അമിത് ഷായെയും ബിജെപിയെയും പരിഹസിച്ച് കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: ബിജെപിക്ക് കേരളത്തില്‍ സീറ്റ് കിട്ടണമെങ്കില്‍ ജനങ്ങള്‍ വോട്ട് ചെയ്യണമെന്നും, അതിന് ജനങ്ങളെ ഭീഷണിപ്പെടുത്തിയിട്ട് കാര്യമില്ലെന്നും പികെ കുഞ്ഞാലിക്കുട്ടി എംപി. ബിജെപി കേരളത്തില്‍ സീറ്റ് നേടിയില്ലെങ്കില്‍ സംസ്ഥാന നേതാക്കള്‍ ഭവിഷ്യത്ത് അനുഭവിക്കുമെന്ന അമിത് ഷായുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ നേട്ടമുണ്ടാക്കാമെന്നത് ബിജെപിയുടെ വ്യാമോഹമാണ്. ദേഷ്യം പിടിച്ച് സീറ്റ് കിട്ടണം എന്നു പറഞ്ഞാല്‍ ബിജെപിക്ക് സീറ്റ് Read More …

ആറ് കേസുകളില്‍ സെന്‍കുമാറിന് വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ്

തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവി ടി പി സെന്‍കുമാറിനെതിരെ സമര്‍പ്പിക്കപ്പെട്ട ആറ് പരാതികളിലും കഴമ്പില്ലെന്ന് വിജിലന്‍സ്. തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയിലാണ് വിജിലന്‍സ് ഇക്കാര്യം അറിയിച്ചത്. കെഎസ്ആര്‍ടിസിയുടെയും കെടിഡിസിയുടെയും എംഡിയായിരുന്ന സമയത്തടക്കം അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് ആരോപിച്ച് സമര്‍പ്പിക്കപ്പെട്ട പരാതികളില്‍ കഴമ്പില്ലെന്നാണ് വിജിലന്‍സ് വ്യക്തമാക്കിയിട്ടുള്ളത്. പരാതിയില്‍ വിശദമായ അന്വേഷണം നടത്തിയെങ്കിലും തെളിവൊന്നും ലഭിച്ചില്ലെന്ന് പ്രത്യേക കോടതിയില്‍ Read More …

മരിച്ചാലും നാലഞ്ച് ദിവസം വെന്റിലേറ്ററിലിടും! മന്ത്രി ജി സുധാകരന്റെ വെളിപ്പെടുത്തല്‍

ആലപ്പുഴ: കൊച്ചിയിലെ വന്‍കിട സ്വകാര്യ ആശുപത്രികള്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മന്ത്രി ജി സുധാകരന്‍. ആളുകള്‍ മരിച്ചാലും നാലഞ്ച് ദിവസം വെന്റിലേറ്ററിലിട്ട് കൃത്രിമ ശ്വാസം നല്‍കുന്ന ആശുപത്രികളെ തനിക്കറിയാമെന്നാണ് മന്ത്രി പറഞ്ഞത്. എറണാകുളത്തെ ചില വന്‍കിട ആശുപത്രികളാണ് ഇത്തരത്തില്‍ പണം തട്ടുന്നതെന്നും അദ്ദേഹം ആരോപിച്ചു. ആശുപത്രികള്‍ ഈ രീതിയില്‍ പണം തട്ടുന്നതായുള്ള നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നും Read More …

സന്ദര്‍ശനം പച്ചപിടിച്ചില്ല;കേരള നേതാക്കള്‍ക്ക് അമിത് ഷായുടെ വിമര്‍ശം

തിരുവനന്തപുരം:  2009ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് ഉറപ്പായും വിജയിക്കുന്നതിന് പദ്ധതിയൊരുക്കാന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ വന്ന ദിവസം തന്നെ കോഴിക്കോട്ട് ബിജെപി നേതാവ് സിപിഎമ്മില്‍ ചേര്‍ന്നത് ചൂണ്ടിക്കാട്ടി സംസ്ഥാ നേതൃത്വത്തിനു വിമര്‍ശനം. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനുള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് അമിത് ഷായുടെയും കേരളത്തിന്റെ ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറി എച്ച് രാജയുടെയും Read More …

സയ്യിദ് അബ്ദുല്‍ഖാദര്‍ ബാഫഖി തങ്ങള്‍ അന്തരിച്ചു

കൊയിലാണ്ടി:  സയ്യിദ് അബ്ദുല്‍ റഹ്മാന്‍ ബാഫഖി തങ്ങളുടെ മകനും പ്രമുഖ ഹുക്ക വ്യവസായിയുമായിരുന്ന കൊയിലാണ്ടി ഹിലാല്‍ മന്‍സില്‍ ഹാഫിള് അബ്ദുല്‍ ഖാദര്‍ ബാഫഖി തങ്ങള്‍ (86) അന്തരിച്ചു. മയ്യത്ത് നമസ്‌കാരം അസറിന് ശേഷം വലിയകത്ത് പള്ളിയില്‍. ഭാര്യ: പരേതയായ ശരീഫ നഫീസ ബീവി. മക്കള്‍: സയ്യിദ് അലി ബാഫഖി, സയ്യിദ് ത്വാഹ ബാഫഖി (ഇന്‍ഫോടെക്), ശരീഫ Read More …

കശാപ്പ് നിരോധനം: പ്രതിഷേധം ഫലം കണ്ടു; വിജ്ഞാപനത്തില്‍ സര്‍ക്കാര്‍ മാറ്റം വരുത്തുന്നു

ന്യൂഡല്‍ഹി: കശാപ്പ് നിരോധന വിജ്ഞാപനത്തില്‍ മാറ്റം വരുത്തുമെന്ന സൂചന നല്‍കി കേന്ദ്രസര്‍ക്കാര്‍. കേന്ദ്രമന്ത്രി ഹര്‍ഷ വര്‍ധനനാണ് ഇത് സംബന്ധിച്ച സൂചന നല്‍കിയത്. പരാതികള്‍ പരിഹരിച്ച് മുന്നോട്ട് പോവുമെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. കന്നുകാലികള്‍ക്കെതിരായ ക്രൂരതകള്‍ തടയുന്നതിനായാണ് വിജ്ഞാപനം പുറത്തിറിക്കിയത്. എന്നാല്‍ വിജ്ഞാപനം ചില തെറ്റിദ്ധാരണകള്‍ക്ക് കാരണമായെന്നും ഇതിെന്റ അടിസ്ഥാനത്തില്‍ മാറ്റമുണ്ടാകുമെന്നാണ് ഹര്‍ഷ വര്‍ധനന്‍ പറഞ്ഞത്. കശാപ്പിനോ ബീഫ് Read More …

കുരിശിനെ തള്ളിപ്പറഞ്ഞ മെത്രാന്മാര്‍ പോഴന്മാരെന്ന് സ്പിരിറ്റ് ഇന്‍ ജീസസ്

തൃശൂര്‍: പാപ്പാത്തിച്ചോലയിലെ കുരിശിനെ തള്ളിപ്പറഞ്ഞ മെത്രാന്മാര്‍ പോഴന്മാരാണെന്ന് സ്പിരിറ്റ് ഇന്‍ ജീസസ് സ്ഥാപകന്‍ ടോം സക്കറിയ. സ്പിരിറ്റ് ഇന്‍ ജീസസിന്റെ മുഖമാസികയില്‍ വിശുദ്ധ കുരിശേ ആരാധന എന്ന തലക്കെട്ടില്‍ എഴുതിയ എഡിറ്റോറിയലിലാണ് കത്തോലിക്കാ, യാക്കോബായ സഭാ നേതൃത്വങ്ങളെ അദ്ദേഹം രൂക്ഷമായി വിമര്‍ശിക്കുന്നത്. കുരിശിനെ തള്ളിപ്പറഞ്ഞ മെത്രാന്മാര്‍ സ്വര്‍ഗരാജ്യം കാണില്ല. ഇതിന് മെത്രാന്മാര്‍ കനത്ത വില നല്‍കേണ്ടി Read More …

മനുഷ്യ തലയുള്ള പശുക്കുട്ടി; ദൈവമെന്ന് നാട്ടുകാര്‍

ലഖ്‌നൗ: മനുഷ്യ തലയുള്ള പശുക്കുട്ടി പിറന്നെന്ന് വാര്‍ത്ത. ഉത്തര്‍ പ്രദേശിലെ മുസാഫര്‍ നഗറില്‍ നിന്നാണ് ആശ്ചര്യപ്പെടുത്തുന്ന റിപ്പോര്‍ട്ട്. മനുഷ്യന്റെതെന്ന് തോന്നുന്ന തലയുമായാണ് പശുക്കുട്ടി പിറന്നത്. ഇതിന്റെ വീഡിയോ നിമഷങ്ങള്‍ക്കകം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. മനുഷ്യന്റേത് പോലുള്ള കണ്ണും മൂക്കും ചെവിയുമെല്ലാം ഉണ്ട്. എന്നാല്‍ തലയ്ക്ക് താഴെ പശുവിന്റെത് പോലെ തന്നെ. പിറന്ന് മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ തന്നെ Read More …