പൊന്‍മലയിലെ ഖനനത്തിനെതിരെ കുമ്മനം

കോഴഞ്ചേരി: പരിപാവനമായ ആധ്യാത്മിക സാധനാകേന്ദ്രമാണ് പൊന്‍മലയെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. പൊന്മലയിലെ ഖനനത്തിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പൊന്‍മല ശിവ വിഷ്ണു ക്ഷേത്രത്തിലെ ബലാലയപ്രതിഷ്ഠയും ഇലഞ്ഞിത്തറയിലെ കൊടുംകാളി പ്രതിഷ്ഠയും കുമ്മനം സന്ദര്‍ശിച്ചു. പൊന്മലയില്‍ തുരന്ന് എടുക്കാവുന്നതിന്റെ പരമാവധി തുരന്ന് പ്രകൃതിദത്തമായ മലനിര നശിപ്പിച്ചുകഴിഞ്ഞു. മലയും കുന്നും കാവും നശിപ്പിച്ചുള്ള ഒരു വികസനവും നാടിന് ഗുണം Read More …

മെട്രൊയുടെ രണ്ടാംഘട്ടം കെഎംആര്‍എല്‍ ഒറ്റയ്ക്ക് പൂര്‍ത്തിയാക്കും

കൊച്ചി : മെട്രൊയുടെ രണ്ടാംഘട്ടം കെഎംആര്‍എല്‍ ഒറ്റയ്ക്ക് പൂര്‍ത്തിയാക്കുമെന്ന് എംഡി ഏലിയാസ് ജോര്‍ജ്. കെഎംആര്‍എല്‍ മികച്ച ടീമാണ്. കാക്കനാട്ടേക്ക് രണ്ടാംഘട്ടമായി മെട്രൊ നീട്ടുമ്പോള്‍ ഉപദേഷ്ടാവായി ശ്രീധരന്‍ വേണമെന്നാണ് താത്പര്യമെന്നമെട്രൊയുടെ രണ്ടാംഘട്ടം കെഎംആര്‍എല്‍ ഒറ്റയ്ക്ക് പൂര്‍ത്തിയാക്കുമെന്ന് എംഡി ഏലിയാസ്ും അദ്ദേഹം സൂചിപ്പിച്ചു.   രണ്ടാംഘട്ടം പൂര്‍ത്തിയാക്കാന്‍ കെഎംആര്‍എല്‍ പ്രാപ്തരാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. സ്ഥലം ഏറ്റെടുക്കല്‍ കഴിവതും കുറച്ചാണ് Read More …

ആനക്കൊമ്പ് കേസ്: മോഹന്‍ലാലിനും തിരുവഞ്ചൂരിനും എതിരായ ത്വരിതാന്വേഷണം റദ്ദാക്കി

കൊച്ചി:  ആനക്കൊമ്പ് കൈവശം വച്ചുവെന്ന കേസില്‍ നടന്‍ മോഹന്‍ലാലിനും മുന്‍മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും എതിരായ ത്വരിതാന്വേഷണം ഹൈക്കോടതി റദ്ദാക്കി. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഇരുവര്‍ക്കുമെതിരെ ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടത്. വനംവകുപ്പിന്റെ അനുമതിയില്ലാതെ ആനക്കൊമ്പ് വീട്ടില്‍ സൂക്ഷിച്ചുവെന്ന കേസിലാണ് ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടിരുന്നത്. കേസ് അട്ടിമറിച്ചുവെന്ന് കാണിച്ച് ഏരൂര്‍ സ്വദേശി എ.എ പൗലോസായിരുന്നു വിജിലന്‍സ് കോടതിയെ Read More …

അനാ ബ്രണാബിക് സെര്‍ബിയയുടെ പുതിയ പ്രധാനമന്ത്രി

ബെല്‍ഗ്രേഡ്: സെര്‍ബിയയുടെ പുതിയ പ്രധാനമന്ത്രിയാകാനൊരുങ്ങി അനാ ബ്രണാബിക്. ബ്രണാബികിനെ പ്രധാനമന്ത്രിയായി പ്രസിഡന്റ് അലക്‌സാണ്ടര്‍ വിസിക് നാമനിര്‍ദേശം ചെയ്തു. സെര്‍ബിയയുടെ അഭിവൃദ്ധിക്കായി ബ്രണാബിക്കിന്റെ സേവനം ആവശ്യമാണെന്ന് വിസിക് പറഞ്ഞു. വിസിക്കിന്റെ പാര്‍ട്ടിയുടേയും സഖ്യകക്ഷികളുടേയും പിന്തുണയുള്ളതിനാല്‍ ബ്രണാബികിന് പാര്‍ലമെന്റില്‍ അംഗീകാരം ലഭിക്കുമെന്നാണ് കരുതുന്നത്. അതേസമയം, സ്വവര്‍ഗാനുരാഗിയായ ബ്രണാബികിനെ തെരഞ്ഞെടുത്തതില്‍ എതിര്‍പ്പുമായി ഡ്രാഗണ്‍ മാര്‍ക്കോവിക് പല്‍മ ഓഫ് യൂണിഫൈഡ് സെര്‍ബിയയുടെ Read More …

യാത്രാവിലക്കുമായി കൂടുതല്‍ വിമാന കമ്പനികള്‍

വിശാഖപട്ടണം: വൈകിയെത്തിയതിനെത്തുടര്‍ന്ന് വിമാനത്തില്‍ കയറാന്‍ അനുവദിക്കാതിരുന്ന ജീവനക്കാരനെ പിടിച്ചുതള്ളിയ ടി.ഡി.പി. എം.പി. ജെ.സി. ദിവാകര്‍ റെഡ്ഡിക്ക് കൂടുതല്‍ വിമാനക്കമ്പനികളുടെ യാത്രാവിലക്ക്. നേരത്തെ വിലക്കേര്‍പ്പെടുത്തിയ ഇന്‍ഡിഗോ, എയര്‍ ഇന്ത്യാ കമ്പനികള്‍ക്ക് പുറമെ സ്‌പെയ്‌സ് ജെറ്റ്, ഗോഎയര്‍, ജെറ്റ് എയര്‍വെയ്‌സ്, വിസ്താര എന്നീ കമ്പനികള്‍കൂടി റെഡ്ഡിക്ക് വിലക്കേര്‍പ്പെടുത്തി. വിശാഖപട്ടണം വിമാനത്താവളത്തില്‍ ഇന്‍ഡിഗോയുടെ രാവിലെ 8.10 നുള്ള വിമാനത്തില്‍ പോകാനായി Read More …

പ്രധാനമന്ത്രി നാളെ കൊച്ചിയില്‍

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു ദിവസത്തെ സന്ദര്‍ശനത്തിന് നാളെ കൊച്ചിയിലെത്തും. കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തിന് പുറമെ പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന ദേശീയ വായനാ മാസാചരണത്തിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിക്കും. രാവിലെ 10.15ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ നാവിക വിമാനത്താവളമായ ഐ.എന്‍.എസ് ഗരുഡയിലെത്തും. തുടര്‍ന്ന് റോഡ് മാര്‍ഗം പാലാരിവട്ടം മെട്രോ സ്്‌റ്റേഷനിലേക്ക് തിരിക്കും. 10.35ന് Read More …

കൊച്ചി മെട്രൊ ലാഭകരമാകും

എറണാകുളം: കൊച്ചി മെട്രൊ ലാഭകരമാകുമെന്നതില്‍ സംശയമില്ലെന്ന് ഡി.എം.ആര്‍.സിയുടെ മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍. തുടക്കത്തില്‍ ചില ബുദ്ധിമുട്ടുകള്‍ ഉണ്ടാകാം. മെട്രോയുടെ തൃപ്പൂണിത്തുറ വരെയുള്ള ഭാഗം കൂടി പൂര്‍ത്തിയാകുന്നതോടെ പദ്ധതി ലാഭത്തിലേക്ക് നീങ്ങുമെന്നും ശ്രീധരന്‍ വ്യക്തമാക്കി. സ്വന്തം നാട്ടില്‍ മെട്രൊ കൊണ്ടുവരാനായതില്‍ സന്തോഷമുണ്ട്. പദ്ധതി പൂര്‍ത്തിയാക്കാനാവുമെന്ന് തുടക്കത്തില്‍ വിശ്വാസമില്ലായിരുന്നു. ജനങ്ങളൊപ്പം നിന്നതാണ് ഇപ്പോഴത്തെ നേട്ടത്തിന് കാരണമെന്നും ശ്രീധരന്‍ Read More …

പരിശോധന നടത്തണമെന്ന് ഹൈക്കോടതി

കൊച്ചി: തെക്കുംകൂര്‍ രാജവംശത്തിന്റെ ആസ്ഥാനമായിരുന്ന വെന്നിമലയില്‍ നിധിയുണ്ടെന്ന പ്രചാരണത്തെ തുടര്‍ന്ന് ഇപ്പോള്‍ ഇവിടെ താമസിക്കുന്ന കുടുംബത്തിന് നിധിവേട്ടക്കാരുടെ ഭീഷണി. ഇതേ തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ച കോട്ടയം മീനടം സ്വദേശി പ്രിന്‍സ് പുന്നന്‍ മാര്‍ക്കോസിനും കുടുംബത്തിനും ആശ്വാസമായി ഹൈക്കോടതി നിര്‍ദ്ദേശം. പ്രാഥമികപരിശോധന നടത്തി സമയബന്ധിതമായി റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയ്ക്കും പുരാവസ്തുവകുപ്പ് ഡയറക്ടറേറ്റിനുമാണ് Read More …