മധ്യവയസ്‌കനെ തലക്കടിച്ച് കൊലപ്പെടുത്തിയ സഹോദരങ്ങള്‍ അറസ്റ്റില്‍

തിരുവല്ല: ( 17.06.2017) മധ്യവയസ്‌കനെ തലക്കടിച്ച് കൊലപ്പെടുത്തിയ സഹോദരങ്ങള്‍ അറസ്റ്റില്‍. തിരുവല്ല വള്ളംകുളം കുരുമല ചക്കാട്ടുശേരി അനീഷ് (29), അനുജന്‍ അജേഷ് (24) എന്നിവരെയാണ് തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തത്. വള്ളംകുളം കുരുമല കിഴക്കേച്ചിറ രാഘവനെ(62) യാണ് കഴിഞ്ഞ അഞ്ചിന് രാത്രി 8.30 ന് വീട്ടില്‍ അതിക്രമിച്ചു കയറി ഇരുവരും ചേര്‍ന്ന് ആക്രമിച്ചത്. ഗുരുതരമായ പരുക്കുകളോടെ Read More …

കുവൈത്തില്‍ ലൈസന്‍സ് നിരക്കുകളില്‍ 50 ഇരട്ടി വര്‍ധന

കുവൈത്ത് സിറ്റി: വിദേശികളുടെ ഡ്രൈവിങ് ലൈസന്‍സ് നിയമങ്ങളില്‍ വന്‍ പരിഷ്‌കരണത്തിനൊരുങ്ങി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. സേവന ഫീസുകള്‍ കുത്തനെ വര്‍ധിപ്പിക്കുന്നതടക്കമുള്ള നിര്‍ദേശങ്ങള്‍ ഫത്‌വ നിയമ നിര്‍മാണ ബോര്‍ഡിന്റെ അംഗീകാരത്തിനായി സമര്‍പ്പിച്ചു . ഗതാഗതമേഖലയുമായി ബന്ധപ്പെട്ടു ആഭ്യന്തര മന്ത്രാലയം തയാറാക്കിയ കരട് ഭേദഗതി വിദേശികള്‍ക്ക് വന്‍ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതെന്നു സൂചന, ഭേദഗതി പ്രകാരം പുതുതായി ലൈസന്‍സ് എടുക്കുന്നതിനുള്ള Read More …

എച്ച്‌വണ്‍എന്‍വണ്‍ ബാധിച്ച് ഗര്‍ഭിണി മരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും പനിമരണം. കോഴിക്കോട് വടകരയില്‍ എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് ഗര്‍ഭിണി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന മടപ്പിളളി പൂതം കുനിയില്‍ നിഷ(34) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പനി ബാധിച്ച് രണ്ട് പേര്‍ മരിച്ചിരുന്നു. കോഴിക്കോട് ജില്ലയില്‍ മാത്രം ഡെങ്കിപ്പനി ബാധിച്ച് 7 പേരാണ് മരിച്ചത്. പകര്‍ച്ച Read More …

അഞ്ച് സഹോദരന്‍മാരുടെ ഭാര്യയായി മറ്റൊരു പാഞ്ചാലി. ഓരോ ദിവസവും ഓരോ ഭര്‍ത്താക്കന്‍മാര്‍ക്കൊപ്പം

അഞ്ച് സഹോദരന്‍മാരുടെ ഭാര്യയായി മറ്റൊരു പാഞ്ചാലി. ഓരോ ദിവസവും ഓരോ ഭര്‍ത്താക്കന്‍മാര്‍ക്കൊപ്പം ഇത് മഹാഭാരതമല്ല. പാഞ്ചാലിയുടെ കഥ നമ്മുക്ക് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ഇന്ന് അത്തരത്തില്‍ ഇവിടെ പഞ്ചാലി ജിവിക്കുന്നുണ്ട്, ഞെട്ടണ്ട സംഗതി സത്യം തന്നെ. അഞ്ച് സഹോദരന്‍മാരുടെ ഭാര്യയായി സന്തോഷകരമായ വിവാഹജീവിതം നയിക്കുകയാണ് ഈ യുവതി. ഡെറാഡൂണിലെ രാജോ വര്‍മ്മയെന്ന 24കാരിയാണ് ഈ ആധുനിക Read More …

നിലംപൊത്താനൊരുങ്ങി വന്‍മരങ്ങള്‍; ഭീതിയോടെ ആദിവാസി കുടുംബങ്ങള്‍

കല്‍പ്പറ്റ: ആദിവാസി കോളനിയില്‍ ദ്രവിച്ചുതീരാറായ വീട്ടിമരങ്ങള്‍ നാല് കുടുംബങ്ങളുടെ ഉറക്കംകെടുത്തുന്നു. കല്‍പ്പറ്റ നഗരസഭയിലെ മണിയങ്കോട് മൂവട്ടിക്കുന്ന് കോളനി നിവാസികളാണ് ഭീതിയോടെ ദിവസങ്ങള്‍ തള്ളിനീക്കുന്നത്. കോളനിയിലെ ബിജു, ഓമന, രാജന്‍ എന്നിവരുടെ വീടുകള്‍ക്ക് തൊട്ടടുത്താണ് വലിയ വീട്ടിമരം നിലംപൊത്താറായ നിലയിലുള്ളത്. അടിഭാഗം പൂര്‍ണമായും ദ്രവിച്ച നിലയിലാണ് മരത്തിന്റെ നില്‍പ്പ്. മൂന്ന് വീടുകളിലായി പത്ത്‌പേരാണ് താമസിക്കുന്നത്. ഇതിന് തൊട്ടടുത്ത Read More …

ഉഷാ സ്‌കൂള്‍ സ്റ്റേഡിയം പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു

കോഴിക്കോട്: ഉഷാ സ്‌കൂള്‍ ഓഫ് അത് ലറ്റിക്‌സിനു കീഴില്‍ ബാലുശ്ശേരി കിനാലൂരില്‍ 8.5 കോടി ചെലവില്‍ സ്ഥാപിച്ച 400 മീറ്റര്‍ സിന്തറ്റിക് ട്രാക്ക് ഉഷാ സ്‌കൂള്‍ സ്റ്റേഡിയം പ്രധാനമന്ത്രി നരേന്ദ്ര മോഡി വീഡിയോ കോണ്‍ഫ്രന്‍സിങ് വഴി രാഷ്ട്രത്തിന് സമര്‍പ്പിച്ചു. ഒളിമ്പ്യന്‍ പി.ടി. ഉഷ ഇന്ത്യയുടെ അഭിമാനമാണെന്നു പറഞ്ഞ പ്രധാനമന്ത്രി ഉഷ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സിന് കേന്ദ്ര Read More …

മത്സ്യോത്സവവും മത്സ്യഅദാലത്തും ജൂലൈ 7, 8, 9 തിയ്യതികളില്‍ താനൂരില്‍

മലപ്പുറം ജില്ലാതല മത്സ്യോത്സവം ജൂലൈ ഏഴ്, എട്ട്, ഒമ്പത് തിയ്യതികളില്‍ താനൂരില്‍ നടക്കുമെന്ന് വി. അബ്ദുറഹിമാന്‍ എം.എല്‍.എ അറിയിച്ചു. പരിപാടി ഫിഷറീസ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യും.  താനൂര്‍ ഗവ. ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന പരിപാടിയില്‍ തീരദേശ മേഖലയിലെ മുഴുവന്‍ ആളുകളുടെയും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് പ്രത്യേക അദാലത്ത് നടത്തും. അദാലത്തില്‍ മന്ത്രിയും Read More …

പി.ടി. ഉഷയ്ക്ക് ഡോക്ടറേറ്റ് സമ്മാനിച്ചു

കാണ്‍പൂര്‍: ഒളിമ്പ്യന്‍ പി.ടി. ഉഷയ്ക്ക് കാണ്‍പൂര്‍ ഐഐടി ഡോക്ടറേറ്റ് സമ്മാനിച്ചു. കായികരംഗത്തെ സംഭാവനകള്‍ പരിഗണിച്ചാണ് ഡോക്ടറേറ്റ് നല്‍കിയതെന്ന് ഐഐടി അധികൃതര്‍ അറിയിച്ചു. കാണ്‍പൂരിലെ ഐഐടി കാമ്പസിലായിരുന്നു ചടങ്ങ്. ഇത് രണ്ടാം തവണയാണ് ‘പയ്യോളി എക്‌സ്പ്രസ്’ എന്നറിയപ്പെടുന്ന ഉഷയ്ക്ക് ഡോക്ടറേറ്റ് ലഭിക്കുന്നത്. 2002ല്‍ കണ്ണൂര്‍ സര്‍വകലാശാലയാണ് ഇതിന് മുന്‍പ് അവര്‍ക്ക് ഡോക്ടറേറ്റ് നല്‍കിയത്.