മെഡിക്കല്‍ കോഴ: അന്വേഷണം അവസാനിപ്പിക്കാന്‍ വിജിലന്‍സ് ഒരുങ്ങുന്നു

തിരുവനന്തപുരം: മെഡിക്കല്‍ കോഴ ആരോപണവുമായി ബന്ധപ്പെട്ട് അന്വേഷണം അവസാനിപ്പിക്കാന്‍ വിജിലന്‍സ് ഒരുങ്ങുന്നു. ആരോപണം സംബന്ധിച്ച് വ്യക്തമായി തെളിവ് ലഭിക്കാത്തതാണ് കേസിന്റെ അന്വേഷണത്തെ ബാധിച്ചത്.പണം കൈമാറിയതിന്റെ രേഖകള്‍ കണ്ടെത്താനായില്ലെന്ന് വിജിലന്‍സ് പറഞ്ഞു. കൈക്കൂലി കൊടുത്ത കോളേജ് ഉടമ നിലപാടില്‍ നിന്ന് പിന്നാക്കം പോയതും തിരിച്ചടിയായി. മെഡിക്കല്‍ കോഴ വിവാദത്തില്‍ അന്വേഷണം അവസാനിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി വിജിലന്‍സിന്റെ ചുമതല വഹിക്കുന്ന Read More …

മോഡീ, നിങ്ങള്‍ ഈ കൊലപാതകത്തെ അപലപിച്ചില്ലെങ്കില്‍ ഇന്ത്യന്‍ ജനാധിപത്യം കറുത്ത ദിനങ്ങള്‍ കാണേണ്ടി വരും: ന്യുയോര്‍ക്ക് ടൈംസ്

ന്യൂയോര്‍ക്ക്:  പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ രൂക്ഷമായി വിമര്‍ശിച്ച് ‘ദ ന്യൂയോര്‍ക്ക് ടൈംസ് ദിനപത്രം’. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും സംഘപരിവാര്‍ വിമര്‍ശകയുമായിരുന്ന ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ അപലപിക്കാന്‍ മോഡി തയ്യാറായില്ലെങ്കില്‍ ഇന്ത്യന്‍ ജനാധിപത്യം ഇരുണ്ട ദിനങ്ങള്‍ കാണേണ്ടി വരുമെന്ന് ന്യുയോര്‍ക്ക് ടൈംസ് മുന്നറിയിപ്പ് നല്‍കുന്നത്. ‘ഒരു ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകയുടെ കൊലപാതകം’ എന്ന തലക്കെട്ടില്‍ എഴുതിയ എഡിറ്റോറിയലിലാണ് ന്യുയോര്‍ക്ക് ടൈംസിന്റെ Read More …

‘കണ്ണന്താനത്തിന്റേത് മലയാളികളെ വഞ്ചിക്കുന്ന മലക്കംമറിച്ചില്‍, പ്രസ്താവനയെ തള്ളിപറയാന്‍ പിണറായി വിജയന്‍ തയ്യാറാണോയെന്നും’

ഇന്ത്യയിലേക്ക് എത്തുന്ന ടൂറിസ്റ്റുകളെല്ലാം സ്വന്തം രാജ്യത്ത് നിന്ന് ബീഫ് കഴിച്ചിട്ട് വരുന്നതാണ് ഉചിതമെന്ന് പറഞ്ഞ ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം മലയാളികളെ വഞ്ചിക്കുന്ന മലക്കംമറിച്ചിലാണ് നടത്തിയിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബീഫ് കഴിക്കരുതെന്ന് ബിജെപി പറഞ്ഞിട്ടില്ലെന്ന് അഭിപ്രായ പ്രകടനം നടത്തി മൂന്നാം ദിനം ബീഫിനെ തള്ളിപ്പറയുകയാണ് അല്‍ഫോണ്‍സ് കണ്ണന്താനം ചെയ്തിരിക്കുന്നതെന്നും ചെന്നിത്തല ഫെയ്‌സ്ബുക്കില്‍ കുറിച്ചു. Read More …

ആഗോള വിപണിയില്‍ സ്വര്‍ണ്ണ വില വീണ്ടും ഉയര്‍ന്നു

കൊച്ചി: ആഗോള വിപണിയില്‍ സ്വര്‍ണവില ഉയര്‍ന്ന് പവന് 22,720 രൂപയായി. 200 രൂപയാണ് പവന് വര്‍ധിച്ചത്. 2840 രൂപയാണ് ഗ്രാമിന്.   യു.എസ് ജോബ് ഡാറ്റ പ്രതീക്ഷിച്ചതിലും താഴെയെത്തിയതും, യുഎസ് ഡോളറിന്റെ തളര്‍ച്ചയും, ഉത്തര കൊറിയ സമ്മര്‍ദങ്ങളുമെല്ലാം സ്വര്‍ണവില ഉയരാന്‍ കാരണമായി.   നിലവിലെ സാഹചര്യമനുസരിച്ച് സ്വര്‍ണവില ഇനിയും ഉയരാനാണ് സാധ്യത.

പ്രധാനമന്ത്രിയ്ക്ക് പരാതി നല്‍കും

തിരുവനന്തപുരം: ചൈനയിലേയ്ക്ക് പോകാനുള്ള അനുമതി നിഷേധിച്ച കേന്ദ്ര നിലപാട് സങ്കുചിതമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ചെറിയ മനസ്സുള്ളവര്‍ക്കേ ഇത്തരത്തില്‍ ചിന്തിക്കാനാവൂയെന്നും കടകംപള്ളി പ്രതികരിച്ചു.സംഭവവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയ്ക്ക് നാളെ പരാതി നല്‍കുമെന്നും കടകംപള്ളി റിപ്പോര്‍ട്ടറോട് പ്രതികരിച്ചു. തന്റെ പേര് വെട്ടിയത് കേന്ദ്രമന്ത്രി സുഷ്മസ്വരാജാണ്. അനുമതി നിഷേധിച്ചതിന് പിന്നില്‍ രാഷ്ട്രീയ കാരണങ്ങള്‍ മാത്രമാണെന്നും, സാങ്കേതിക കാര്യങ്ങളുണ്ടായിരുന്നുവെങ്കില്‍ അത് തിരുത്താന്‍ Read More …

കടകംപ്പള്ളി സുരേന്ദ്രന്‍ ചൈനയില്‍ പോവേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍

തിരുവനന്തപുരം: ദേവസ്വംമന്ത്രി കടകംപ്പള്ളി സുരേന്ദ്രന് ചൈനയില്‍ പോകാനുള്ള അനുമതി നിഷേധിച്ച് കേന്ദ്ര സര്‍ക്കാര്‍. ചൈനയില്‍ നടക്കുന്ന അന്താരാഷ്ട്ര പരിപാടിയില്‍ പങ്കെടുക്കുന്നതിനാണ് കേന്ദ്രസര്‍ക്കാര്‍ അനുമതി നിഷേധിച്ചത്. കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് മന്ത്രിയുടെ അപേക്ഷ കാരണമൊന്നും കൂടാതെ മടക്കിയത്. ഐക്യരാഷ്ട്ര സംഘടനയുടെ ലോക ടൂറിസം ഓര്‍ഗനൈസേഷന്റെ(യുഎന്‍ഡബ്ല്യൂടിഒ) സമ്മേളനത്തില്‍ പങ്കെടുക്കാനാണ് മന്ത്രി അനുമതി ചോദിച്ച് കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചത്. ഈ Read More …

മോദിയുടെ ജന്മദിനം ആഘോഷമാക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍; കുട്ടികള്‍ക്ക് മാതൃകാപരമായ വ്യക്തിയാണ് മോദിയെന്ന് ബിജെപി വക്താവ്

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനം ആഘോമാക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍.മോദിയുടെ ജന്മദിനമായ സെപ്തംബര്‍ 17ന് ഉത്തര്‍പ്രദേശിലെ സ്‌കൂളുകളില്‍ പ്രവര്‍ത്തി ദിനമായിരിക്കും. സെപ്തംബര്‍ 17ന് ഞായറാഴ്ച പൊതു അവധി ദിനമായിരിക്കെയാണ് ജന്മദിനം ചൂണ്ടിക്കാട്ടി സ്‌കൂളുകള്‍ പ്രവര്‍ത്തി ദിനമായി പ്രഖ്യാപിച്ചത്. ഇത് സംബന്ധിച്ച് ഉത്തരവ് വിദ്യാഭ്യാസ മന്ത്രി പുറത്തിറക്കി. ഈ ദിവസം കുട്ടികള്‍ക്ക് നിര്‍ബന്ധമായും ഹാജര്‍ ആവശ്യമാണെന്ന് സ്‌കൂള്‍ Read More …

ഒഡീഷ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് അമിത് ഷാ

ഭുവനേശ്വര്‍: ഒഡീഷ നിയമസഭയിലേക്ക് അടുത്തവര്‍ഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ ബിജെപി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. തെരഞ്ഞെടുപ്പിന് മുമ്പ് ആരുമായും ബിജെപി സഖ്യമുണ്ടാക്കില്ലെന്നും അമിത് ഷാ ഭുവനേശ്വറില്‍ പറഞ്ഞു. 147 അംഗ ഒഡീഷ നിയമസഭയില്‍ സ്വന്തം നിലയ്ക്ക് ശക്തി തെളിയിക്കാനാണ് ബിജെപിയുടെ പദ്ധതി. മിഷന്‍ 120 ആണ് ഒഡിഷയില്‍ ബിജെപി ദേശീയനേതൃത്വം ലക്ഷ്യമിടുന്നത്. Read More …