വേങ്ങര ഉപതെരഞ്ഞെടുപ്പ്: പിന്തുണ തേടി കുഞ്ഞാലിക്കുട്ടി വിളിച്ചിരുന്നുവെന്ന് കെ എം മാണി

കോട്ടയം: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെഎന്‍എ ഖാദറിന് പിന്തുണ തേടി പി കെ കുഞ്ഞാലിക്കുട്ടി വിളിച്ചിരുന്നുവെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ എം മാണി. ലീഗിന് പിന്തുണ നല്‍കുന്ന കാര്യത്തില്‍ പാര്‍ട്ടിയില്‍ കൂടിയാലോചനകള്‍ നടക്കുന്നതേയുള്ളുവെന്നും കെ എം മാണി കോട്ടയത്ത് പറഞ്ഞു.   വേങ്ങരയില്‍ ആരെ പിന്തുണയ്ക്കുമെന്ന കാര്യത്തില്‍ വ്യക്തമായ തീരുമാനം എടുക്കാന്‍ സാധിക്കില്ല. Read More …

കോഴിക്കോട് കളക്‌ട്രേറ്റില്‍ തീപിടിത്തം; ആളപായമില്ല

കോഴിക്കോട് : കോഴിക്കോട് കളക്‌ട്രേറ്റില്‍ തീപിടിത്തം. അഗ്‌നിശമനസേന സ്ഥലത്തെത്തി തീയണയ്ക്കാനുള്ള നടപടികള്‍ സ്വീകരിച്ചു. ആര്‍.ഡി.ഒ ഓഫിസിനുമുകളിലത്തെ നിലയിലെ തപാല്‍ വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്.     ശക്തമായ പുക വരുന്നത് കണ്ടാണ് വിവരം അറിഞ്ഞത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

കൊച്ചി നഗരത്തിലെ പൊതുമരാമത്ത് റോഡുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഗതാഗതയോഗ്യമാക്കാന്‍ നിര്‍ദേശം

കൊച്ചി > ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തിനോടനുബന്ധിച്ച് കൊച്ചി കോര്‍പ്പറേഷന്‍ പരിധിയിലുള്ള എല്ലാ പൊതുമരാമത്ത് റോഡുകളും സെപ്തംബര്‍ 30 നുള്ളില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ അറ്റകുറ്റപ്പണികള്‍ നടത്തി ഗതാഗത യോഗ്യമാക്കാന്‍ മന്ത്രി ജി സുധാകരന്‍ കര്‍ശന നിര്‍ദേശം നല്കി. ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തിനോടനുബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് നടത്തുന്ന ഒരുക്കങ്ങള്‍ പൊതുമരാമത്തും രജിസ്‌ട്രേഷനും Read More …

മന്ത്രി തോമസ് ചാണ്ടിയുടെ കായല്‍ കൈയേറ്റം: ആലപ്പുഴ കളക്ടറെ മുഖ്യമന്ത്രി അടിയന്തരമായി വിളിപ്പിച്ചു

തിരവനന്തപുരം: മന്ത്രി തോമസ് ചാണ്ടിയുടെ മാര്‍ത്താണ്ഡം കായല്‍ കൈയേറ്റവുമായി ബന്ധപ്പെട്ട് ആലപ്പുഴ കളക്ടറെ മുഖ്യമന്ത്രി അടിയന്തരമായി തിരുവനന്തപുരത്തേക്കു വിളിപ്പിച്ചു. മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ടാണ് കളക്ടര്‍ അനുപമയെ അടിയന്തിരമായി വിളിപ്പിച്ചിരിക്കുന്നത്. കയ്യേറ്റവുമായി ബന്ധപ്പെട്ടുള്ള റിപ്പോര്‍ട്ട് റവന്യൂ മന്ത്രിക്ക് നല്‍കാനിരിക്കെയാണ് മുഖ്യമന്ത്രി കളക്ടറെ നേരിട്ട് വിളിപ്പിച്ചത്. മുഖ്യമന്ത്രിയുമായി ഇന്ന് വൈകുന്നേരം അഞ്ചു മണിക്ക് അനുപമ Read More …

ഓണം ബമ്പര്‍ പത്തുകോടിയുടെ ഭാഗ്യവാന്‍ മലപ്പുറം സ്വദേശി

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി ഓണം ബമ്പര്‍ നറുക്കെടുത്തു. മലപ്പുറത്ത് വിറ്റ A-J 442876 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ പത്തുകോടി രൂപ. സംസ്ഥാന ഭാഗ്യക്കുറി ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയാണിത്. മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഭാഗ്യശാലികളെ നറുക്കെടുത്തത്. 250 രൂപയായിരുന്നു ടിക്കറ്റിന്റെ വില. 1st Pr-iz-e R-s.10,00,00,000/- A-J442876 Consolation prize R-s.5,00,000/- 2n-d Read More …

ആലുവ ഓണ്‍ലൈന്‍ പെണ്‍വാണിഭം; വെബ്‌സൈറ്റ് നിരീക്ഷിച്ച് പോലീസ്

ആലുവ : വര്‍ഷങ്ങളായി പോലീസിന്റെ കണ്‍വെട്ടത്ത് പെണ്‍വാണിഭം നടത്തുകയായിരുന്ന സംഘത്തിലെ പിടിയിലായ മൂന്നു പേരെ കോടതി റിമാന്റ് ചെയ്തു. ഇവര്‍ക്ക് രാജ്യാന്തര സെക്‌സ് റാക്കറ്റുമായി ബന്ധമുണ്ടോയെന്ന അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. ഇതിനിടെ, ഇടപാടുകാരെ കണ്ടെത്തിയിരുന്ന ‘ലൊക്കാന്റോ’ എന്ന വെബ്‌സൈറ്റ് പോലീസിന്റെ സൈബര്‍ വിഭാഗം പരിശോധിച്ചു വരികയാണ്. പെണ്‍വാണിഭ കേന്ദ്രം നടത്തിപ്പുകാരി ചന്ദനപ്പറമ്ബില്‍ പാറപ്പുറത്തു വീട്ടില്‍ സനീറ, സഹായികളായ Read More …

നാലു ദിവസത്തെ സന്ദര്‍ശനത്തിനായി ഷാര്‍ജ ഭരണാധികാരി ഞായറാഴ്ച കേരളത്തിലെത്തും

നാലു ദിവസത്തെ സന്ദര്‍ശനത്തിനായി ഷാര്‍ജ ഭരണാധികാരി ഷെയ്ഖ് ഡോക്ടര്‍ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഞായറാഴ്ച കേരളത്തിലെത്തും. ചൊവ്വാഴ്ച തിരുവനന്തപുരത്ത് അദ്ദേഹത്തിന് കാലിക്കറ്റ് സര്‍വകലാശാലയുടെ ഡി ലിറ്റ് സമ്മാനിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ ക്ഷണം സ്വീകരിച്ചാണ് ഷാര്‍ജ ഭരണാധികാരി ഷെയ്ഖ് ഡോക്ടര്‍ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി കേരളത്തിലെത്തുന്നത്. ഞായറാഴ്ച വൈകിട്ട് മൂന്നു Read More …

ഹിന്ദു ഹിന്ദി ഹിന്ദുസ്ഥാന്‍ സംസ്‌കാരം അടിച്ചേല്‍പ്പിക്കാന്‍ ആര്‍.എസ്.എസ് ശ്രമംപിണറായി

വിവിധ മതവിശ്വാസവും സംസ്‌കാരവും ഭാഷയും നിലനില്‍ക്കുന്ന രാജ്യത്ത് ‘ഹിന്ദു ഹിന്ദി ഹിന്ദുസ്ഥാന്‍’ എന്ന ഒറ്റ സംസ്‌കാരം സൃഷ്ടിക്കാനാണ് ആര്‍.എസ്.എസ് ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തങ്ങളുടേതായ ചില കാര്യങ്ങള്‍ രാജ്യത്ത് അടിച്ചേല്‍പ്പിച്ച് രാജ്യത്തെ ദുര്‍ബലമാക്കാനാണ് ആര്‍.എസ്.എസ് സംഘപരിവാര്‍ അജന്‍ഡ. ഇതിന് ബി.ജെ.പി നേതൃത്വം നല്‍കുന്ന കേന്ദ്രസര്‍ക്കാര്‍ കൂട്ട് നില്‍ക്കുകയാണെന്നും പിണറായി വിജയന്‍ ആരോപിച്ചു.   ചെന്നൈയില്‍ Read More …