ജഡ്ജിമാര്‍ എല്ലാം സര്‍ക്കാര്‍ അനുകൂലികളല്ലെന്ന് സുപ്രീം കോടത

ന്യൂഡല്‍ഹി: ജഡ്ജിമാര്‍ എല്ലാം സര്‍ക്കാര്‍ അനുകൂലികളല്ലെന്ന് സുപ്രീംകോടതി. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അടങ്ങുന്ന ബഞ്ച് ആണ് ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്. പരമോന്നത നീതിപീഠത്തിലെ ചില ന്യായാധിപന്മാര്‍ സര്‍ക്കാര്‍ അനുകൂലികളാണെന്ന സുപ്രീംകോടതി ബാര്‍ അസോസിയേഷന്റെ മുന്‍ പ്രസിഡന്റ് ഒരു ചാനല്‍ അഭിമുഖത്തില്‍ ആരോപിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് സുപ്രീംകോടതി വിശദീകരണം നല്‍കിയത്. ജഡ്ജിമാര്‍ക്ക് സര്‍ക്കാര്‍ അനുകൂല നിലപാടുണ്ടായിരുന്നെങ്കില്‍ ദിവസേന കോടതിയില്‍ Read More …

അടുത്ത മിന്നലാക്രമണത്തില്‍ പാകിസ്താന്റെ ആണവശേഖരം തകര്‍ക്കും: വ്യോമസേന മേധാവി

ദില്ലി: ഇനിയൊരു മിന്നലാക്രമണത്തിന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചാല്‍ അതിര്‍ത്തിക്ക് അടുത്തുള്ള പാകിസ്താന്റെ ആണവശേഖരം തകര്‍ക്കുമെന്ന് വ്യോമസേന മേധാവി ബിഎസ് ധനോവ മുന്നറിയിപ്പു നല്‍കി. ഒരേസമയം പാകിസ്താനേയും ചൈനയേയും നേരിടാന്‍ വ്യോമസേന സജ്ജമാണ്. ദോക്ലാം മേഖലയില്‍നിന്ന് ചൈനീസ് സേന ഇതുവരെയും പൂര്‍ണ്ണമായും പിന്‍വലിഞ്ഞിട്ടില്ലെന്നും വ്യോമസേനാ മേധാവി വ്യക്തമാക്കി. വ്യോമസേനയുടെ 85 ആം വാര്‍ഷിക ദിനത്തിന് മുന്നോടിയായി മാധ്യമപ്രവര്‍ത്തരെ അഭിസംബോധന Read More …

നിക്കാഹിന് മുമ്പ് കന്യകയല്ലെന്ന് തുറന്നു പറഞ്ഞ ഭാര്യയെ യുവാവ് ആദ്യ രാത്രിയില്‍ കൊലപ്പെടുത്തി

ന്യൂഡല്‍ഹി: തനിക്ക് നിക്കാഹിന് മുമ്പ് മറ്റൊരുബന്ധമുണ്ടെന്നും കന്യകയല്ലെന്നും യുവതി തുറന്ന് പറഞ്ഞത് ആദ്യരാത്രിയിലെ മനസ് തുറന്നുളള സംസാരത്തിനിടയിലാണ്. എന്നാല്‍ ശാന്തനായി കാര്യങ്ങള്‍ കേട്ടുകൊണ്ടിരുന്ന ഭര്‍ത്താവിന്റെ മട്ടുമാറി. പിന്നെ ഒട്ടുംതാമസിച്ചില്ല. ഷാള്‍ കഴുത്തില്‍ മുറുക്കി ഭാര്യയെ കൊലപ്പെടുത്തി. ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ 28കാരനായ പാക്കിസ്ഥാന്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. സിന്ധ് ജില്ലയിലെ ജകോബാബാദിലാണ് സംഭവം. ബക്ഷ് Read More …

യുഡിഎഫ് സമരവേദിയില്‍ ജോസഫ്; പ്രതികരിക്കാതെ മാണി

കോഴിക്കോട്: കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരേ യുഡിഎഫ് നടത്തുന്ന രാപ്പകല്‍ സമരവേദിയില്‍ കേരള കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ.ജോസഫ് എത്തിയതിനെക്കുറിച്ച് പാര്‍ട്ടി ചെയര്‍മാന്‍ കെ.എം.മാണി പ്രതികരിക്കാന്‍ തയാറായില്ല. കോഴിക്കോട്ടായിരുന്ന മാണി ഇത് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറി. അതേസമയം ഇക്കാര്യത്തെക്കുറിച്ച് തനിക്ക് അറിവില്ലെന്നാണ് ജോസ് കെ. മാണി എംപി പ്രതികരിച്ചത്. പാര്‍ട്ടിയുടെ ചരല്‍കുന്ന് ക്യാന്പിലെ തീരുമാനത്തിന് ഒരു Read More …

ആത്മവിശ്വാസം നഷ്ടപ്പെട്ട മുന്നണിയാണ് വേങ്ങരയില്‍ യുഡിഎഫിന്റെ എതിരാളിയെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി

മലപ്പുറം ആത്മവിശ്വാസം നഷ്ടപ്പെട്ട മുന്നണിയാണ് വേങ്ങരയില്‍ യുഡിഎഫിന്റെ എതിരാളിയെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. അമിത്ഷായുടെയും യോഗി ആദിത്യനാഥിന്റെയും പ്രസ്താവനകള്‍ കേരളജനതയെ അപമാനിക്കുന്നതാണെന്നും ഉമ്മന്‍ചാണ്ടി മലപ്പുറത്ത് പറഞ്ഞു. വേങ്ങരയില്‍ യുഡിഎഫ് ഒറ്റകെട്ടായി ചിട്ടയോടെയാണ് നീങ്ങുന്നത്. എന്നാല്‍ യുഡിഎഫിന്റെ ഭൂരിപക്ഷം കുറയുമെന്ന് പറഞ്ഞ കോടിയേരി ഇടതുമുന്നണിയുടെ ആത്മവിശ്വാസമില്ലായ്മയാണ് വ്യക്തമാക്കിയതെന്നും ഉമ്മന്‍ചാണ്ടി പ്രസ്‌ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ പറഞ്ഞു. സംസ്ഥാനം പെട്രോളിന്റെ Read More …

ബി ജെ യുപിയുടെ പദയാത്രയില്ലാത്ത ദിവസംഹര്‍ത്താല്‍ പ്രഖ്യാപിച്ചത് ബിജെപിയെ സഹായിക്കാന്‍

മലപ്പുറം: ബിജെപിയെ സഹായിക്കാനാണ് കോണ്‍ഗ്രസ്സ് ശ്രമിക്കുന്നതെന്നും അതുകൊണ്ടാണ് കുമ്മനം രാജശേഖരന്റെ പദയാത്ര ഇല്ലാത്ത ദിവസം യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചതെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജിഹാദികളുടെ നാടാണെന്നാണ് കേരളത്തെ ആര്‍എസ്എസ് നേതാക്കള്‍ വിളിക്കുന്നത് വര്‍ഗ്ഗീയ പ്രചരണത്തിന് വേണ്ടിയാണ് കേരളത്തില്‍ വന്ന് ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതെന്ന് കോടിയേരി കുറ്റപ്പെടുത്തി. ബിജെപിയുടെ പലദേശീയ നേതാക്കളും ഇതര മതസ്ഥരെ Read More …

വാഹനമോടിച്ച അറബ് യുവതിയെ പിന്തുടര്‍ന്ന് കത്തിയെറിഞ്ഞ യുവാവ് അറസ്റ്റില്‍

അബൂദാബി: ടെയില്‍ഗേറ്റിംഗ് യുഎഇ റോഡുകളില്‍ സര്‍വ്വസാധാരണമാണ്. ഒരു അറബ് ഡ്രൈവര്‍ ഒരു വനിത ഡ്രൈവറെ പിന്തുടര്‍ന്ന് കത്തിയെറിഞ്ഞ കേസിന്റെ വിചാരണ അബൂദാബി കോടതിയില്‍ പുരോഗമിക്കുകയാണ്. അല്‍ ധഫ്രയിലെ റോഡില്‍ വെച്ചാണ് ഡ്രൈവര്‍ കത്തിയെറിഞ്ഞത്. ഭാഗ്യവശാല്‍ കത്തി മുന്‍ സീറ്റില്‍ വന്ന് വീഴുകയായിരുന്നു. 120 കിമീ വേഗതയില്‍ വാഹനമോടിക്കുമ്‌ബോഴാണ് പ്രതി തന്നെ പിന്തുടര്‍ന്നതെന്ന് യുവതി പറയുന്നു. ഓവര്‍ടേക്ക് Read More …

രഹസ്യ മൊഴി നല്‍കാന്‍ റിമി ടോമിയെത്തി

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിന്റെ സുഹൃത്തും ഗായികയുമായ റിമി ടോമി രഹസ്യമൊഴി നല്‍കാനായി കോതമംഗലം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ എത്തി. റിമി ടോമിയുടെ അഭ്യര്‍ത്ഥന കൂടി പരിഗണിച്ചാണ് മൊഴി നല്‍കാനുള്ള സൗകര്യം വനിതാ മജിസ്‌ട്രേറ്റുമാരുള്ള കോതമംഗലം കോടതിയില്‍ ഏര്‍പ്പെടുത്തിയത്. നടന്‍ ദിലീപുമൊന്നിച്ച് നടത്തിയിട്ടുള്ള വിദേശ സ്റ്റേജ് ഷോകള്‍ ഉള്‍പ്പെടെയുള്ളവയുടെ വിവരം Read More …