ഗുര്‍മീതിന്റെ സ്വത്തുവിവരങ്ങള്‍ പുറത്ത്; ദേര ആശ്രമത്തിന് വിവിധ ബാങ്കുകളിലായി 75 കോടി രൂപയുടെ നിക്ഷേപം

ചണ്ഡിഗഡ്: പഞ്ചാബ്ഹരിയാന ഹൈക്കോടതിയുടെ നിര്‍ദേശമനുസരിച്ച് ദേരാ സച്ചാ സൗദ നേതാവ് ഗുര്‍മീത് റാം റഹിം സിങ്ങിന്റെ കോടികളുടെ സ്വത്തു വിവരങ്ങള്‍ കണക്കാക്കി. ദേരാ ആശ്രമത്തിന് വിവിധ ബാങ്കുകളിലായി 500 ല്‍ അധികം അക്കൗണ്ടുകളിലായി കോടികളുടെ സ്വത്തുക്കളാണ് കണ്ടെത്തിയത്. കണ്ടെത്തിയ 504 അക്കൗണ്ടുകളില്‍ 473 എണ്ണം സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകളാണ്. മറ്റു അക്കൗണ്ടുകള്‍ ലോണ്‍ അക്കൗണ്ടുകളാണ്. സേവിംഗ്‌സ് Read More …

മദ്യം വാങ്ങണമെങ്കില്‍ ഇനി പ്രായം തെളിയിക്കണം; പുതിയ നിബന്ധനയുമായി എക്‌സൈസ് വകുപ്പ്

ഹൈദരാബാദ്: പ്രായപൂര്‍ത്തിയാകാത്തവര്‍ മദ്യപിക്കുന്നത് തടയാന്‍ പുതിയ ഉത്തരവുമായി തെലങ്കാലയിലെ എക്‌സൈസ് വകുപ്പ് രംഗത്ത്. ഇനി മുതല്‍ പബ്ബുകളില്‍ നിന്ന് മദ്യം വാങ്ങണമെങ്കില്‍ ആദ്യം പ്രായം തെളിയിക്കാന്‍ ആധാര്‍ കാര്‍ഡ് ഹാജരാക്കണം. ഇരുപത്തിയൊന്ന് വയസ്സിന് താഴെയുള്ളവര്‍ക്ക് മദ്യം ലഭിക്കുന്നില്ലെന്ന് ഉറപ്പ് വരുത്താനാണ് എക്‌സൈസ് വകുപ്പിന്റെ പുതിയ നടപടി. അമിതമായി മദ്യപിക്കുന്നത് ശീലമാക്കിയതിനെത്തുടര്‍ന്ന് പതിനേഴുകാരന്‍ മരിച്ച സംഭവത്തെത്തുടര്‍ന്നാണ് പുതിയ Read More …

മുസ്ലിങ്ങളും ക്രിസ്ത്യാനികളും ഇല്ലാത്ത ഇന്ത്യ സൃഷ്ടിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് കോടിയേരി

മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പ് ഫലം മുസ്ലിംലീഗിനുള്ള ശക്തമായ പ്രഹരമായിരിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തെരഞ്ഞെടുപ്പിനെ നേരിടാന്‍ എല്‍ഡിഎഫ് തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നും കോടിയേരി പറഞ്ഞു. രാജ്യത്ത് വിലക്കയറ്റം രൂക്ഷമാക്കിയത് കേന്ദ്രസര്‍ക്കാരിന്റെ കോര്‍പ്പറേറ്റ് നയങ്ങളാണെന്നും എണ്ണവില വര്‍ധിപ്പിച്ചുകൊണ്ടാണോ ഹിന്ദുരാഷ്ട്രം നിര്‍മ്മിക്കുന്നതെന്നും കോടിയേരി ചോദിച്ചു. മോദി സര്‍ക്കാര്‍ 16 തവണ പെട്രോളിന്റെ നികുതി വര്‍ധിപ്പിച്ചു. ചരക്ക് സേവന Read More …

കുറ്റിപ്പുറത്ത് യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ

മലപ്പുറം: കുറ്റിപ്പുറത്ത് യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത് അയാളുടെ ഭാര്യ തന്നെയാണെന്ന് പോലീസ് വ്യക്തമാക്കി. പുറത്തൂര്‍ സ്വദേശി ഇര്‍ഷാദിനെയാണ് (26) കുറ്റിപ്പുറത്തെ ലോഡ്ജ് മുറിയില്‍ ജനനേന്ദ്രിയം മുറിച്ച നിലയില്‍ കണ്ടെത്തിയത്. ജനനേന്ദ്രിയത്തിന്റെ 70 ശതമാനത്തോളം അറ്റുപോയ നിലയില്‍ ഇയാളെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് പെരുമ്ബാവൂര്‍ സ്വദേശിയായ യുവതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം Read More …

കൂട്ടിയ ഇന്ധനവിലയുടെ വില്‍പ്പന നികുതി കുറയ്ക്കണം; ധനമന്ത്രി ഐസകിന് എംഎം ഹസന്റെ കത്ത്

തിരുവനന്തപുരം: പെട്രോള്‍, ഡീസല്‍ വില കുതിച്ചുയര്‍ന്ന പശ്ചാത്തലത്തില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ മാതൃക പിന്തുര്‍ന്ന് കൂട്ടിയ ഇന്ധനവിലയുടെ വില്‍പന നികുതിയെങ്കിലും ഉപേക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം എന്നാവശ്യപ്പെട്ട് കെപിസിസി അധ്യക്ഷന്‍ എംഎം ഹസന്‍ ധനമന്ത്രി ഡോക്ടര്‍ തോമസ് ഐസക്കിനു കത്തുനല്‍കി. അന്താരാഷ്ട്ര വിപണയില്‍ അസംസ്‌കൃത എണ്ണയുടെ വില കുത്തനെ കുതിച്ചുയര്‍ന്നത് 2011, 2012 വര്‍ഷങ്ങളിലാണ്. തുടര്‍ന്ന് Read More …

ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രം ഏറ്റെടുക്കാനുള്ള നീക്കം സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രം ഏറ്റെടുക്കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഭക്തജനങ്ങളുടെയും വിശ്വാസികളുടേയും നിയന്ത്രണത്തില്‍ മികച്ച രീതിയില്‍ കാലങ്ങളായി പ്രവര്‍ത്തിക്കുന്ന ക്ഷേത്രം ഏറ്റെടുക്കാന്‍ ശ്രമിക്കുന്നത് അവിടുത്തെ സ്വത്ത് കയ്യടക്കാന്‍ മാത്രമാണ്. നൂറുകണക്കിന് പൊലീസുകാരുമായി വന്ന് ആരാധനാലയം പിടിച്ചടക്കാന്‍ ശ്രമിക്കുന്ന കാഴ്ച കേരളത്തിന് അപരിചിതമാണ്. ഭരണത്തില്‍ ക്രമക്കേട് ഉണ്ടെന്ന് Read More …

പി.വി. അന്‍വറിന്റെ തീം പാര്‍ക്കിന് അനുമതിയില്ലെന്ന്: മലിനീകരണ നിയന്ത്രണ ബോര്‍ഡ്

കൊച്ചി: നിലമ്പുര്‍ എംഎല്‍എ പി.വി. അന്‍വറിന്റെ കക്കാടംപൊയിലിലെ വാട്ടര്‍ തീം പാര്‍ക്കിന് അനുമതിയില്ലെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ്. ഇതുസംബന്ധിച്ച് മലിനീകരണ ബോര്‍ഡ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ചൊവ്വാഴ്ചക്കകം മലിനീകരണ നിയന്ത്രണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി റിപ്പോര്‍ട്ട് നല്‍കണം. ഇതില്‍ വീഴ്ച ഉണ്ടായാല്‍ പാര്‍ക്ക് അടച്ചുപൂട്ടുമെന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡ് കോടതിയെ അറിയിച്ചു.

തട്ടിപ്പ് ചിട്ടി കമ്പനിക്കെതിരെ നടപടിയെടുക്കും

ചെന്നൈ: തമിഴ്‌നാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നിര്‍മല്‍ കൃഷ്ണ ചിട്ടിക്കമ്ബനി തട്ടിപ്പിനെതിരെ അടിയന്തര നടപടിയെടുക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി കെ. പളനിസ്വാമി മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പ് നല്‍കി. പൊലീസിന് ഇതിനാവശ്യമായ നിര്‍ദേശം ഉടനെ നല്‍കുമെന്നും പളനിസ്വാമി മുഖ്യമന്ത്രിയെ അറിയിച്ചു. ചെന്നൈയില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലായിരുന്നു പളനിസ്വാമിയുമായുള്ള പിണറായിയുടെ കൂടിക്കാഴ്ച. ചിട്ടിക്കമ്പനി തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലാണെങ്കിലും കേരളത്തിന്റെ അതിര്‍ത്തി ഗ്രാമങ്ങളിലെ Read More …