വിശേഷിപ്പിക്കാന്‍ വാക്കുകളില്ല

ന്യൂഡല്‍ഹി: ഗോരഖ്പൂര്‍ ദുരന്തത്തെ വിശേഷിപ്പിക്കാന്‍ വാക്കുകളില്ലെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി. യുപി മുഖ്യമന്ത്രി രാജ്യത്തോടും സംസ്ഥാനത്തോടും മാപ്പുപറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്ത് മനുഷ്യര്‍ക്കുവേണ്ടി സംസാരിക്കാന്‍ ആരുമില്ലാത്ത സ്ഥിതിയാണെന്ന് സാമൂഹികപ്രവര്‍ത്തക ദയാബായിയും വിഷയത്തില്‍ പ്രതികരിച്ചു. ഈ അനാസ്ഥകാട്ടിയവരോട് പൊറുക്കരുതെന്ന് കവയിത്രി സുഗതകുമാരിയും അഭിപ്രായപ്പെട്ടു

നെഹ്‌റു ട്രോഫി മത്സരം സമ്മാനിച്ചത് നിരാശ

ഇന്നലെ നടന്ന നെഹ്‌റു ട്രോഫി വളളം കളി നിരാശയാണ് സമ്മാനിച്ചതെന്ന് ധനമന്ത്രി തോമസ് ഐസക്ക്. അതേസമയം കരയിലെ ഗ്യാലറികളില്‍ നിന്നും മൊബൈല്‍ ഫഌഷുകള്‍ വീശിയുളള പ്രതിഷേധം തനിക്കിഷ്ടപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇന്നലെ നടന്ന വളളം കളിയില്‍ അച്ചടക്ക രാഹിത്യമുളള പ്രവൃത്തികള്‍ നടന്നതായി മന്ത്രി തോമസ് ഐസക്ക് നേരത്തെ പറഞ്ഞിരുന്നു. ചുണ്ടന്‍ Read More …

63 പോലീസുകാരുടെ അവധി റദ്ദാക്കി

കോഴിക്കോട്: മുഖ്യമന്ത്രി ജില്ലയിലൂടെ കടന്നുപോകുന്ന കാരണം പറഞ്ഞ് 63 പോലീസുകാരുടെ അവധി റദ്ദാക്കി തിരിച്ചുവിളിച്ചു. സഞ്ചാര പാതയില്‍ സുരക്ഷ ഒരുക്കാനാണ് അവധി റദ്ദാക്കി പോലീസുകാരെ ജോലിക്ക് നിയോഗിച്ചത്. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറുടെ നിര്‍ദേശ പ്രകാരം കോഴിക്കോട് നഗരപാതയിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ കാര്‍ കടന്ന് പോകുന്ന റൂട്ടില്‍ അതീവ സുരക്ഷ ഒരുക്കിയത്. ഞായറാഴ്ച്ച പകല്‍ Read More …

ജിഷ്ണു കേസ്: അന്വേഷണം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് സി.ബി.ഐക്ക് ജിഷ്ണുവിന്റെ അമ്മ കത്ത് നല്‍കി

തൃശൂര്‍: ജിഷ്ണു പ്രണോയി കേസിന്റെ അന്വേഷണം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് സി.ബി.ഐക്ക് ജിഷ്ണുവിന്റെ അമ്മ കത്ത് നല്‍കി. ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ വ്യാജ ആത്മഹത്യാക്കുറിപ്പ് സൃഷ്ടിച്ചതടക്കമുള്ള വിവാദങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കത്ത്. ജിഷ്ണു കേസിന്റെ അന്വേഷണം സി.ബി.ഐക്ക് കൈമാറി കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയിരുന്നു. എന്നാല്‍ നിലവില്‍ കേസുകളുടെ ബാഹുല്യമുള്ളതിനാല്‍ അന്വേഷണം ഏറ്റെടുക്കണമോയെന്ന കാര്യത്തില്‍ സി.ബി.ഐ അന്തിമ തീരുമാനം Read More …

സിപിഎമ്മിന്റെ നിലപാട് പറയേണ്ടത് എംഎം മണിയല്ല, കോടിയേരിയാണെന്ന് ബിനോയ് വിശ്വം

കാഴിക്കോട്: അതിരപ്പിള്ളി പദ്ധതിയില്‍ സിപിഎമ്മിന്റെ നിലപാട് പറയേണ്ടത് എംഎം മണിയല്ല കോടിയേരി ബാലകൃഷ്ണനാണെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം. വിഷയത്തില്‍ ഉമ്മന്‍ചാണ്ടിയും എംഎം മണിയും പരസ്പരം പിന്തുണക്കുന്നത് വിചിത്രമായ കാര്യമാണ്. അതിരപ്പിള്ളി പദ്ധതി ഒരിക്കലും നടപ്പിലാവില്ലെന്നും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് പദ്ധതിയുമായി മുന്നോട്ട് പോകാനാവില്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.

അതിരപ്പിള്ളി: പിന്നിലൂടെ അനുമതി വാങ്ങാന്‍ ശ്രമം

കൊച്ചി : അതിരപ്പിള്ളി പദ്ധതിയുമായി ബന്ധപ്പെട്ട കാര്യത്തില്‍ സിപിഎമ്മും കോണ്‍ഗ്രസും നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ഇരുകക്ഷികളും യഥാര്‍ത്ഥ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതിരപ്പിള്ളി ജലവൈദ്യത പദ്ധതിയുടെ പ്രാരംഭ ഘട്ട നിര്‍മ്മാണം തുടങ്ങിയെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇരുപാര്‍ട്ടികളും ചേര്‍ന്ന് ജനങ്ങളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാനാണ് Read More …

അതിരപ്പിള്ളി പദ്ധതി അനുവദിക്കില്ല: മുസ്ലീം ലീഗ്

അതിരപ്പിള്ളി പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. അതിരപ്പിള്ളി പദ്ധതി വന്നാലുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ ഗൗനിക്കുന്നില്ല. പദ്ധതി നടപ്പാക്കരുത് എന്നത് യു.ഡി.എഫ് തീരുമാനമാണ്. ഇക്കാര്യത്തില്‍ അനൈക്യമുണ്ടെന്ന് കരുതുന്നില്ല മജീദ് പറഞ്ഞു.     അതിരപ്പിള്ളി പദ്ധതിക്ക് അനുകൂലമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നടത്തിയ പ്രസ്താവനയില്‍ പ്രതിപക്ഷം രണ്ടു Read More …

സ്ത്രീ പരാതി കൊടുത്താലുടന്‍ പുരുഷനെ പിടിച്ച് അകത്തിടുന്ന അവസ്ഥ മാറണം

കൊല്ലം: ഏതെങ്കിലും ഒരു സ്ത്രീ പരാതി കൊടുത്താല്‍ പുരുഷനെ പിടിച്ച് ജയിലില്‍ അടക്കുന്നത് ശരിയല്ലെന്നും ഈ അവസ്ഥ മാറണമെന്നും പി.സി.ജോര്‍ജ് എം.എല്‍.എ പറഞ്ഞു. സ്ത്രീകളുടെ സംരക്ഷണത്തിന് വേണ്ടി തയ്യാറാക്കിയ നിയമം തെറ്റായി വ്യാഖ്യാനിച്ച് പുരുഷന്‍മാരെ അടിമകളാക്കാന്‍ ഉപയോഗിക്കുന്നത് അപകടകരമാണെന്നും അദ്ദേഹം പുത്തൂരില്‍ മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. സ്ത്രീയുടെ പരാതിയില്‍ കഴമ്ബുണ്ടോയെന്ന് പരിശോധിച്ച ശേഷമേ പുരുഷനെതിരെ നടപടി Read More …