കണ്ണന്‍ ദേവന്‍ തേയിലത്തോട്ടത്തില്‍ ഭീതിപരത്തി വീണ്ടും പുലിയുടെ സാന്നിധ്യം

തേയിലത്തോട്ടം തൊഴിലാളികള്‍ക്കിടയില്‍ ഭീതിപരത്തി വീണ്ടും പുലിയുടെ സാന്നിധ്യം. കണ്ണന്‍ ദേവന്‍ കമ്പനി കന്നിമല എസ്റ്റേറ്റ് ടോപ്പ് ഡിവിഷനിലെ തൊഴിലാളിയായ അയ്യനാരുടെ ഒന്‍പതു മാസം ഗര്‍ഭിണിയായ ജേഴ്‌സി പശുവിനെയാണു കഴിഞ്ഞ ദിവസം പുലി ആക്രമിച്ചു കൊന്നത്. ഞായറാഴ്ച മേയാന്‍ അഴിച്ചുവിട്ടിരുന്ന പശു തിരികെ വരാതിരുന്നതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ തേയിലത്തോട്ടത്തിലെ 22ാം നമ്പര്‍ ഫീല്‍ഡിലാണു ജഡം കണ്ടെത്തിയത്. Read More …

ബിജു പ്രഭാകറിന്റെ ഐ.എ.എസ് വ്യാജം: രാജു നാരായണസ്വാമി

തിരുവനന്തപുരം: കൃഷിവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ തമ്മിലുള്ള ശീതയുദ്ധം രൂക്ഷം. കൃഷി ഡയറക്ടര്‍ ബിജു പ്രഭാകറിന്റെ ഐ.എ.എസ് വ്യാജമാണെന്ന ആരോപണവുമായി പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജു നാരായണസ്വാമി രംഗത്തെത്തി. ഇത് തെളിയിക്കുന്ന രേഖകള്‍ തന്റെ കൈവശമുണ്ടെന്നും, രേഖകള്‍ പുറത്തുവിടാന്‍ തയ്യാറാണെന്നും രാജു നാരായണസ്വാമി വ്യക്തമാക്കി. കൂടാതെ ബിജു പ്രഭാകര്‍ ചട്ടം ലംഘിച്ച് വകുപ്പില്‍ നിയമനം നടത്തിയിട്ടുണ്ടെന്നും രാജു നാരായണസ്വാമി Read More …

ഭൂമിയൊന്നാകെ വിഴുങ്ങാന്‍ സുനാമി വരുന്നു: മുന്നറിയിപ്പുമായി ശാസ്ത്രലോകം

വാഷിങ്ടണ്‍ : ഭൂമിയെ ഒന്നാകെ നിമിഷങ്ങള്‍ക്കകം വിഴുങ്ങാന്‍ ശേഷിയുള്ള കോസ്മിക് സുനാമിക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍. നമ്മുടെ ക്ഷീരപഥത്തിന് സമീപത്തുള്ള പെര്‍സിയൂസ് സൗരയൂഥത്തില്‍ ഉടലെടുത്ത ഭീമന്‍ കോസ്മിക് സുനാമിയാണ് ഭൂമിക്കാകെ ഭീഷണിയാകുമെന്ന് നാസയിലെ ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നത്. രണ്ട് ലക്ഷം പ്രകാശ വര്‍ഷം വലിപ്പമുള്ള ഈ കോസ്മിക് സുനാമിയുടെ ഭീകരത കണക്കാക്കുക തന്നെ എളുപ്പമല്ല. ഭൂമിയും Read More …

കോടിയേരിക്കും സംശയം; വിഴിഞ്ഞം പദ്ധതിക്ക് പിന്നില്‍ എന്ത്‌നിക്ഷിപ്ത താല്‍പ്പര്യം ആരോപണം ശരിവെക്കുന്നു

തിരുവനന്തപുരം: വിഴിഞ്ഞം കരാറിന് പിന്നില്‍ നിക്ഷിപ്ത താല്‍പ്പര്യമുണ്ടോയെന്ന് പരിശോധിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. വിഴിഞ്ഞം പദ്ധതിയെ കുറിച്ചുള്ള സിഎജി റിപ്പോര്‍ട്ട് ശരിവെക്കുന്നതാണ് കോടിയേരിയുടെ പ്രസ്താവന. എല്‍ഡിഎഫ് മുമ്പ് ഉന്നയിച്ച ആരോപണങ്ങള്‍ ശരിവെക്കുന്നതാണ് സിഎജി റിപ്പോര്‍ട്ടെന്നും കോടിയേരി പറഞ്ഞു. സര്‍ക്കാര്‍ നടപടിയെടുക്കുമെന്നാണ് കരുതുന്നതെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. സംസ്ഥാന താത്പര്യങ്ങള്‍ക്ക് വിരുദ്ധമായ കരാര്‍ Read More …

ശക്തമായ തിരിച്ചടിയുമായി ഇന്ത്യ ; പാക്ക് സൈനിക പോസ്റ്റുകള്‍ തകര്‍ത്തു, ദൃശ്യങ്ങള്‍ പുറത്ത്

ജമ്മു കശ്മീര്‍: അതിര്‍ത്തിയിലെ പാക്കിസ്ഥാന്‍ പോസ്റ്റുകള്‍ക്കുനേരെയുള്ള ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സൈന്യം പുറത്തുവിട്ടു. പാക് പ്രകോപനത്തിനെതിരെ ശക്തമായി തിരിച്ചടിയാണ് ഇന്ത്യ നല്‍കിയത്. നിയന്ത്രണരേഖയിലെ പാക് സൈനിക പോസ്റ്റുകള്‍ തകര്‍ത്തു. അതിര്‍ത്തി കടന്നുള്ള ഭീകരപ്രവര്‍ത്തനം തടയാനുള്ള നടപടിയാണെന്ന് സൈനിക വക്താവ് അറിയിച്ചു

വയനാട്ടില്‍ വീണ്ടും ഡിഫ് ത്തീരിയ; പതിനഞ്ചുകാരിക്ക് രോഗം സ്ഥിരീകരിച്ചു

മാനന്തവാടി :  വയനാട്ടില്‍ വീണ്ടും ഡിഫ് ത്തീരിയ പതിനഞ്ചുകാരിക്ക് രോഗം സ്ഥിരീകരിച്ചു. നഗരസഭപരിധിയിലെ കോളനിയിലെ ഒരു പെണ്‍കുട്ടിക്കാണ് രോഗ ബാധയുള്ളതായി സ്ഥിരീകരിച്ചത്. മണിപ്പാല്‍ സെന്റര്‍ ഫോര്‍ വൈറസ് റിസേര്‍ച്ചില്‍ നിന്നുള്ള പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. തൊണ്ടവേദനയും, പനിയുമായി കഴിഞ്ഞ മെയ് 18 ന് ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ സ്വാബ് കള്‍ച്ചര്‍, പിസിആര്‍ പരിശോധനയിലാണ് രോഗബാധ Read More …

വിഴിഞ്ഞം കരാറിനെക്കുറിച്ച് പരിശോധന നടത്തണമെന്ന് വി.എം സുധീരന്‍

തിരുവനന്തപുരം: വിഴിഞ്ഞം കരാറിനെക്കുറിച്ച് പരിശോധന നടത്തണമെന്ന് കെപിസിസി മുന്‍ പ്രസിഡന്റ് വി.എം സുധീരന്‍ ആവശ്യപ്പെട്ടു. കരാര്‍ സംസ്ഥാന താത്പര്യത്തിന് വിരുദ്ധമാണെന്നും അദാനിക്ക് അധികം ലാഭമുണ്ടാകുമെന്ന സിഎജി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് സുധീരന്റെ ആവശ്യം. കേരളം പ്രതീക്ഷയോടെ നോക്കിക്കാണുന്ന വിഴിഞ്ഞം പദ്ധതിയുടെ വ്യവസ്ഥകള്‍ സംസ്ഥാന താല്‍പര്യത്തിന് വിരുദ്ധമാണെന്ന സി.എ.ജി. റിപ്പോര്‍ട്ട് അതീവ ഗൗരവമുള്ളതാണ്. ഇതേക്കുറിച്ച് സമഗ്രമായ പരിശോധന നടത്തുന്നത് Read More …

മൂന്നാറില്‍ വീണ്ടും ഒഴിപ്പിക്കല്‍: 28 ഏക്കര്‍ തിരിച്ചുപിടിച്ചു

മൂന്നാര്‍: മൂന്നാറില്‍ ഇടവേളയ്ക്ക് ശേഷം വീണ്ടും കൈയേറ്റം ഒഴിപ്പിക്കുന്നു. ലക്ഷ്മി മേഖലയിലെ കല്ലറയ്ക്കല്‍ കോഫി എസ്റ്റേറ്റിലെ കൈയേറ്റമാണ് ഒഴിപ്പുക്കുന്നത്. 28 ഏക്കറിലെ കൈയേറ്റമാണ് സര്‍വെ നടപടികള്‍ പൂര്‍ത്തിയാക്കി ഒഴിപ്പിക്കുന്നത്. അഡീഷണല്‍ തഹസില്‍ദാര്‍ ഷൈജു ജേക്കബിന്റെ നേതൃത്വത്തിലാണ് ഒഴിപ്പിക്കല്‍ നടപടികള്‍ പുരോഗമിക്കുന്നത്. എറണാകുളം സ്വദേശിയായ ഒരാളുടെ ഭൂമിയാണിത്. ഒരു ഏക്കര്‍ ഭൂമിക്ക് ഇയാള്‍ക്ക് പട്ടയമുണ്ട്. ഇതിന്റെ മറവില്‍ Read More …