സിപിഎം ഹര്‍ത്താലിനിടെ കോഴിക്കോട് മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ അക്രമം

കോഴിക്കോട്: കോഴിക്കോട്ട് സിപിഎം ഹര്‍ത്താലിനിടെ പരക്കെ അക്രമം. സിപിഎം പ്രകടനത്തിനിടെ സമരക്കാര്‍ മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ചു. പാളയത്ത് പ്രകടനം കടന്നു പോകുമ്‌ബോഴായിരുന്നു സമരാനുകൂലികള്‍ മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ചത്. ചിത്രങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ഫോട്ടോഗ്രാഫര്‍ പി. സനേഷിന്റെ ക്യാമറ സമരാനുകൂലികള്‍ തല്ലി തകര്‍ത്തു. ക്യാമറ പൂര്‍ണമായി തകര്‍ന്നു. കേരളം ഭൂഷണം ഫോട്ടോഗ്രാഫര്‍ Read More …

ആധാര്‍ നിര്‍ബന്ധമില്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ആദായ നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമില്ലെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ഇത് സംബന്ധിച്ച കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് ഭേദഗതി ചെയ്ത കോടതി ഇപ്പോള്‍ ആധാര്‍ കാര്‍ഡില്ലാത്തവര്‍ക്കും ആദായ നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കാമെന്നും ഉത്തരവിട്ടു. ആധാര്‍ കാര്‍ഡുള്ളവര്‍ക്കേ റിട്ടേണ്‍ സമര്‍പ്പിക്കാനാകൂ എന്ന നിബന്ധന പിന്‍വലിച്ചു. ജസ്റ്റിസുമാരായ എ.കെ.സിഖ്രി, അശോക് ഭൂഷന്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധിപറഞ്ഞത്. Read More …

ആക്രമണത്തെ അപലപിച്ച് എംപി വീരേന്ദ്ര കുമാര്‍ എംപി

കോഴിക്കോട്:  സിപിഎം ജില്ലാകമ്മിറ്റി ഓഫീസിനുനേരെയുണ്ടായ ആക്രമത്തെ ജെഡിയു സംസ്ഥാന അധ്യക്ഷന്‍ എം.പി. വീരേന്ദ്രകുമാര്‍ എം.പി അപലപിച്ചു. ആക്രമണമുണ്ടായ ജില്ലാകമ്മിറ്റി ഓഫീസ് അദ്ദേഹം സന്ദര്‍ശിച്ചു. സിപിഎം ജില്ലാ സെക്രട്ടറി പി. മോഹനനുമായി കൂടിക്കാഴ്ച നടത്തിയ വീരേന്ദ്രകുമാര്‍ സംഭവത്തില്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന എല്ലാ കക്ഷികളും  അക്രമണത്തിനെതിരെ ശബ്ദിക്കുകയും പോരാടുകയും വേണമെന്നും ആവശ്യപ്പെട്ടു.

ഫസലിനെ കൊന്നത് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ തന്നെ: പ്രതി സുബീഷിന്റെ മൊഴി

കണ്ണൂര്‍: തലശേരി ഫസല്‍ കൊലപാതകത്തില്‍ പുതിയ വെളിപ്പെടുത്തലുമായി ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍. ഫസല്‍ വധക്കേസ് പ്രതി ചെമ്പ്ര സ്വദേശി സുബീഷാണ് പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. താനടക്കം നാല് ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് ഫസലിനെ കൊന്നതെന്ന് സുബീഷ് വ്യക്തമാക്കി.   ആര്‍.എസ്.എസ് കൊടിമരവുമ ബോര്‍ഡും സ്ഥിരമായി നശിപ്പിച്ചതിന്റെ പ്രതികരാമായിട്ടാണ് ഫസലിനെ കൊന്നതെന്ന് സുബീഷിന്റെ കുറ്റസമ്മത മൊഴിയില്‍ പറയുന്നു. ഇതോടെ സി.പി.എമ്മിനെ Read More …

കോഴിക്കോട് ജില്ലയില്‍ നാളെയും ഹര്‍ത്താല്‍

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ നാളെ ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ഇന്നത്തെ സിപിഎം ഹര്‍ത്താലില്‍ ബിജെപി ഓഫീസുകള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ ആക്രണമുണ്ടായെന്നാരോപിച്ചാണ് ബിജെപി ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍.

വടുതലയില്‍ സിപിഎം ബിജെപി സംഘര്‍ഷം; ഡി വൈ എഫ് ഐ പ്രവര്‍ത്തകനു കുത്തേറ്റു

എറണാകുളം: എറണാകുളം വടുതലയില്‍ സിപിഎം  ബിജെപി സംഘര്‍ഷം. സംഘര്‍ഷത്തില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകനു കുത്തേറ്റു. സംഘര്‍ഷത്തെത്തുടര്‍ന്ന് എറണാകുളം നോര്‍ത്ത് പോലീസ് സ് റ്റേഷനില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ ആരംഭിച്ച ഉപരോധം തുടരുകയാണ്. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വടുതലയില്‍ സിപിഎം ശനിയാഴ്ച ഹര്‍ത്താലിനു ആഹ്വാനം ചെയ് തു.

ബ്രിട്ടനില്‍ ആദ്യമായി സിഖ് വനിതാ എം.പി

ലണ്ടന്‍: ബ്രിട്ടനില്‍ ആദ്യമായി സിഖ് വനിത പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ഥി പ്രീത് കൗര്‍ ഗില്ലാണ് ആദ്യ സിഖ് വനിതാ എം.പിയായത്. എഡ്ജ്ബാസ്റ്റണില്‍ തന്നെ ജനിച്ചു വളര്‍ന്നയാളാണ് ഗില്‍.     രണ്ടു വര്‍ഷമായി സിഖ് നെറ്റ്‌വര്‍ക്കിന്റെ ബോര്‍ഡംഗമായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ കരോലിന്‍ സ്‌ക്വ്യുറിനെയാണ് പ്രീത് കൗര്‍ പരാജയപ്പെടുത്തിയത്.

ബോംബേറില്‍ നിന്നും സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

കോഴിക്കോട്: സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസിനു നേരെ ഉണ്ടായ ബോംബേറില്‍ ജില്ലാ സെക്രട്ടറി പി.മോഹനന്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. വെള്ളിയോഴ്ച പുലര്‍ച്ചെയായിരുന്നു ആക്രമണം. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്നു രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ കോഴിക്കോട് ജില്ലയില്‍ ഹര്‍ത്താല്‍ നടത്തുകയാണ്. ജില്ലാസെക്രട്ടറി പി. മോഹനന്‍ യാത്രകഴിഞ്ഞ് കാറില്‍ ഓഫീസിലെത്തി വരാന്തയിലേക്ക് കയറുമ്പോഴായിരുന്നു ബോംബേറ്. രണ്ട് Read More …