അമേരിക്കന്‍ അധികൃതര്‍ കസ്റ്റഡിയിലെടുത്ത ഇന്ത്യക്കാരന്‍ മരിച്ചു

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ എമിഗ്രേഷന്‍ അധികൃരുടെ കസ്റ്റഡിയിലായിരുന്ന ഇന്ത്യക്കാരന്‍ മരിച്ചു. മതിയായ രേഖകളില്ല എന്ന കാരണത്താല്‍ അധികൃതര്‍ അറസ്റ്റ് ചെയ്ത അതുല്‍കുമാര്‍ ബാബുഭായ് പട്ടേല്‍ (58) ആണ് അറ്റ്‌ലാന്റയിലെ ആശുപത്രിയില്‍ മരിച്ചത്. കഴിഞ്ഞ രണ്ടു ദിവസമായി അതുല്‍ അറ്റ്‌ലാന്റ സിറ്റി ഡിറ്റെന്‍ഷന്‍ സെന്ററില്‍ കസ്റ്റഡിയിലായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് പ്രാഥമിക വൈദ്യപരിശോധനാഫലത്തില്‍ പറയുന്നു. ഇക്വഡോറില്‍ നിന്ന് അറ്റ്‌ലാന്റ വിമാനത്താവളത്തില്‍ Read More …

സുഹൃത്തുകളായി എത്തി ഹോം സ്റ്റേയില്‍ മുറിയെടുത്തി, മുങ്ങിയത് കാറും ലാപ്‌ടോപ്പും കൊണ്ട

കോട്ടയം: ഹോ സ്റ്റേയില്‍ നിന്ന് സ്‌കോഡ കാറും ലാപ്‌ടോപ്പും മോഷണം പോയ കേസില്‍ 2 യുവാക്കളേയും 1 യുവതിയേയും അറസ്റ്റ് ചെയ്തു. ചെങ്ങന്നൂര്‍ സ്വദേശി ജുബല്‍ വര്‍ഗ്ഗീസ്, സഹോദരന്‍ ജൈത്രോ വര്‍ഗ്ഗീസ്, എറണാകുളം സ്വദേശി രേവതി കൃഷ്ണ എന്നിവരാണ് അറസ്റ്റിലായത്. മുംബൈയിലെ ധാരാവിയില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.   കോട്ടയം കളക്‌ട്രേറ്റിന് സമീപം ഡോ. Read More …

രാഹുല്‍ ‘തെലങ്കാന പ്രജാ ഗര്‍ജന’യെ അഭിസംബോദന ചെയ്യും

ഹൈദരാബാദ്: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ജൂണ്‍ ഒന്നിന് ‘തെലങ്കാന പ്രജാ ഗര്‍ജന’യെ അഭിസംബോദന ചെയ്ത് സംസാരിക്കും. സംഘറെഡ്ഡിയില്‍ നടക്കുന്ന സമ്മേളനത്തില്‍ കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലായി തെലുങ്കാന രാഷ്ട്ര സമിതിയുടെ ഭരണത്തിലുണ്ടായ പരാജയങ്ങള്‍ക്കെതിരെ അദ്ദേഹം കുറ്റപത്രം സമര്‍പ്പിക്കും. 2014ല്‍ വലിയ പ്രതീക്ഷയോടെ ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാര്‍ തെലുങ്കാനയെ നിരാശരാക്കിയെന്നും മോശം പ്രകടനമാണ് കാഴ്ചവെച്ചതെന്നും കോണ്‍ഗ്രസ് സംസ്ഥാന Read More …

കര്‍ണന്റെ അഭിഭാഷകര്‍ രാഷ്ട്രപതിക്ക് മുന്നിലേക്ക്

ന്യൂഡല്‍ഹി: കോടതിയലക്ഷ്യ കേസില്‍ ആറ് മാസത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചതിനെതിരെ ജസ്റ്റിസ് കര്‍ണന് വേണ്ടി രാഷ്ട്രപതിയെ സമീപിച്ചതായി അദ്ദേഹത്തിന്റെ അഭിഭാഷകര്‍ പറഞ്ഞു. എന്നാല്‍ അത്തരമൊരു കാര്യത്തെക്കുറിച്ച് തങ്ങള്‍ക്ക് അറിവില്ലെന്നാണ് രാഷ്ട്രപതി ഓഫീസ് പ്രതികരിച്ചത്. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 72 അനുസരിച്ച് കര്‍ണന് മാപ്പു നല്‍കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള പരാതി രാഷ്ട്രപതിക്ക് അയച്ചു കൊടുത്തിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകര്‍ പറയുന്നു. Read More …

ഇംപീച്ച്‌മെന്റിലേക്ക് നയിക്കാവുന്ന കുരുക്കില്‍ ട്രംപ്

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്റെ മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്കല്‍ ഫ്‌ലിനുവേണ്ടി എഫ്ബിഐയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് ആരോപണം. ആരോപണം ശരിയെങ്കില്‍ ഇംപീച്ച്‌മെന്റാണ് പിന്നെയുള്ള വഴിയെന്ന് സ്വതന്ത്ര സെനറ്റര്‍ ആംഗസ് കിംഗ് പറഞ്ഞു. റഷ്യക്ക് സുപ്രധാന വിവരങ്ങള്‍ ചോര്‍ത്തിനല്‍കി എന്ന ആരോപണം നേരിടുന്ന മൈക്കല്‍ ഫ്‌ലിനെതിരായ അന്വേഷണം അവസാനിപ്പിക്കാന്‍ ട്രംപ് നിര്‍ദ്ദേശം നല്‍കി Read More …

ഒരിക്കല്‍ ഭിക്ഷ യാചിച്ചിരുന്ന അതേയിടത്ത് നാളെയവര്‍ അഭിമാനത്തോടെ ജോലി ചെയ്യും

കൊച്ചി: എറണാകുളത്ത് ഒരിക്കല്‍ ഭിക്ഷ യാചിച്ചിരുന്ന അതേയിടത്ത് അഭിമാനത്തോടെ ജോലി ചെയ്യാനുള്ള തയാറെടുപ്പിലാണ് ഭിന്നലിംഗക്കാര്‍. ട്രാന്‍ജെന്‍ഡറുകളായ 60 പേര്‍ക്ക് ജോലി നല്‍കാനുള്ള കൊച്ചി മെട്രോ റെയിലിന്റെ തീരുമാനം പ്രതീക്ഷയോടെയും അതിലേറെ അഭിമാനത്തോടെയും സ്വീകരിക്കുകയാണ് ഇവര്‍. ടിക്കറ്റ് നല്‍കല്‍, ഹൗസ് കീപ്പിങ്, കസ്റ്റമര്‍ കെയര്‍ വിഭാഗങ്ങളിലായി 23 ട്രാന്‍സ്‌ജെന്‍ഡറുകളെ ഇതിനകം കെ.എം.ആര്‍.എല്‍ നിയമിച്ചു കഴിഞ്ഞു. ജോലിക്കായി മറ്റുള്ളവരുടെ Read More …

സൗദിയില്‍ ഭീകരാക്രമണം; സൈനികന്‍ കൊല്ലപ്പെട്ടു, ഭീകരര്‍ എത്തിയത് റോക്കറ്റുമായി, സൈന്യം വളഞ്ഞു

റിയാദ്: സൗദി അറേബ്യയില്‍ ഭീകരാക്രമണം. പ്രത്യേക സേനയിലെ സൈനികന്‍ കൊല്ലപ്പെട്ടു. അഞ്ച് സൈനികര്‍ക്ക് പരിക്കേറ്റു. ഭീകരര്‍ ആര്‍പിജി റോക്കറ്റ് ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഖത്തീഫ് പ്രവിശ്യയിലെ അല്‍ മന്‍സൂറയിലാണ് സംഭവം. പരിക്കേറ്റ സൈനികരെ ആശുപത്രിയിലേക്ക് മാറ്റി. ഗത്യാന്‍ അല്‍ ശിബാനി എന്ന സൈനികനാണ് കൊല്ലപ്പെട്ടതെന്ന് മന്ത്രാലയം അറിയിച്ചു. സംഭവത്തില്‍ ഭരണകൂടം പ്രത്യേക Read More …

ബംഗാള്‍ മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് മുന്നേറ്റം

കൊല്‍ക്കത്ത: ബംഗാളില്‍ ഏഴു നഗരസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിന് മികച്ച നേട്ടം. ഏഴില്‍ നാലു നഗരസഭകളിലും തൃണമൂല്‍ ആധികാരിക വിജയം നേടി. ഡാര്‍ജലിങ് പര്‍വതമേഖലയിലെ മൂന്ന് കോര്‍പ്പറേഷനുകളില്‍ ഗൂര്‍ഖാ ജനശക്തി മോര്‍ച്ച (ജി.ജെ.എം)ബിജെപി സഖ്യം വിജയിച്ചു. പുതുതായി രൂപീകരിച്ച മിറിക് നഗരസഭയില്‍ തൃണമൂലാണ് വിജയിച്ചത്. പരമ്ബരാഗതമായി കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്ന ദൊന്‍കല്‍, റയ്ഗഞ്ജ് Read More …