ഉദയന്റെയും ജലജയുടെയും മക്കള്‍ ഇനി ‘ധൈര്യമായി’ സ്‌കൂളില്‍ പോകും

പത്തനംതിട്ട:  കുട്ടികളെ സ്‌കൂളില്‍ ചേര്‍ക്കാന്‍, അവര്‍ക്ക് വസ്ത്രങ്ങള്‍ വാങ്ങാന്‍, ഭക്ഷണം നല്‍കാന്‍ നിവൃത്തിയില്ലാതെ  മരവിച്ച മനസുമായി  കഴിഞ്ഞ കുടുംബത്തിന് സിപിഐ എം  ആശ്രയമായി.  മൂന്ന് കുട്ടികളും  അച്ഛനും അമ്മയുമടങ്ങിയ കുടുംബത്തെ കുന്നിട ലോക്കല്‍ കമ്മിറ്റി ദത്തെടുത്തു. കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകുന്നതിനാവശ്യമായ വസ്ത്രങ്ങള്‍, കുട, ചെരിപ്പ്, ബാഗ്,  കുടുംബത്തിനാവശ്യമായ ഭക്ഷണസാധനങ്ങള്‍ എന്നിവയെല്ലാം വീട്ടിലെത്തിച്ചു. ഏനാദിമംഗലം, മരങ്ങാട്, വേങ്ങവിള Read More …

ദുരിതത്തിന് അറുതി; നഗരത്തിലെ ഡ്രെയ്‌നേജ് നവീകരണം തുടങ്ങി

ബത്തേരി:   ടൗണില്‍ð മഴക്കാലത്ത് മഴവെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കുന്നതിനും മലിനജലം കെട്ടിക്കിടക്കുന്ന ഡ്രെയ്‌നേജുകള്‍ നവീകരിക്കുന്നതിനുമുള്ള നടപടികള്‍ നഗരസഭ ആരംഭിച്ചു. വര്‍ഷങ്ങളായി മഴക്കാലത്ത് ബത്തേരി ടൌണില്‍ð കട്ടയാട് റോഡ് ജങ്ഷന്‍, മുനിസിപ്പല്‍ð ഓഫീസ് പരിസരം വിക്ടറി ആശുപത്രിയുടെ പരിസരം  എന്നിവിടങ്ങളില്‍ð മഴവെള്ളവും മലിനജലവും കെട്ടിക്കിടന്ന് ഗതാഗതത്തിനും, പൊതുജനങ്ങള്‍ക്കും വളരെയധികം ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. ടൌണില്‍ð നാഷണല്‍ð ഹൈവേ ഫുഡ്പാത്ത്‌ഡ്രെയ്‌നേജ് Read More …

സി.പി.എം ഓഫീസിന് നേരെ ആക്രമണം: അപലപിച്ച് മുസ്ലിം ലീഗ്

മലപ്പുറം:  സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസിന് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് മുസ്ലിം ലീഗ്. സംഭവം അപലപനീയമാണെന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ.മജീദ് പറഞ്ഞു.   ബിജെപി അധ്യക്ഷന്‍ അമിത് ഷാ സന്ദര്‍ശിച്ച് മടങ്ങുന്ന പ്രദേശങ്ങളെല്ലാം അശാന്തമാവുകയാണെന്നും ഇതിന് പിന്നില്‍ വ്യക്തമായ അജണ്ടയുണ്ടെന്നും മജീദ് ആരോപിച്ചു.

ഓടുന്ന ഓട്ടോയില്‍ വെച്ച് എം ബി എ വിദ്യാര്‍ത്ഥിനിയെ ക്രൂരമായി പീഡിപ്പിച്ചശേഷം പുറത്തേക്ക് വലിച്ചെറിഞ്ഞു

താനെ: ഓടുന്ന ഓട്ടോയില്‍ വെച്ച് എം ബി എ വിദ്യാര്‍ത്ഥിനിയെ ക്രൂരമായി പീഡിപ്പിച്ചശേഷം പുറത്തേക്ക് വലിച്ചെറിഞ്ഞു. താനെ റോഡില്‍ ഷെയര്‍ ഓട്ടോയില്‍ വെച്ചാണ് 23കാരിയെ ക്രൂരമായി പീഡിപ്പിച്ചശേഷം റോഡിലേക്ക് വലിച്ചെറിഞ്ഞത്. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിനിയെ വഴിയാത്രക്കാര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. എം.ബി.എ പഠനത്തിന് പുറമെ നഗരത്തിലെ ഒരു ഫിറ്റ് നസ് ട്രെയിനിങ്ങ് സെന്ററിലും Read More …

നിയമാനുസൃത രേഖകള്‍ സൂക്ഷിക്കാത്ത സ്‌കാനിങ് സെന്ററുകളുടെ ലൈസന്‍സ് റദ്ദാക്കും

മലപ്പുറം:  പി.എന്‍.ഡി.റ്റി ആക്റ്റ് പ്രകാരം സൂക്ഷിക്കേണ്ട നിയമാനുസൃത രേഖകളും ഫോമുകളും സൂക്ഷിക്കാത്ത സ്‌കാനിങ് സെന്ററുകളുടെയും ക്ലിനിക്കുകളുടെയും ലൈസന്‍സ് റദ്ദാക്കാന്‍ ജില്ലാ കലക്ടര്‍ അമിത് മീണ നിര്‍ദ്ദേശം നല്‍കി.  ഈ നിയമമനുസരിച്ച് ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണ്ണയം നടത്തുന്നതും ഭ്രൂണഹത്യ നടത്തുന്നതും കുറ്റകരമാണ്.  ജനിറ്റിക് കൗണ്‍സലിങ് സെന്റര്‍, ജനിറ്റിക് ലാബോര്‍ട്ടറി, ക്ലിനിക്, ഹോസ്പിറ്റല്‍, നഴ്‌സിങ് ഹോം എന്നിവ പ്രവര്‍ത്തിക്കുന്നതിന് Read More …

കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന്റെ നിലപാട് അനുവദിക്കില്ല

കൊച്ചി: മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കാനുള്ള നഷ്ട പരിഹാരത്തുകയില്‍ കാലതാമസം വരുത്തുകയും അവരെ വഴിയാധാരമാക്കുകയും ചെയ്യുന്ന കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന്റെ നിലപാട് അനുവദിക്കാനാവില്ലെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. എറണാകുളം ഗവ. ഗസ്റ്റ് ഹൗസില്‍ മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലിനു വേണ്ടി മത്സ്യബന്ധനോപകരണങ്ങള്‍ നീക്കം ചെയ്തവര്‍ക്കും ചെമ്മീന്‍ Read More …

മോഡി ചൈനീസ് പ്രസിഡന്റുമായി കൂടിക്കാഴ്ച്ച നടത്തി

അസ്താന: പ്രധാനമന്ത്രി നരേന്ദ്ര മോഡി ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ്ങുമായി കൂടിക്കാഴ്ച്ച നടത്തി. കസാഖിസ്ഥാന്‍ തലസ്ഥാനമായ അസ്താനയില്‍ നടക്കുന്ന ഷാങ്ങ്ഹായി കോര്‍പറേഷന്‍ ഉച്ചകോടിയ്ക്കിടെയാണ് കൂടിക്കാഴ്ച്ച നടത്തിയത്. എന്‍എസ്ജി അംഗത്വം, പാകിസ്താന്‍ – ചൈന സാമ്പത്തിക ഇടനാഴി പോലുള്ള പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന അവസരത്തിലാണ് ഇരു നേതാക്കളും തമ്മില്‍ ചര്‍ച്ച നടത്തിയത്. ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കുമെന്നും, Read More …

സി.ബി.ഐ അന്വേഷിക്കുന്ന കേസില്‍ എന്തിനാണ് പൊലീസ് കൈകടത്തുന്നത്

തിരുവനന്തപുരം: തലശേരിയിലെ എന്‍.ഡി.എഫ് പ്രവര്‍ത്തകന്‍ ഫസലിന്റെ കൊലപാതകത്തില്‍ പുതിയ വെളിപ്പെടുത്തലുമായി ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ രംഗത്തെത്തിയതിന് പിന്നാലെ വിശദീകരണവുമായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ രംഗത്തെത്തി. സി.ബി.ഐ അന്വേഷിക്കുന്ന ഒരു കേസില്‍ എന്തിനാണ് സംസ്ഥാന പൊലീസ് കൈകടത്തുന്നതെന്ന് കുമ്മനം ചോദിച്ചു. കേസുമായി ബന്ധപ്പെട്ട ഒരു പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കില്‍ സി.ബി.ഐക്ക് കൈമാറുകയായിരുന്നു വേണ്ടതെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു. കേസുമായി Read More …