്ഞസംഭവം; വെളിപ്പെടുത്തലുമായി വിഴിഞ്ഞം സ്വദേശി

തിരുവനന്തപുരം: ഓഖി ദുരന്തത്തിനിരയായവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച് വിഴിഞ്ഞത്ത് നിന്ന് മടങ്ങുന്നതിനിടെ ആയിരുന്നു മുഖ്യമന്ത്രി പിണറായി വിജയനെ ഒരുസംഘം തടയാന്‍ ശ്രമിച്ചത്. ഇത് ചൂടേറിയ ചര്‍ച്ചകള്‍ക്കും വഴി വച്ചിരുന്നു. എന്നാല്‍ വിഴിഞ്ഞം സ്വദേശി രാജന്റെ വെളിപ്പെടുത്തല്‍ വസ്തുതകള്‍ പുറത്തു കൊണ്ടു വരികയാണ്. ഫേസ്ബുക്കിലൂടെയാണ് രാജന്‍ സത്യാവസ്ഥ തുറന്നു പറയുന്നത്. മുഖ്യമന്ത്രിയുടെ വാഹനം ആയിരുന്നുവെന്ന് തനിക്കറിയില്ലായിരുന്നുവെന്നും മനഃപൂര്‍വ്വം തന്നെ Read More …