വാട്ടര്‍ തീം പാര്‍ക്ക്; അന്‍വര്‍ എംഎല്‍എയ്‌ക്കെതിരെ പഞ്ചായത്ത് നടപടി എടുക്കും

മലപ്പുറം: വാട്ടര്‍ തീം പാര്‍ക്കിന്റെ കാര്യത്തില്‍ പി.വി അന്‍വര്‍ എംഎല്‍എയ്‌ക്കെതിരെ നടപടി സ്വീകരിക്കാന്‍ കൂടരഞ്ഞി പഞ്ചായത്ത് ഉപസമിതിയോഗത്തില്‍ തീരുമാനം. ഉച്ചയ്ക്ക് രണ്ടുമണിക്ക് ചേരുന്ന പഞ്ചായത്ത് സമിതി യോഗത്തില്‍ അന്തിമ തീരുമാനം ഉണ്ടാകും. നേരത്തെ നിയമലംഘനം അന്‍വര്‍ നടത്തിയിട്ടില്ല എന്നാണ് പഞ്ചായത്ത് സമിതി നിലപാടെടുത്തിരുന്നത്. എന്നാല്‍ കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചായത്ത് ഭരണസമിതിക്കെതിരെ ഡിസിസി രംഗത്ത് വന്നു. ഭരണസമിതിക്ക് Read More …

സൈബര്‍ സദാചാരം; ഫേസ്ബുക്കില്‍ കവിതയെഴുതിയ അധ്യാപകന്റെ ജോലി കളഞ്ഞ വിദ്യാര്‍ഥികള്‍

കോഴിക്കോട്: സ്വപ്‌നസ്ഘലനത്തെ കുറിച്ച് ഫേസ്ബുക്കില്‍ കവിതയെഴുതിയ അധ്യാപകനെതിരെ വിദ്യാര്‍ഥികളടങ്ങുന്ന കപട സദാചാര പൊലീസിന്റെ സൈബര്‍ ആക്രമണം. കോഴിക്കോട് നാദാപുരം എം.ഇ.ടി കോളജ് അധ്യാപകനായ അജിന്‍ലാലിനാണ് അതി ക്രൂരമായ സൈബര്‍ ആക്രമണം നേരിടേണ്ടി വന്നത്. അധ്യാപകനായ അജിന്‍ ലാല്‍ ഫേസ്ബുക്കില്‍ സ്വപ്‌ന സ്ഘലനത്തെ കുറിച്ച് ഒരു കവിത എഴുതിയിരുന്നു. അജിന്‍ ഫേസ്ബുക്കില്‍ കുറിച്ച കവിത സ്വപ്‌നം അതിന്റെ Read More …

ഭിന്നലിംഗക്കാര്‍ക്ക് തുല്യ പരിഗണന നല്‍കണം: പത്തനംതിട്ട ജില്ലാ ജഡ്ജി

പത്തനംതിട്ട: ഭിന്നലിംഗക്കാര്‍ക്ക് എല്ലാ മേഖലകളിലും തുല്യ പരിഗണന നിയമം ഉറപ്പുനല്‍കുന്നുണ്ടെന്നും ഇത് പ്രാവര്‍ത്തികമാക്കേണ്ടത് എല്ലാവരുടേയും കടമയാണെന്നും കേരള ലീഗല്‍ സര്‍വീസസ് അതോറിറ്റി മെമ്ബര്‍ സെക്രട്ടറിയും ജില്ലാ ജഡ്ജിയുമായ കെ.സത്യന്‍ പറഞ്ഞു. ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ സാന്ത്വനം പരിപാടിയുടെ ഭാഗമായി കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ പുതുതായി ആരംഭിച്ച ഭിന്നലിംഗക്കാര്‍ക്കുള്ള പ്രത്യേക മെഡിക്കല്‍ ക്ലിനിക്കിന്റെ ഉദ്ഘാടനം Read More …

ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍സ്‌ജെന്റര്‍ സൈനിക ഉദ്യോഗസ്ഥ സാബി സുപ്രീം കോടതിയിലേക്ക്

വിശാഖപട്ടണം: തന്നിലെ സ്ത്രീത്വത്തെ തിരിച്ചറിഞ്ഞതോടെ ഗിരി, സാബിയായി മാറിയെങ്കിലും ഇന്ത്യന്‍ നാവിക സേനയിലെ എഞ്ചിനീയറിംഗ് വിഭാഗത്തിലെ ഉദ്യോഗസ്ഥയായ ഈ 30കാരിക്ക് തന്റെ യഥാര്‍ത്ഥ വ്യക്തിത്വം ലോകത്തെ അറിയിക്കാനുള്ള ധൈര്യമുണ്ടായിരുന്നില്ല. ഏഴ് വര്‍ഷം മുമ്പാണ് സാബി നാവിക സേനയുടെ ഭാഗമാകുന്നത്. നേവിയിലെത്തിയതോടെ നേവി ഡോക്ടറോട് സഹായം അഭ്യര്‍ത്ഥിച്ചെങ്കിലും ഫലമുണ്ടാകാത്തതിനെ തുടര്‍ന്ന് 22 ദിവസത്തെ അവധിയെടുത്ത് രഹസ്യമായി സാബി Read More …

വി എം സുധീരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: പൊതു പരിപാടിക്കിടെ തലകറക്കം അനുഭവപ്പെട്ട മുന്‍ കെപിസിസി പ്രസിഡന്റ് വി എം.സുധീരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് കൂടുതല്‍ പരിശോധനയ്ക്കായി അദ്ദേഹത്തെ കാര്‍ഡിയോളജി വിഭാഗത്തിലേക്ക് മാറ്റി. ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സുധീരന്‍ കെ പി സി സി അധ്യക്ഷ പദവി ഒഴിഞ്ഞത്. മാസങ്ങള്‍ക്കു മുന്‍പ് Read More …

ഹാദിയയുടെ വീട്ടിലെത്തിയതിന് അറസ്റ്റിലായ സ്ത്രീകള്‍ക്ക് ജാമ്യം; ഹാദിയക്ക് നേരെ നടക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമെന്ന് വനിതാ കമ്മീഷന്‍

കൊച്ചി: ഹാദിയക്ക് നേരെ നടക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും ഇഷ്ടമുള്ള മതം സ്വീകരിച്ചതിന്റെ പേരില്‍ വീട്ടുതടങ്കലില്‍ കഴിയേണ്ടി വരുന്ന സ്ഥിതി സൃഷ്ടിച്ചത് കോടതിയാണെന്നും ഹാദിയയുടെ അവസ്ഥ കമ്മീഷന് ബോധ്യപ്പെട്ടതാണെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ പറഞ്ഞു. കൊച്ചിയില്‍ നടന്ന മെഗാ അദാലത്തിലാണ് എം സി ജോസഫൈന്‍ ഇങ്ങനെ പ്രതികരിച്ചത്. പെണ്‍കുട്ടികള്‍ വീട്ടുതടങ്കലില്‍ അകടപ്പെടുന്ന സംഭവങ്ങളില്‍ Read More …

നോട്ടു നിരോധനം വന്‍ദുരന്തമായിരുന്നുവെന്ന് മമതയും രാഹുലും

ന്യൂഡല്‍ഹി: നോട്ട് നിരോധം പ്രഖ്യാപിച്ച് ഒന്‍പത് മാസത്തിന് ശേഷം 99 ശതമാനം നോട്ടുകളും തിരിച്ചുവന്നുവെന്ന റിസര്‍വ് ബാങ്കിന്റെ കണക്കുകള്‍ കേന്ദ്രസര്‍ക്കാരിനെ വെട്ടിലാക്കി. പ്രതിപക്ഷ പാര്‍ട്ടികള്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തുന്നത്. നോട്ടു നിരോധിച്ച നടപടിയില്‍ പ്രധാനമന്ത്രി മാപ്പ് പറ!യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. നമ്മുടെ സാമ്ബത്തിക സുസ്ഥിരതയെ തകിടം മറിക്കുകയും നിഷ്‌കളങ്കരായ മനുഷ്യരുടെ ജീവന്‍ ബലികൊടുക്കുകയും ചെയ്ത Read More …

സ്വര്‍ണ വില കുറഞ്ഞു

കൊച്ചി: സ്വര്‍ണ വില കുറഞ്ഞു. പവന് 120 രൂപയാണ് ഇന്ന് കുറഞ്ഞത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി 440 രൂപയാണ് വിലയില്‍ വര്‍ധനവുണ്ടായത്. 22,000 രൂപയാണ് ഇന്നത്തെ പവന്റെ വില. ഗ്രാമിന് 15 രൂപ കുറഞ്ഞ് 2,750 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.