വെള്ളാപ്പള്ളിയെ തിരുത്തി കടകംപള്ളി ; സാമ്പത്തിക സംവരണമല്ല നടപ്പാക്കുന്നതെന്ന്

തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രംഗത്ത്. ദേവസ്വം ബോര്‍ഡില്‍ സാമ്പത്തിക സംവരണമല്ല നടപ്പാക്കുന്നതെന്ന് കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. എസ്.എന്‍.ഡി.പി പോലുള്ള സംഘടനകള്‍ എന്തിനാണ് വിമര്‍ശിക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും, വെള്ളാപ്പള്ളിയുടെ പ്രസ്താവന തെറ്റിദ്ധാരണയെ തുടര്‍ന്നാണെന്നും മന്ത്രി പറഞ്ഞു. മുന്നോക്ക വിഭാഗത്തിലെ പാവങ്ങള്‍ക്ക് 10 ശതമാനം സംവരണം നല്‍കാനാണ് മന്ത്രിസഭ തീരുമാനിച്ചത്. ഇതിനെ Read More …

സന്നിധാനത്ത് സഹാസ് കാര്‍ഡിയോളജി സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു

ശബരിമല: സന്നിധാനത്ത് സഹാസ് കാര്‍ഡിയോളജി സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഒപി വിഭാഗം, കാര്‍ഡിയോളജി തീവ്രപരിചരണ വിഭാഗം, ലബോറട്ടറി, ഇസിജി, നെബുലൈസേഷന്‍ തുടങ്ങിയ ആറ് സേവനങ്ങള്‍ ഇവിടെ ലഭ്യമാണ്. മെഡിക്കല്‍ ഓഫിസര്‍ ഇന്‍ ചാര്‍ജ് ഡോ. ഒ വാസുദേവന്‍, കാര്‍ഡിയോളജിസ്റ്റ് ഡോ. പ്രീതംകുമാര്‍ ഫ്രാന്‍സിസ്, സീനിയര്‍ ഫിസിഷ്യന്‍ ഡോ. സന്തോഷ്‌കുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള 25 ജീവനക്കാരുടെ സേവനം Read More …

വൈദ്യുതിബില്‍ അടയ്ക്കാന്‍ ഒറിജിനല്‍ ആപ്പ് പരിചയപ്പെടുത്തി മന്ത്രി എംഎം മണി

തിരുവനന്തപുരം : വൈദ്യുതിബില്‍ അടയ്ക്കുന്നതിനായി കെഎസ്ഇബി അവതരിപ്പിച്ച മൊബൈല്‍ ഒറിജിനല്‍ ആപ്പ് പരിചയപ്പെടുത്തി മന്ത്രി എംഎം മണി. കഴിഞ്ഞ ദിവസം കെഎസ്ഇബി അവതരിപ്പിച്ച മൊബൈല്‍ ആപ്പിന് സമാനമായി നിരവധി ആപ്പുകള്‍ പ്‌ളേ സ്റ്റോറില്‍ ലഭ്യമാണെന്ന് ശ്രദ്ധയില്‍പെട്ടതോടെയാണ് യഥാര്‍ത്ഥ ആപ്പ് ജനങ്ങള്‍ക്ക് പരിചയപ്പെടുത്തി മന്ത്രി എം എം മണി തന്നെ രംഗത്ത് എത്തിയത്. കെഎസ്ഇബി എന്ന പേരിലുള്ള Read More …

പടയൊരുക്കം തീരുന്നതോടെ സര്‍ക്കാരുകള്‍ക്ക് എതിരെയുള്ള കുറ്റപത്രം തയാറാകും ;കെ. മുരളീധരന്‍

ആലുവ: സംഘപരിവാര്‍ സംഘടനകളും നേതാക്കളും നടത്തുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി തയാറാകുന്നില്ലെന്ന് കെ. മുരളീധരന്‍ എം.എല്‍.എ. ദേശീയ പതാക ഉയര്‍ത്തല്‍ സംഭവത്തില്‍ ആര്‍.എസ്.എസ് അധ്യക്ഷന്‍ മോഹന്‍ ഭഗവതിനെതിരെ നടപടിയെടുക്കാതിരുന്നത് ഇതിന് ഉദാഹരണമാണെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി. യു.ഡി.എഫിന് കഴിഞ്ഞ കാലങ്ങളില്‍ നഷ്ടപ്പെട്ട വോട്ടുകള്‍ തിരികെ വരികയാണ്. അതിന്റെ തെളിവാണ് പടയൊരുക്കത്തിന് ലഭിച്ചു കൊണ്ടിരിക്കുന്ന വമ്ബിച്ച സ്വീകരണങ്ങള്‍.

മന്ത്രിസഭാ യോഗത്തില്‍ നിന്ന് സിപിഐ വിട്ടുനിന്നതിനെ തള്ളി സിപിഎം കേന്ദ്ര നേതൃത്വവും

ന്യൂഡല്‍ഹി : സിപിഐ മന്ത്രിമാര്‍ മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനിന്നതിനെ തള്ളി സിപിഎം കേന്ദ്ര നേതൃത്വവും രംഗത്ത്. സിപിഐയുടേത് അസാധാരണ നടപടിയെന്ന് അവയ്‌ലബിള്‍ പി.ബി വിലയിരുത്തി. സിപിഎമ്മിന്റെ നിലപാട് കോടിയേരി സിപിഐയെ അറിയിക്കും. സിപിഐ രാഷ്ട്രീയപ്രതിസന്ധിയുണ്ടാക്കിയെന്ന് പിണറായി പിബിയില്‍ വ്യക്തമാക്കി. തോമസ് ചാണ്ടിയുടെ രാജിയെക്കുറിച്ച് മുഖ്യമന്ത്രി പിബിയെ അറിയിച്ചതിന് പിന്നാലെയാണ് അവയ്‌ലബിള്‍ പി.ബി ചേര്‍ന്ന് നിലപാട് Read More …

പോകേണ്ടവര്‍ പോയപ്പോള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ വര്‍ധിച്ചു: മന്ത്രി സുനില്‍കുമാര്‍

തിരുവനന്തപുരം: സിപിഐ മന്ത്രിമാര്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ച മന്ത്രി എ.കെ. ബാലനു മറുപടിയുമായി മന്ത്രി വി.എസ്. സുനില്‍കുമാര്‍ രംഗത്ത്. പോകേണ്ടവര്‍ പോയപ്പോള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ വര്‍ധിക്കുകയാണ് ചെയ്തതെന്ന് സുനില്‍കുമാര്‍ പറഞ്ഞു.   മന്ത്രിസഭാ യോഗത്തില്‍നിന്നു സിപിഐയുടെ നാല് മന്ത്രിമാര്‍ വിട്ടുനിന്ന നടപടി ഭൂഷണമായില്ലെന്ന് ബാലന്‍ പറഞ്ഞതിനു പിന്നാലെയാണ് സുനില്‍കുമാര്‍ രംഗത്തെത്തിയത്. മുഖ്യമന്ത്രിയില്‍ പൂര്‍ണവിശ്വാസമുണ്ടെന്നും മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടിട്ടില്ലെന്നും Read More …

പ്രായപൂര്‍ത്തിയാകാത്ത ടെക്‌സ്‌റ്റൈല്‍ ജീവനക്കാരിയെ ബലാല്‍സംഗംചെയ്തു

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത ടെക്‌സ്‌റ്റൈല്‍ ജീവനക്കാരിയെ ക്രൂരമായ ബലാല്‍സംഗത്തിന് ഇരയായി. യുവാവ് കസ്റ്റഡിയില്‍. വര്‍ക്കലയ്ക്കടുത്തുള്ള കോളനിയിലാണ് സംഭവം. ദരിദ്ര കുടുംബാംഗവും പതിനേഴുകാരിയുമായ ടെക്‌സ്‌റ്റൈല്‍ ജീവനക്കാരിയാണ് ബലാല്‍സംഗത്തിന് ഇരയായത്.     കഴിഞ്ഞ ദിവസമായിരുന്നു സംഭവം. വീട്ടിലെ പ്രാരാബ്ദങ്ങള്‍ കാരണം പഠിത്തം മതിയാക്കി കുറച്ചകലെയുള്ള ടെക്‌സ്‌റ്റൈസില്‍ ജോലിക്കു പോവുകയായിരുന്നു പെണ്‍കുട്ടി. കൂലി വേലക്കാരനായ അച്ഛന്റെ വരുമാനത്തില്‍ കുടുംബത്തിന് കഴിയാന്‍ Read More …

മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കാത്തത് പാര്‍ട്ടി തീരുമാന പ്രകാരമാണെന്ന് റവന്യൂ മന്ത്രി

തിരുവനന്തപുരം: മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കാത്തത് പാര്‍ട്ടി തീരുമാന പ്രകാരമാണെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍. മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് കത്ത് നല്‍കിയിരുന്നു. അസാധാരണ കാര്യങ്ങള്‍ നടന്നത് കൊണ്ടാണ് വിട്ടുനിന്നത്. ശരിതെറ്റുകള്‍ ജനം തീരുമാനിക്കട്ടെയെന്നും റവന്യൂമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തില്‍ സിപിഐ മന്ത്രിമാര്‍ പങ്കെടുക്കാത്തത് അസാധാരണ നടപടിയാണെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തിയിരുന്നു.