സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ഈ വര്‍ഷത്തെ ഇസ്ലാമിക വ്യക്തിത്വം

ദുബൈ: ഈ വര്‍ഷത്തെ ഇസ്ലാമിക വ്യക്തിത്വ പുരസ്‌ക്കാരത്തിന് സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അര്‍ഹനായി. ഇസ്ലാമിനും ലോക മുസ്ലിം സമൂഹത്തിനും നല്‍കി വരുന്ന സേവനങ്ങള്‍ക്ക് ദുബൈ അന്താരാഷ്ട്ര ഹോളി ഖുര്‍ ആന്‍ അവാര്‍ഡ് സംഘാടക സമിതിയാണ് പുരസ്‌കാരം നല്‍കുന്നത്. കര്‍മ്മങ്ങള്‍ നിര്‍വഹിക്കാന്‍ ഹജ്ജ് ഉംറ തീര്‍ഥാടകര്‍ക്ക് ഒരുക്കിയ സൗകര്യങ്ങളും പരിശുദ്ധ ഗേഹങ്ങളിലെ സന്ദര്‍ശകര്‍ക്ക് Read More …

ജനകീയതയും ഔന്നത്യവുമില്ലാത്ത വ്യക്തിയാണ് ശങ്കരാചാര്യര്‍ എന്ന് മന്ത്രി ജി. സുധാകരന്‍

ആലപ്പുഴ: ജനകീയതയും ഔന്നത്യവുമില്ലാത്ത വ്യക്തിയാണ് ശങ്കരാചാര്യര്‍ എന്ന് മന്ത്രി ജി. സുധാകരന്‍. ശ്രീ നാരായണ ഗുരുവിന്റെയും ബുദ്ധന്റെയും ഇഎംഎസിന്റെയും ജനകീയതയും ഔന്നത്യവും ശങ്കരാചാര്യര്‍ക്ക് ഇല്ലാത്തതിനാലാണ് ശങ്കര ജയന്തി ആഘോഷങ്ങള്‍ക്ക് ജനങ്ങള്‍ മുന്നോട്ട് വരാത്തത്. ചാതുര്‍ വര്‍ണ്യത്തെ ശക്തിപ്പെടുത്താനുള്ള നടപടികളാണ് അദ്ദേഹം സ്വീകരിച്ചതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സംസ്‌കൃത സര്‍വകലാശാല തുറവൂര്‍ പ്രാദേശിക കേന്ദ്രം സംഘടിപ്പിച്ച ശ്രീശങ്കര ജയന്തി Read More …

കാലാവസ്ഥ വ്യതിയാനമുണ്ടെന്ന് ട്രംപ് വിശ്വസിക്കുന്നതായി യു.എസ് അംബാസിഡര്‍

വാഷിങ്ടണ്‍: കാലാവസ്ഥ വ്യതിയാനമുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന് വിശ്വാസിക്കുന്നതായി യു.എസ് അംബാസിഡര്‍ നിക്കി ഹാലെ. പാരീസ് ഉടമ്ബടിയില്‍ നിന്ന് പിന്‍മാറിയതിന് അമേരിക്കക്കെതിരെ ലോകവ്യാപകമായി വിമര്‍ശനങ്ങളുയരുന്ന പശ്ചാത്തലത്തിലാണ് ഹാലെയുടെ പ്രസ്താവനയെന്നത് ശ്രദ്ധ്രേയമാണ്. കാലാവസ്ഥ വ്യതിയാനമുണ്ടെന്ന് ട്രംപിന് വിശ്വാസമുണ്ട്. മലനീകരണം നില നില്‍ക്കുന്നുണ്ടെന്നും നിക്കി ഹാലെ. അമേരിക്കന്‍ ചാനലായ സി.എന്‍.എന്നിന് നല്‍കിയ അഭിമുഖത്തിലാണ് നിക്കി ഹാലെ ഇക്കാര്യം Read More …

അടിച്ചുപൂസായി കെഎസ്ആര്‍ടിസി ഡ്രൈവര്‍ ടെംപോ ഇടിച്ചിട്ടു

പത്തനംതിട്ട: വെള്ളിയാഴ്ച അപകടത്തില്‍പ്പെട്ട കെഎസ്ആര്‍ടിസി ബസിലെ ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി തെളിഞ്ഞു. ഡ്രൈവിംഗ് സീറ്റിനടിയില്‍ നിന്നും വാറ്റു ചാരായവും മോരും കണ്ടെടുത്തതോടെ ഡ്രൈവര്‍ക്കെതിരെ പോലീസ് ക്രിമിനല്‍ കേസെടുത്തു. മദ്യപിച്ച് വാഹനമോടിച്ചു, ചാരായം കൈവശം വെച്ചു, അശ്രദ്ധമായി വാഹനമോടിച്ചു തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കെഎസ്ആര്‍ടിസി പത്തനംതിട്ട ഡിപ്പോയിലെ ഡ്രൈവര്‍ കുളനട ഉള്ളന്നൂര്‍ മണ്ണടിയില്‍ ഗോപാലകൃഷ്ണപിള്ള(53)യ്‌ക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. കോടതിയില്‍ Read More …

ബുക്ക് ചെയ്ത സീറ്റില്‍ മറ്റൊരാളുടെ യാത്ര: റെയില്‍വെ 75,000 നല്‍കണം

ന്യൂഡല്‍ഹി: മുന്‍കൂട്ടി റിസര്‍വ് ചെയ്ത സീറ്റില്‍ മറ്റൊരാള്‍ യാത്ര ചെയ്തതിനെ തുടര്‍ന്ന് ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാരനുണ്ടായ ബുദ്ധിമുട്ടിന് റെയില്‍വെ 75,000 രൂപ നല്‍കാന്‍ വിധി. ഡല്‍ഹി ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്റേതാണ് ഉത്തരവ്. നഷ്ടപരിഹാരമായി നല്‍കേണ്ട 75,000 രൂപയില്‍ മൂന്നിലൊന്ന് തുക ഡ്യൂട്ടിയിലുണ്ടായിരുന്ന ടിടിയുടെ ശമ്ബളത്തില്‍ നിന്ന് ഈടാക്കണം. റിസര്‍വ് ചെയ്ത ആള്‍ക്ക് തന്നെ സീറ്റ് Read More …

ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ ആക്രമിച്ചെന്ന വാദവുമായി വീണ്ടും പാക്കിസ്ഥാന്‍

ന്യൂഡല്‍ഹി: നിയന്ത്രണരേഖയിലെ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ ആക്രമിച്ചെന്ന വാദവുമായി വീണ്ടും പാക്കിസ്ഥാന്‍. ആക്രമണത്തിന്റെ വിഡിയോ ദൃശ്യങ്ങളും പാക്കിസ്ഥാന്‍ പുറത്തുവിട്ടിട്ടുണ്ട്. പാക്ക് സൈനിക വക്താവ് മേജര്‍ ജനറല്‍ അസിഫ് ഗഫൂര്‍ ആണ് ട്വിറ്ററിലൂടെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. സാധാരണക്കാരായ ജനങ്ങള്‍ക്കു നേരെ ഇന്ത്യന്‍ സൈന്യം നടത്തിയ വെടിവയ്പ്പിനുള്ള തിരിച്ചടി എന്ന കുറിപ്പോടെയാണു ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിയന്ത്രണരേഖയിലെ ഇന്ത്യന്‍ Read More …

ഗോവധത്തിന് ഗുജറാത്തില്‍ ഇനി ജീവപര്യന്തം ശിക്ഷ

ഗാന്ധിനഗര്‍: കന്നുകാലികളെ കൊല്ലുന്നവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കി ഗുജറാത്ത് സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. കുറ്റവാളികള്‍ക്ക് ജീവപര്യന്തം തടവുശിക്ഷയാണ് വിജ്ഞാപനത്തില്‍ വ്യവസ്ഥ ചെയ്യുന്നത്. ‘ദ ഗുജറാത്ത് ആനിമല്‍ പ്രിസര്‍വേഷന്‍ (ദേഭഗതി) ബില്‍ 2017 മാര്‍ച്ചില്‍ നിയമസഭയില്‍ പാസാക്കിയിരുന്നു. ഇത് പിന്നീട് ഗവര്‍ണര്‍ അംഗീകരിച്ചിരുന്നു.   നിലവില്‍ ഏഴു വര്‍ഷം മുതല്‍ 14 വര്‍ഷം വരെയായിരുന്നു ഇതുവരെ ഗോവധത്തിന് നല്‍കിയിരുന്നത്. Read More …

ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ചു ചൈനീസ് ഹെലിക്കോപ്റ്റര്‍

ചമോലി: ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ചു ചൈനീസ് ഹെലിക്കോപ്റ്റര്‍ പറന്നു. ശനിയാഴ്ച രാവിലെ 9.15 ഓടെയായിരുന്നു സംഭവം. അഞ്ച് മിനിറ്റോളം നേരം വ്യോമാതിര്‍ത്തി ലംഘിച്ച് ചോപ്പര്‍ പറന്നതായി ചമോലി എസ്.പി തൃപ്തി ഭട്ട് എ.എന്‍.ഐയോട് പറഞ്ഞു. ഇന്ത്യചൈന അതിര്‍ത്തിക്കടുത്ത് ചമോലി ജില്ലയില്‍ ഇന്ത്യയുടെ വ്യോമപരിധിക്കുള്ളിലാണ് ഹെലിക്കോപ്റ്റര്‍ പറന്നത്. അബദ്ധത്തില്‍ സംഭവിച്ചതാണോ അതോ ബോധപൂര്‍വമാണോ എന്നതിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.