സോളാര്‍ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തി

തിരുവനന്തപുരം: സോളാര്‍ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തിയ മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടിയ്‌ക്കെതിരെ അവകാശലംഘനത്തിന് പരാതി. ക.സി ജോസഫാണ് സ്പീക്കര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്. ഇതിനിടെ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സോളാര്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പിനായി അപേക്ഷ നല്‍കി. ീഫ് സെക്രട്ടറിക്കാണ് വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയത് .

കെ.പി.സി.സി ഭാരവാഹികളുടെ പട്ടികക്കെതിരെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍

തിരുവനന്തപുരം: കെ.പി.സി.സി ഭാരവാഹികളുടെ പട്ടികക്കെതിരെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ രംഗത്ത്. ഈ പട്ടികയുമായി പോയാല്‍ കോണ്‍ഗ്രസ് തിരിച്ചടി നേരിടുമെന്നും, ഗ്രൂപ്പിനായി നിലകൊള്ളുന്നവരാണ് പട്ടികയുമായി രംഗത്തുവന്നതെന്നും ഉണ്ണിത്താന്‍ ചൂണ്ടിക്കാട്ടി. കാണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇത് പരിശോധിക്കുമെന്ന് വിശ്വസിക്കുന്നുവെന്നും ഉണ്ണിത്താന്‍ പറഞ്ഞു. അതേസമയം, കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തിന് സംസ്ഥാന ഘടകം സമര്‍പ്പിച്ച കെ.പി.സി.സി ഭാരവാഹികളുടെ പട്ടികയില്‍ യുവാക്കള്‍ക്കും വനിതകള്‍ക്കും ദലിതര്‍ക്കും വേണ്ടത്ര Read More …

ടി.പി കേസില്‍ ഒത്തുതീര്‍പ്പുണ്ടാക്കിയിട്ടില്ലെന്ന് തിരുവഞ്ചൂര്‍

കോഴിക്കോട്: ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഒത്തുതീര്‍പ്പ് ഉണ്ടായിട്ടില്ലെന്ന് അന്നത്തെ ആഭ്യന്തരമന്ത്രി കൂടിയായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. അന്വേഷണ സംഘത്തിന്റെ പ്രവര്‍ത്തനത്തില്‍ താന്‍ ഇടപെട്ടിരുന്നില്ല. ടി.പി വധക്കേസിലെ ഗൂഢാലോചനക്കാരും പിടിയിലായിരുന്നു. അന്വേഷണം പൂര്‍ണ്ണമായില്ലെന്ന് പറയുന്നത് ശരിയല്ല. പ്രതികളെ കോടതി ശിക്ഷിച്ചതുമാണ്. ഒത്തുതീര്‍പ്പിനെ കുറിച്ച് അറിവുള്ളവര്‍ പറയട്ടെയെന്നും വി.ടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റിനോട് തിരുവഞ്ചൂര്‍ പ്രതികരിച്ചു. അതേസമയം, വി.ടി ബല്‍റാമിന്റെ Read More …

അഭിഭാഷകര്‍ക്ക് സീനിയോറിറ്റി നിശ്ചയിക്കാന്‍ വ്യവസ്ഥകളുമായി സുപ്രീംകോടതി

ന്യൂഡല്‍ഹി: അഭിഭാഷകര്‍ക്ക് സീനിയര്‍ പദവി നല്‍കുന്നതിന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായി സ്ഥിരം സമിതിയെ നിയമിക്കുമെന്ന് സുപ്രീം കോടതി. അഞ്ചംഗ സമിതിയില്‍ ഏറ്റവും മുതിര്‍ന്ന സുപ്രീം കോടതി, ഹൈകോടതി ജഡ്ജിമാരും അതാതു ബാറുകളിലെ പ്രതിനിധികളുമായിരിക്കും ഉണ്ടാവുക. അഭിഭാഷകരെ ഈ സ്ഥിരം സമിതി അഭിമുഖം നടത്തി സീനിയര്‍ പദവിക്ക് അര്‍ഹരാണോ എന്ന് തീരുമാനിക്കും. അപേക്ഷകരുടെ പശ്ചാത്തലം കൂടി പരിശോധിച്ച് Read More …

‘ഹാദിയയെ വെട്ടിക്കൊന്ന് ജയിലില്‍ പോകൂ ‘..അച്ഛനോട് ഹിന്ദുപാര്‍ലമെന്റ് നേതാവിന്റെ ഉപദേശം

കൊച്ചി: മാനം പോയി ഇങ്ങനെ ജീവിക്കുന്നതിനേക്കാള്‍ ഭേദം ഹാദിയയെ വെട്ടിക്കൊന്ന് കൊന്ന് ജയിലില്‍ പോയികൂടെയെന്ന് അച്ഛന്‍ അശോകനോട് ഹിന്ദു നേതാവിന്റെ ആഹ്വാനം. ഹിന്ദു പാര്‍ലമെന്റ് അംഗം സി പി സുഗതനാണ് ഹാദിയയെ കൊലപ്പെടുത്താന്‍ ഫെയ്‌സ്ബുക്കിലൂടെ പരസ്യ ആഹ്വാനം നടത്തിയത്. അഖിലയുടെ അച്ഛന്റെ സ്ഥാനത്ത് താനായിരുന്നുവെങ്കില്‍ ‘അവളുടെ തട്ടം വലിച്ചുകീറി തീയിലെറിഞ്ഞു ഉടലും തലയും രണ്ടാക്കി ജയിലില്‍ Read More …

സരിത വീണ്ടും; ഉന്നത കോണ്‍ഗ്രസ് നേതാവിന്റെ മകനെതിരെ പരാതി നല്‍കി

തിരുവന്തപുരം: സോളാര്‍ കേസ് വീണ്ടും സജീവമാകവെ ആരോപണവുമായി സരിത വീണ്ടും രംഗത്തെത്തി. ഉന്നത കോണ്‍ഗ്രസ് നേതാവിന്റെ മകനെതിരെ മുഖ്യമന്ത്രിക്ക് സരിത പരാതി നല്‍കി. മുന്‍ കേന്ദ്രമന്ത്രിയുടെ മകനെതിരെയാണ് പരാതി നല്‍കിയത്. മകനും മറ്റും ചില പ്രമുഖര്‍ക്കും മാഫിയാ ബന്ധമെന്ന് സരിത ആരോപിക്കുന്നു. ഇവര്‍ തന്നെ ചില കേസുകളില്‍ കരുവാക്കിയെന്നും സരിത ആരോപിച്ചു.

പിണറായിയുടെ പൂഴിക്കടകന്‍; വേങ്ങരയില്‍ ഞെട്ടല്‍

മലപ്പുറം: സോളാര്‍ കേസില്‍ പിണറായി സര്‍ക്കാരിന്റെ പൂഴിക്കടകന്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വേങ്ങരയില്‍ യു.ഡി.എഫിനെ പ്രതിസന്ധിയിലാക്കി. മുസ്്‌ലിം ലീഗിന്റെ കുത്തക മണ്ഡലമായ വേങ്ങരയില്‍ ഇത്തവണ ഇടതുമുന്നണി ഉയര്‍ത്തുന്ന കടുത്തവെല്ലുവിളിക്ക് ബലമേകിക്കൊണ്ടാണ് സോളാര്‍ കേസിലെ പുതിയ സര്‍ക്കാര്‍ തീരുമാനം വന്നിരിക്കുന്നത്. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസിന്റെ പ്രമുഖനേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ മന്ത്രി സഭ തീരുമാനിച്ചത് വേങ്ങരയില്‍ യു.ഡി.എഫ് വിരുദ്ധ Read More …

ശബരിമല തീര്‍ത്ഥാടനത്തെ അട്ടിമറിക്കാനുള്ള ശ്രമമാണ് വനം വകുപ്പ് നടത്തുന്നതെന്ന് പത്തനംതിട്ട ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി

പത്തനംതിട്ട:  തീര്‍ത്ഥാടന കാലം അടുത്ത സാഹചര്യത്തില്‍ ഇത്തരം നിലപാടുകള്‍ തിരുത്താന്‍ വകുപ്പ് മന്ത്രിമാര്‍ ഇടപെടാത്തത് ദുരുഹം.ശബരിമലയിലെ ശൗചാലയ കേംപ്ലക്‌സുകള്‍ നശിപ്പിച്ചതും പമ്പയിലെ ബലിപ്പുരകള്‍ നശിപ്പിച്ചതും കഴിഞ്ഞ ദിവസം വൈദ്യുതാഘാതമേറ്റ  കെ എസ്സ് ഈ ബി തൊഴിലാളിയെ സന്നിധാനത്തു നിന്ന് പമ്പയിലെത്തിക്കാന്‍ വാഹനം വിട്ടു നല്‍കാതിരുന്നതുമെല്ലാം ഇതിന് ഉദാഹരണങ്ങളാണെന്നും പത്തനംതിട്ട ഡി സി സി പ്രസിഡന്റ് ബാബു Read More …