മദ്യനയത്തിനെതിരെ സഭ സമരത്തിലേക്ക്

സര്‍ക്കാരിന്റെ പുതിയ മദ്യനയത്തിനെതിരെ സമരത്തിനിറങ്ങണമെന്ന ആഹ്വാനവുമായി തലശ്ശേരി അതിരൂപതയിലെ പള്ളികളില്‍ ഇടയലേഖനം വായിച്ചു. ഞായറാഴ്ച കുര്‍ബാനമധ്യേയാണ് തലശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാര്‍ ജോര്‍ജ് ഞരളക്കാട്ട് പുറപ്പെടുവിച്ച ഇടയലേഖനം വായിച്ചതെന്നും മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. സര്‍ക്കാര്‍ പ്രഖ്യാപിച്ച മദ്യനയം, പടിപടിയായി മദ്യം നിരോധിക്കുമെന്ന പ്രഖ്യാപിതനയത്തില്‍ നിന്നുള്ള തിരിച്ചുപോക്കും സമൂഹത്തോടുള്ള വെല്ലുവിളിയുമാണെന്ന് ഇടയലേഖനത്തില്‍ പറയുന്നു. വഴിനീളെ മദ്യഷാപ്പുകള്‍ തുറന്നുവെച്ചിട്ട് Read More …

അഞ്ച് പേരെ വിവാഹം കഴിച്ച് മുങ്ങിയ തട്ടിപ്പുകാരിയെ വിവാഹമണ്ഡപത്തില്‍ നിന്നു അറസ്റ്റ് ചെയ്തു

പത്തനംതിട്ട : പഞ്ചാലിയെ പോലെ അഞ്ചോളം പേരെ വിവാഹം ചെയ്ത് പറ്റിച്ച യുവതിയെ പോലീസ് പിടികൂടി. വിവാഹ മണ്ഡപത്തില്‍ നിന്നാണ് 32 കാരിയായ ശാലിനിയെ അറസ്റ്റ് ചെയ്തത്. അഞ്ച് പേരെ വിവാഹം ചെയ്ത് സ്വര്‍ണവും പണവുമായി മോഷ്ടിച്ച് കടന്നുകളയുകയാണ് യുവതി ചെയ്തത്. കൊട്ടാരക്കര സ്വദേശിയാണ് ശാലിനി. പത്തനംതിട്ട സ്വദേശിയായ യുവാവുമായുള്ള വിവാഹത്തിനൊരുങ്ങവെയാണ് യുവതിയെ പോലീസ് പിടികൂടിയത്. Read More …

പുതുവൈപ്പിന്‍ ലാത്തിച്ചാര്‍ജ് പ്രാകൃതമെന്ന് ചെന്നിത്തല

തിരുവനന്തപുരം: പുതുവൈപ്പിനില്‍ ഐ.ഒ.സി പ്ലാന്റിനെതിരെ സമരം നടത്തിയ നാട്ടുകാര്‍ക്കു നേരെ പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജ് പ്രാകൃതവും നീതീകരിക്കാന്‍ കഴിയാത്തതുമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള നാട്ടുകാര്‍ക്കെതിരെ ക്രൂരമായ ബലപ്രയോഗമാണ് നടന്നത്. ജനകീയ സമരങ്ങളെ തോക്കും ലാത്തിയുമുപയോഗിച്ച് അടിച്ചമര്‍ത്താനാവില്ലെന്ന് സര്‍ക്കാര്‍ ഓര്‍ക്കണം. വര്‍ദ്ധിച്ചു വരുന്ന പനി മരണങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഇന്ന് രാവിലെ Read More …

സിബിഎസ്‌സി പ്ലസ്ടു പരീക്ഷാ മൂല്യനിര്‍ണയവുമായി ബന്ധപ്പെട്ട് വ്യാപക പരാതികള്‍

ന്യൂഡല്‍ഹി: സിബിഎസ്‌സി പ്ലസ്ടു പരീക്ഷാഫല പ്രഖ്യാപനത്തിനു പിന്നാലെ മൂല്യനിര്‍ണയവുമായി ബന്ധപ്പെട്ട് വ്യാപക പരാതികള്‍. വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്ക് നല്‍കിയിരിക്കുന്നതില്‍ തെറ്റുണ്ടെന്നാണ് പരാതിയിലേറെയും. മറ്റെല്ലാ വിഷയങ്ങള്‍ക്കും 90ശതമാനത്തിലേറെ മാര്‍ക്ക് ലഭിച്ച കുട്ടിക്ക് ഒന്നോരണ്ടോ വിഷയങ്ങള്‍ക്ക് ലഭിച്ചത് 65ല്‍ കുറവ് മാര്‍ക്ക്. ഇതുപോലെ മറ്റ് ചില കുട്ടികള്‍ക്കും ചില വിഷയങ്ങളുടെ മാര്‍ക്കില്‍ ഗണ്യമായ മാര്‍ക്ക് കുറവ് കണ്ടെത്തി. ഇതേത്തുടര്‍ന്ന് രണ്ട് Read More …

ബിജിമോളെ തോല്‍പ്പിക്കാന്‍ ശ്രമം: വാഴൂര്‍ സോമനെ തരംതാഴ്ത്താന്‍ ശുപാര്‍ശ

തൊടുപുഴ: ഇ.എസ് ബിജിമോള്‍ എം.എല്‍.എയെ തിരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കാന്‍ ശ്രമിച്ചതിന് സി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗം വാഴൂര്‍ സോമനെ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്താന്‍ ജില്ലാ കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റിയോടും കൗണ്‍സിലിനോടനും ശുപാര്‍ശ ചെയ്തു. വണ്ടിപ്പെരിയാര്‍ വാളാര്‍ഡി ബ്രാഞ്ചിലേക്കാണ് തരംതാഴ്ത്തുക. ഇന്നലെ ചേര്‍ന്ന സി.പി.ഐ ജില്ലാ എക്‌സിക്യുട്ടിവ് കമ്മിറ്റിയുടെ തീരുമാനം ജില്ലാ കൗണ്‍സില്‍ അംഗീകരിക്കുകയായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ Read More …

പനിമരണം: പോരായ്മ ഈ സര്‍ക്കാരിന്റെ കാലത്തല്ല

കൊച്ചി:  കേരളം പനിച്ചുവിറയ്ക്കുന്നതിന് പിന്നില്‍ ആരോഗ്യവകുപ്പിന്റെ പൂര്‍ണപരാജയമാണെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്താവനയ്‌ക്കെതിരെ ആരോഗ്യമന്ത്രി കെ.കെ ശൈലജ. പനിമരണത്തില്‍ പോരായ്മ ഈ സര്‍ക്കാരിന്റെ കാലത്തുണ്ടായതല്ലെന്ന് മന്ത്രി പറഞ്ഞു. ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണം എന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന ജനങ്ങളെ ഭീതിയിലാക്കാനാണ്. ഇത്തരം ജനങ്ങളെ ഭീതിയിലാക്കുന്ന പ്രസ്താവനകള്‍ ശരിയല്ല. ആരോഗ്യപ്രവര്‍ത്തനങ്ങളില്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കണം. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് Read More …

പുതുവൈപ്പിനില്‍ വീണ്ടും സംഘര്‍ഷം

കൊച്ചി: പുതുവൈപ്പിനില്‍ ഐഒസിയുടെ എല്‍പിജി പ്ലാന്റിനെതിരെ നാട്ടുകാര്‍ നടത്തുന്ന സമരത്തിന് നേരെ വീണ്ടും പൊലീസ് ലാത്തിചാര്‍ജ്ജ്. പൊലീസും നാട്ടുകാരും തമ്മില്‍ നടന്ന ബലപ്രയോഗത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. പലരുടെയും തലയ്ക്കാണ് പരുക്ക്. പരുക്കേറ്റവര്‍ ഉള്‍പ്പെടെ അന്‍പതോളം സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. എന്നാല്‍ സമരത്തില്‍നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍. കഴിഞ്ഞദിവസം സമരക്കാരുമായി മന്ത്രി മേഴ്‌സിക്കുട്ടി Read More …

കൊച്ചി മെട്രോ രണ്ടാംഘട്ടത്തിനില്ല, ഇനി പുതുതലമുറ വരട്ടെ: ഏലിയാസ് ജോര്‍ജ്

കൊച്ചി:  കൊച്ചി മെട്രോ രണ്ടാം ഘട്ടം നടപ്പാക്കുമ്പോള്‍ എംഡി സ്ഥാനത്ത് താനുണ്ടായിരിക്കില്ലെന്ന് കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ്. സ്വരം നന്നായിരിക്കുമ്പോള്‍ പാട്ടുനിര്‍ത്തുന്നതാണ് നല്ലതെന്നും ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ കഴിവുള്ളവര്‍ പുതുതലമുറയിലുണ്ടെന്നും ഏലിയാസ് ജോര്‍ജ് പറഞ്ഞു. മെട്രോയുടെ ആദ്യഘട്ടം വിജയിപ്പിക്കാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ഥ്യമുണ്ടെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പ്രധാനമന്ത്രിക്കൊപ്പം മെട്രോയില്‍ യാത്ര ചെയ്തത് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ Read More …