പകര്‍ച്ചപ്പനി: ചെന്നിത്തല മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് പനി പടരുന്ന സാഹചര്യത്തില്‍ പ്രതിപക്ഷ രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും. സംസ്ഥാനത്ത് പനി പടര്‍ന്നു പിടിക്കുന്ന സാഹചര്യം നിയന്ത്രിക്കാന്‍ അിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് അദ്ദേഹം മുഖ്യമന്ത്രിയെ കാണുന്നത്. ശനിയാഴ്ച മാത്രം പനിബാധിച്ച് 10 പേരാണ് കേരളത്തില്‍ മരണപ്പെട്ടത്. ആരോഗ്യ വകുപ്പ പ്രവര്‍ത്തനം അവതാളത്തിലാണെന്ന് ചെന്നിത്തല പറഞ്ഞു.പനി തടയുന്നതില്‍ Read More …

പ്ലസ് വണ്‍ പ്രവേശനം; ആദ്യ ആലോട്ട്‌മെന്റ് തിങ്കളാഴ്ച

പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് തിങ്കളാഴ്ച പ്രസിദ്ധീകരിക്കും. www.hscap.kerala.gov.in എന്ന സൈറ്റില്‍ അലോട്ട്‌മെന്റ് വിവരങ്ങള്‍ ലഭ്യമാകും. ആദ്യ അലോട്ട്‌മെന്റില്‍ സീറ്റ് ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ ചൊവ്വാഴ്ച വൈകിട്ട് അഞ്ചു മണിക്ക് മുമ്പായി അതത് സ്‌കൂളില്‍ പ്രവേശനം ഉറപ്പാക്കിയിരിക്കണം. അലോട്ട്‌മെന്റില്‍ ഫസ്റ്റ് ഓപ്ഷന്‍ ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഫീസടച്ച് സ്‌കൂളില്‍ സ്ഥിരപ്രവേശനം നേടണം. മറ്റ് ഓപ്ഷനുകള്‍ ലഭിക്കുന്ന വിദ്യാര്‍ത്ഥി Read More …

എം.പിയുടെ നേതൃത്വത്തില്‍ അവലോകന യോഗം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തിലെന്ന്

വേങ്ങര: ഡെങ്കിപ്പനി ഭീതിയിലാഴ്ത്തിയ വേങ്ങരയില്‍യുദ്ധകാലാടിസ്ഥാനത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ അവലോകന യോഗത്തില്‍ തീരുമാനിച്ചു. പ്രദേശത്ത് മൂന്ന് മരണവും ധാരണയായത്. പി.കെ.കുഞ്ഞാലിക്കുട്ടി എം.പിയാണ് ശനിയാഴ്ച വേങ്ങര ബ്ലോക്കില്‍ അടിയന്തര യോഗം വിളിച്ചത്. തിങ്കളാഴ്ച സി.എം.ഒ യുടെ നേതൃത്വത്തില്‍ ജില്ലാതല ഉദ്യോഗസ്ഥരുംജനപ്രതിനിധികളും വേങ്ങര മാര്‍ക്കറ്റില്‍ ഉറവിടനശീകരണത്തിന് ഇറങ്ങും. പൊതുസ്ഥലങ്ങളില്‍ മാലിന്യങ്ങള്‍ പ്ര ധാന കേന്ദ്രങ്ങളില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കാനും Read More …

പെരുന്നാളിന് കെഎസ്ആര്‍ടിസി സ്‌പെഷ്യല്‍ സര്‍വീസ്

തിരുവനന്തപുരം: പെരുന്നാളിന് ബംഗളൂരുവില്‍ നിന്ന് കെഎസ്ആര്‍ടിസിയുടെ സ്‌പെഷ്യല്‍ സര്‍വീസ്. പല ജില്ലകളിലേക്കായി 10 ബസുകളാണ് സര്‍വീസ് നടത്തുക. ബംഗളൂരുവില്‍ നിന്ന് മാനന്തവാടി വഴി കോട്ടയം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട് തുടങ്ങിയ ജില്ലകളിലേക്ക് സര്‍വീസ് നടത്താന്‍ നാല് ഡീലക്‌സ് ബസുകളും കോഴിക്കോട്ടേയ്ക്ക് മാനന്തവാടി വഴിയുളള ഒരു എക്‌സ്പ്രസ് ബസും, ബത്തേരി വഴിയുളള ഒരു ഡീലക്‌സ് ബസുമാണ് സര്‍വീസ് Read More …

കുമ്മനെ വെട്ടി പി ആര്‍ ഡി

കൊച്ചി: കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഗവര്‍ണര്‍ പി സദാശിവം, കുമ്മനം രാജശേഖരന്‍ എന്നീ അഞ്ചുപേര്‍ ഒരെ വരിയില്‍ ഇരുന്നായിരുന്നു മെട്രോയില്‍ യാത്ര ചെയ്തത്.     എല്ലാ ചാനലുകളിലും ഇത് ലൈവായി ലോകം കണ്ടതുമാണ്. എന്നാല്‍ പിആര്‍ഡി ഫോട്ടോഗ്രാഫര്‍ മാത്രം കുമ്മനത്തെ കണ്ടില്ല. സര്‍ക്കാരിന്റെ ഔദ്യോഗിക ചിത്രങ്ങളായി Read More …

ആവശ്യങ്ങളുടെ നീണ്ടനിരയുമായി പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ നിവേദനം

കൊച്ചി: മെട്രോ ഉദ്ഘാടനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കു മുന്നില്‍ ഭാവി പദ്ധതികളുടെയും ആവശ്യങ്ങളുടെയും നീണ്ട പട്ടിക നിരത്തി സംസ്ഥാന സര്‍ക്കാര്‍. മുഖ്യമന്ത്രി പിണറായി വിജയനാണ് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള നിവേദനം പ്രധാനമന്ത്രിക്ക് കൈമാറിയത്. 2,577 കോടി രൂപ ചെലവ് വരുന്ന കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിന് അനുമതി നല്‍കണമെന്നും കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതിയ്ക്ക് എത്രയും Read More …

കുമ്മനം മെട്രോയില്‍ കയറിയത് സുരക്ഷാ വീഴ്ച, പരിശോധിക്കണം: കടകംപ്പള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: മെട്രോ ഉദ്ഘാടനത്തിന്റെ ഭാഗമായുള്ള നാട മുറിക്കല്‍ ചടങ്ങിലും, ഉദ്ഘാടന യാത്രയിലും നേരത്തെ തയ്യാറാക്കിയ പട്ടികയില്‍ ഇല്ലാത്ത ഒരാള്‍ കടന്നു കയറുന്നത് അതീവ സുരക്ഷാ വീഴ്ച്ചയാണെന്ന് ദേവസ്വംമന്ത്രി കടകംപ്പള്ളി പറഞ്ഞു. ഇക്കാര്യം പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുണ്ടായിരുന്ന എസ്.പി.ജി പരിശോധിക്കണം. സുരക്ഷാ കാരണം പറഞ്ഞ് പ്രതിപക്ഷ നേതാവിനെയും, മെട്രോ മാന്‍ ഇ.ശ്രീധരനെയുമടക്കം വേദിയില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രമിച്ചിടത്താണ് Read More …

രാഷ്ട്രപതി സ്ഥാനാര്‍ഥി: പ്രചരിക്കുന്നത് അഭ്യൂഹങ്ങളെന്ന് സുഷമ

ന്യൂഡല്‍ഹി: രാഷ്ട്രപതി സ്ഥാനാര്‍ഥിയെക്കുറിച്ച് പ്രചരിക്കുന്നത് അഭ്യൂഹങ്ങളെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി ചര്‍ച്ചകളില്‍ സുഷമ സ്വരാജിനു പിന്തുണയേറുന്നു എന്നതരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു സുഷമ. താന്‍ രാഷ്ട്രപതി സ്ഥാനാര്‍ഥിയാണെന്നു പ്രചരിക്കുന്ന വാര്‍ത്തകളെല്ലാം അഭ്യൂഹങ്ങളാണ്. താന്‍ വിദേശകാര്യമന്ത്രിയാണ്. താന്നോട് അന്താരാഷ്ട്രകാര്യങ്ങളെ കുറിച്ചു ചോദിക്കണം. രാഷ്ട്രപതി സ്ഥാനാര്‍ഥിയായി പരിഗണിച്ച് മാധ്യമങ്ങള്‍ സുഷമയെ സമീപിച്ചപ്പോഴാണ് Read More …