ഗുജറാത്തിലെ വിദ്യാഭ്യാസം താങ്ങാനാവാത്തത് എന്തുകൊണ്ട്? മോദിയെ നിര്‍ത്തിപ്പൊരിച്ച് രാഹുല്‍

അഹമ്മദാബാദ്: ഗുജാറത്തിലെ വിദ്യാഭ്യാസ സമ്ബ്രദായത്തെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഗുജറാത്തിലെ വിദ്യാഭ്യാസം താങ്ങാനാവാത്തത് എന്തുകൊണ്ടാണ് എന്നാണ് രാഹുലിന്റെ ഒടുവിലത്തെ ചോദ്യം. ഗുജറാത്തില്‍ ഡിസംബറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ മോദിയോട് ചോദ്യങ്ങളുന്നയിച്ച് രാഹുല്‍ കഴിഞ്ഞ ദിവസങ്ങളില്‍ രംഗത്തെത്തിയിരുന്നു. ഈ സിരീസിലെ നാലാമത്തെ ചോദ്യമാണ് ഗുജറാത്തിലെ വിദ്യാഭ്യാസ ചെലവിനെക്കുറിച്ചുള്ളത്. ട്വിറ്ററിലാണ് വിദ്യാഭ്യാസത്തിന് പണം ചെലവഴിക്കുന്ന Read More …

മലപ്പുറം താനൂരില്‍ നബിദിന റാലിക്കിടെ സംഘര്‍ഷം, ആറു പേര്‍ക്ക് വെട്ടേറ്റു

മലപ്പുറം: താനൂര്‍ ഉണ്ണ്യാലില്‍ നബിദിന റാലിക്കിടെ ഇരുവിഭാഗം സുന്നി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ ആറു പേര്‍ക്ക് വെട്ടേറ്റു. പരിക്കേറ്റവരെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.   ഉണ്ണ്യാലില്‍ രാവിലെ 11 മണിയോടെയാണ് എപി,ഇകെ വിഭാഗം സുന്നി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. വാക്കു തര്‍ക്കത്തിനൊടുവിലാണ് ഇരുവിഭാഗം പ്രവര്‍ത്തകരും മാരകായുധങ്ങളുമായി ആക്രമണം നടത്തിയത്. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് വന്‍ പോലീസ് Read More …

യഥാര്‍ ഹിന്ദുത്വ പാര്‍ട്ടി ഉള്ളപ്പോള്‍ വ്യാജനെന്തിന് കോണ്‍ഗ്രസിനെതിരെ ജെയ്റ്റ്‌ലി

സൂറത്ത്: യഥാര്‍ ഹിന്ദുത്വ പാര്‍ട്ടിയായ ബി.ജെ.പി ഉള്ളപ്പോള്‍ ജനങ്ങള്‍ എന്തിന് വ്യാജനെ തെരഞ്ഞെടുക്കണമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ഗുജറാത്തിലെ തെരഞ്ഞടുപ്പ് പ്രചരണത്തിനിടെയാണ് കോണ്‍ഗ്രസിനെതിരെ ഒളിയമ്ബുമായി ജെയ്റ്റ്‌ലിയുടെ അഭിപ്രായപ്രകടനം. മന്‍മോഹന്‍ സിങ് നയിച്ച യു.പി.എ സര്‍ക്കാറിനെ ജെയ്റ്റ്‌ലി കുറ്റപ്പെടുത്തി. മോദിജിക്ക് മുമ്ബ് 10 വര്‍ഷം ഇന്ത്യ ഭരിച്ച സര്‍ക്കാര്‍ അഴിമതി നിറഞ്ഞതായിരുന്നു. നേതാവില്ലാത്ത സര്‍ക്കാറായിരുന്നു അത്. Read More …

ഓഖി ചുഴലിക്കാറ്റ്; എല്ലാവിധ സഹായവും നല്‍കുമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്ന തമിഴ്‌നാടിന് അവരാവശ്യപ്പെടുന്ന സഹായം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയെ ഫോണില്‍ വിളിച്ചാണ് പ്രധാനമന്ത്രി സഹായം വാഗ്ദാനം ചെയ്തത്. തമിഴ്‌നാട്ടിലെ നിലവിലെ സ്ഥിതികളെ കുറിച്ചും മോദി മുഖ്യമന്ത്രിയോട് വിശദീകരണം ആവശ്യപ്പെട്ടു.   സംസ്ഥാനത്തെ ഏഴു ജില്ലകളിലായി ഇതുവരെ നടത്തിവന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ കുറിച്ചും Read More …

സെന്‍കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം റദ്ദാക്കി

കൊച്ചി: മുന്‍ പൊലീസ് മേധാവി ടിപി സെന്‍കുമാറിനെതിരായ വിജിലന്‍സ് അന്വേഷണം ഹൈക്കോടതി റദ്ദാക്കി. പരാതിക്കാരനെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയാണ് കോടതി അന്വേഷണവും പരാതിയും റദ്ദാക്കിയത്. കെടിഡിഎഫ്‌സി എംഡി ആയിരിക്കെ വായ്പ അനുവദിച്ചതില്‍ സെന്‍കുമാര്‍ ക്രമക്കേട് കാട്ടിയെന്ന പരാതിയും അതിന്‍മേലുള്ള അന്വേഷണവുമാണ് കോടതി റദ്ദാക്കിയിരിക്കുന്നത്. തിരുവനന്തപുരം സ്വദേശി എജെ സുക്കര്‍ണോയാണ് സെന്‍കുമാറിനെതിരെ പരാതി നല്‍കിയത്. സുപ്രിം കോടതി Read More …

മുന്നറിയിപ്പ് യഥാസമയത്ത് സര്‍ക്കാരുകള്‍ക്ക് നല്‍കിയിരുന്നെന്ന്

ന്യൂഡല്‍ഹി: ഓഖി ചുഴലിക്കാറ്റിനെ കുറിച്ചുള്ള മുന്നറിയിപ്പ് യഥാസമയത്ത് അറിയിച്ചിരുന്നുവെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ഹര്‍ഷവര്‍ധന്‍. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ശാസ്ത്രജ്ഞരാണ് മുന്നറിയിപ്പ് നല്‍കിയിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, മുന്നറിയിപ്പ് യഥാസമയം കിട്ടിയിരുന്നില്ലെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. കൃത്യമായ മുന്നറിയിപ്പ് നല്‍കിയിരുന്നതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രവും നേരത്തെ വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന കാലാവസ്ഥാ വിഭാഗം Read More …

മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ തിരച്ചിലിനിറങ്ങി

തിരുവനന്തപുരം: മല്‍സ്യത്തൊഴിലാളികള്‍ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി. ഓഖി ചുഴലിക്കാറ്റു വിതച്ച ദുരന്തത്തിനിടെ ഉള്‍ക്കടലില്‍പ്പെട്ടവരെ കരയിലെത്തിക്കാനുള്ള നടപടികള്‍ ഫലപ്രദമല്ലെന്ന് ആരോപിച്ചാണ് ഇവര്‍ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയത്. സ്വന്തം സുരക്ഷ അവഗണിച്ചും കൂടെയുള്ളവരെ രക്ഷിക്കാന്‍ കടലില്‍ ഇറങ്ങരുതെന്ന കര്‍ശന നിര്‍ദ്ദേശം നിലനില്‍ക്കെയാണ് മല്‍സ്യത്തൊഴിലാളികള്‍ നേരിട്ട് തിരച്ചിലിന് ഇറങ്ങിയത്. തൊഴിലാളികള്‍ കൊല്ലം, വിഴിഞ്ഞം എന്നിവിടങ്ങളില്‍നിന്നുമാണ് കടലിലേക്കു പോയത്. കൊല്ലത്തുനിന്നു നാലു ബോട്ടുകളിലായി 20 തൊഴിലാളികളാണ് പുറപ്പെട്ടത്. Read More …

ഓഖി ദുരന്തം: മരിച്ചവരുടെ ആശ്രിതര്‍ക്ക് 10 ലക്ഷം

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ഒരു ദുരന്തംതന്നെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതുവരെ 400 ഓളം പേരെ രക്ഷപ്പെടുത്തി. മരിച്ചവരുടെ ആശ്രിതര്‍ക്കുള്ള ധനസഹായം നാലു ലക്ഷത്തില്‍ നിന്ന് പത്തുലക്ഷമാക്കി ഉയര്‍ത്തി. പരുക്കേറ്റവര്‍ക്ക് 20,000 രൂപയും നല്‍കും. ചുഴലിക്കാറ്റ് കേരളത്തില്‍ അപൂര്‍വ്വമായതിനാല്‍ ദുരന്തമായി കണ്ടുതന്നെയാണ് രക്ഷാപ്രവര്‍ത്തം നടത്തുന്നത്. എന്നാല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ കേന്ദ്രത്തെ സമീപിക്കുമോ എന്ന ചോദ്യത്തോട് Read More …