നടിയെ ആക്രമിച്ച കേസ്: കുറ്റപത്രത്തെക്കുറിച്ച് അന്വേഷണ സംഘം തീരുമാനമെടുക്കുമെന്ന് ഡിജിപി

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട കുറ്റപത്രം എപ്പോള്‍ കോടതിയില്‍ സമര്‍പ്പിക്കണമെന്ന കാര്യത്തില്‍ അന്വേഷണ സംഘം തീരുമാനമെടുക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ഇത് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ അന്വേഷണ സംഘം ഇന്ന് കുറ്റപത്രം സമര്‍പ്പിക്കുമെന്ന തരത്തില്‍ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇതുവരെയും അത്തരം നീക്കം അന്വേഷണ സംഘത്തിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല.

സര്‍ക്കാരില്‍ നടക്കുന്നത് വിചിത്രമായ കാര്യങ്ങള്‍; ശശീന്ദ്രന്‍ ആരാണെന്ന് ജനം കേട്ടതാണെന്ന് ചെന്നിത്തല

ഇടുക്കി: പിണറായി വിജയന്‍ സര്‍ക്കാരില്‍ നടക്കുന്നത് വിചിത്രമായ കാര്യങ്ങളാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വന്തം സര്‍ക്കാരിലെ ഘടകകക്ഷിക്കെതിരെയാണ് സി.പി.എം മൂന്നാറില്‍ ഹര്‍ത്താല്‍ നടത്തുന്നത്. സര്‍ക്കാരിലെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടു എന്നതിന്റെ തെളിവാണിത്. ഇത്രയും വിചിത്രമായ കാര്യങ്ങള്‍ വേറെയില്ല.   ഇടുക്കി സബ് കലക്ടര്‍ക്കെതിരെ ജില്ലയിലെ മന്ത്രിയും എം.എല്‍.എയും ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നത് സി.പി.എയ്ക്ക് കൂടി എതിരെയാണെന്നും ചെന്നിത്തല Read More …

ഉപരാഷ്ട്രപതി കൊച്ചിയിലെത്തി

കൊച്ചി: ഉപരാഷ്ട്രപതി പദമേറ്റെടുത്തിന് ശേഷമുള്ള ആദ്യത്തെ കേരള സന്ദര്‍ശനത്തിനായി വെങ്കയ്യ നായിഡു കൊച്ചിയിലെത്തി. ഇന്നലെ ഉച്ചക്ക് 12.05ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തിലെത്തിയ ഉപരാഷ്ട്രപതിക്ക് നാവിക വിമാനത്താവളമായ ഐ.എന്‍.എസ് ഗരുഡയില്‍ സ്വീകരണം നല്‍കി. ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം, മന്ത്രി കെ.ടി. ജലില്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. പ്രൊഫ. കെ.വി. തോമസ് എം.പി, ഹൈബി ഈഡന്‍ എം.എല്‍.എ, Read More …

കെ ഇ ഇസ്മയിലിനെതിരെ സിപിഐ അച്ചടക്ക നടപടിക്കൊരുങ്ങുന്നു

തിരുവനന്തപുരം: തോമസ് ചാണ്ടി വിഷയത്തില്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയ കെ ഇ ഇസ്മയിലിനെതിരെ സിപിഐ അച്ചടക്ക നടപടിക്കൊരുങ്ങുന്നു. സിപിഐയ്‌ക്കെതിരായ പരാമര്‍ശത്തില്‍ നടപടിവേണമെന്ന് പാര്‍ട്ടി സംസ്ഥാന നേതൃത്വം പറയുന്നു. ബുധനാഴ്ച ചേരുന്ന സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം ഇസ്മയിലിനെതിരെ നടപടി ആവശ്യപ്പെടുമെന്നാണു വിവരം. ഇസ്മയില്‍ ദേശീയ എക്‌സിക്യൂട്ടീവ് അംഗമായതിനാല്‍ സംസ്ഥാനതലത്തില്‍ നടപടി സാധ്യമല്ല. അടുത്ത ദേശീയ എക്‌സിക്യൂട്ടീവില്‍ വിഷയം ഉന്നയിക്കാനാണ് Read More …

യാചകി ക്ഷേത്രത്തിന് സംഭവന നല്‍കിയത് രണ്ടര ലക്ഷം രൂപ

മൈസൂരു: ക്ഷേത്രനടയില്‍ ഭിക്ഷയാചിച്ച് കിട്ടിയതത്രയും ക്ഷേത്രത്തിന് തന്നെ നല്‍കി സീതാലക്ഷ്മി വാര്‍ത്തകളില്‍ ഇടംപിടിച്ചു. മൈസൂരിലെ വോണ്ടിക്കോപ്പല്‍ പ്രസന്ന ആഞ്ജനേയ സ്വാമിക്ഷേത്ര നടയില്‍ ഭിക്ഷയാചിച്ചിരുന്ന വൃദ്ധയാണ് വര്‍ഷങ്ങളായി സ്വരൂപിച്ച രണ്ടര ലക്ഷം രൂപ ക്ഷേത്രത്തിന് സംഭാവന ചെയ്തത്. ശാരീരിക അവശതമൂലം ജോലിക്ക് പോകാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് വര്‍ഷങ്ങളായി ക്ഷേത്രത്തിനു മുന്‍വശത്ത് ഭിക്ഷയെടുക്കുകയാണ് 85കാരിയായ സീതാലക്ഷ്മി. ഇങ്ങനെ ലഭിച്ച Read More …

അന്വേഷണ സംഘത്തിന് ‘മുഖമടിച്ച് കിട്ടി’ പ്രഹരം, ദിലീപിന് വിദേശത്തേക്ക് പറക്കാം

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യത്തിലിറങ്ങിയ നടന്‍ ദിലീപിന് ദുബായില്‍ പോകാന്‍ ഹൈക്കോടതി അനുമതി നല്‍കി. കര്‍ശന വ്യവസ്ഥകളോടെയാണ് നാല് ദിവസത്തേക്ക് കോടതി ഇളവ് നല്‍കിയിരിക്കുന്നത്. ആറ് ദിവസത്തേക്ക് പാസ്‌പോര്‍ട്ട് മടക്കി നല്‍കാനും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷന്‍ ഇന്ന് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ദിലീപിന് ദുബായില്‍ പോകാന്‍ പാസ്‌പോര്‍ട്ട് മടക്കി നല്‍കരുതെന്നും Read More …

‘പ്ലീസ് എന്നെ ഒന്ന് അറസ്റ്റ് ചെയ്യൂ’…വൈറലായി പഞ്ചാബ് പൊലീസ് ഓഫീസറുടെ ചിത്രം

കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്ന ഒരു ചിത്രമായിരുന്നു പഞ്ചാബ് പൊലീസിലെ എസ്എച്ച്ഒ ഹര്‍ലീന്‍ മാന്‍ എന്ന യുവതിയുടെ ഫോട്ടോ. പൊലീസ് യുണിഫോമില്‍ വാഹനത്തിലിരുന്ന് എടുത്ത സെല്‍ഫിയായിരുന്നു ട്വിറ്ററിലും ഫേസ്ബുക്കിലും വാട്‌സ് ആപ്പിലും തരംഗമായത്. സോഷ്യല്‍ മീഡിയയില്‍ ചിത്രം വൈറലായതോടെ എന്നെ ഒന്ന് അറസ്റ്റ് ചെയ്യു… എന്ന് പറഞ്ഞ് കൊണ്ട് നിരവധിപേരാണ് രംഗത്ത് വന്നത്. ഇത്രയും Read More …

പുരുഷ വേഷത്തില്‍ മലചവിട്ടാന്‍ എത്തിയ 15 കാരിയെ പമ്പയില്‍ വെച്ച് പിടികൂടി തിരിച്ചയച്ചു

പമ്പ: കഴിഞ്ഞ ദിവസം മുപ്പത്തിയൊന്നുകാരിയ്ക്കു പിന്നാലെ പുരുഷ വേഷത്തില്‍ ശബരിമല ദര്‍ശനത്തിന് എത്തിയ പതിനഞ്ചുകാരി പെണ്‍കുട്ടിയെ പമ്പയില്‍ വനിതാ ദേവസ്വം ജീവനക്കാര്‍ പിടികൂടി തിരിച്ചയച്ചു. അന്ധ്രാപ്രദേശ് നല്ലൂരില്‍ നിന്നും ശബരിമല ദര്‍ശനത്തിന് എത്തിയ പെണ്‍കുട്ടിയെയാണ് സംശയം തോന്നിയ വനിതാ ജീവനക്കാര്‍ പിടികൂടിയത്. മധു നന്ദിനിയെന്ന പതിനഞ്ചുകാരിയാണ് ഇവിടെയെത്തിയത്. പമ്ബ ഗാര്‍ഡ് റൂമിന് മുന്നില്‍ വച്ച് സംശയം Read More …