ജോയ്‌സ് ജോര്‍ജ് ഭൂമി വിവാദം: വ്യാജരേഖ ചമച്ചതിന് തെളിവ് കൈമാറും ഡീന്‍ കുര്യാക്കോസ്

ഇടുക്കി കൊട്ടക്കമ്പൂര്‍ വില്ലേജില്‍ ജോയ്‌സ് ജോര്‍ജ് എം.പി വ്യാജരേഖ ചമച്ച് ഭൂമി ഇടപാട് നടത്തിയതിന് തെളിവുണ്ടെന്നും എത്രയും പെട്ടെന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന് കൈമാറുമെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജോയ്‌സ് ജോര്‍ജിന് ഭൂമി പിതൃസ്വത്തായി ലഭിച്ചതാണെന്ന വാദം തെറ്റാണ്. തമിഴ് പട്ടികജാതിക്കാരില്‍ നിന്ന് പവര്‍ ഓഫ് Read More …

മാതാവിനെ കരിങ്കല്ല് കൊണ്ട് ഇടിച്ചുകൊന്ന മകന് ജീവപര്യന്തവും രണ്ട് ലക്ഷം പിഴയും

തിരുവനന്തപുരം: മാതാവിനെ കൊലപ്പെടുത്തിയ കേസില്‍ മകന് ജീവപര്യന്തം കഠിനതടവും രണ്ട് ലക്ഷം പിഴയും. പിഴത്തുകയില്‍നിന്ന് അമ്പതിനായിരം രൂപ കേസിലെ ഒന്നാംസാക്ഷി റെയ്മണ്ടിന് നല്‍കണം. പൂന്തുറ പാര്‍ക്കിന് സമീപം പള്ളിവിളാകം വീട്ടില്‍ ലില്ലിയെ (61) കൊലപ്പെടുത്തിയ കേസിലാണ് മകന്‍ ഫ്രാന്‍സിസിനെ തിരുവനന്തപുരം നാലാം അഡീഷനല്‍ കോടതി ജഡ്ജി ജെ. നാസര്‍ ശിക്ഷിച്ചത്. കൊലപാതകം, മനഃപൂര്‍വമല്ലാത്ത നരഹത്യ എന്നിവക്ക് Read More …

മൊബൈല്‍ റീചാര്‍ജ് ചെയ്യാന്‍ സൗദിയില്‍ ഇനി ഇക്കാമ നമ്പര്‍ ആവശ്യമില്ല

ജിദ്ദ: സൗദിയിലെ പ്രീപെയ്ഡ് ഉപഭോക്താവായ പ്രവാസികള്‍ക്ക് ഇനി എളുപ്പത്തില്‍ മൊബൈല്‍ ഫോണ്‍ റീചാര്‍ജ് ചെയ്യാം. ഇനി മുതല്‍ സൗദിയിലുള്ള പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് റീചാര്‍ജ് ചെയ്യുന്നതിന് തങ്ങളുടെ തിരിച്ചറിയല്‍ രേഖയായ ഇക്കാമ നമ്ബര്‍ നല്‍കേണ്ട ആവശ്യമില്ല. ഇക്കാമ നമ്ബര്‍ നല്‍കാതെ കൂപ്പണ്‍ നമ്ബര്‍ മാത്രം നല്‍കി റീചാര്‍ജ് ചെയ്യാന്‍ സാധിക്കുമെന്ന് സൗദി കമ്മ്യുണിക്കേഷന്‍ ആന്‍ഡ് ഇന്‍ഫമേഷന്‍ ടെക്‌നോളജി Read More …

കശ്മീരില്‍ ഏറ്റുമുട്ടലില്‍ അഞ്ച് ഭീകരരെ വധിച്ചു

ശ്രീനഗര്‍: കശ്മീരില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ അഞ്ച് ഭീകരര്‍ കൊല്ലപ്പെട്ടു. ശനിയാഴ്ച വൈകുന്നേരം നാലരയോടെയായിരുന്നു സംഭവം. ബന്ദിപ്പുരയിലെ ഹാജിന്‍ മേഖലയില്‍ അജ്ഞായതര്‍ ഒളിച്ചിരിക്കുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് സൈന്യം തിരച്ചില്‍ നടത്തുകയായിരുന്നു. ഇതിനിടെ സൈന്യത്തിനെതിരെ വെടിവയ്പ്പുണ്ടായി. തുടര്‍ന്ന് സൈന്യം നടത്തിയ പ്രത്യാക്രമണത്തിലാണ് അഞ്ച് ഭീകരര്‍ കൊല്ലപ്പെട്ടത്. സൈന്യവും സി.ആര്‍.പി.എഫും സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഫോഴ്‌സും സംയുക്തമായാണ് തിരച്ചില്‍ നടത്തുന്നത്. Read More …

സി.പി.ഐ തോളത്തിരുന്ന് ചെവി കടിക്കുന്നു ആനത്തലവട്ടം

കൊല്ലം: ചാമ്പ്യന്മാര്‍ തങ്ങളാണെന്നും സര്‍ക്കാര്‍ മോശമാണെന്നും വരുത്തിത്തീര്‍ക്കാന്‍ സി.പി.ഐ ശ്രമിക്കുന്നതായി സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍. സി.പി.എം കൊല്ലം ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തോളത്തിരുന്ന് ചെവി കടിക്കുന്ന പണിയാണ് സി.പി.ഐ ചെയ്യുന്നത്. സി.പി.ഐക്ക് ഒറ്റക്ക് ഒരു ചുക്കും ചെയ്യാന്‍ പറ്റില്ല. വലിയ വായില്‍ സംസാരിക്കുന്ന സി.പി.ഐ സര്‍ക്കാറിനെ ക്ഷീണിപ്പിക്കാന്‍ ശ്രമിക്കുന്നു. Read More …

എന്‍ഐഎ വീണ്ടും ഹാദിയയുടെ മൊഴിയെടുത്തു

കൊച്ചി : എന്‍ഐഎ വീണ്ടും ഹാദിയയുടെ മൊഴിയെടുത്തു. വൈക്കത്തെ വീട്ടിലെത്തിയാണ് എ!.ഐ.എ ഉദ്യോഗസ്ഥര്‍ ഹാദിയയുടെ മൊഴിയെടുത്തത്. ഹാദിയ കേസില്‍ ഈ മാസം 27 ന് സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനു മുന്നോടിയായാണ് എന്‍ഐഎ നടപടി. ഇത് രണ്ടാം തവണയാണ് എന്‍ഐഎ ഹാദിയായുടെ മൊഴിയെടുത്തത്.

മേയര്‍ക്ക് നേരെ ആക്രമണം; ബിജെപി നടപടി പ്രാകൃതമാണെന്ന് കോടിയേരി

തിരുവനന്തപുരം: മേയര്‍ അഡ്വ.വി.കെ പ്രശാന്തിനെ ക്രൂരമായി അക്രമിച്ച് പരുക്കേല്‍പ്പിച്ച ബിജെപി നടപടി പ്രാകൃതമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോര്‍പ്പറേഷന്‍ മേയര്‍ക്ക് കക്ഷി പരിഗണകള്‍ക്ക് അതീതമായ ആദരവാണ് സമൂഹം നല്‍കുന്നത്. അതെല്ലാം ലംഘിച്ച് മേയറെ കാലിന് പിടിച്ച് നിലത്തിടുകയും മര്‍ദ്ദിക്കുകയും ചെയ്തത് കേരളത്തില്‍ കേട്ടുകേള്‍വിയില്ലാത്ത നടപടിയാണ്. ഇത് ജനാധിപത്യത്തേയും പൗരബോധത്തേയും കാറ്റില്‍ പറത്തുന്നതാണ്. ഒരുവശത്ത് Read More …

തെരഞ്ഞെടുപ്പ് നിരീക്ഷകനായി വി. മുരളീധരന്‍ ആസ്‌ട്രേലിയയിലേക്ക്

തിരുവനന്തപുരം: ആസ്‌ട്രേലിയന്‍ പൊതുതെരഞ്ഞെടുപ്പില്‍ രാജ്യാന്തര നിരീക്ഷകരിലൊരാളായി ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം വി. മുരളീധരനും. ആസ്‌ട്രേലിയയിലെ ലിബറല്‍ നാഷണല്‍ പാര്‍ട്ടിയുടെ ക്ഷണപ്രകാരമാണ് ബി.ജെ.പി കേന്ദ്രഘടകം മുരളീധരനെ നിയോഗിച്ചത്.   ക്വീന്‍സ് ലാന്‍ഡ് പ്രവിശ്യയില്‍ 25ന് നടക്കുന്ന പൊതുതെരഞ്ഞടുപ്പിനോട് അനുബന്ധിച്ചാണ് സന്ദര്‍ശനം. തെരഞ്ഞെടുപ്പ് പ്രചാരണവും നടപടിക്രമങ്ങളും നിരീക്ഷിക്കുന്നതിനാണ് ലോകത്തിലെ വിവിധ രാജ്യങ്ങളിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടി Read More …