ജനരക്ഷാ യാത്ര ഫ്യൂസ് പോയ പോലെ; പരിഹസിച്ച് ചെന്നിത്തല

തൃശൂര്‍: ബി.ജെ.പിയുടെ ജനരക്ഷാ യാത്രയെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനരക്ഷാ യാത്ര ഫ്യൂസ് പോയ പോലെയായെന്നും ഇത് ബോധ്യപ്പെട്ടതു കൊണ്ടാണ് അമിത്ഷാ ഡല്‍ഹിയിലേക്ക് മടങ്ങിയതെന്നും ചെന്നിത്തല പറഞ്ഞു. ഇതോടെ കുമ്മനം രാജശേഖരന്റെ യാത്ര വിലാപയാത്രയായെന്നും ചെന്നിത്തല തൃശൂരില്‍ ആരോപിച്ചു. യാത്ര കൊണ്ട് അമിതാഷായുടെ ശരീര ഭാരം കുറക്കാമെന്നല്ലാതെ കേരളത്തില്‍ നിന്നും ബി.ജെ.പിക്ക് മറ്റ് Read More …

യു പി എ സര്‍ക്കാരുമായി എന്‍ ഡി എ സര്‍ക്കാരിനെ താരതമ്യം ചെയ്യാന്‍ കഴിയില്ല : സിന്‍ഹ

ന്യൂഡല്‍ഹി: യു പി എ സര്‍ക്കാരുമായി എന്‍ ഡി എ സര്‍ക്കാരിനെ താരതമ്യം ചെയ്യാന്‍ കഴിയില്ലെന്ന് ബി ജെ പി നേതാവ് യശ്വന്ത് സിന്‍ഹ. ചില കാര്യങ്ങള്‍ തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറാവുന്നത് സ്വാഗതാര്‍ഹമെന്നും സിന്‍ഹ അഭിപ്രായപ്പെട്ടു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സിന്‍ഹ തന്റെ അഭിപ്രായങ്ങള്‍ പങ്കുവച്ചത്. മോദിയുടെ വാഗ്ദാനങ്ങളും പ്രവര്‍ത്തനങ്ങളുമാണ് ജനങ്ങള്‍ വിലയിരുത്തേണ്ടതെന്നും അദ്ദേഹം Read More …

നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ സുനി കാണിച്ചു; ദിലീപിനെ കുരുക്കിലാക്കിചാര്‍ളിയുടെ രഹസ്യമൊഴി

കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ഏഴാം പ്രതി ചാര്‍ളിയെ മാപ്പ് സാക്ഷിയാക്കും. സംഭവത്തില്‍ ദിലീപിന്റെ പങ്ക് സംബന്ധിച്ച് ചാര്‍ളിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. നടിയെ ആക്രമിച്ചതില്‍ ദിലീപിന്റെ പങ്ക് സംബന്ധിച്ച് ഏഴു പ്രതി ചാര്‍ളിയുടെ രഹസ്യമൊഴിയാണ് അന്വേഷണ സംഘം രേഖപ്പെടുത്തിയത്. മജിസ്‌ട്രേറ്റിന് മുമ്ബാകെയാണ് ഇയാളുടെ മൊഴി രേഖപ്പെടുത്തിയത്. ക്രിമിനല്‍ നടപടി ചട്ടം 164 പ്രകാരമായിരുന്നു നടപടി. Read More …

മുഖ്യമന്ത്രി പിണറായിയുടെ പൊലീസില്‍ പൂര്‍ണ വിശ്വാസം : ശോഭാ സുരേന്ദ്രന്‍

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ പൊലീസില്‍ പൂര്‍ണ വിശ്വാസമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍. എന്നാല്‍, മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുമ്‌ബോള്‍ പിണറായിക്ക് എന്തുകൊണ്ട് അവിടെയുള്ള പൊലീസിനെ വിശ്വാസത്തിലെടുക്കാനാകുന്നില്ലെന്നും ശോഭ ചോദിച്ചു. കേരളാ പൊലീസിലും ആഭ്യന്തരവകുപ്പിലും പൂര്‍ണ വിശ്വാസമാണുള്ളത്, അമിത് ഷായുള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ ഈ വിശ്വാസത്തിലാണ് ഇവിടെയെത്തുന്നതെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. പൊലീസിന്റെയും Read More …

ജനങ്ങളെ ദ്രോഹിക്കാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ മത്സരിക്കുന്നു: സുധീരന്‍

തിരുവനന്തപുരം: ജനങ്ങളെ ദ്രോഹിക്കാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ മത്സരിക്കുന്നുവെന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന്‍.       പ്രധാനമന്ത്രിയെ കാണുന്‌പോള്‍ പിണറായി വിജയന്‍ കവാത്ത് മറക്കുന്നു. ഇന്ധന വിലവര്‍ധനവ് നയം തിരുത്തണമെന്ന് മോദിയെ കണ്ട് ആവശ്യപ്പെടാന്‍ പിണറായി തയാറാകുന്നില്ലെന്നും സുധീരന്‍ കുറ്റപ്പെടുത്തി.

ആശുപത്രികള്‍ സന്ദര്‍ശിക്കാന്‍ ആദിത്യനാഥിന് ക്ഷണം; യു.പിക്ക് ഗുണം ചെയ്യും മന്ത്രി ഐസക്

കോഴിക്കോട്: സി.പി.എം പി.ബി അംഗം വൃന്ദ കാരാട്ടിന് പിന്നാലെ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കേരളത്തിലെ ആശുപത്രികള്‍ സന്ദര്‍ശിക്കാനുള്ള ക്ഷണവുമായി ധനമന്ത്രി തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കേരളത്തിലെ ആശുപത്രികളും സ്‌കൂളുകളും മുഖ്യമന്ത്രി ആദിത്യനാഥ് സന്ദര്‍ശിക്കണം. ആരോഗ്യ സംവിധാനത്തെക്കുറിച്ച് പഠിക്കണം. യു.പിയിലെ ജനങ്ങള്‍ക്ക് അതുകൊണ്ട് നല്ലതേ വരൂ… തോമസ് ഐസക് ചൂണ്ടിക്കാട്ടുന്നു. കേരളത്തെക്കുറിച്ച് ബി.ജെ.പിയുടെ ദേശീയ Read More …

നഗരസഭയുടെ പരിപാടികളില്‍ നിന്നും എം.എല്‍.എ വീണാ ജോര്‍ജിനെ ഒഴിവാക്കുന്നതായി പരാതി

പത്തനംതിട്ട: പത്തനംതിട്ട നഗരസഭയുടെ പല പരിപാടികളില്‍ നിന്നും സ്ഥലം എം.എല്‍.എ വീണാ ജോര്‍ജിനെ ഒഴിവാക്കുന്നതായി പരാതി. പ്രോട്ടോകൊള്‍ ലംഘനം ശ്രദ്ധയില്‍പെട്ട സ്പീക്കറുടെ ഓഫീസ് ഇടപെട്ടാണ് എം.എല്‍.എയെ ചില പരിപാടികളില്‍ ഉള്‍പെടുത്തിയത്. രാഷട്രീയ വിരോധത്താല്‍ സംസ്ഥാന സര്‍ക്കാറിന്റെ സഹായം പോലും വേണ്ടെന്നുള്ള നിലപാടാണ് പത്തനംതിട്ട നഗരസഭയ്ക്കുള്ളത്. എറ്റവും അവസാനമായി പത്തനംതിട്ട നഗരഭയുടെ സ്റ്റേഡിയം നിര്‍മ്മാണവുമായാണ് വിവാദം ഉയര്‍ന്നിരിക്കുന്നത്. Read More …

പത്തനംതിട്ട ഐരൂര്‍ പഞ്ചായത്തില്‍ അഞ്ചര വയസുകാരിയെ പീഡിപ്പിച്ച കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി ആരോപണം

പത്തനംതിട്ട:  കുട്ടിയെ പരിശോധിക്കാന്‍ വിസമ്മതിച്ച കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെ കേസ് എടുക്കാനുള്ള കോടതി ഉത്തരവും അട്ടിമറിക്കപ്പെടുന്നതായി പരാതി. പത്തനംതിട്ട ഐരൂരില്‍ അഞ്ചര വയസുകാരിയായ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ബന്ധുവും അയല്‍വാസിയുമായ  യുവാവ് പീഡിപ്പിച്ച സംഭവത്തില്‍ ഭരണകക്ഷിയുടെ ഇടപെടലിനെ തുടര്‍ന്ന് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി ഗ്രാമ പഞ്ചായത്ത് അംഗം സുരേഷ് കുഴിവേലില്‍ പത്തനംതിട്ടയില്‍ വാര്‍ത്താ സമ്മേളനത്തില്‍ Read More …