ഭാഗ്യക്കുറി മേഖലയുടെ പ്രവര്‍ത്തനം ശ്ലാഘനീയം: റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍

കാസര്‍കോട്: ഭാഗ്യക്കുറി മേഖലയിലെ ലക്ഷക്കണക്കിന് വരുന്ന ഏജന്റുമാരുടേയും വില്‍പ്പനക്കാരുടേയും ശ്രമഫലമായി സംസ്ഥാനത്ത് ആയിരകണക്കിന് രോഗികള്‍ക്ക് കാരുണ്യബെനവലന്റ് ഫണ്ടിലൂടെ സഹായംനല്‍കുന്നതിന് സാധിക്കുന്നത് ശ്ലാഘനീയമാണെന്ന് റവന്യു വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നവരും അംഗവിഹീനരുമായ ആയിരകണക്കിനാളുകള്‍ക്ക് അത്താണിയാകുന്നതിന് ഭാഗ്യക്കുറിമേഖലയ്ക്ക് സാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കേരള ലോട്ടറി ഏജന്റുമാരുടേയും വില്‍പ്പനക്കാരുടേയുംജില്ലാ Read More …

ശരത് പവാറിന്റെ മകള്‍ സുപ്രിയയ്ക്ക് മോദി കേന്ദ്രമന്ത്രി വാഗ്ദാനം നടത്തിയതായി ശിവസേന

ന്യൂഡല്‍ഹി: എന്‍സിപി നേതാവ് ശരത് പവാറിന്റെ മകള്‍ സുപ്രിയ സുലെക എംപിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി കേന്ദ്രമന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തുവെന്ന ആരോപണവുമായി ശിവസേന മുഖപത്രമായ സാമ്‌ന. പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് എന്‍സി എന്‍ഡിഎയില്‍ ലയിക്കുന്നതിനുള്ള നീക്കം നടത്തിയിരുന്നതായി വെളിപ്പെട്ടിരിക്കുന്നത്. ഇത്തരത്തില്‍ സഖ്യത്തിന് സാധിച്ചിരുന്നെങ്കില്‍ സുപ്രിയക്ക് കേന്ദ്രമന്ത്രി സ്ഥാനമായിരുന്നു വാഗ്ദാനം ചെയ്തിരുന്നതെന്ന് പവാര്‍ തന്നോട് പറഞ്ഞതായി ശിവസേന നേതാവ് സഞ്ജയ് Read More …

62-ാം വയസ്സില്‍ അമ്മയായി; രണ്ടു വയസ്സു കഴിഞ്ഞപ്പോള്‍ മകന്‍ നഷ്ടമായി; അവഗണനയുടെ ലോകത്തുനിന്ന് ഭവാനി ടീച്ചറും മറഞ്ഞു

കല്‍പ്പറ്റ: കൃത്രിമ ഗര്‍ഭധാരണത്തിലൂടെ അറുപത്തിരണ്ടാം വയസ്സില്‍ അമ്മയായി വാര്‍ത്തകളില്‍ ഇടംപിടിച്ച ഭവാനി ടീച്ചര്‍ (75) അന്തരിച്ചു. കല്‍പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. മൂവാറ്റുപുഴ സ്വദേശിനിയാണ്. മാസങ്ങള്‍ക്ക് മുന്‍പ് മൂവാറ്റുപുഴയില്‍ ഒരു സുഹൃത്തിന്റെ വീട്ടില്‍ സംസാരിച്ചു നില്‍ക്കുന്നതിനിടെ ഭവാനി ടീച്ചര്‍ കുഴഞ്ഞുവീണിരുന്നു. ഹൃദയത്തിനും തലച്ചോറിനും തകരാര്‍ ഉണ്ടായിരുന്ന ഭവാനി ടീച്ചര്‍ക്ക് പ്രമേഹവും കൂടിയതോടെ ആരോഗ്യനില വഷളാവുകയായിരുന്നു. Read More …

പള്‍സര്‍ സുനിയെ സഹായിച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയ്ക്ക് കാക്കനാട് സബ് ജയിലില്‍ ഫോണ്‍ വിളിക്കാന്‍ സഹായം ചെയ്ത പൊലീസുകാരന് സസ്‌പെന്‍ഷന്‍. കളമശേരി എ.ആര്‍ ക്യാംപിലെ സിവില്‍ പൊലീസ് ഓഫീസര്‍ അനീഷിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. കേസില്‍ ഇയാളെ നേരത്തെ അറസ്റ്റ് ചെയ്ത് സ്വന്തം ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. ജയിലില്‍ നിന്നും പള്‍സര്‍ സുനി ദിലീപിനെ വിളിച്ചത് അനീഷിന്റെ Read More …

വിവാദ പ്രസംഗത്തില്‍ ശശികലക്കെതിരെ കേസെടുത്തു

കൊച്ചി : വിവാദ പ്രസംഗത്തില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ശശികല ടീച്ചര്‍ക്കെതിരെ പോലീസ് കേസെടുത്തു. വി.ഡി സതീശന്റെയും ഡിവൈഎഫ്‌ഐയുടെയും പരാതിയില്‍ വടക്കന്‍ പറവൂര്‍ പോലീസാണ് കേസെടുത്തിരിക്കുന്നത്.   മതവിദ്വേഷം വളര്‍ത്തുന്ന തരത്തില്‍ പ്രസംഗിച്ചതിനാണ് നടപടി. കേസെടുക്കാമെന്ന് പോലീസിന് നിയമോപദേശം കിട്ടിയിരുന്നു.

കോഴിക്കോട് ഏഴാംക്ലാസ് വിദ്യാര്‍ഥിനിയായ ആദിവാസി പെണ്‍കുട്ടി പ്രസവിച്ചു

കോഴിക്കോട്: മലയോര ആദിവാസി കോളനിയില്‍ ഏഴാംക്ലാസ് വിദ്യാര്‍ഥിനിയായ 14 വയസുള്ള പെണ്‍കുട്ടി പ്രസവിച്ചു. കഴിഞ്ഞ ഫെബ്രുവരിവരെ സ്‌കൂളില്‍ പോയിരുന്ന പെണ്‍കുട്ടി ഓഗസ്റ്റ് 17 നാണ് പ്രസവിച്ചത്. വയറുവേദനെയെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ വിവാഹം ഗോത്രാചാര പ്രകാരം നടന്നുവെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. പെണ്‍കുട്ടി പ്രസവിച്ച കോളനിയില്‍ പുറത്തുനിന്ന് ആളുകള്‍ Read More …

കൊളംബിയ സന്ദര്‍ശനത്തിനിടെ പോപ് ഫ്രാന്‍സിസിന് മുഖത്ത് പരുക്ക്

ബൊഗോട്ട: കൊളംബിയ സന്ദര്‍ശനത്തിനിടെ പോപ് ഫ്രാന്‍സിസിന് മുഖത്ത് പരുക്ക്. ഇടത് പുരുകത്തിന്റെ മുകളിലും കവിളിലുമാണ് പരുക്കേറ്റത്. അദ്ദേഹം സഞ്ചരിച്ച വാഹനത്തിന്റെ വശങ്ങളിലുള്ള ചില്ലില്‍ തലയിടിച്ചാണ് പരുക്കേറ്റത്. മുറിവ് ഗൗരവമുള്ളതല്ലെന്ന് അദ്ദേഹത്തിന്റെ വക്താവ് പറഞ്ഞു. പാവങ്ങള്‍ക്ക് നിര്‍മ്മിച്ച് നല്‍കുന്ന വീടുകളുടെ സമര്‍പ്പണത്തിനായാണ് പോപ് ഫ്രാന്‍സിസ് കൊളംബിയയിലെത്തിയത്. ജനങ്ങളെ അഭിസംബോധന ചെയ്ത് വാഹനത്തില്‍ സഞ്ചരിക്കവെയാണ് അപകടമുണ്ടായത്. വാഹനം പെട്ടെന്നു Read More …

ഗണേശ് എം,എല്‍.എയ്‌ക്കെതിരെ വനിതാ സിനിമാ പ്രവര്‍ത്തകരുടെ പരാതി

തിരുവനന്തപുരം: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ പ്രതി നടന്‍ ദിലീപിനെ പിന്തുണച്ച് പ്രസ്ഥാവനകള്‍ നടത്തിയ കെ.ബി.ഗണേശ് കുമാര്‍ എം.എല്‍.എയ്‌ക്കെതിരെ രൂക്ഷമായ വിമര്‍ശനവുമായി വിമന്‍ ഇന്‍ സിനിമാ കളക്ടീവ്(ഡബ്ല്യൂ.സി.സി) രംഗത്തെത്തി. ഗണേശ്കുമാര്‍ തന്റെ എം.എല്‍.എ പദവി ദുരുപയോഗം ചെയ്തു. ദിലീപിനെ പിന്തുണച്ചുള്ള പ്രസ്താവനകള്‍ക്കെതിരെ നിയമസഭാ സ്പീക്കര്‍ക്ക് പരാതി നല്‍കുമെന്നും ഡബ്ല്യൂ.സി.സി ഭാരവാഹികള്‍ അറിയിച്ചു. നേരത്തെ, എം.എല്‍.എ ദീലീപിന് Read More …