ഹണിട്രാപ്പ്: എ.കെ. ശശീന്ദ്രനുമായി ഒത്തുതീര്‍പ്പിലെത്തിയെന്ന് പരാതിക്കാരി

തിരുവന്തപുരം: അശ്‌ളീല സംഭാഷണം നടത്തിയതിന്റെ പേരില്‍ മുന്‍മന്ത്രി ശശീന്ദ്രനെതിരെ നല്‍കിയ കേസ് ഒത്തുതീര്‍പ്പാക്കിയെന്ന് പരാതിക്കാരി ഹൈകോടതിയെ അറിയിച്ചു. താനും മുന്‍മന്ത്രിയും തമ്മിലുള്ള കേസ് കോടതിക്ക് പുറത്താണ് തീര്‍പ്പായത്. തികച്ചും വ്യക്തിപരമായ കേസാണിത്. അതിനാല്‍ താന്‍ പരാതി പിന്‍വലിക്കുകയാണെന്നും കോടതി ഇതിനനുവദിക്കണമെന്നുമാണ് പരാതിക്കാരിയുടെ ആവശ്യം. മംഗളം ചാനല്‍ ലോഞ്ചിനോട് അനുബന്ധിച്ച് പുറത്തുവിട്ട വാര്‍ത്തയെത്തുടര്‍ന്ന് ഗതാഗതമന്ത്രിയായിരുന്ന എ.കെ ശശീന്ദ്രന്‍ Read More …

കുട്ടികളിലെ ലഹരിയുടെ ഉപയോഗം തടയാന്‍ മലപ്പുറത്തുകാരുടെ ഫുട്‌ബോര്‍ ജ്വരം മുതലെടുത്ത് ചൈല്‍ഡ് ലൈന്‍

മലപ്പുറം: ശിശുദിന വാരാഘോഷത്തിന്റെ ഭാഗമായി കുട്ടികളിലെ ലഹരിയുടെ ഉപയോഗം തടയാന്‍ മലപ്പുറത്തുകാരുടെ ഫുട്‌ബോര്‍ ജ്വരം മുതലെടുത്ത് മലപ്പുറം ജില്ലാ ചൈല്‍ഡ് ലൈന്‍ അധികൃതര്‍. കുട്ടികള്‍ക്കിടയില്‍ ലഹരിയുടെ ഉപയോഗം കൂടി വരുന്ന ഈ സാഹചര്യത്തില്‍ കുട്ടികളുടെ ശ്രദ്ധ ഫുട്‌ബോള്‍ ലഹരിയിലേക്കു തിരിക്കുക എന്നതാണു തങ്ങളുടെ പ്രധാനലക്ഷ്യമെന്നും മലപ്പുറം ജില്ലാ ചൈല്‍ഡ് ലൈന്‍ അധികൃതര്‍ പറഞ്ഞു. അതോടൊപ്പം സ്‌കൂളില്‍ Read More …

സൗദി രാജകുമാരന്റെ ഹെലിക്കോപ്റ്റര്‍ അപകടമരണം: പ്രതികരണവുമായി സഹോദരന്‍

മനാമ:  സൗദിയില്‍ ശനിയാഴ്ച നടന്ന ഹെലിക്കോപ്റ്റര്‍ അപകടത്തെക്കുറിച്ചുള്ള മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി അപകടത്തില്‍ കൊല്ലപ്പെട്ട സൗദി രാജകുമാരന്‍ മന്‍സൂര്‍ ബിന്‍ മുഖ്രിന്‍ ബിന്‍ അബ്ദുള്‍ അസീസിന്റെ സഹോദരന്‍ രംഗത്ത്. അസിര്‍ പ്രവിശ്യയുടെ ഗവര്‍ണറായ മന്‍സൂര്‍ രാജകുമാരനും ഏഴ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പടിഞ്ഞാറന്‍ നഗരമായ അബഹയിലെ തീരദേശ പദ്ധതികള്‍ വിലയിരുത്തുന്നതിനായാണ് പുറപ്പെട്ടത്. എന്നാല്‍ തിരികെ വീട്ടിലേക്ക് വരവേ Read More …

ദേവസ്വം ഓര്‍ഡിനന്‍സില്‍ ഒപ്പിടരുതെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് കുമ്മനം കത്തു നല്‍കി

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഭരണകാലാവധി രണ്ട് വര്‍ഷമാക്കി കുറച്ചുകൊണ്ടുള്ള ഓര്‍ഡിനന്‍സില്‍ ഒപ്പിടരുതെന്നാവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഗവര്‍ണര്‍ പി.സദാശിവത്തിന് കത്തയച്ചു. ഈ മാസം 15ന് ശബരിമല തീര്‍ത്ഥാടനം ആരംഭിക്കാനിരിക്കെ പുതിയ ബോര്‍ഡിനെ നിയമിക്കുന്നതിനുള്ള സര്‍ക്കാര്‍ നീക്കംമൂന്ന് കോടിയിലധികം വരുന്ന ശബരിമല തീര്‍ത്ഥാടകരോട് ചെയ്യുന്ന അനീതിയാണ്. പുതിയ ബോര്‍ഡിന് ഭക്തരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കി Read More …

വയനാട്ടില്‍ ജനവാസപ്രദേശത്ത് കരടിയിറങ്ങി; മയക്കുവെടി വയ്ക്കാന്‍ വനംവകുപ്പ്

കല്‍പ്പറ്റ: വയനാട്ടില്‍ മൂന്നു കരടികള്‍ നാട്ടിലിറങ്ങി. ചെട്ടാലത്തൂരിലാണ് സംഭവം. തൊഴിലുറപ്പിനു പോയവരാണ് ആദ്യം കരടികളെ കണ്ടത്. കരടികള്‍ തൊഴിലാളികളെ ഓടിച്ചു. രണ്ടു കരടികള്‍ തിരികെ കാടുകയറിയെങ്കിലും ഒരെണ്ണം ജനവാസമേഖലയിലൂണ്ട്. പ്രദേശവാസിയായ റിട്ട അധ്യാപകന്‍ അപ്പുവിന്റെ കാര്‍ഷിക വിളകള്‍ ഉണക്കുന്ന കളത്തിലാണ് കരടിയിപ്പോഴുളളത്. കളത്തിന്റെ ഗേറ്റ് നാട്ടുകാര്‍ പൂട്ടിയിരിക്കുകയാണ്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. മയക്കുവെടിവച്ച് കരടിയെ Read More …

ആറ് പെണ്‍കുട്ടികള്‍ ചേര്‍ന്ന് പീഡിപ്പിച്ച യുവാവിന് സംഭവിച്ചത്? മൊഴി കേട്ട് ഞെട്ടി പൊലീസ്

ബാംഗളൂരു: കഴിഞ്ഞ ആഴ്ചയാണ് സോഫ്റ്റ് വെയര്‍ കമ്ബനിയിലെ ജീവനക്കാരായ പെണ്‍കുട്ടികള്‍ താമസിച്ച ഹോസ്റ്റലില്‍ ഒളിച്ച് കടന്ന മുപ്പതുകാരന് കൊടും പീഡനം ഏല്‍ക്കേണ്ടി വന്നത്. മജസ്റ്റിക്കിലെ വനിതാ ഹോസ്റ്റലിലെ ആറ് പെണ്‍കുട്ടികള്‍ ചേര്‍ന്നാണ് യുവാവിനെ പീഡിപ്പിച്ചത്. ജനനേന്ദ്രിയത്തിന് ഗുരുതര പരുക്കേറ്റ യുവാവ് ഇപ്പോഴും സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവം അറിഞ്ഞ് യുവാവിന്റെ മൊഴി രേഖപ്പെടുത്താന്‍ ആശുപത്രിയിലെത്തിയ പൊലീസുകാരോട് Read More …

പാക് മത്സ്യത്തൊഴിലാളികള്‍ ബിഎസ്എഫ് പിടിയില്‍

അഹമ്മദാബാദ്: ഗുജറാത്തിലെ ഭുജില്‍നിന്നു മൂന്ന് മത്സ്യത്തൊഴിലാളികളെ ബിഎസ്എഫ് പിടികൂടി. ഇന്ത്യയും പാക്കിസ്ഥാനും അതിര്‍ത്തി പങ്കിടുന്ന ഭുജിലെ ഹരമി നല കനാലില്‍ നിന്നുമാണ് ഇവരെ പിടികൂടിയത്. മത്സ്യത്തൊഴിലാളികളില്‍നിന്നു അഞ്ച് ബോട്ടുകളും സേന പിടിച്ചെടുത്തു. പിന്നീട് ഇവരെ പോലീസു കൈമാറിയതായും സൈന്യം അറിയിച്ചു. സെപ്റ്റംബറില്‍ കച്ചില്‍നിന്നു രണ്ടു മത്സ്യത്തൊലാളികളെയും മൂന്നു ബോട്ടുകളും ബിഎസ്എഫ് പിടിച്ചെടുത്തിരുന്നു.

പ്രവാസികള്‍ക്ക് വോട്ട്; ബില്ല് അവതരിപ്പിക്കുമെന്ന് സര്‍ക്കാര്‍

ന്യൂഡല്‍ഹി : പ്രവാസികള്‍ക്ക് പകരക്കാരെ കൊണ്ട് വോട്ട് രേഖപ്പെടുത്താനുള്ള നിര്‍ദേശത്തില്‍ നിയമം ഭേദഗതി ചെയ്യാന്‍ 12 ആഴ്ചത്തെ സമയം അനുവദിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ഇതുമായി ബന്ധപ്പെട്ട ബില്ല് അവതരിപ്പിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ജനപ്രാതിനിധ്യ നിയമത്തില്‍ മാറ്റം വരുത്തുമെന്നും ഇക്കാര്യത്തില്‍ വേഗത്തില്‍ നടപടികളെടുക്കുമെന്നും സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. ചീഫ് ജസ്റ്റിസ് Read More …