കോഴിക്കോടിലേക്ക് കടത്തികൊണ്ട് വന്ന കുഴല്‍പ്പണം പിടികൂടി

കോഴിക്കോട് ; കോഴിക്കോടിലേക്ക് കടത്തികൊണ്ട് വന്ന കുഴല്‍പ്പണം പിടികൂടി. 99 ലക്ഷം രൂപയുടെ കള്ളപ്പണമാണ് കോഴിക്കോട് പോലീസ് പിടികൂടിയത്. മലപ്പുറം മോങ്ങം സ്വദേശി ഷംസുദീന്‍, മൊറയൂര്‍ സ്വദേശി സല്‍മാന്‍ എന്നിവരെ സംഭവവുമായി ബന്ധപെട്ടു പോലീസ് അറസ്റ്റ് ചെയ്തു. പണത്തിന്റെ ഉറവിടമേത് ആര്‍ക്ക് വേണ്ടിയാണ് കടത്തിയത് തുടങ്ങിയവയെ കുറിച്ചുള്ള അന്വേഷണം നടക്കുകയാണെന്ന് പോലീസ് പറഞ്ഞു.

സോളാര്‍ കമ്മീഷന്റേത് റിപ്പോര്‍ട്ടല്ല, ലൈംഗിക നോവല്‍: എംഎം ഹസന്‍

കോഴിക്കോട്: ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ രൂക്ഷമായി വിമര്‍ശിച്ച് കെപിസിസി അധ്യക്ഷന്‍ എംഎം ഹസന്‍. സോളാര്‍ റിപ്പോര്‍ട്ടിനെ ലൈംഗിക നോവലായേ കണക്കാക്കാനാകൂ എന്നും കമ്മീഷന്‍ റിപ്പോര്‍ട്ടുകളുടെ ഇടയില്‍ സോളാര്‍ റിപ്പോര്‍ട്ടിന് സ്ഥാനമില്ലെന്നും ഹസന്‍ പറഞ്ഞു. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഹസന്‍. കമ്മീഷന്‍ നിക്ഷ്പക്ഷമായല്ല അന്വേഷിച്ചതെന്ന് ഹസന്‍ കുറ്റപ്പെടുത്തി. Read More …

ശശികലയുടെ ബന്ധുവിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു

ചെന്നൈ: എ.ഐ.എം.ഡി.കെ മുന്‍ ജനറല്‍ സെക്രട്ടറി ശശികലയുടെ ബന്ധുവും ജയ ടി.വി എം.ഡിയുമായ വിവേക് ജയരാമെന്റ 100 ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. കഴിഞ്ഞ മൂന്ന് ദിവസമായി നടത്തി വന്നിരുന്ന റെയ്ഡുകളുടെ അടിസ്ഥാനത്തിലാണ് ആദായനികുതി വകുപ്പിന്റെ നടപടി. കടലാസ് കമ്പനികളുമായി ബന്ധപ്പെട്ട് 100 അക്കൗണ്ടുകള്‍ റദ്ദാക്കിയിട്ടുണ്ട്. നോട്ട് പിന്‍വലിക്കലിന് ശേഷം വന്‍തോതില്‍ ഇത്തരം അക്കൗണ്ടുകളില്‍ പണം നിക്ഷേപിക്കപ്പെട്ടിട്ടുണ്ട്. Read More …

ഐ ടി ഐകള്‍ വഴി തൊഴില്‍ സാധ്യത വര്‍ദ്ധിപ്പിക്കും: മന്ത്രി ടി പി രാമകൃഷ്ണന്‍

പാലക്കാട്:  ഐ ടി ഐകള്‍ വഴി തൊഴില്‍ സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. പെരുമാട്ടി ഗവ. ഐ ടി ഐ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വിദ്യാര്‍ഥികള്‍ക്ക് മികച്ച നൈപുണ്യ പരിശീലനം നല്‍കി സംസ്ഥാനത്തെ തൊഴില്‍ സാധ്യതകള്‍ മെച്ചപ്പെടുത്തകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.   മീനാക്ഷിപുരം Read More …

പെണ്‍കുട്ടികള്‍ കൂടുതലുള്ള സ്‌കൂളില്‍ ആണ്‍കുട്ടികള്‍ മിടുക്കരാവും

പഠനത്തില്‍ മകന്‍ പിറകിലാണോ. പെണ്‍കുട്ടികള്‍ കൂടുതലുള്ള സ്‌കൂളിലേക്ക് അവനെ മാറ്റിയാല്‍ കഥ മാറിയേക്കും. നെതര്‍ലന്‍ഡിലെ യുട്രെച്ച് സര്‍വകലാശാലാ ഗവേഷകരാണ് എതിര്‍ലിംഗക്കാര്‍ കൂടുതലുള്ള സ്‌കൂളുകളില്‍ ആണ്‍കുട്ടികള്‍ പഠനത്തില്‍ കൂടുതല്‍ മികവുകാട്ടുമെന്ന് കണ്ടെത്തിയത്. സ്‌കൂളിലെ പഠനാന്തരീക്ഷം ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒരുപോലെ സ്വാധീനിക്കും. എന്നാല്‍, എതിര്‍ലിംഗക്കാര്‍ കൂടുതലുള്ളതിന്റെ ഗുണം കൂടുതല്‍ ലഭിക്കുന്നത് ആണ്‍കുട്ടികള്‍ക്കായിരിക്കും. പഠനത്തില്‍ ഉയര്‍ന്ന ഏകാഗ്രത, മികവുകാട്ടാനുള്ള പ്രചോദനം Read More …

മദ്രസാ അധ്യാപകര്‍ക്ക് പരിശീലനം നല്‍കാന്‍ സ്ഥിരം കേന്ദ്രമൊരുക്കും

മലപ്പുറം:  മദ്രസാ അധ്യാപകര്‍ക്ക്  പരിശീലനം നല്‍കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ സ്ഥിരം സംവിധാനമൊരുക്കുമെന്ന് ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍.  കിലയുടെ  മാതൃകയില്‍ ഹജ്ജ് ഹൗസില്‍ സ്ഥിരം പരിശീലന കേന്ദ്രമൊരുക്കാനാണ് ഉദ്ദേശിക്കുന്നത്. കുട്ടികളുടെ മനശ്ശാസ്ത്രം, രാജ്യത്തിന്റെ ചരിത്രം, ബഹുസ്വരത  തുടങ്ങിയ കാര്യങ്ങളില്‍ മദ്രസാ അധ്യാപകരില്‍ അവബോധം വളര്‍ത്താന്‍ പരിശീലനം കൊണ്ട് സാധിക്കുമെന്ന് മന്ത്രി Read More …

തോമസ് ചാണ്ടിയെ മന്ത്രിസ്ഥാനത്തു നിന്ന് മാറ്റണമെന്ന് കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: തോമസ് ചാണ്ടിയെ മന്ത്രിസ്ഥാനത്തു നിന്ന് മാറ്റണമെന്ന് സിപിഎമ്മിനോട് ആവശ്യപ്പെട്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സിപിഐ എക്‌സിക്യൂട്ടിവിലെ റിപ്പോര്‍ട്ടിങ്ങിനിടെയാണ് കാനം ഇക്കാര്യം അറിയിച്ചത്. ജാഥ നടക്കുന്നതുകൊണ്ടാണ് വിഷയം നിയമോപദേശത്തിന് വിട്ട് സാവകാശം നേടിയതെന്നും കാനം രാജേന്ദ്രന്‍ വ്യക്തമാക്കി.

പതിനൊന്നാം ക്ലാസുകാരന്‍ രണ്ടാം ക്ലാസുകാരന്റെ കഴുത്തു മുറിച്ചത് സെക്കന്‍ഡുകള്‍ കൊണ്ട്

ന്യൂഡല്‍ഹി: ഹരിയാന ഗുര്‍ഗോണിലെ റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ വാഷ് റൂമില്‍ രണ്ടാം ക്ലാസുകരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പുതിയ അറസ്റ്റുണ്ടായതിന് പിന്നാലെ കൊലയെ ചുറ്റിപ്പറ്റിയുള്ള പുതിയ വിവരങ്ങളും പുറത്തായിരിക്കയാണ്. സെപ്തംബര്‍ മാസത്തില്‍ നടന്ന കൊലയില്‍ രണ്ടുമാസം കഴിഞ്ഞാണ് യഥാര്‍ത്ഥ പ്രതി പോലീസ് പിടിയിലാകുന്നത്. അതും വെറും പതിനൊന്നാം ക്ലാസില്‍ പഠിക്കുന്ന കുട്ടി. വളരെ വിദഗ്ദമായാണ് കുട്ടി കൊല Read More …