പ്ലസ് വണ്‍ അപേക്ഷാതീയതി നീട്ടിയത് സ്റ്റേ ചെയ്തില്ല

കൊച്ചി: സംസ്ഥാന ഹയര്‍സെക്കന്‍ഡറിയില്‍ പതിനൊന്നാം ക്ലാസിലേക്കുള്ള പ്രവേശനത്തീയതി നീട്ടിയ സിംഗിള്‍ബെഞ്ചിന്റെ ഉത്തരവ് സ്റ്റേ ചെയ്യാന്‍ ഡിവിഷന്‍ബെഞ്ച് വിസമ്മതിച്ചു. കാലതാമസം പരമാവധി കുറച്ച് സി.ബി.എസ്.ഇ.ക്കാരുടെ അപേക്ഷകൂടി സ്വീകരിക്കാന്‍ സാധിക്കുമോ എന്നറിയിക്കാന്‍ കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.   പത്താംക്ലാസ് ഫലം കാത്തിരിക്കുന്ന സി.ബി.എസ്.ഇ. വിദ്യാര്‍ഥികളില്‍നിന്ന് ഇപ്പോള്‍ത്തന്നെ അപേക്ഷ സ്വീകരിക്കാനാവുമോ എന്നാണ് ഡിവിഷന്‍ബെഞ്ച് വാക്കാല്‍ ആരാഞ്ഞത്. ഫലംവന്നാല്‍ മാര്‍ക്കുകൂടി വെബ്‌സൈറ്റില്‍ Read More …

മുഖ്യമന്ത്രിയ്ക്ക് ഇന്ന് 73ാം പിറന്നാള്‍

പിണറായി: മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 73ാം പിറന്നാള്‍. കാര്യമായ ആഘോഷ പരിപാടികള്‍ ഒന്നുമില്ലെന്ന് തന്നെയാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള വിവരങ്ങള്‍.മാര്‍ച്ച് 21 നാണ് രേഖകളില്‍ പിണറായി വിജയന്റെ ജന്മദിനം. പക്ഷേ തന്റെ യഥാര്‍ത്ഥ പിറന്നാള്‍ ഇന്നാണെന്ന് സത്യപ്രതിജ്ഞയ്ക്ക് ശേഷമുള്ള വാര്‍ത്ത സമ്മേളനത്തില്‍ തന്നെ മാധ്യമപ്രവര്‍ത്തകര്‍ക്ക് മധുരം നല്‍കി പിണറായി കഴിഞ്ഞ വര്‍ഷം ഇതേ ദിവസം Read More …

ആറന്മുളയില്‍ മില്ലില്‍ എത്തിയ നെല്ലിന്റെ അളവില്‍ കുറവ്

പത്തനംതിട്ട: ആറന്മുളയിലെ വലിയ പാടങ്ങളില്‍ ഒന്നായ നീര്‍വിളാകത്തുനിന്ന് വൈക്കം മില്ലില്‍ എത്തിയ നെല്ലിന്റെ അളവില്‍ കുറവുണ്ടായതനെ തുടര്‍ന്ന് കളക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. കൃഷിവകുപ്പിന്റെ കണക്ക് പ്രകാരം 150 ഏക്കര്‍ കൃഷി ചെയ്തപ്പോള്‍ 260 ടണ്‍ നെല്ല് ലഭിക്കണമായിരുന്നു പക്ഷെ 105 ടണ്‍ നെല്ല് മാത്രമാണ് മില്ലില്‍ എത്തിയത്. വിളവും മില്ലില്‍ എത്തിയ നെല്ലിന്റെ അളവും തമ്മിലുള്ള Read More …

കാരാട്ടിനെ തള്ളി സിപിഎം ബംഗാള്‍ ഘടകം

ന്യൂഡല്‍ഹി:  സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ വീണ്ടും രാജ്യസഭയിലേക്ക് മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബംഗാള്‍ ഘടകം പാര്‍ട്ടി പോളിറ്റ്ബ്യൂറോയ്ക്ക് കത്ത് നല്‍കി. യെച്ചൂരിയെപോലെ പരിചയ സന്പന്നനായ അംഗം രാജ്യസഭയില്‍ ഉണ്ടാവേണ്ടത് അത്യാവശ്യമാണ്. നേരത്ത ജ്യോതിബസുവിന്റെ കാര്യത്തില്‍ സംഭവിച്ച പിഴവ് പാര്‍ട്ടി ആവര്‍ത്തിക്കരുതെന്നും കത്തില്‍ പറയുന്നു. ബംഗാള്‍ ഘടകത്തിന്റെ കത്ത് ജൂണ്‍ 6,7 തീയതികളില്‍ ചേരുന്ന പി Read More …

ബ്രിട്ടനില്‍ സുരക്ഷ ശക്തമാക്കി

ലണ്ടന്‍: മാഞ്ചസ്റ്റര്‍ ഭീകരാക്രമണത്തിെന്റ പശ്ചാത്തലത്തില്‍ ബ്രിട്ടണില്‍ സുരക്ഷ ശക്തമാക്കി. ഭീകരാക്രമണ ഭീഷണി നിലനില്‍ക്കുന്നണ്ടെന്ന് അറിയിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ, അടുത്തു തന്നെ മറ്റൊരു ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും അറിയിച്ചു. നഗരത്തിലെ പ്രധാന സ്ഥലങ്ങളില്‍ കൂടുതല്‍ സൈനികരെ നിയോഗിക്കും. പൊതുചടങ്ങുകള്‍, സംഗീതപരിപാടി, കായികവേദി എന്നിവിടങ്ങളില്‍ സൈനികരെ നിയോഗിച്ചിട്ടുണ്ടെന്നും തെരേസ മേ അറിയിച്ചു. അതേസമയം, ഇരുപത്തിരണ്ടുകാരനായ Read More …

ചട്ടലംഘനമുണ്ടെന്ന് ചീഫ് സെക്രട്ടറി

തിരുവനനന്തപുരം: സര്‍വീസിലിരിക്കെ ഡി.ജി.പി ജേക്കബ് തോമസ് തന്റെ ആത്മകഥ രചിച്ചതില്‍ ചട്ടലംഘനം നടന്നിട്ടുണ്ടെന്ന് ചീഫ് സെക്രട്ടറി നളിനി നെറ്റോയുടെ റിപ്പോര്‍ട്ട്. സര്‍ക്കാരിന്റെ അനുമതിയില്ലാതെയാണ് ജേക്കബ് തോമസ് ആത്മകഥയായ ‘സ്രാവുകള്‍ക്കൊപ്പം നീന്തുന്‌പോള്‍’ എന്ന പുസ്തകം രചിച്ചത്. പുസ്തകത്തിലെ 14 ഇടങ്ങളില്‍ ചട്ടലംഘനത്തിന് കാരണമാവുന്ന പരാമര്‍ശങ്ങള്‍ ഉണ്ട്. പുസ്തകത്തിന്റെ ഉള്ളടക്കം വെളിപ്പെടുത്താന്‍ ജേക്കബ് തോമസിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം അതിന് Read More …

മഹാഭാരതത്തിന്റെ അവസാന വാക്ക് തങ്ങളുടേതാണെന്ന് വരുത്തി തീര്‍ക്കാന്‍ വര്‍ഗീയ വാദികള്‍ ശ്രമിക്കേണ്ട: ചെന്നിത്തല

കോഴിക്കോട്: മഹാഭാരതത്തിന്റെ അവസാന വാക്ക് തങ്ങളുടേതാണെന്ന് വരുത്തി തീര്‍ക്കാന്‍ വര്‍ഗീയ വാദികള്‍ ശ്രമിക്കേണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം നിലപാടുമായി രംഗത്ത് എത്തിയത്. മഹാഭാരതം സിനിമ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുാദിക്കില്ലെന്ന സംഘപരിവാര്‍ ഭീക്ഷണി കേരളത്തോടുള്ള യുദ്ധപ്രഖ്യാപനമാണെന്നും ഇത്തരക്കാരെ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.   രമേശ് ചെന്നിത്തലയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം Read More …

മലപ്പുറത്തെ വിദ്യാഭ്യാസ പുരോഗതി കേരളത്തിന് മാതൃക

മലപ്പുറം വിദ്യാഭ്യാസ രംഗത്തുള്ള ജില്ലയുടെ പുരോഗതിയും കുട്ടികളുടെ ഉന്നത പഠനനിലവാരവും സംസ്ഥാനത്തിന് മാതൃകയാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. എസ്.എസ്.എല്‍.സി, പ്ലസ് റ്റു, വി.എച്ച്.എസ്.സി പരീക്ഷകളില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ഥികളെ ആദരിക്കുന്ന ജില്ലാപഞ്ചായത്തിന്റെ  പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ജില്ലയിലെ വിദ്യാര്‍ഥികള്‍ അക്കാദമിക്ക് പരീക്ഷകളിലും മത്സര പരീക്ഷകളിലും മറ്റു Read More …