ജി.സി.സിയില്‍ ഖത്തര്‍ ഒറ്റപ്പെടുന്നു

ദുബായ്: ഖത്തറുമായുള്ള എല്ലാ നയതന്ത്രബന്ധങ്ങളും വിച്ഛേദിക്കുന്നതായി സൗദി അറേബ്യയും ബഹ്‌റൈനും യു.എ.ഇയും ഈജിപ്തും പ്രഖ്യാപിച്ചു. ബഹ്‌റൈന്‍ ന്യൂസ് ഏജന്‍സിയാണ് ഇതു സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് പുറത്തിറക്കിയത്. സൗദി പ്രസ് ഏജന്‍സിയും വാര്‍ത്ത സ്ഥിരീകരിച്ചതായി അല്‍ അറേബ്യ റിപ്പോര്‍ട്ട് ചെയ്തു. ഈജിപ്ത് ബന്ധം വിച്ഛേദിച്ചതായി സ്പുട്‌നിക് വാര്‍ത്താ ഏജന്‍സിയാണ് റിപ്പോര്‍ട്ട് ചെയ്തത്. മിക്ക ജി.സി.സി രാഷ്ട്രങ്ങളും ബന്ധം Read More …

ട്രക്കുമായി കൂട്ടിയിടിച്ച ബസിന് തീപിടിച്ച് 22 പേര്‍ മരിച്ചു

ബരേലി: ട്രക്കുമായി കൂട്ടിയിടിച്ച ബസിന് തീപിടിച്ച് 22 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബരേലി ദേശീയ പാത 24 ല്‍ വെളുപ്പിന് ഒരു മണിക്കാണ് സംഭവം. ന്യൂഡല്‍ഹിയില്‍ നിന്നും ഗോണ്ടയിലേക്ക് പോകുകയായിരുന്ന ഉത്തര്‍ പ്രദേശ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ ബസാണ് അപകടത്തില്‍ പെട്ടത്. നിര്‍മ്മാണം നടക്കുന്ന ജങ്ഷനിലൂടെ അമിത വേഗതയില്‍ ബസോടിച്ചതാവാം അപകട കാരണമെന്ന് Read More …

സൗദിയില്‍ പ്രവാസി വനിതാ ഡോക്ടര്‍ക്ക് വാഹനാപകടത്തില്‍ ദാരുണാന്ത്യം

റിയാദ്:  സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ ഇന്ത്യന്‍ വനിതാ ഡോക്ടര്‍ മരിച്ചു. ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ നാസറോപേട്ട് സ്വദേശി ഡോ.സഹീറിന്റെ ഭാര്യ സറീന ഷെയ്ഖ് (30) ആണ് മരിച്ചത്. അപകടത്തില്‍ ഡോ.സഹീറിനും ദമ്പതികളുടെ രണ്ട് കുട്ടികള്‍ക്കും പരിക്കേറ്റു. ഇതില്‍ മൂന്ന് വയസുകാരിയായ മകള്‍ ഷെയ്ഖ് റിംഷ തസ്‌നീമിന്റെ നില അതീവഗുരുതരമാണ്. ഉംറ നിര്‍വഹിച്ച് മടങ്ങവേ മക്കറിയാദ് ഹൈവേയില്‍ ദലമിന് Read More …

ദേശവിരുദ്ധതീവ്രവാദ ശക്തികള്‍ വയനാടിനെ ഒളിത്താവളമാക്കുന്നു പിണറായി

കല്‍പറ്റ: ദേശവിരുദ്ധശക്തികളും തീവ്രവാദവിഭാഗങ്ങളും അവരുടെ പ്രവര്‍ത്തനം നടത്താന്‍ ഒളിത്താവളമായി വയനാടിെന ഉപയോഗിക്കുന്നത് ഗൗരവമായി കാണേണ്ടതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജില്ലയില്‍ പുതുതായി നിര്‍മിച്ച ജില്ല പൊലീസ് ആസ്ഥാന മന്ദിരത്തിന്റെയും മേപ്പാടി, മാനന്തവാടി, കാട്ടിക്കുളം എന്നിവിടങ്ങളില്‍ നിര്‍മിച്ച കമ്യൂണിറ്റി റിസോഴ്‌സ് സന്റെറുകളുടെയും ഉദ്ഘാടനം ജില്ല പൊലീസ്? ആസ്ഥാനത്ത് നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. രണ്ടുസംസ്ഥാനങ്ങളുമായി അതിര്‍ത്തിപങ്കിടുന്ന ജില്ലയെന്ന നിലയിലും വനപ്രദേശം Read More …

ഗ്രന്ഥശാലകള്‍ 9000 വൃക്ഷത്തൈകള്‍ നടും

കല്‍പ്പറ്റ:   പരിസ്ഥിതി ദിനത്തില്‍ ഗ്രന്ഥശാലകള്‍വഴി ജില്ലയില്‍ 9000 വൃക്ഷതൈകള്‍ നടും. മാനന്തവാടി താലൂക്ക്തല ഉദ്ഘാടനം പിലാക്കാവ് പൊതുജന ഗ്രന്ഥാലയത്തില്‍ താലൂക്ക് ജോയിന്റ് സെക്രട്ടറി എ വി മാത്യു നിര്‍വഹിക്കും. വൈത്തിരി താലൂക്ക്തല ഉദ്ഘാടനം ചേനംകൊല്ലി കെ ബി സി ടി ലൈബ്രറിയില്‍ മുട്ടില്‍ പഞ്ചായത്ത് പ്രസിഡന്റ് എ എം നജീബും ബത്തേരി താലൂക്ക്തല ഉദ്ഘാടനം Read More …

ഷെട്ടി പറഞ്ഞത് തെറ്റ്, മഹാഭാരതത്തിന്റെ പേര് കേരളത്തില്‍ മാറ്റിയത് പേടിച്ചിട്ട് തന്നെ . . !

കൊച്ചി: എംടിയുടെ രണ്ടാമൂഴം കേരളത്തില്‍ മഹാഭാരതമാകാത്തത് ആര്‍എസ്എസിനെ പേടിച്ച്. ഗള്‍ഫിലും ഡല്‍ഹിയിലും അധികാര കേന്ദ്രങ്ങളില്‍ വന്‍ പിടിപാടുള്ള എന്‍ ആര്‍ ഐ ബിസിനസ്സുകാരന്‍ ബി.ആര്‍ ഷെട്ടി നിര്‍മ്മിക്കുന്ന മഹാഭാരതം കേരളത്തില്‍ രണ്ടാമൂഴമായി ഇറക്കുന്നത് എം ടിയോടുള്ള ആദരസൂചകമായിട്ടാണെന്ന ഷെട്ടിയുടെ അവകാശവാദം തന്നെ തെറ്റാണ്. രണ്ടാമൂഴം മഹാഭാരതമാക്കാനാണ് താല്‍പര്യമെന്ന് നേരത്തെ തന്നെ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നതാണ്. Read More …

പിണറായി സര്‍ക്കാരിനെ പുകഴ്ത്തി കെ.എന്‍.എ ഖാദര്‍

മലപ്പുറം: പിണറായി സര്‍ക്കാരിനെ പുകഴ്ത്തി മുസ്ലീം ലീഗ് നേതാവ് കെ.എന്‍.എ ഖാദര്‍. കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് സമീപനങ്ങളെ എതിര്‍ക്കുന്നതില്‍ പിണറായി സര്‍ക്കാര്‍ സ്വീകരിക്കുന്ന ധീരമായ നിലപാടുകളെ സകലരും പിന്തുണയ്ക്കുകയാണ് വേണ്ടതെന്ന് മുസ്ലീം ലീഗ് മുഖപത്രമായ ചന്ദ്രികയില്‍ എഴുതി ലേഖനത്തില്‍ കെ.എന്‍.എ ഖാദര്‍ പറഞ്ഞു. ബംഗാളില്‍ മമത സര്‍ക്കാരിന്റെ നിലപാടുകളും പ്രശംസനീയമാണെന്ന് ഖാദര്‍ കൂട്ടിച്ചേര്‍ത്തു. കശാപ്പ് നിയന്ത്രണത്തില്‍ Read More …

മൃതദേഹം വീട്ടിലെത്തിച്ചത് ബൈക്കില്‍

പുര്‍ണിയ ; മൃതദേഹം വീട്ടിലെത്തിക്കാന്‍ മോര്‍ച്ചറി വാന്‍ നിഷേധിച്ചു പിന്നീട് മൃതദേഹം വീട്ടിലെത്തിച്ചത് ബൈക്കില്‍. വടക്കുകിഴക്കന്‍ ബിഹാറിലെ പുര്‍ണിയ ജില്ലയില്‍ വെള്ളിയാഴ്ച റാണിബരി ഗ്രാമവാസിയായ ശങ്കര്‍ സായ്ക്കാണ് ഈ ദുരനഭുവമുണ്ടായത്. ശങ്കര്‍ സായുടെ ഭാര്യ സുശീലാദേവിയുടെ മൃതദേഹം കൊണ്ടുപോകുന്നതിന് പുര്‍ണിയ സാദര്‍ ആശുപത്രി ജീവനക്കാര്‍ മോര്‍ച്ചറി വാന്‍ വിട്ടുനല്‍കാതിരുന്നതോടെ മകന്‍ പപ്പുവിന്റെ ബൈക്കിന് പിന്നില്‍ കെട്ടിയാണ് Read More …