മരണമടഞ്ഞ കുഞ്ഞുങ്ങളുടെ രക്ഷിതാക്കള്‍ക്ക് നേരെ പരിഹാസവുമായി യോഗി ആദിത്യനാഥ്

ലഖ്‌നൗ: രാജ്യത്തെ നടുക്കിയ ഗോരഖ്പൂര്‍ ദുരന്തത്തില്‍ മരണമടഞ്ഞ കുഞ്ഞുങ്ങളുടെ രക്ഷിതാക്കള്‍ക്ക് നേരെ പരിഹാസവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കുഞ്ഞുങ്ങള്‍ക്ക് രണ്ടു വയസാകുന്ന നിമിഷം മുതല്‍ രക്ഷിതാക്കള്‍ അവരുടെ ഉത്തരവാദിത്തമെല്ലാം കൂടി സര്‍ക്കാരിന്റെ ചുമലിലാക്കാന്‍ ശ്രമം തുടങ്ങും എന്നായിരുന്നു യോഗിയുടെ വാക്കുകള്‍. കുട്ടികള്‍ മരിക്കാന്‍ ഇടയായ സാഹചര്യത്തില്‍ സര്‍ക്കാരിന് ഉത്തരവാദിത്വമുണ്ട്. എന്നാല്‍ മാതാപിതാക്കാള്‍ അവരുടെ ഉത്തരവാദിത്വത്തില്‍ Read More …

അസാധുവാക്കിയ 99 ശതമാനം നോട്ടുകളും തിരിച്ചെത്തിയെന്ന് റിസര്‍വ് ബാങ്ക്

ന്യൂഡല്‍ഹി : കഴിഞ്ഞ വര്‍ഷം നവംബര്‍ 8 ന് അര്‍ദ്ധരാത്രി നിലവില്‍ വന്ന നോട്ട് നിരോധത്തിന് ശേഷം 99 ശതമാനം നോട്ടുകളും തിരിച്ചെത്തിയെന്ന് ആര്‍ബിഐ. ഡിസംബര്‍ 30 വരെ 50 ദിവസമാണ് നോട്ടുകള്‍ മാറിയെടുക്കാന്‍ അനുവദിച്ചിരുന്നത്. 8900 കോടി മൂല്യം വരുന്ന നിരോധിച്ച 1000രൂപ നോട്ടുകളുടെ 1.4 ശതമാനം മാത്രമാണ് തിരിച്ചെത്താത്തത്. 7.62 ലക്ഷം കള്ളനോട്ടുകള്‍ Read More …

പദ്മനാഭസ്വാമി ക്ഷേത്രത്തിലെ മൂലവിഗ്രഹം സുരക്ഷിതമെന്ന് അമിക്കസ്‌ക്യൂറി

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ മൂലവിഗ്രഹത്തിന്റെ പരിശോധന സുപ്രീംകോടതി നിയോഗിച്ച അമിക്കസ്‌ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തില്‍ പൂര്‍ത്തിയായി. മൂലവിഗ്രഹത്തിന് ഗുരുതരമായ കേടുപാടുകള്‍ ഇല്ലെന്നും, പൂര്‍ണമായും സുരക്ഷിതമാണെന്നും പരിശോധനകള്‍ക്കുശേഷം ഗോപാല്‍ സുബ്രഹ്മണ്യം അറിയിച്ചു. ബുധനാഴ്ച രാവിലെ ആരംഭിച്ച പരിശോധന വൈകുന്നേരത്തോടെയാണ് പൂര്‍ത്തിയാക്കിയത്. മൂലവിഗ്രഹത്തിന് കേടുപാട് സംഭവിച്ചുവെന്ന പരാതിയെത്തുടര്‍ന്നാണ് സുപ്രീംകോടതിയുടെ അനുമതിയോടെ പരിശോധന നടത്തിയത്. പരിശോധനക്കായി ചൊവ്വാഴ്ചയാണ് ഗോപാല്‍ സുബ്രഹ്മണ്യം Read More …

അണ്ണാ ഹസാരെ വീണ്ടും സമരത്തിലേയ്ക്ക്

ന്യൂഡല്‍ഹി: ലോക്പാല്‍ നിയമനം വൈകുന്നതില്‍ പ്രതിഷേധിച്ച് അണ്ണാ ഹസാരെ വീണ്ടും സമരത്തിലേയ്ക്ക്. സമരം നടത്തുമെന്ന് വ്യക്തമാക്കി സാമൂഹ്യ പ്രവര്‍ത്തകനായ അണ്ണാ ഹസാരെ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തയച്ചു. ലോക്പാല്‍ നിയമനം എന്ന വാഗ്ദാനം അധികാരത്തിലേറി മുന്നു വര്‍ഷമായിട്ടും പാലിക്കാത്തതില്‍ അമര്‍ഷവും രേഖപ്പെടുത്തിയ കത്തില്‍ ഡല്‍ഹിയില്‍ വീണ്ടും സമരം നടത്തുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ലോക്പാല്‍ നിയമനത്തിനു പിന്നാലെ ഭക്ഷ്യസുരക്ഷ, Read More …

സ്വാശ്രയ പ്രവേശനം: ബാങ്ക് ഗാരന്റിയെ തുടര്‍ന്നുള്ള പ്രതിസന്ധിക്ക് പരിഹാരമാവുന്നു

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ വാര്‍ഷിക ഫീസ് 11 ലക്ഷം രൂപയായി ഉയര്‍ത്തിയ സുപ്രീംകോടതി ഉത്തരവിനെത്തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രതിസന്ധി ഒഴിയുന്നതായി സൂചന. ബാങ്ക് ഗാരന്റി സംബന്ധിച്ച് ബാങ്കുകളുടെ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ സമവായ ഫോര്‍മുല ആയതായി നിയുക്ത ചീഫ് സെക്രട്ടറി കെ.എം.എബ്രഹാം അറിയിച്ചു. ചില കാര്യങ്ങളില്‍ കൂടി വ്യക്തത വരുത്താനുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയനുമായി Read More …

ചീങ്കണ്ണിപ്പാലിയില്‍ താന്‍ കുളമോ തടയണയോ നിര്‍മിച്ചിട്ടില്ലെന്ന് പി.വി അന്‍വര്‍

മലപ്പുറം: മലപ്പുറം ചീങ്കണ്ണിപ്പാലിയില്‍ താന്‍ കുളമോ തടയണയോ നിര്‍മിച്ചിട്ടില്ലെന്ന് പി.വി അന്‍വര്‍ എം.എല്‍.എ. ആരോപണവിധേയമായ തടയണയുളള സ്ഥലം തന്റേതല്ല. ഈ വസ്തുവാങ്ങാന്‍ കരാറെഴുതിയെങ്കിലും അത് പൂര്‍ത്തിയാക്കാനായില്ലെന്നും അന്‍വര്‍ വ്യക്തമാക്കി. തടയണ പൊളിക്കുന്നതിന് സബ് കലക്ടര്‍ നല്‍കിയ നോട്ടിസിലാണ് എം.എല്‍.എയുടെ വിശദീകരണം

എന്നെ ഇവിടുന്ന് രക്ഷിക്കൂ…ഇവരെന്നെ തല്ലുന്നുവെന്ന് ഹാദിയ നിലവിളിച്ചു

തിരുവനന്തപുരം: വീട്ടുതടങ്കലില്‍ കഴിയുന്ന ഹാദിയയെ കാണാനെത്തിയ വനിതാ പ്രവര്‍ത്തകരെ വീട്ടുകാര്‍ തടഞ്ഞു. ഹാദിയയ്ക്ക് നല്‍കാന്‍ വസ്ത്രങ്ങളും പുസ്തകങ്ങളും ചോക്ലേറ്റുകളുമായെത്തിയ വനിതാ പ്രവര്‍ത്തകരെയാണ് ഹാദിയയ്ക്ക് ഇതൊന്നും വേണ്ടെന്ന് പറഞ്ഞ് വീട്ടുകാര്‍ മടക്കി അയച്ചത്. എന്നാല്‍ ഇതെല്ലാം മുറിയുടെ ജനാലയിലൂടെ കണ്ട ഹാദിയ ‘എന്നെ ഇവിടുന്ന് രക്ഷിക്കൂ…ഇവരെന്നെ തല്ലുന്നു’ എന്ന് നിലവിളിച്ചതായി വനിതാ പ്രവര്‍ത്തകര്‍ വെളിപ്പെടുത്തി. എല്ലാവരും സ്വാതന്ത്ര്യത്തോടെ Read More …

കോഴ വാങ്ങിയുള്ള പ്രവേശനം റദ്ദാക്കും ആരോഗ്യമന്ത്രി

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ സ്‌പോട്ട് അഡ്മിഷനിലെ പാകപ്പിഴകള്‍ പരിഹരിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. ആരും കോഴ കൊടുത്ത് പ്രവേശനം നേടരുത്. അങ്ങനെയുള്ള പ്രവേശനങ്ങള്‍ക്ക് നിയമസാധുത ഉണ്ടാവില്ലെന്ന് മന്ത്രി പറഞ്ഞു.   ഇതുമായി ബന്ധപ്പെട്ട് കെഎംസിടി മെഡിക്കല്‍ കോളജിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അന്വേഷിച്ച് നടപടി സ്വീകരിക്കും. ഏജന്റുമാരുടെ ചതിക്കുഴിയില്‍ വീഴരുതെന്നും മന്ത്രി പറഞ്ഞു