തെരേസ മേയുടെ പ്രതീക്ഷകള്‍ക്ക് തിരിച്ചടി

ലണ്ടന്‍: ഇടക്കാല തിരഞ്ഞെടുപ്പിലൂടെ ഭൂരിപക്ഷം നേടാമെന്ന പ്രധാനമന്ത്രി തെരേസ മേയുടെ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായി ബ്രിട്ടീഷ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ തൂക്കുസഭ. കാലാവധി തീരാന്‍ മൂന്നു വര്‍ഷം ശേഷിക്കെയാണ് തെരേസ മേ തിരഞ്ഞെടുപ്പ് നേരിട്ടത്. പാര്‍ലമെന്റിലെ 650 അംഗ അധോസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 641 സീറ്റുകളില്‍ ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് 312 സീറ്റാണ് ലഭിച്ചത്. മുഖ്യപ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടി Read More …

പുതിയ മദ്യനയത്തെ സ്വാഗതം ചെയ്യുന്നു

ചേര്‍ത്തല: സര്‍ക്കാറിന്റ് പുതിയ മദ്യനയം സ്വാഗതം ചെയ്യുന്നുവെന്ന് വെള്ളാപ്പള്ളി നടേശന്‍. മദ്യനിരോധനം പ്രായോഗികമല്ല ഇതാണ് പ്രായോഗികമായ തീരുമാനമെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. മദ്യനിരോധനത്തിന്റെ ഫലമായി കുട്ടികള്‍ വരെ കഞ്ചാവ് ഉപയോഗിച്ച് തുടങ്ങിയിരുന്നു. പുതിയ മദ്യനയത്തില്‍ പിണറായിയെയും സര്‍ക്കാരിനെയും അഭിനന്ദിക്കുന്നു. ശുദ്ധമായ കള്ള് എല്ലാ ഹോട്ടലുകളിലും കൊടുക്കുന്നത് നല്ലതാണ്. മദ്യലോബി എന്നൊരു Read More …

ജിഷ്ണുവിന്റെ മരണം സിബിഐ തന്നെ അന്വേഷിക്കണം

കോഴിക്കോട്: ജിഷ്ണു പ്രണോയിയുടെ മരണത്തിനു പിന്നിലെ സത്യം പുറത്തുകൊണ്ടു വരണമെന്നാവശ്യപ്പെട്ട് കുടുംബം കേന്ദ്ര സര്‍ക്കാരിനെ സമീപിക്കാന്‍ ഒരുങ്ങുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നു അനുകൂലമായ നീക്കങ്ങളൊന്നും ഉണ്ടാവുന്നില്ലെന്നും ഇതേ തുടര്‍ന്നാണ് കേന്ദ്രത്തെ സമീപിക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്നും ജിഷ്ണുവിന്റെ അച്ഛന്‍ അശോകന്‍ പറഞ്ഞു. അടുത്ത മാസം മൂന്നിന് ജിഷ്ണു കേസ് സുപ്രീം കോടതി പരിഗണിക്കുന്നുണ്ട്. അതിനു ശേഷം കേന്ദ്രത്തെ Read More …

ഖത്തറിലേക്കുള്ള എല്ലാ വിമാനങ്ങള്‍ക്കും യു എ ഇ വിലക്കേര്‍പ്പെടുത്തി

ദുബായ്: ഖത്തറിലേക്കുള്ള എല്ലാ വിമാനങ്ങള്‍ക്കും യു എ ഇ വിലക്കേര്‍പ്പെടുത്തി. ഇതോടെ ദോഹയിലേക്കുളള ഇന്ത്യന്‍ വിമാനങ്ങള്‍ ഇനി ഇറാന്‍ വ്യോമാതിര്‍ത്തി വഴി പോകേണ്ടി വരും. ഖത്തര്‍ എയര്‍ലൈന്‍സിനു മാത്രം എര്‍പ്പെടുത്തിയിരുന്ന വിലക്കാണ് ഇപ്പോള്‍ മറ്റു കമ്പനികള്‍ക്കു കൂടി ബാധകമാക്കിയിരിക്കുന്നത്. ഖത്തറിലേക്കും തിരിച്ചുമുളള എല്ലാ വിമാനങ്ങള്‍ക്കും ഇതോടെ വിലക്ക് ബാധകമാകും. ഖത്തറുമായുളള തപാല്‍ ഇടപാടുകളും യുഎഇ നിര്‍ത്തിവച്ചിട്ടുണ്ട്. Read More …

എല്‍.ഡി.എഫ് സര്‍ക്കാര്‍ നല്ല മദ്യം ലഭ്യമാക്കും

തിരുവനന്തപുരം: വിഷമില്ലാത്ത നല്ല മദ്യം ലഭ്യമാക്കുമെന്ന് എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍. മദ്യ നിരോധനം നിലവില്‍ വന്നിട്ടും സംസ്ഥാനത്തെ മദ്യഉപഭോഗം കുറഞ്ഞില്ല. വിഷമില്ലാത്ത കള്ള് ലഭ്യമാക്കുക എന്നതാണ് എല്‍.ഡി. എഫ് നയം. ഇതിനായി ബാറുകളിലും മറ്റുമുള്ള പരിശോധന കര്‍ശനമാക്കുമെന്നും മന്ത്രി പറഞ്ഞു. പാതയോര മദ്യശാലകള്‍ അടച്ചുപൂട്ടാനുള്ള സുപ്രീം കോടതി വിധി നടപ്പാക്കുന്നതിലൂടെ സര്‍ക്കാരിന് 200 കോടി Read More …

റിയാദ് കരിപ്പൂര്‍ റൂട്ടില്‍ കൂടുതല്‍ സര്‍വീസുകളുമായി എയര്‍ ഇന്ത്യ

ജിദ്ദ: എയര്‍ ഇന്ത്യക്ക് റിയാദ് കരിപ്പൂര്‍ സര്‍വീസുകള്‍ വര്‍ധിപ്പിക്കാന്‍ കിംങ് ഖാലിദ് വിമാനത്താവള അതോറിറ്റിയുടെ അനുമതി. ഒക്ടോബര്‍ മുതല്‍ സര്‍വിസ് ആറായി വര്‍ധിക്കും. ജൂണ്‍ 22 ന് പ്രത്യേക സര്‍വീസിനും അനുമതി. യാഥാര്‍ഥ്യമായത് പ്രവാസികളുടെ ദീര്‍ഘനാളായുള്ള ആവശ്യം പ്രവാസികളുടെ ദീര്‍ഘകാലത്തെ ആവശ്യമാണ് കിംങ് ഖാലിദ് വിമാനത്താവള അധികൃതര്‍ ഇപ്പോള്‍ പരിഗണിച്ചത്. ആഴ്ചയില്‍ എല്ലാ ദിവസവും സര്‍വീസിനുളള Read More …

നാടെങ്ങും അലയടിച്ച് വന്‍ പ്രതിഷേധം

പത്തനംതിട്ട:  സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയെ ഡല്‍ഹിയില്‍ എകെജി ഭവനില്‍ ആര്‍എസ്എസുകാര്‍ ആക്രമിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ നാടെങ്ങും വന്‍ പ്രതിഷേധം. ആര്‍എസ്എസ് കാടത്തത്തിനെതിരെ സിപിഐ എം നേതൃത്വത്തില്‍ പ്രകടനവും യോഗവും സംഘടിപ്പിച്ചു. ഇരവിപേരൂരില്‍ സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. കെ അനന്തഗോപന്‍ ഉദ്ഘാടനം ചെയ്തു. പി സി സുരേഷ് കുമാര്‍ അധ്യക്ഷനായി. കെ കെ Read More …

മന്ത്രിയുടെ സാന്നിധ്യത്തില്‍ ഒത്തുതീര്‍പ്പ് ചെമ്പ്ര എസ്റ്റേറ്റ് 19ന് തുറക്കും

കല്‍പ്പറ്റ:  ചെമ്പ്ര എസ്റ്റേറ്റ് സമരം ഒത്തുതീര്‍ന്നു. തിരുവനന്തപുരത്ത് തൊഴില്‍ മന്ത്രി ടി പി രാമകൃഷ്ണന്റെ അധ്യക്ഷതയില്‍ നടന്ന ചര്‍ച്ചയിലാണ് ഏഴ് മാസമായി അടഞ്ഞുകിടക്കുന്ന എസ്റ്റേറ്റ് തുറക്കാന്‍ തീരുമാനമായത്. ഇതുപ്രകാരം 19 മുതല്‍ എസ്റ്റേറ്റ് തുറന്ന് പ്രവര്‍ത്തിക്കും. സി കെ ശശീന്ദ്രന്‍ എംഎല്‍എയും  സംയുക്ത ട്രേഡ് യൂണിയന്‍ നേതാക്കളും മാനേജ്‌മെന്റ് പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുത്തു.ചര്‍ച്ചയുടെ തീരുമാനപ്രകാരം 2016 Read More …