വെള്ളാപ്പള്ളിയുടെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണം ; മുഖ്യമന്ത്രിക്ക് നിവേദനം

തിരുവനന്തപുരം: എസ്.എന്‍.ട്രസ്റ്റ് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ സാമ്ബത്തിക ഇടപാടുകള്‍ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് ആവശ്യം. ഇത് സംബന്ധിച്ച ശ്രീനാരായണ സഹോദര സംഘം മുഖ്യമന്ത്രി പിണറായി വിജയനു നിവേദനം നല്‍കി. കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി നൂറോളം കേസുകള്‍ എസ്.എന്‍.ഡി.പി. യോഗം നടത്തിയ മൈക്രോ ഫൈനാന്‍സ് തട്ടിപ്പുമായി ബന്ധപ്പെട്ടു നിലവിലുണ്ട്. വെള്ളാപ്പള്ളി എസ്.എന്‍. Read More …

മതത്തെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കില്ലെന്ന് രാഹുല്‍ ഗാന്ധി

അംറേലി: കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സോമനാഥ് ക്ഷേത്രസന്ദര്‍ശനവുമായി ബന്ധപ്പെട്ട് വിവാദം നിലനില്‍ക്കെ വിശദീകരണവുമായി രാഹുല്‍ രംഗത്തെത്തി. തന്റെ കുടുംബബംഗങ്ങളെല്ലാം ശിവഭക്തരാണെന്നും എന്നാല്‍ മതത്തെ രാഷ്ട്രീയത്തിനായി ഉപയോഗിക്കാന്‍ താന്‍ തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ വിശ്വാസവുമായി ബന്ധപ്പെട്ട് ആരുടെയും സര്‍ട്ടിഫിക്കറ്റ് തനിക്ക് ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗുജറാത്തില്‍ വ്യാപാരികളുമായി സംവദിക്കുന്നതിനിടയിലാണ് രാഹുല്‍ ഇക്കാര്യം വ്യക്തമാക്കിയത്. തന്റെ Read More …

കുറ്റപ്പെടുത്തല്‍ പിന്നെ, സ്ഥിതി അതീവ ഗുരുതരമെന്നും ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: തെക്കന്‍ കേരളത്തില്‍ ആഞ്ഞടിച്ച ഓഖി ചുഴലിക്കാറ്റിനും, കനത്ത മഴയ്ക്കും പിന്നാലെ കടലില്‍ കുടുങ്ങിയ മത്സ്യബന്ധനത്തൊഴിലാളികള്‍ക്കായി രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. കോസ്റ്റ്ഗാര്‍ഡിന്റെ രക്ഷാരപവര്‍ത്തനത്തില്‍ വ്യാപക പ്രതിഷേധവും തീരത്ത് ആഞ്ഞടിക്കുകയാണ്. കാണാതായ മത്സ്യതൊഴിലാളികളെ കരയ്ക്ക് എത്തിക്കുന്നതിന് ശക്തമായ ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നു ഉണ്ടാകണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവശ്യം ഉയര്‍ത്തി. പുന്തുറയിലെ സ്ഥിതിഗതികള്‍ അറിയാന്‍ പ്രദേശം Read More …

ലക്ഷദ്വീപിലും കടല്‍ കയറി; ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്ന

കേരളക്കരയെ ഭീതിയിലാഴ്ത്തി ‘ഓഖി’ ചുഴലിക്കാറ്റ് ഉള്‍ക്കടലില്‍ ശക്തിപ്രാപിക്കുന്നു. ലക്ഷദ്വീപിലേക്ക് അടുത്തുകൊണ്ടിരിക്കുന്ന ഓഖി ശക്തി പ്രാപിക്കുകയാണ്. കല്‌പേനി, മിനികോയ് ദ്വീപുകളില്‍ കടല്‍ക്ഷോഭം. കടല്‍ തീരത്ത് താമസിക്കുന്ന 160 പേരെ ഇതിനോടകം മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. പലയിടങ്ങളിലും കടലാക്രമണം ഉണ്ടായേക്കുമെന്നാണ് മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികള്‍ ആരും കടലില്‍ അകപ്പെട്ടതായി വിവരമില്ല. കാറ്റിന്റെ വേഗത കൂടി വരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്‌കുളുകള്‍ക്കെല്ലാം നാല് ദിവസത്തെ അവധി Read More …

കനത്തമഴയും കാറ്റും; സന്നിധാനത്ത് തീര്‍ത്ഥാടകര്‍ക്ക് കര്‍ശനനിയന്ത്രണം

പത്തനംതിട്ട: മഴയും കാറ്റും കാരണം ശബരിമല തീര്‍ത്ഥാടകര്‍ക്ക് കര്‍ശനനിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സന്നിധാനത്ത് ഒറ്റപ്പെട്ട മഴ തുടരുന്നുണ്ട്.പമ്ബയില്‍ ജലനിരപ്പ് കുറഞ്ഞിട്ടുണ്ട്. അതുകൊണ്ടു തന്നെ വാഹന പാര്‍ക്കിംഗ് പുന:സ്ഥാപിച്ചു.   പമ്പാസ്‌നാനത്തിനും ബലിതര്‍പ്പണത്തിനും പൊലീസ് നിയന്ത്രണമുണ്ട്. അപകടമുണ്ടാവും എന്ന് ബോധ്യമുള്ള സ്ഥലങ്ങളില്‍ ഭക്തരെ ഇറക്കുന്നില്ല. കാനനപാതയായ ഏരുമേലി, പമ്പ, കുമളി, പുല്‍മേട്, സന്നിധാനം പാതകളിലൂടെയുള്ള യാത്ര പൂര്‍ണമായും നിരോധിച്ചു. Read More …

ജഡ്ജിമാര്‍ക്കെതിരായ കോഴ ആരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട ഹര്‍ജി തള്ളി

ന്യൂഡല്‍ഹി: ജഡ്ജിമാര്‍ക്കെതിരായ മെഡിക്കല്‍ കോഴ ആരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രിം കോടതി തള്ളി. അഭിഭാഷകരായ പ്രശാന്ത് ഭൂഷണും ശാന്തി ഭൂഷണും അടക്കം അംഗങ്ങളായ ജുഡീഷ്യല്‍ അക്കൗണ്ടബിലിറ്റി ആന്റ് റിഫോംസ് എന്ന സന്നദ്ധസംഘടന നല്‍കിയ ഹര്‍ജിയാണ് 25 ലക്ഷം പിഴയോടെ കോടതി തള്ളിയത്. ആറുമാസത്തിനകം സംഘടന പിഴയടക്കണം. കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് Read More …

മുംബൈ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസ് അജ്ഞാതസംഘം അതിക്രമിച്ചു കയറി തല്ലി തകര്‍ത്തു

മുംബൈ: മുംബൈയിലെ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിനു നേരെ ആക്രമണം. മുംബൈ ആസാദ് മിഡാനിലുള്ള പാര്‍ട്ടി ഓഫീസിനു നേരെയാണ് ഇന്ന് രാവിലെ ആക്രമണമുണ്ടായത്. ഓഫീസ് വൃത്തിയാക്കിക്കൊണ്ടിരിക്കുമ്‌ബോള്‍ ആറു പേരടങ്ങുന്ന സംഘം ഓഫീസിലേക്ക് അതിക്രമിച്ചു കയറി തല്ലി തകര്‍ക്കുകയായിരുന്നു. ഓഫീസിലെ ക്യാബിനുകളും ഫര്‍ണിച്ചറുകളും അക്രമിസംഘം തല്ലി തകര്‍ത്തു. എന്നാല്‍ ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. പൊലീസ് സംഘം Read More …

ശബരിമല ദര്‍ശനത്തിന് യാതൊരു തടസ്സങ്ങളുമില്ല: വ്യാജ വാര്‍ത്തക്കെതിരെ ദേവസ്വംബോര്‍ഡ്

ശബരിമല: ശബരിമലയിലെ പൂജാസമയത്തിനൊ ദര്‍ശന സമയത്തിനൊ യാതൊരുവിധ മാറ്റങ്ങളുമില്ലെന്ന് ദേവസ്വംബോര്‍ഡ് അറിയിച്ചു. നട അടച്ചതായി സോഷ്യല്‍ മീഡിയായിലും മറ്റുചില മാധ്യമങ്ങളിലും പ്രചരിക്കുന്ന വാര്‍ത്ത തീര്‍ത്തും അടിസ്ഥാന രഹിതമാണ്. ഭക്തര്‍ക്ക് സുഗമമായ ദര്‍ശനത്തിന് എല്ലാവിധ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുള്ളത്. ശബരിമലയെ കുറിച്ചുള്ള വ്യാജവാര്‍ത്തകള്‍ ഭക്തര്‍ തള്ളിക്കളയണമെന്ന് ശബരിമല സന്നിധാനം എക്‌സിക്യൂട്ടിവ് ഓഫീസര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.