ഫ്രഷ് ഫിഷ് ഓണക്കിറ്റുകള്‍ വിപണിയിലെത്തിക്കും

തിരുവന്നതപുരം: ഓണക്കാലത്ത് മത്സ്യഫെഡ് ഫ്രഷ് ഫിഷ് ഓണക്കിറ്റുകള്‍ വിപണിയിലെത്തിക്കുമെന്ന് മന്ത്രി ജെ. മെഴ്‌സിക്കുട്ടിഅമ്മ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നെയ്മീന്‍, കണവ, ചെമ്മീന്‍, ചൂര തുടങ്ങിയ മത്സ്യങ്ങളുടെ കോംബോ കിറ്റുകളാണ് വിപണിയില്‍ ലഭിക്കുക. സെക്രട്ടേറിയറ്റ് പി.ആര്‍. ചേംബറില്‍ നടന്ന ചടങ്ങില്‍ മന്ത്രി കിറ്റുകളുടെ വില്പന ഉദ്ഘാടനം നിര്‍വഹിച്ചു. ആയിരം, 750, 500 രൂപ നിരക്കുകളിലാണ് കിറ്റുകള്‍ തയ്യാറാക്കിയിരിക്കുന്നതെന്ന് മന്ത്രി Read More …

മുഖ്യമന്ത്രിയുടെ ബക്രീദ് ആശംസകള്‍

തിരുവനന്തപുരം: ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് മുഖ്യമന്ത്‌റി പിണറായി വിജയന്‍ ആഹഌദപൂര്‍ണമായ ബക്രീദ് ആശംസിച്ചു. ത്യാഗത്തിന്റെയും സമത്വത്തിന്റെയും സമഭാവനയുടെയും സന്ദേശമാണ് ഈദുല്‍ അസ്ഹയും ഹജ്ജ് കര്‍മവും നല്‍കുന്നത്.   ജനങ്ങളില്‍ കൂടുതല്‍ ഐക്യവും സൗഹാര്‍ദവും അര്‍പ്പണ മനോഭാവവും ഉണ്ടാകാന്‍ ഈദിന്റെ സന്ദേശം ഉപകരിക്കട്ടെ എന്ന് മുഖ്യമന്ത്‌റി ആശംസിച്ചു.

ബി ജെ പി സ്വകാര്യ കമ്പനി

ബിജെപി ബി ഡി ജെ എസ് ബന്ധത്തിലെ വിള്ളല്‍ വ്യക്തമാക്കി ബി ജെ പിയെ രൂക്ഷമായി വിമര്‍ശിച്ചു എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്തെത്തി. ബി ഡി ജെ എസ് എന്‍ ഡി എ ബന്ധം ഉപേക്ഷിക്കണമെന്ന് വെള്ളാപ്പള്ളി ആവശ്യപ്പെട്ടു. ബി ജെ പി സ്വകാര്യ കമ്പനി ആയി മാറിയെന്നു Read More …

നിലം നികത്തല്‍; കളക്ടര്‍മാര്‍ ജാഗ്രതപാലിക്കണമെന്ന് റവന്യൂമന്ത്രി

തിരുവനന്തപുരം : ഓണത്തിന് തുടര്‍ച്ചയായ അവധി കണക്കിലെടുത്ത് നിലം നികത്തല്‍ അടക്കമുള്ളവയ്‌ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍. ഇതുസംബന്ധിച്ച് ജില്ലാ കളക്ടര്‍മാര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി.   താലൂക്ക് തലങ്ങളില്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.

വെള്ളപ്പൊക്കത്തില്‍ മരണം കീഴടക്കുമ്പോഴും മകളെ വിട്ടുകൊടുത്തില്ല ; അമ്മയുടെ മൃതദേഹത്തില്‍ പറ്റിപ്പിടിച്ച് കിടന്ന് മൂന്ന് വയസ്സുകാരി രക്ഷപ്പെട്ടു..

വെള്ളപ്പൊക്കത്തില്‍ പെട്ട് മുങ്ങിമരിച്ച അമ്മയുടെ മൃതദേഹത്തില്‍ അള്ളിപ്പിടിച്ചു കിടന്ന മൂന്ന് വയസ്സുകാരിയെ രക്ഷപ്പെടുത്തി. ശക്തമായ മഴയും വെള്ളപ്പൊക്കവും കനത്തനാശവുമൊക്കെ സംസാര വിഷയമായി മാറിയിരിക്കുന്ന അമേരിക്കയില്‍ ടെക്‌സാസില്‍ നിന്നുള്ള അമ്ബരപ്പിക്കുന്ന ഈ വാര്‍ത്തയില്‍ 41 കാരി കോളെറ്റ് സള്‍സറും മൂന്ന് വയസ്സുകാരി മകള്‍ ജോര്‍ഡെയ്‌നുമാണ് നിറഞ്ഞു നില്‍ക്കുന്നത്. ബീമൗണ്ടില്‍ ശക്തമായ ഒഴുക്കില്‍ പെട്ട് മുങ്ങിത്താഴുമ്‌ബോഴും ജലത്തിന് മുകളിലേക്ക് Read More …

ഇസ്രായേല്‍ പ്രധാനമന്ത്രിക്ക് യു.എന്‍ സെക്രട്ടറി ജനറലിന്റെ മറുപടി: ദ്വിരാഷ്ട്ര പരിഹാരമല്ലാതെ വേറെ വഴിയില്ല

റാമല്ല: ഇസ്രായേല്‍ഫലസ്തീന്‍ പ്രശ്‌നത്തിന് ദ്വിരാഷ്ട്രപരിഹാരമല്ലാതെ മറ്റൊരു പോംവഴിയുമില്ലെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറെസ് വ്യക്തമാക്കി. വെസ്റ്റ്ബാങ്കില്‍ ഇസ്രായേല്‍ സ്ഥാപിച്ച ജൂതകുടിയേറ്റ കേന്ദ്രങ്ങള്‍ പൊളിച്ചുമാറ്റില്ലെന്ന ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രസ്താവനയ്ക്ക് മറുപടിയായാണ് ജനുവരിയില്‍ സ്ഥാനമേറ്റ ശേഷം മധ്യപൗരസ്ത്യ ദേശത്തേക്ക് പ്രഥമ സന്ദര്‍ശനം നടത്തുന്ന യു.എന്‍ സെക്രട്ടറി ജനറല്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഫലസ്തീന്‍ പ്രധാനമന്ത്രി റാമി Read More …

പൊലീസിന്റെ ജാഗ്രതാ നിര്‍ദ്ദേശത്തിനിടയില്‍ വീണ്ടും ബ്ലൂവെയില്‍ മരണം; ഇത്തവണ ഇരയായത് തമിഴ്‌നാട്ടിലെ 19കാരന്‍

മധുര: മാതാപിതാക്കള്‍ക്ക് പൊലീസ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലെ വീണ്ടും ബ്ലൂവെയില്‍ മരണം. ഇത്തവണ ഇരയായത് തമിഴ്‌നാട്ടിലുള്ള 19കാരനായ വിഘ്‌നേഷ് എന്ന വിദ്യാര്‍ത്ഥിയാണ്. ബുധനാഴ്ച വൈകിട്ട് 4.15 നാണ് വിഘ്‌നേഷിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്. വിഘ്‌നേഷിന്‍െ ഇടം കൈയില്‍ ബ്ലെയ്ഡുപയോഗിച്ച് തിമിംഗലത്തിന്റെ ചിത്രവും ബ്ലൂവെയില്‍ എന്നും എഴുതിയിട്ടുണ്ട്. വിഘ്‌നേഷിന്റെ മുറിയില്‍ നിന്നും ലഭിച്ച ആത്മഹത്യാ കുറിപ്പില്‍ Read More …

കരസേനയെ പുനര്‍വിന്യസിക്കാന്‍ ഒരുങ്ങി കേന്ദ്രം; 57,000 സൈനീക തസ്തികകളില്‍ മാറ്റം

ന്യൂഡല്‍ഹി: സ്വതന്ത്രഭാരതത്തില്‍ ആദ്യ കരസേനയെ പുനര്‍വിന്യസത്തിന് ഒരുങ്ങി കേന്ദ്രം. ഓഫീസര്‍മാരാടക്കം 57,000 സൈനീകരെ പുനര്‍വിന്യസിക്കുന്നതിനാണ് തീരുമാനമെടുത്തിരിക്കുന്നത്. ഇതില്‍ ഓഫീസര്‍മാര്‍, ജെസിഒ തുടങ്ങിയ തസ്തികകളിലും പുനര്‍വിന്യാസമുണ്ടാകും. പ്രതിരോധമന്ത്രി അരുണ്‍ജെയ്റ്റ്‌ലിയുടെ നേതൃത്വത്തില്‍ ഇന്നലെ ചേര്‍ന്ന കേന്ദ്രമന്ത്രി സഭാ യോഗമാണ് ഇത്തരത്തില്‍ തീരുമാനമെടുത്തിരിക്കുന്നത്. സൈന്യത്തിന്റെ പ്രവര്‍ത്തന ശേഷി മെച്ചപ്പെടുത്തുന്നതിന് സര്‍ക്കാര്‍ നിയമിച്ച ഷേകത്കാര്‍ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ Read More …