ക്ഷേത്രങ്ങളിലെ സ്‌ട്രോംഗ് റൂമുകളുടെ സുരക്ഷ കര്‍ശനമാക്കും: പ്രയാര്‍ ഗോപാലകൃഷ്ണന്‍

അമ്പലപ്പുഴ:  അമ്പലപ്പുഴ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ക്ഷേത്രങ്ങളിലെ സ്‌ട്രോംഗ് റൂമുകളുടെ സുരക്ഷ കര്‍ശനമാക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് പ്രയാര്‍ ഗോപാലകൃഷ്ണന്‍ ക്ഷേത്രങ്ങളിലെ ആഭരണങ്ങളും വസ്തുവകകളും ഡിജിറ്റല്‍ രേഖയാക്കും. ഇതിനുള്ള കണക്കെടുപ്പ് ഉടന്‍ നടത്തുമെന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍ അമ്പലപ്പുഴയില്‍ പറഞ്ഞു.

മതപരിവര്‍ത്തനത്തിനായി തട്ടിക്കൊണ്ട് പോയ 60 കുട്ടികളെ മോചിപ്പിച്ചു; 57 പേരെ രക്ഷിതാക്കള്‍ക്ക് കൈമാറി

നാഗ്പൂര്‍ :  മതപരിവര്‍ത്തനത്തിനായി തട്ടിക്കൊണ്ട് പോയ 60 കുട്ടികളെ മോചിപ്പിച്ചു. ഇതില്‍ 57 പേരെ രക്ഷിതാക്കള്‍ക്ക് കൈമാറി. ബാക്കിയുള്ളവരെ വരും ദിവസങ്ങളില്‍ കൈമാറും. സംഭവത്തെ തുടര്‍ന്ന് ഒമ്പത് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. പരാതിയെ തുടര്‍ന്ന് റയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് (ആര്‍ പി എഫ് ) രത്‌ലം റയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് കുട്ടികളെ കണ്ടെത്തിയത്. ചോദ്യം ചെയ്യലില്‍ Read More …

സൗദിയിലെ മലയാളികള്‍ക്ക് വന്‍തിരിച്ചടി. ജൂലൈ മുതല്‍ പ്രവാസി കുടുംബങ്ങള്‍ രാജ്യം വിടും.

റിയാദ്: ഗള്‍ഫ് രാജ്യങ്ങളില്‍ നല്ല ശമ്ബളത്തോടെ ജോലി ചെയ്യുന്ന പ്രവാസികള്‍ സാധാരണ തങ്ങളുടെ കുടുംബങ്ങളോയും ഒപ്പം കൊണ്ടുപോകാറുണ്ട്. എന്നാല്‍ ജൂലെ മുതല്‍ പ്രവാസികള്‍ക്ക് വന്‍തിരിച്ചടി നല്‍കുന്ന തീരുമാനമാണ് സൗദി സര്‍ക്കാര്‍ നടപ്പാക്കുന്നത്. സൗദിയില്‍ ആശ്രിത വിസയില്‍ താമസിക്കുന്ന കുടുംബങ്ങള്‍ക്കെല്ലാം രാജ്യം വിടേണ്ടി വരുന്ന സാഹചര്യമാണ് വന്നിരിക്കുന്നത്. ഇത് വിദേശികള്‍ക്ക് പ്രത്യേകിച്ച് മലയാളികള്‍ക്ക് ഇരുട്ടടിയാണ് ഈ വര്‍ഷം Read More …

പ്രത്യേക കമ്പനിയുടെ പെയിന്റ് വേണമെന്ന് ബെഹ്‌റ നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പൊലീസ് സ്റ്റേഷനുകള്‍ക്ക് ഒരു പ്രത്യേക കമ്പനിയുടെ പെയിന്റ് വേണമെന്ന് മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.   നിറങ്ങള്‍ തിരിച്ചറിയാന്‍ കമ്പനിയുടെ പേരും കളര്‍ കോഡും സൂചിപ്പിക്കുക മാത്രമാണ് ചെയ്തത്. എല്ലാം നിയമപരമായി തന്നെയാണ് നടന്നതെന്നും മുഖ്യമന്ത്രി സഭയില്‍ രേഖാമൂലം വ്യക്തമാക്കി.   വി.ഡി. സതീശന്റെ ചോദ്യത്തിന് മറുപടിയായി Read More …

വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ സ്മൃതി ഇറാനിക്ക് തിരിച്ചടി

ന്യൂഡല്‍ഹി: വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ കേന്ദ്ര ടെക്‌സ്‌റ്റൈല്‍സ് മന്ത്രി സ്മൃതി ഇറാനിക്ക് തിരിച്ചടി. മന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടു. കീഴ് കോടതി യില്‍ ഹരജി നല്‍കിയ അഹമ്മദ് ഖാന്റെ പരാതിയില്‍ ഡല്‍ഹി ഹൈക്കോടതിയാണ് ഉത്തരവിട്ടത്. വാണിജ്യ ശാസ്ത്രത്തില്‍ ബിരുദമുണ്ടെന്ന മന്ത്രിയുടെ തെരഞ്ഞെടുപ്പ് സത്യവാങ് മൂലം കള്ളമാണെന്നായിരുന്നു ഹരജിയിലെ ആരോപണം.വിദ്യാഭ്യാസ രേഖ Read More …

ഉദ്യോഗസ്ഥ പോര്: പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപോയി

തിരുവനന്തപുരം: മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരായ കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജു നാരായണസ്വാമിയും കൃഷി ഡയറക്ടര്‍ ബിജു പ്രഭാകറും തമ്മിലുള്ള ഉദ്യോഗസ്ഥ പോര് സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തപ്രമേയ നോട്ടീസ് നല്‍കി. വി.ഡി. സതീശനാണ് പ്രതിപക്ഷത്തുനിന്നു നോട്ടീസ് നല്‍കിയത്.   എന്നാല്‍ അടിയന്തരപ്രമേയ നോട്ടീസ് നല്‍കി വി.ഡി. സതീശന്‍ സംസാരിക്കുന്‌പോള്‍ സ്പീക്കര്‍ ഇടപ്പെട്ടതിനെ Read More …

വിഴിഞ്ഞം: സി.എ.ജി റിപ്പോര്‍ട്ട് ഗൗരവതരം മുഖ്യമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം കരാറില്‍ വ്യവസായി ഗൗതം അദാനിക്ക് വഴിവിട്ട സഹായം നല്‍കിയെന്ന സി.എ.ജി റിപ്പോര്‍ട്ട് അതീവഗൗരവതരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ ഗൗരവമായി പരിശോധിക്കാന്‍ സംവിധാനം കൊണ്ടുവരുമെന്നും അദ്ദേഹം നിയമസഭയില്‍ വ്യക്തമാക്കി. വിഴിഞ്ഞം രാജ്യാന്തര തുറമുഖ കരാറിലെ പല വ്യവസ്ഥകളും സംസ്ഥാന താല്‍പര്യങ്ങള്‍ക്കു വിരുദ്ധമാണെന്നു കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പൊതു, Read More …

വിദേശത്തെ മെഡിക്കല്‍ പഠനത്തിനും നീറ്റ് നിര്‍ബന്ധമാകുന്നു

ന്യൂഡല്‍ഹി: വിദേശത്ത് മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനം നേടുന്നതിന് നീറ്റ് പരീക്ഷ നിര്‍ബന്ധമാക്കുന്നു. മെഡിക്കല്‍ പ്രവേശനത്തിന് ദേശീയതലത്തില്‍ നടത്തുന്ന പ്രവേശന പരീക്ഷയായ നീറ്റ് പാസാകുന്നവര്‍ക്കുമാത്രം വിദേശത്ത് മെഡിക്കല്‍ കോഴ്‌സുകള്‍ പഠിക്കാന്‍ എതിര്‍പ്പില്ലാ രേഖ(എന്‍.ഒ.സി.) നല്‍കാനാണ് നീക്കം. ഇത് സംബന്ധിച്ച ശുപാര്‍ശ ആരോഗ്യമന്ത്രാലയം തയ്യാറാക്കി. അടുത്തവര്‍ഷം മുതല്‍ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. പണവും സ്വാധീനവും ഉപയോഗിച്ച് വിദേശത്തുനിന്ന് മെഡിക്കല്‍ ബിരുദം Read More …