പയ്യന്നൂരില്‍ കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീട്ടില്‍ കേന്ദ്ര മന്ത്രിയുടെ സന്ദര്‍ശനം

കണ്ണൂര്‍: ബിജെപി കേരള ചുമതലയുള്ള ജനറല്‍ സെക്രട്ടറിയും കേന്ദ്ര മന്ത്രിയുമായ രാജീവ് പ്രതാപ് റൂഡി കണ്ണൂരിലെത്തി. പയ്യന്നൂരില്‍ കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ബിജുവിന്റെ വീട്ടില്‍ മന്ത്രി സന്ദര്‍ശനം നടത്തി. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നിര്‍ദേശപ്രകാരമാണ് സന്ദര്‍ശനം. കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ബിജുവിന്റെ ബന്ധുക്കളുടെ ആവശ്യം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജുവിന്റെ വീട് Read More …

ജേക്കബ് തോമസിനെ മാറ്റിയിട്ടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ജേക്കബ് തോമസ് ഐപിഎസിനെ മാറ്റിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. ജേക്കബ് തോമസ് ഏപ്രില്‍ ഒന്നു മുതല്‍ മുതല്‍ അവധിയിലാണ്. അവധി നീട്ടുകയാണ് ചെയ്തത്. അവധി ഒരു മാസം കൂടി നീട്ടി നല്‍കണമെന്ന അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ടെന്നും ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു. വിജിലന്‍സിനെതിരെ ഹൈക്കോടതി തുടര്‍ച്ചയായി വിമര്‍ശനം ഉന്നയിച്ച Read More …

സര്‍ക്കാരിന്റെ അസഹിഷ്ണുത അംഗീകരിക്കാനാവില്ല

തിരുവനന്തപുരം: വിദ്യാര്‍ത്ഥി സമരങ്ങളെ ചോരയില്‍ മുക്കിക്കൊല്ലാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിദ്യാര്‍ത്ഥി സമരങ്ങളോടും മറ്റ് സമരങ്ങളോടുമുള്ള എല്‍.ഡി.എഫ് സര്‍ക്കാരിന്റെ അസഹിഷ്ണുത അംഗീകരിക്കാനാവില്ല. ലോ കോളജ്, ജിഷ്ണു പ്രണോയ്, പൊമ്പിള ഒരുമൈ എന്നീ വിഷയങ്ങളിലെ സമരങ്ങളോടെല്ലാം മുഖ്യമന്ത്രി നിഷേധാത്മക നിലപാടാണ് സ്വീകരിച്ചതെന്ന് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് Read More …

കശ്മീരില്‍ ആയുധ ശേഖരവുമായി ഭീകരര്‍

ശ്രീനഗര്‍: കശ്മീരിലെ ഷോപ്പിയാനില്‍ ഹിസ്ബുള്‍ ഭീകരര്‍ക്കായി സൈന്യം തിരച്ചില്‍ ആരംഭിച്ചു. ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ ആരംഭിച്ച തിരച്ചില്‍ സൈന്യം ഇപ്പോഴും തുടരുകയാണ്. സൈന്യവും പ്രത്യേക ദൗത്യ സംഘവും (ടഛഏ) അടങ്ങുന്ന തിരച്ചില്‍ സംഘത്തില്‍ ആയിരത്തിലേറെ സൈനികരുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഷോപ്പിയാനിലെ ഹെഫിലും ഷിര്‍മാലും ഉള്‍പ്പടെയുള്ള ഗ്രാമങ്ങളില്‍ വീടുകള്‍ കയറിയിറങ്ങിയാണ് സൈന്യം തിരച്ചില്‍ നടത്തുന്നത്. ഷോപ്പിയാന് സമീപമുള്ള വനത്തില്‍ Read More …

ഭരണപക്ഷത്തിന് റൂളിങ് നല്‍കി സ്പീക്കര്‍

തിരുവനന്തപുരം: നിയമസഭയില്‍ പ്രതിപക്ഷം ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കണമെന്ന് സ്പീക്കറുടെ റൂളിങ്. പ്രതിപക്ഷത്തിന്റ പരാതിയിലാണ് സ്പീക്കര്‍ റൂളിങ് നല്‍കിയത്. പരാതി വസ്തുതാപരമാണെന്ന് പറഞ്ഞ സ്പീക്കര്‍ നിരുത്തരവാദപരമായ സമീപനമാണ് ഇക്കാര്യത്തിലുണ്ടാകുന്നതെന്ന് കുറ്റപ്പെടുത്തി. സഭാസമ്മേളനം അവസാനിക്കുന്ന 25 നകം എല്ലാ ചോദ്യങ്ങള്‍ക്കും കൃത്യമായ മറുപടി ലഭിച്ചിരിക്കുമെന്നും സ്പീക്കര്‍ വ്യക്തമാക്കി. ചോദ്യോത്തര വേളയില്‍ ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി Read More …

സ്ത്രീകള്‍ക്ക് അവസരം നല്‍കാമോ

ന്യൂഡല്‍ഹി: മുത്തലാഖ് നിരസിക്കാന്‍ സ്ത്രീകള്‍ക്ക് അവസരം നല്‍കുമോയെന്ന് മുസഌം വ്യക്തി നിയമ ബോര്‍ഡിനോട് സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ചോദിച്ചു. മുത്തലാഖ് സംബന്ധിച്ച കേസില്‍ ഇന്ന് വാദം നടക്കുന്നതിനിടെയാണ് മുത്തലാഖിന്റെ ഭരണഘടനാ സാധുത പരിശോധിക്കുന്ന ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാര്‍ അദ്ധ്യക്ഷനായ ബെഞ്ച് ഇങ്ങനെ ചോദിച്ചത്. മുസ്ലീം സമുദായം 1400 വര്‍ഷമായി പിന്തുടരുന്ന വിവാഹമോചന രീതിയാണ് Read More …

റോഡപകടങ്ങള്‍ കുറക്കുന്നതിന് റോഡ് ആക്‌സിഡന്റ് ഫോറവുമായി സഹകരിച്ച് പ്രവര്‍ത്തിക്കും

മലപ്പുറം:  ജില്ലയില്‍ റോഡപകടങ്ങള്‍ കുറക്കുന്ന പദ്ധതി നടപ്പിലാക്കുന്നതിന് റോഡ് ആക്‌സിഡന്റ് ആക്ഷന്‍ ഫോറവുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് ജില്ലാ കലക്ടര്‍ അമിത് മീണ അറിയിച്ചു. റോഡ് സുരക്ഷ സമിതിയുടെ യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു ജില്ലാകലക്ടര്‍. റോഡുകളുടെ വശങ്ങളില്‍ വളര്‍ന്ന നില്‍ക്കുന്ന കുറ്റിക്കാടുകള്‍, പരസ്യ ബോര്‍ഡുകള്‍, എന്നിവ മാറ്റുന്നതിനും ഡിവൈഡറുകള്‍, സൈന്‍ ബോഡുകള്‍ ബസ് ഷെല്‍റ്ററുകള്‍, ലൈറ്റുകള്‍, Read More …

വയനാട്ടില്‍ വ്യാഴാഴ്ച ഹര്‍ത്താല്‍

വയനാട്: വയനാട്ടില്‍ വ്യാഴാഴ്ച യു.ഡി.എഫ് എന്‍.ഡി.എ ഹര്‍ത്താല്‍. നിലമ്പൂര്‍ നഞ്ചന്‍കോട് റെയില്‍വെ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അവഗണന കാണിക്കുന്നുവെന്നാരോപിച്ചാണ് ഇരുപാര്‍ട്ടികളും ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറു മണിമുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. അവശ്യ സര്‍വീസുകളെ ഒഴിവാക്കിയിട്ടുണ്ട്.